വിവരങ്ങള്‍ കാണിക്കുക

റോമി​ലെ തഗലോഗ്‌ കൺ​വെൻ​ഷൻ—“ഒരു വലിയ കുടും​ബ​കൂ​ട്ടായ്‌മ!”

റോമി​ലെ തഗലോഗ്‌ കൺ​വെൻ​ഷൻ—“ഒരു വലിയ കുടും​ബ​കൂ​ട്ടായ്‌മ!”

തഗലോഗ്‌ ഭാഷ സംസാ​രി​ക്കു​ന്ന ആയിര​ക്ക​ണ​ക്കിന്‌ യഹോ​വ​യു​ടെ സാക്ഷികൾ തങ്ങളുടെ ജന്മദേ​ശ​മാ​യ ഫിലി​പ്പീൻസിൽനിന്ന്‌ 10,000 കിലോ​മീ​റ്റ​റി​ല​ധി​കം (6,200 മൈൽ) ദൂരമുള്ള ഇറ്റലി​യി​ലു​ള്ള റോമിൽ, ജൂലൈ 24-26 തീയതി​ക​ളിൽ ഒരു കൺ​വെൻ​ഷ​നാ​യി കൂടി​വ​ന്നു.

ഒരു ഏകദേശ കണക്കനു​സ​രിച്ച്‌ യൂറോ​പ്പിൽ 8,50,000-ത്തിലധി​കം ഫിലി​പ്പീൻസു​കാർ ഉണ്ട്‌. യൂറോ​പ്പി​ലു​ള്ള 60-ഓളം സഭകളും ചെറിയ കൂട്ടങ്ങ​ളും തഗലോഗ്‌ ഭാഷയിൽ യോഗങ്ങൾ നടത്തുന്നു, അവരുടെ ഇടയി​ലു​ള്ള ഫിലി​പ്പീൻസു​കാ​രോട്‌ സുവി​ശേ​ഷം പ്രസം​ഗി​ക്കു​ന്നു.

ഈ എല്ലാ സഭകളും കൂട്ടങ്ങ​ളും, തങ്ങളുടെ സ്വന്തഭാ​ഷ​യിൽ റോമിൽവെച്ച്‌ നടത്തപ്പെട്ട മൂന്നു ദിവസത്തെ കൺ​വെൻ​ഷ​നു​വേ​ണ്ടി ആദ്യമാ​യി കൂടി​വ​ന്നു. അവിടെ കൂടിവന്ന 3,239 പേരും ആവേശ​ഭ​രി​ത​രാ​യി​രു​ന്നു. ഫിലി​പ്പീൻസ്‌ ബ്രാഞ്ചിൽ സേവനം അനുഷ്‌ഠി​ച്ചി​രു​ന്ന, ഇപ്പോൾ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘാം​ഗ​മാ​യ മാർക്ക്‌ സാൻഡെഴ്‌സൺ സഹോ​ദ​ര​നാ​യി​രു​ന്നു ഓരോ ദിവസ​ത്തെ​യും ഉപസം​ഹാ​ര​പ്ര​സം​ഗം.

“നേരെ എന്റെ ഹൃദയ​ത്തി​ലേക്ക്‌”

ഒരു വ്യക്തി മാതൃ​ഭാ​ഷ​യിൽ കൺ​വെൻ​ഷൻ കൂടു​ന്ന​തും മറ്റൊരു ഭാഷയിൽ കൂടു​ന്ന​തും തമ്മിൽ എന്താണ്‌ വ്യത്യാ​സം? ഈവ എന്നു പേരുള്ള ഒരു ഏകാകി​യാ​യ അമ്മ പറയുന്നു, “എനിക്ക്‌ ഇംഗ്ലീഷ്‌ കുറച്ച്‌ മനസ്സി​ലാ​കും. എന്നാലും തഗലോഗ്‌ ഭാഷയി​ലു​ള്ള കൺ​വെൻ​ഷ​നു നന്ദി, ബൈബിൾപ​ഠി​പ്പി​ക്ക​ലു​കൾ നേരെ എന്റെ ഹൃദയ​ത്തി​ലേ​ക്കു ചെന്നു.” സ്‌പെ​യി​നിൽനിന്ന്‌ ഇറ്റലി​യി​ലേ​ക്കു പോകാ​നു​ള്ള പണം സ്വരു​ക്കൂ​ട്ടാൻ ഈവയും രണ്ടു മക്കളും ഒരു തീരു​മാ​ന​മെ​ടു​ത്തു. എല്ലാ ആഴ്‌ച​യും പുറത്തു​നിന്ന്‌ ഭക്ഷണം കഴിക്കുന്ന രീതി അവർ നിറുത്തി. പകരം മാസത്തി​ലൊ​രി​ക്കൽ എന്നാക്കി. ഈവ പറയുന്നു: “ആ ത്യാഗ​ത്തിന്‌ ഫലമു​ണ്ടാ​യി. കൺ​വെൻ​ഷ​നി​ലെ എല്ലാ പരിപാ​ടി​ക​ളും എനിക്കു മനസ്സി​ലാ​യി.”

ജർമനി​യി​ലു​ള്ള ജാസ്‌മിൻ കൺ​വെൻ​ഷ​നു പോകാൻ ജോലി​യിൽനിന്ന്‌ അവധി ചോദി​ച്ചു. ജാസ്‌മിൻ പറയുന്നു: “ഞാൻ പോകു​ന്ന​തി​നു തൊട്ടു മുമ്പ്‌ ബോസ്‌ എന്നോടു പറഞ്ഞു, ഒരുപാട്‌ ജോലി​യു​ള്ള​തി​നാൽ അവധി തരാൻ ബുദ്ധി​മു​ട്ടാ​ണെന്ന്‌. ഞാൻ ഒരു നിമിഷം ശാന്തമാ​യി നിന്ന്‌ യഹോ​വ​യോ​ടു പ്രാർഥി​ച്ചു. എന്നിട്ടു ബോസി​നെ സമീപി​ച്ചു. എനിക്കു ചെയ്യാ​നു​ള്ള ജോലി പുനഃ​ക്ര​മീ​ക​രി​ച്ചു​കൊണ്ട്‌ കൺ​വെൻ​ഷ​നു ഹാജരാ​കാൻ ബോസ്‌ സമ്മതിച്ചു. ഫിലി​പ്പീൻസ്‌ ഭാഷ സംസാ​രി​ക്കു​ന്ന യൂറോ​പ്പി​ലു​ള്ള എല്ലാ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രു​ടെ​യും കൂടെ​യാ​യി​രി​ക്കാ​നാ​യത്‌ അവിശ്വ​സ​നീ​യ​മാ​യി എനിക്കു തോന്നു​ന്നു.”

തീർച്ച​യാ​യും, യൂറോ​പ്പി​ലു​ള്ള പല ഫിലി​പ്പീൻസു​കാർക്കും തങ്ങളുടെ നാടു മാത്രമല്ല യൂറോ​പ്പിന്റെ മറ്റു ഭാഗങ്ങ​ളി​ലേ​ക്കു കുടി​യേ​റി​യ അവരുടെ സുഹൃ​ത്തു​ക്ക​ളെ​യും പിരി​യേ​ണ്ടി​വ​ന്നു. എന്തായാ​ലും ഈ സുഹൃ​ത്തു​ക്ക​ളിൽ അനേകർക്കും അവരുടെ ആത്മീയ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രു​മാ​യുള്ള സൗഹൃദം പുതു​ക്കാൻ ഈ കൺ​വെൻ​ഷൻ അവസര​മേ​കി. (മത്തായി 12:48-50) ഫാബ്രിസ്‌ പറയുന്നു: “എന്നെ അറിയാ​വു​ന്ന​വ​രെ കാണു​മ്പോൾ എന്റെ ഹൃദയം സന്തോ​ഷം​കൊണ്ട്‌ നിറയു​ന്നു!” കൺ​വെൻ​ഷന്റെ ഒടുവിൽ ഒരു സ്‌ത്രീ ഇങ്ങനെ പറഞ്ഞു​കൊ​ണ്ടേ​യി​രു​ന്നു: “ഇത്‌ ഒരു വലിയ കുടുംബ കൂട്ടായ്‌മ​ത​ന്നെ​യാ​യി​രു​ന്നു.”