വിവരങ്ങള്‍ കാണിക്കുക

ആയിരം രാജ്യ​ഹാ​ളു​ക​ളും അതില​ധി​ക​വും​

ആയിരം രാജ്യ​ഹാ​ളു​ക​ളും അതില​ധി​ക​വും​

2013 ആഗസ്റ്റിൽ ഫിലി​പ്പീൻസി​ലു​ള്ള യഹോ​വ​യു​ടെ സാക്ഷികൾ 1000 രാജ്യ​ഹാ​ളു​കൾ പൂർത്തീ​ക​രി​ച്ചു​കൊണ്ട്‌ ഒരു നാഴി​ക​ക്ക​ല്ലിൽ എത്തി​ച്ചേർന്നു. പല നാടു​ക​ളി​ലെ​യും സ്ഥിതി​പോ​ലെ, പുറത്തു​നി​ന്നു​ള്ള സഹായ​മി​ല്ലാ​തെ രാജ്യ​ഹാ​ളി​നാ​യി ഒരു സ്ഥിരം കെട്ടിടം നിർമി​ക്കാ​നു​ള്ള പണമോ നിർമാണ വൈദ​ഗ്‌ധ്യ​മോ ഫിലി​പ്പീൻസി​ലെ സഭകൾക്ക്‌ ഇല്ലായി​രു​ന്നു. വർഷങ്ങ​ളാ​യി ചിലർ സ്വകാര്യ ഭവനങ്ങ​ളി​ലും മറ്റു ചിലർ മുള​കൊ​ണ്ടു നിർമിച്ച ചെറിയ കുടി​ലു​ക​ളി​ലും കൂടി​വ​ന്നി​രു​ന്നു.

ഫിലി​പ്പീൻസി​ലും മറ്റു പല രാജ്യ​ങ്ങ​ളി​ലും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ എണ്ണം അടിക്കടി വർധി​ച്ച​തി​നാൽ കൂടുതൽ രാജ്യ​ഹാ​ളു​കൾ ആവശ്യ​മാ​യി വന്നു. ആയതി​നാൽ, പരിമി​ത​മാ​യ വിഭവ​ങ്ങ​ളു​ള്ള നാടു​ക​ളിൽ രാജ്യ​ഹാ​ളു​കൾ നിർമി​ക്കു​ന്ന​തി​നു​വേണ്ടി യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘം 1999-ൽ ഒരു പദ്ധതി തുടങ്ങി. ഈ ക്രമീ​ക​ര​ണ​പ്ര​കാ​രം പ്രാ​ദേ​ശി​ക സാക്ഷികൾ തങ്ങൾക്കാ​കു​ന്നത്‌ സംഭാവന ചെയ്യു​ക​യും മറ്റു രാജ്യ​ങ്ങ​ളിൽനിന്ന്‌ ലഭിച്ച തുക അതി​നോട്‌ കൂട്ടു​ക​യും ചെയ്യുന്നു. പരിശീ​ല​നം ലഭിച്ച നിർമാണ ജോലി​ക്കാ​രെ കൂട്ടങ്ങ​ളാ​യി സംഘടി​പ്പിച്ച്‌ ഓരോ സഭയ്‌ക്കും സ്വന്തം രാജ്യ​ഹാൾ നിർമി​ക്കാൻ വേണ്ട സഹായം നൽകി. ഫിലി​പ്പീൻസിൽ 2001 നവംബർ മുതൽ ഈ അന്താരാഷ്‌ട്ര പരിപാ​ടി തുടങ്ങി.

മനില​യു​ടെ പ്രാന്ത​പ്ര​ദേ​ശ​ത്തു​ള്ള മരിലാ​വോ സഭയ്‌ക്കു​വേ​ണ്ടി​യാണ്‌ ആയിരാ​മ​ത്തെ രാജ്യ​ഹാൾ പണിതത്‌. ആ സഭയിലെ അംഗമായ ഇലുമി​നാ​ഡോ സഹോ​ദ​രൻ ഇങ്ങനെ പറഞ്ഞു: “ഞാൻ ക്രിസ്‌തീ​യ സാഹോ​ദ​ര്യം ശരിക്കും അനുഭ​വി​ച്ച​റി​ഞ്ഞു. അനേകർ സ്വമേധാ ജോലി ചെയ്‌തു. പ്രായ​ഭേ​ദ​മ​ന്യേ പുരു​ഷ​ന്മാ​രും സ്‌ത്രീ​ക​ളും. പൊരി​വെ​യി​ലത്ത്‌ ഞങ്ങൾ ഒരുമ​യോ​ടെ ജോലി ചെയ്‌തു. ക്ഷീണി​ച്ചെ​ങ്കി​ലും ഞങ്ങൾക്ക്‌ ഒന്നിച്ചു പൂർത്തി​യാ​ക്കാൻ സാധി​ച്ചത്‌ കണ്ടപ്പോൾ വലിയ സന്തോഷം തോന്നി.”

സ്വമേധാ സേവക​രു​ടെ പ്രയത്‌നം കണ്ടിട്ട്‌ സാക്ഷികൾ അല്ലാത്ത​വർക്കും മതിപ്പു തോന്നി. നിർമാണ സ്ഥലത്ത്‌ മണലും മറ്റും എത്തിക്കുന്ന ലോറി ഉടമ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ഉറുമ്പു​ക​ളെ​പ്പോ​ലെ​യാണ്‌—നിങ്ങൾ എത്ര പേരാ! എല്ലാവ​രും സഹായ​മ​ന​സ്‌ക​രാണ്‌. ഞാൻ ഇങ്ങനെ​യൊന്ന്‌ കണ്ടി​ട്ടേ​യി​ല്ല.”

പൂർത്തിയാക്കിയ രാജ്യ​ഹാൾ

കെട്ടിടം പണി തുടങ്ങി ആറാഴ്‌ച​ക്ക​കം സ്വമേധാ സേവകർ അത്‌ പൂർത്തി​യാ​ക്കി. രാജ്യ​ഹാൾ പണി വേഗം തീർത്ത​തി​നാൽ സഭാം​ഗ​ങ്ങൾക്ക്‌ ദൈവ​രാ​ജ്യ സുവാർത്ത പ്രസം​ഗി​ക്കാ​നു​ള്ള പ്രധാന വേലയിൽ പൂർണ പങ്കുണ്ടാ​യി​രി​ക്കാൻ സാധിച്ചു.—മത്തായി 24:14.

സഭാം​ഗ​മാ​യ എലൻ സഹോ​ദ​രി പറയുന്നു: “പഴയ രാജ്യ​ഹാ​ളിൽ ഞങ്ങൾക്കെ​ല്ലാം ഇരിക്കാൻ സ്ഥലം ഇല്ലായി​രു​ന്നു. പലർക്കും ഹാളിനു പുറത്ത്‌ ഇരി​ക്കേ​ണ്ടി വരുമാ​യി​രു​ന്നു. പുതിയ രാജ്യ​ഹാൾ മനോ​ഹ​ര​വും സുഖ​പ്ര​ദ​വും ആയതി​നാൽ യോഗ​ങ്ങ​ളിൽനിന്ന്‌ ലഭിക്കുന്ന അറിവും പ്രോ​ത്സാ​ഹ​ന​വും ഞങ്ങൾക്ക്‌ കൂടുതൽ പ്രയോ​ജ​ന​ക​ര​മാണ്‌.”