വിവരങ്ങള്‍ കാണിക്കുക

ടക്‌സീ​ഡോ​യി​ലെ സ്ഥലം—സന്നദ്ധ​പ്ര​വർത്ത​കർ അതിന്റെ മുഖച്ഛായ മാറ്റുന്നു

ടക്‌സീ​ഡോ​യി​ലെ സ്ഥലം—സന്നദ്ധ​പ്ര​വർത്ത​കർ അതിന്റെ മുഖച്ഛായ മാറ്റുന്നു

സമയം രാവിലെ ആറേ മുക്കാൽ; ന്യൂ​യോർക്കി​ലെ ടക്‌സീ​ഡോ നഗരത്തി​ലെ ഒരു പതിവ്‌ പ്രഭാതം. നീലക്കുട പിടിച്ച ആകാശ​ത്തി​നു താഴെ മഞ്ഞിന്റെ നേർത്ത ആവരണം അണിഞ്ഞ കൊച്ചു തടാകം. അതിന്റെ കരയി​ലു​ള്ള നാലു-നില കെട്ടി​ട​ത്തി​ലേക്ക്‌ ജോലിക്ക്‌ ഉപയോ​ഗി​ക്കു​ന്ന വസ്‌ത്ര​ങ്ങ​ളും ബൂട്ടു​ക​ളും അണിഞ്ഞ്‌ ഏതാനും ചെറു​പ്പ​ക്കാർ കയറി​പ്പോ​കു​ന്നു. ആ പ്രദേ​ശ​ത്തു​ള്ള വീടു​ക​ളിൽനി​ന്നും ഹോട്ട​ലു​ക​ളിൽനി​ന്നും പാറ്റേർസൺ, വാൾക്കിൽ എന്നീ സ്ഥലങ്ങളിൽനി​ന്നും 80 കിലോ​മീ​റ്റർ അകലെ​യു​ള്ള ബ്രൂക്‌ലി​നിൽനി​ന്നു​പോ​ലും യാത്ര ചെയ്‌താണ്‌ അവർ വന്നിരി​ക്കു​ന്നത്‌.

എന്നാൽ പലരും ഇപ്പറഞ്ഞ സ്ഥലങ്ങളി​ലെ സ്ഥിരതാ​മ​സ​ക്കാ​രല്ല. അമേരി​ക്കൻ ഐക്യ​നാ​ടു​ക​ളു​ടെ പല ഭാഗങ്ങ​ളിൽനി​ന്നും രാജ്യ​ത്തി​നു പുറത്തു​നി​ന്നും വന്നവരാ​ണു മിക്കവ​രും. ചിലർ വന്നിരി​ക്കു​ന്നത്‌ ഒരാഴ്‌ച​ത്തേ​ക്കു​മാ​ത്ര​മാണ്‌. മറ്റു ചിലരാ​ക​ട്ടെ ആറ്‌ ആഴ്‌ച​യോ അതിൽ കൂടു​ത​ലോ സേവി​ക്കാൻ വന്നവരാണ്‌. എന്നാൽ ഇത്തരം സേവന​ങ്ങൾക്ക്‌ അവർ പ്രതി​ഫ​ല​മൊ​ന്നും വാങ്ങു​ന്നി​ല്ല; യാത്ര​യ്‌ക്കു​ള്ള പണം​പോ​ലും സ്വന്തം കീശയിൽനി​ന്നാണ്‌ അവർ മുടക്കു​ന്നത്‌. ഇവി​ടെ​യാ​യി​രി​ക്കാൻ അവർക്കെ​ല്ലാം വളരെ ഇഷ്ടമാണ്‌.

ഇന്ന്‌ ഏകദേശം 120 പേർ വന്നിട്ടുണ്ട്‌. (ഇനിയുള്ള മാസങ്ങ​ളിൽ കൂടുതൽ പേർ വരും.) അവരെ​ല്ലാം ഊണു​മു​റി​യിൽ ചെന്ന്‌ മേശയ്‌ക്കു ചുറ്റും ഇരുന്നു; ഒരു മേശയ്‌ക്കു ചുറ്റും പത്തു പേർ എന്ന കണക്കി​ലാണ്‌ ഇരിക്കു​ന്നത്‌. പലരും കാപ്പി എടുത്ത്‌ കുടി​ക്കു​ന്നുണ്ട്‌. അടുക്ക​ള​യിൽനിന്ന്‌ ബേക്കണി​ന്റെ (പന്നിയി​റ​ച്ചി​കൊ​ണ്ടു​ള്ള ഒരു വിഭവം.) മണം ഒഴുകി​യെ​ത്തു​ന്നു. ഏഴു മണിയാ​യ​തും ഊണു​മു​റി​യി​ലു​ണ്ടാ​യി​രുന്ന ടിവി-കളിൽ, ഒരു ബൈബിൾവാ​ക്യ​ത്തെ അടിസ്ഥാ​ന​മാ​ക്കി​യു​ള്ള ഒരു പ്രത്യേക പരിപാ​ടി പ്രക്ഷേ​പ​ണം ചെയ്യാൻ തുടങ്ങി. 15 മിനിട്ടു കഴിഞ്ഞ്‌ വെയ്‌റ്റർമാർ ഭക്ഷണം വിളമ്പി. ബേക്കണി​നോ​ടൊ​പ്പം ബ്രഡും മുട്ടയും ഓട്ട്‌സും അവർ കൊണ്ടു​വ​ന്നു. എല്ലാവ​രും വേണ്ടു​വോ​ളം കഴിച്ചു!

പ്രാതൽ കഴിഞ്ഞ്‌ ഒരു പ്രാർഥ​ന​യ്‌ക്കു ശേഷം എല്ലാവ​രും നേരെ ജോലി​സ്ഥ​ല​ത്തേ​ക്കു പോയി. നിർമാ​ണ​വേ​ല​യി​ലു​ള്ളവർ കട്ടി​ത്തൊ​പ്പി​യും സുരക്ഷാ​ക​ണ്ണ​ട​ക​ളും ദൂരെ​നി​ന്നു​പോ​ലും കാണാ​വു​ന്ന വിധത്തി​ലു​ള്ള മേൽക്കു​പ്പാ​യ​വും ഉപകര​ണ​ങ്ങൾ തൂക്കാ​നു​ള്ള ബെൽറ്റും എടുത്ത​ണി​ഞ്ഞു. അതിനി​ടെ ഓരോ​രോ തമാശകൾ പറഞ്ഞ്‌ പൊട്ടി​ച്ചി​രി​ക്കു​ന്നു​മുണ്ട്‌.

വോർവിക്ക്‌ പട്ടണത്തിന്‌ അടുത്താണ്‌ യഹോ​വ​യു​ടെ സാക്ഷികൾ അവരുടെ ലോകാ​സ്ഥാ​നം പണിയു​ന്നത്‌. അതിന്റെ നിർമാ​ണ​പ്ര​വർത്ത​ന​ത്തോ​ടു ബന്ധപ്പെട്ട കാര്യ​ങ്ങൾക്കു​വേ​ണ്ടി​യാ​ണു വോർവി​ക്കിൽ നിന്ന്‌ അൽപ്പം മാറി ടക്‌സീ​ഡോ​യിൽ സ്ഥലം ഒരുക്കു​ന്നത്‌. പണ്ട്‌ അവിടെ ഇന്റർനാ​ഷ​ണൽ പേപ്പർ കമ്പനി​യാ​ണു പ്രവർത്തി​ച്ചി​രു​ന്നത്‌. ഇപ്പോ​ഴു​ള്ള കെട്ടി​ട​ങ്ങ​ളിൽ ചില മാറ്റങ്ങൾ വരുത്തി കിടപ്പു​മു​റി​ക​ളും ഓഫീസ്‌ മുറി​ക​ളും പലതരം പണികൾക്കു​ള്ള വർക്ക്‌ഷോ​പ്പു​ക​ളും സാധനങ്ങൾ സൂക്ഷി​ക്കാ​നു​ള്ള മുറി​ക​ളും ഉണ്ടാക്കാ​നാ​ണു പരിപാ​ടി. 2013 മാർച്ച്‌ 12-ന്‌ പ്രാ​ദേ​ശി​ക ആസൂത്രണ ബോർഡ്‌ വ്യവസ്ഥ​കൾക്കു വിധേ​യ​മാ​യി പ്ലാൻ അംഗീ​ക​രി​ച്ചു.

സന്നദ്ധ​പ്ര​വർത്ത​കർ ആദ്യമാ​യി താമസ​സ്ഥ​ലത്ത്‌ എത്തു​മ്പോൾ എങ്ങനെ​യു​ള്ള ഒരു വരവേൽപ്പാണ്‌ അവർക്കു ലഭിക്കു​ന്നത്‌? ന്യൂ ജേഴ്‌സി​യിൽനി​ന്നു​ള്ള വില്യം പറയുന്നു: “നിങ്ങൾ അവി​ടെ​യെ​ത്തി പേര്‌ രജിസ്റ്റർ ചെയ്‌തു​ക​ഴി​യു​മ്പോൾ സന്ദർശ​ക​മു​റി​യി​ലെ സഹോ​ദ​ര​ങ്ങൾ ചില അടിസ്ഥാന കാര്യങ്ങൾ നിങ്ങൾക്കു പറഞ്ഞു​ത​രും: താമസി​ക്കാ​നു​ള്ള മുറി എവി​ടെ​യാണ്‌, ഓരോ സ്ഥലത്തും ചെന്നെ​ത്താ​നു​ള്ള വഴികൾ, താക്കോ​ലി​ന്റെ ഉപയോ​ഗം അങ്ങനെ പലതും. സഹായി​ക്കാൻ മനസ്സു​ള്ള​വ​രാണ്‌ എല്ലാവ​രും. ടക്‌സീ​ഡോ​യിൽ എത്തി പ്രാതൽ കഴിച്ച​ശേ​ഷം, നമ്മുടെ ടീമിന്റെ ചുമത​ല​യു​ള്ള ആളെ കാണണം. ചെയ്യേണ്ട ജോലി​യെ​ക്കു​റി​ച്ചൊ​ക്കെ അദ്ദേഹം പറഞ്ഞു​ത​രും.”

നിർമാ​ണ​പ്ര​വർത്ത​കർക്ക്‌ ഇവിടു​ത്തെ സേവന​ത്തെ​ക്കു​റിച്ച്‌ എന്താണു പറയാ​നു​ള്ളത്‌? യെ​ഹൈ​രെ​യും ഭർത്താ​വും പോർട്ടോ​റി​ക്കോ​യിൽനിന്ന്‌ എത്തിയ​വ​രാണ്‌. ചട്ടങ്ങളും ചുവരു​ക​ളും നിർമി​ക്കാൻ സഹായി​ക്കു​ക​യാണ്‌ അവർ. ഇവിടെ സേവി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ യെ​ഹൈ​രെ പറയുന്നു: “വെളു​പ്പി​നു നാലര​യാ​കു​മ്പോ​ഴേ​ക്കും ഉണരും. മുറി​യൊ​ക്കെ ഒന്നു വൃത്തി​യാ​ക്കി, ഒരു കപ്പ്‌ കാപ്പി​യും കുടി​ച്ചിട്ട്‌ ഞങ്ങൾ ഇറങ്ങും. ഞങ്ങളെ കൊണ്ടു​പോ​കാൻ ബസ്സുണ്ട്‌. വൈകു​ന്നേ​ര​മാ​കു​മ്പോ​ഴേ​ക്കും നല്ല ക്ഷീണം കാണും. പക്ഷേ, എല്ലാവ​രും എപ്പോ​ഴും എത്ര സന്തോ​ഷ​ത്തി​ലാ​ണെ​ന്നോ! തമാശ പറച്ചി​ലി​നും പൊട്ടി​ച്ചി​രി​ക്കും ഒരു കുറവു​മി​ല്ല.”

വോർവി​ക്കി​ലെ സ്ഥലത്തിനു ചുറ്റും കാടാണ്‌. കെട്ടി​ട​നിർമാ​ണ​ത്തി​നാ​യി സ്ഥലം ഒരുക്കി​യെ​ടു​ക്കേ​ണ്ട​തുണ്ട്‌. അതിൽ സഹായി​ക്കു​ക​യാണ്‌ മിനി​സോ​ട്ട​യിൽനി​ന്നുള്ള സാക്കും ഭാര്യ ബത്തും. ഇവിടെ വരാൻ എന്താണു പ്രചോ​ദ​ന​മാ​യ​തെ​ന്നു ചോദി​ച്ച​പ്പോൾ ബത്ത്‌ പറഞ്ഞു: “യഹോ​വ​യെ സേവി​ക്കു​ന്ന​ത​ല്ലേ ഒരു മനുഷ്യ​ന്റെ ജീവി​ത​ത്തി​ലെ ഏറ്റവും വലിയ സംഗതി? അതു​കൊണ്ട്‌ ഞങ്ങളുടെ കഴിവു​കൾ ദൈവ​സേ​വ​ന​ത്തിൽ ഉപയോ​ഗി​ക്കാൻ ഞങ്ങൾ തീരു​മാ​നി​ച്ചു.”