വിവരങ്ങള്‍ കാണിക്കുക

“ഉലകം ചുറ്റും” സമ്മേളനം: അതിന്റെ ഓർമ​ക​ളി​ലൂ​ടെ...

“ഉലകം ചുറ്റും” സമ്മേളനം: അതിന്റെ ഓർമ​ക​ളി​ലൂ​ടെ...

അമ്പതു വർഷം മുമ്പ്‌ 1963-ലായി​രു​ന്നു അത്‌. 583 യഹോ​വ​യു​ടെ സാക്ഷികൾ പത്ത്‌ ആഴ്‌ച നീളുന്ന ഒരു ലോക​പ​ര്യ​ട​നം നടത്തി. പക്ഷേ, അവർ വിനോ​ദ​സ​ഞ്ചാ​രി​ക​ളാ​യി​രു​ന്നില്ല. “നിത്യ​സു​വാർത്ത” എന്ന വിഷയ​ത്തിൽ അക്കൊല്ലം ലോക​മെ​ങ്ങും നടത്തിയ സമ്മേള​ന​ങ്ങ​ളിൽ സംബന്ധിച്ച്‌ അവിടെ വരുന്ന സാക്ഷി​ക​ളോ​ടൊത്ത്‌ സമയം ചെലവ​ഴി​ക്കു​ക, അവരു​മാ​യി ആത്മീയ കാര്യങ്ങൾ സംസാ​രി​ക്കു​ക, തമ്മിൽത്ത​മ്മിൽ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എന്നതൊ​ക്കെ​യാ​യി​രു​ന്നു അവരുടെ ഉദ്ദേശ്യം. ഈ പ്രതി​നി​ധി​കൾ 20-ലേറെ രാജ്യങ്ങൾ സന്ദർശി​ച്ചു. അതു​കൊ​ണ്ടു​ത​ന്നെ, “ഉലകം ചുറ്റും” സമ്മേളനം എന്നാണ്‌ ഈ കൺ​വെൻ​ഷൻപ​ര​മ്പര അറിയ​പ്പെ​ട്ടത്‌.

“ദൈവം മുഴു​ഭൂ​മി​യു​ടെ​യും രാജാ​വാ​കു​മ്പോൾ” എന്ന പ്രസം​ഗ​മാ​യി​രു​ന്നു സമ്മേള​ന​ങ്ങ​ളി​ലെ ഏറ്റവും ശ്രദ്ധേ​യ​മാ​യ പരിപാ​ടി. മിക്ക സമ്മേള​ന​ങ്ങ​ളി​ലും ഈ പ്രസംഗം നടത്തി​യത്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ലോകാ​സ്ഥാ​ന​ത്തു​നിന്ന്‌ വന്ന നേഥൻ നോർ ആണ്‌. അനുദി​നം വഷളാ​കു​ന്ന ലോകാ​വ​സ്ഥ​ക​ളെ​ക്കു​റി​ച്ചും ഭൂമി വീണ്ടും ഒരു പറുദീ​സ​യാ​കു​മെന്ന ബൈബി​ളി​ന്റെ വാഗ്‌ദാ​ന​ത്തെ​ക്കു​റി​ച്ചും അദ്ദേഹം വിവരി​ച്ചു. പറുദീ​സ​യി​ലെ ജീവിതം എത്ര രസകര​മാ​യി​രി​ക്കു​മെ​ന്നും അദ്ദേഹം വിശദ​മാ​ക്കി. ലോക​മെ​ങ്ങു​മാ​യി 5,80,509 പേരാണ്‌ ഈ പ്രസംഗം കേട്ടത്‌.

പത്ത്‌ ആഴ്‌ച​കൊണ്ട്‌ ‘ഉലകം ചുറ്റുന്നു’

യു.എസ്‌.എ.-യിലെ വിസ്‌കാ​ന്റ്‌സി​നി​ലുള്ള മിൽവൊ​ക്കീ​യി​ലാണ്‌ ഈ പരമ്പര​യി​ലെ ആദ്യസ​മ്മേ​ള​നം നടന്നത്‌. അവി​ടെ​നിന്ന്‌ പ്രതി​നി​ധി​കൾ കിഴ​ക്കോ​ട്ടു യാത്ര ചെയ്‌തു. ന്യൂ​യോർക്കി​ലെ സമ്മേളനം കഴിഞ്ഞ്‌ അവർ ഇംഗ്ലണ്ട്‌, സ്വീഡൻ, ജർമനി, ഇറ്റലി എന്നീ രാജ്യ​ങ്ങ​ളി​ലേ​ക്കു പോയി. അവി​ടെ​യെ​ല്ലാം അവർ ആളുക​ളു​മാ​യി ബൈബി​ളി​ലു​ള്ള സന്തോ​ഷ​വാർത്ത പങ്കു​വെ​ച്ചു.

അവർ തങ്ങളെ വന്നുക​ണ്ട​തിൽ നാട്ടു​കാ​രാ​യ പലർക്കും സന്തോഷം തോന്നി. സ്വീഡ​നി​ലെ സ്റ്റോക്ക്‌ഹോ​മിൽനി​ന്നുള്ള ഒരു യുവതി പറഞ്ഞു: “നിങ്ങളു​ടെ ഈ സന്ദർശനം ഒരിക്ക​ലും എനിക്കു മറക്കാ​നാ​വി​ല്ല. ... ദൈവ​ത്തി​ലു​ള്ള നിങ്ങളു​ടെ വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ എന്നോടു പറയാൻവേ​ണ്ടി നിങ്ങൾ ഇത്രയും ദൂരം യാത്ര ചെയ്‌ത്‌ ഇവിടെ വന്നെന്നോ! നിങ്ങളെ സമ്മതി​ച്ചി​രി​ക്കു​ന്നു.”

ഗ്രീസി​ലെ ആതൻസിൽ ഉണ്ടായ അനുഭവം പക്ഷേ, ആ പ്രതി​നി​ധി​ക​ളെ അൽപ്പം നിരാ​ശ​പ്പെ​ടു​ത്തി. അന്നാട്ടി​ലെ മതനേ​താ​ക്ക​ളു​ടെ സമ്മർദ​ത്തി​നു വഴങ്ങി, പാനാ​തി​നൈ​ക്കൊസ്‌ സ്റ്റേഡി​യ​ത്തിൽ നടത്താ​നി​രു​ന്ന സമ്മേളനം ഗവണ്മെന്റ്‌ റദ്ദാക്കി. അതു​കൊ​ണ്ടൊ​ന്നും പക്ഷേ, ഉത്സാഹി​ക​ളാ​യ ആ സാക്ഷികൾ കുലു​ങ്ങി​യി​ല്ല. വീടു​ക​ളി​ലും പ്രാ​ദേ​ശി​ക സഭകളി​ലും വെച്ച്‌ അവർ സമ്മേളനം നടത്തി. ആഗസ്റ്റ്‌ അവസാ​ന​മാ​യ​പ്പോ​ഴേ​ക്കും 10,000-ത്തോളം പേർക്ക്‌ ആ പരിപാ​ടി​കൾ ആസ്വദി​ക്കാൻ കഴിഞ്ഞു.

ആതൻസിൽനിന്ന്‌ ആ പ്രതി​നി​ധി​കൾ ലബനൻ, ജോർദാൻ, ഇസ്രാ​യേൽ, സൈ​പ്രസ്‌ എന്നിവി​ട​ങ്ങ​ളി​ലേ​ക്കു പോയി. സഹവി​ശ്വാ​സി​കൾ സന്തോ​ഷ​ത്തോ​ടെ അവരെ വരവേറ്റു. രസകര​മാ​യ ചില സംഭവ​ങ്ങ​ളും ഉണ്ടായി. സൈ​പ്ര​സി​ലെ നിക്കോ​ഷ്യ​യിൽ താമസിച്ച ഒരു പ്രതി​നി​ധി​യു​ടെ ഷൂസ്‌ ഒരു ‘അത്ഭുത​വ​സ്‌തു’വായി മാറി. അദ്ദേഹം പറയുന്നു: “ഓരോ തവണയും (ഞാൻ താമസി​ക്കു​ന്ന) വീട്ടിൽ വന്ന്‌ ... ഷൂസ്‌ ഊരി​വെ​ച്ചാൽ ... നിമി​ഷ​നേ​രം​കൊണ്ട്‌ അതു കാണാ​താ​കും. പക്ഷേ, അഞ്ചു മിനിട്ട്‌ കഴിയു​മ്പോൾ അതു തിരികെ എത്തും, നന്നായി പോളിഷ്‌ ചെയ്‌ത്‌ തിളങ്ങുന്ന അവസ്ഥയിൽ!”

ഏഷ്യയും പസഫി​ക്കും ആയിരു​ന്നു യാത്ര​യു​ടെ അവസാ​ന​ഘ​ട്ടം. ഇന്ത്യ, ബർമ (ഇപ്പോൾ മ്യാൻമർ), തായ്‌ലൻഡ്‌, ഹോങ്‌കോങ്‌, സിംഗ​പ്പൂർ, ഫിലി​പ്പീൻസ്‌, ഇന്തൊ​നീ​ഷ്യ, ഓസ്‌​ട്രേ​ലി​യ, തയ്‌വാൻ, ജപ്പാൻ, ന്യൂസി​ലൻഡ്‌, ഫിജി, കൊറിയ എന്നീ ദേശങ്ങ​ളിൽ ആ പ്രതി​നി​ധി​ക​ളോ​ടൊ​പ്പം ആയിര​ക്ക​ണ​ക്കിന്‌ പ്രാ​ദേ​ശി​ക സാക്ഷികൾ സമ്മേളി​ച്ചു. സമ്മേള​ന​ത്തി​നു വരാൻവേ​ണ്ടി പലരും തങ്ങളുടെ കാര്യാ​ദി​കൾക്കു മാറ്റം​വ​രു​ത്തി. എന്നാൽ, ജപ്പാനി​ലെ യൂക്കോ​സൂ​ക്ക​യിൽനി​ന്നുള്ള ഒരു യുവാ​വി​ന്റെ​യും യുവതി​യു​ടെ​യും അനുഭവം എടുത്തു​പ​റ​യേ​ണ്ട​താണ്‌. കല്യാ​ണ​നി​ശ്ച​യം കഴിഞ്ഞി​രി​ക്കു​ക​യാ​യി​രു​ന്നു അവർ. ക്യോ​ട്ടോ​യിൽ നടക്കുന്ന സമ്മേള​ന​ത്തിൽ ഹാജരാ​കാൻ ആ യുവാവ്‌ തൊഴി​ലു​ട​മ​യോട്‌ അവധി ചോദി​ച്ചു. ശവസം​സ്‌കാ​ര​ങ്ങൾക്കും കല്യാ​ണ​ങ്ങൾക്കും മാത്രമേ അവധി അനുവ​ദി​ക്കു​ക​യു​ള്ളൂ എന്നായി​രു​ന്നു മറുപടി. എന്തായാ​ലും കല്യാണം നിശ്ചയി​ച്ചു​വെ​ച്ചി​രി​ക്കു​ക​യാ​ണ​ല്ലോ, അതു​കൊണ്ട്‌ അതു നേരത്തേ ആക്കാ​മെന്ന്‌ അവർ തീരു​മാ​നി​ച്ചു. സമ്മേള​ന​ത്തി​നു മധുവി​ധു​വും ആഘോ​ഷി​ച്ചു!

സെപ്‌റ്റം​ബർ ആദ്യം, യു.എസ്‌.എ.-യിലെ ഹവായി​യി​ലും കാലി​ഫോർണി​യ​യി​ലും നടന്ന സമ്മേള​ന​ത്തോ​ടെ ആ പര്യടനം അവസാ​നി​ച്ചു. കാലി​ഫോർണി​യ​യി​ലെ പസാ​ഡെ​ന​യിൽ നടന്ന, അവസാ​ന​സ​മ്മേ​ള​ന​ത്തി​ന്റെ ഹാജർ പ്രതീ​ക്ഷി​ച്ച​തി​നെ​ക്കാൾ വളരെ കൂടു​ത​ലാ​യി​രു​ന്നു. അതു​കൊ​ണ്ടു​ത​ന്നെ, സമ്മേളനം കഴിഞ്ഞ്‌ വലിയ ഗതാഗ​ത​ക്കു​രുക്ക്‌ ഉണ്ടായി. എന്നിട്ടു​പോ​ലും, ഒരു പ്രാ​ദേ​ശി​ക പത്രം അവിടത്തെ പോലീസ്‌ മേധാ​വി​യു​ടെ ഈ വാക്കുകൾ റിപ്പോർട്ടു ചെയ്‌തു: “ഇത്രയും നല്ല പെരു​മാ​റ്റ​മു​ള്ള ആളുകൾ കൂടിവന്ന ഒരു വലിയ കൺ​വെൻ​ഷൻ ഞാൻ വേറെ​യെ​ങ്ങും കണ്ടിട്ടില്ല.”

നിലനിൽക്കു​ന്ന പ്രയോ​ജ​ന​ങ്ങൾ

ഇന്നുള്ള​വർക്കു​പോ​ലും ആ സമ്മേള​ന​ത്തിൽനിന്ന്‌ പ്രയോ​ജ​നം ലഭിക്കു​ന്നുണ്ട്‌. എങ്ങനെ​യെ​ന്നോ? ‘എല്ലാ തിരു​വെ​ഴു​ത്തും ദൈവ​നി​ശ്വ​സ്‌ത​വും പ്രയോ​ജ​ന​പ്ര​ദ​വു​മാ​കു​ന്നു’ എന്ന ബൈബിൾപ്ര​സി​ദ്ധീ​ക​രണം പ്രകാ​ശ​നം ചെയ്‌തത്‌ ആ സമ്മേള​ന​ത്തി​ലാണ്‌. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ യോഗ​ങ്ങ​ളിൽ ഇന്നും ഉപയോ​ഗി​ക്കു​ന്ന ഒരു പുസ്‌ത​ക​മാണ്‌ അത്‌.

ഹാരൾഡ്‌ കിങ്‌, ചൈന​യി​ലെ ജയിലിൽനിന്ന്‌ മോചി​ത​നാ​യി ഏറെ താമസി​യാ​തെ

ന്യൂ​യോർക്കിൽ നടന്ന സമ്മേള​ന​ത്തിൽ “വാതിൽതോ​റും” എന്ന ഒരു പുതിയ പാട്ട്‌ പുറത്തി​റ​ങ്ങി. 1963-ൽ ചൈന​യി​ലെ ഒരു ജയിലിൽനിന്ന്‌ മോചി​ത​നാ​യ ഹാരൾഡ്‌ കിങ്‌ എന്ന സാക്ഷി എഴുതിയ പാട്ടാ​യി​രു​ന്നു അത്‌. ഏകാന്ത​ത​ട​വിൽ കഴിയു​മ്പോ​ഴാണ്‌ അദ്ദേഹം ഈ പാട്ട്‌ രചിക്കു​ന്നത്‌. യഹോ​വ​യു​ടെ സാക്ഷികൾ ഇന്നും ചെറിയ ചില മാറ്റങ്ങ​ളോ​ടെ അതു പാടു​ന്നുണ്ട്‌. “വീടു തോറും” എന്നാണ്‌ ഇപ്പോൾ അതിന്റെ തലക്കെട്ട്‌.

ഇന്ന്‌, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ കൺ​വെൻ​ഷ​നു​കൾ അടിമു​ടി മാറി​യി​രി​ക്കു​ന്നു. ചെറിയ സ്ഥലത്ത്‌ ചെറിയ കൂട്ടങ്ങ​ളാ​യി അവർ കൂടി​വ​രു​ന്നു. കൂടുതൽ സ്ഥലങ്ങളിൽ കൺ​വെൻ​ഷൻ നടത്തു​ന്ന​തു​കൊണ്ട്‌ ആർക്കും അധിക​ദൂ​രം യാത്ര ചെയ്യേ​ണ്ട​തി​ല്ല. പല ക്രമീ​ക​ര​ണ​ങ്ങ​ളും ഇതു​പോ​ലെ ലളിത​മാ​ക്കി​യ​തു​കൊണ്ട്‌ കൂടുതൽ പേർക്കു പരിപാ​ടി​കൾ നന്നായി ശ്രദ്ധി​ക്കാ​നും കഴിയു​ന്നു. ഓരോ വർഷവും 70 ലക്ഷത്തി​ല​ധി​കം​വ​രു​ന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളും അവരുടെ ക്ഷണം സ്വീക​രിച്ച്‌ എത്തുന്ന മറ്റ്‌ അനേക​രും ആ കൺ​വെൻ​ഷ​നു​ക​ളിൽ സംബന്ധി​ക്കു​ന്നു. ഞങ്ങളുടെ അടുത്ത കൺ​വെൻ​ഷ​നു വരാൻ നിങ്ങൾക്ക്‌ ആഗ്രഹ​മു​ണ്ടോ? ഏറ്റവും അടുത്തുള്ള ഒരു കൺ​വെൻ​ഷൻ സ്ഥലം കണ്ടുപി​ടി​ക്കൂ.