വിവരങ്ങള്‍ കാണിക്കുക

ലോകാ​സ്ഥാ​നം—ഇവിടെ ചരിത്രം രചിക്ക​പ്പെ​ടു​ന്നു

ലോകാ​സ്ഥാ​നം—ഇവിടെ ചരിത്രം രചിക്ക​പ്പെ​ടു​ന്നു

ന്യൂ​യോർക്കി​ലെ വോർവി​ക്കിൽ യഹോ​വ​യു​ടെ സാക്ഷികൾ അവരുടെ പുതിയ ലോകാ​സ്ഥാ​നം നിർമി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ഐക്യ​നാ​ടു​ക​ളു​ടെ പല ഭാഗത്തു​നി​ന്നാ​യി എത്തി​ച്ചേ​രു​ന്ന സന്നദ്ധ​പ്ര​വർത്ത​ക​രു​ടെ പിന്തു​ണ​കൊ​ണ്ടാണ്‌ ഈ നിർമാ​ണ​പ്ര​വർത്ത​നം ഇത്ര വേഗത്തിൽ നടത്താൻ കഴിയു​ന്നത്‌. അവർ അവിടെ ചെന്ന്‌ കൂലി​യൊ​ന്നും വാങ്ങാതെ സന്തോ​ഷ​ത്തോ​ടെ കഠിനാ​ധ്വാ​നം ചെയ്യുന്നു. ഈ സേവനങ്ങൾ ദൈവ​ത്തി​നു​ള്ള ഒരു കാഴ്‌ച​യും സമ്മാന​വും ആണെന്നാണ്‌ അവർ പറയു​ന്നത്‌. സവി​ശേ​ഷ​ത​യാർന്ന ഈ കൂട്ടം മഹത്തായ ചില കാര്യങ്ങൾ ചെയ്യു​ന്നത്‌ എങ്ങനെ​യാ​ണെ​ന്നു കാണാം!