വിവരങ്ങള്‍ കാണിക്കുക

വാൾക്കിൽ ഫോട്ടോ ഗ്യാലറി 2 (2014 നവംബർ മു​തൽ 2015 നവംബർ വ​രെ)

വാൾക്കിൽ ഫോട്ടോ ഗ്യാലറി 2 (2014 നവംബർ മു​തൽ 2015 നവംബർ വ​രെ)

യഹോ​വ​യു​ടെ സാക്ഷികൾ അടുത്തി​ടെ ന്യൂ​യോർക്കി​ലെ വാൾക്കി​ലി​ലു​ള്ള കെട്ടിട സൗകര്യ​ങ്ങൾ മെച്ച​പ്പെ​ടു​ത്തു​ക​യും വിപു​ലീ​ക​രി​ക്കു​ക​യും ചെയ്‌തു. 2014 നവംബർ മു​തൽ 2015 നവംബർ വ​രെ നടന്ന പ്രവർത്ത​ന​ങ്ങ​ളു​ടെ ചില വിവരങ്ങൾ ഈ ഫോട്ടോ ഗ്യാല​റി​യിൽ കാണാം.

വാൾക്കിൽ കെട്ടി​ട​സ​മു​ച്ച​യ​ത്തി​ന്റെ ആകാശ​ത്തു​നി​ന്നൊ​രു കാഴ്‌ച—2015 ഒക്‌ടോ​ബർ 15.

  1. അച്ചടിശാല

  2. ഓഫീസ്‌ കെട്ടിടം 1

  3. താമസത്തിനുള്ള കെട്ടിടം ഇ

  4. ഭക്ഷണം കഴിക്കാ​നു​ള്ള ഹാൾ

  5. അലക്കുശാലയും ഡ്രൈ ക്ലീനിംഗ്‌ ഇടവും

  6. ഓഫീസ്‌ കെട്ടിടം 2

  7. താമസത്തിനുള്ള കെട്ടിടം ഡി

2014 ഡിസംബർ 4—ഓഫീസ്‌ കെട്ടിടം 2

പുതിയ ഓഫീസ്‌ കെട്ടി​ട​ത്തി​ന്റെ പ്രവേ​ശ​ന​ക​വാ​ട​ത്തി​ലേ​ക്കുള്ള വഴി മോടി പിടി​പ്പി​ക്കു​ന്നു. ഇടതു​വ​ശ​ത്തു താഴെ​യു​ള്ള നടപ്പാത ചെറു​താ​യി ചൂടാ​ക്കു​ന്നു. മഞ്ഞു വീണു​കി​ടന്ന്‌ ആളുകൾ തെന്നി വീഴാ​തി​രി​ക്കാ​നാണ്‌ ഇത്‌. ഈ കെട്ടിട സമുച്ച​യ​ത്തി​ലാണ്‌ ബഥേൽ ഓഫീ​സും ബ്രാഞ്ച്‌ കമ്മിറ്റി ഓഫീ​സും സർവീസ്‌ ഡിപ്പാർട്ടു​മെ​ന്റും ഒക്കെ പ്രവർത്തി​ക്കു​ന്നത്‌.

2014 ഡിസംബർ 5—താമസത്തിനുള്ള കെട്ടിടം ഡി

ഇന്റീരി​യർ ഡിപ്പാർട്ടുമെന്റിലെ ഒരംഗം ടൈൽ വിരി​ക്കു​ന്ന​തി​നു മുമ്പായി ഒരു ഗ്രൈൻഡർ ഉപയോ​ഗി​ച്ചു നിലം മിനു​സ​പ്പെ​ടു​ത്തു​ന്നു. പൊടി വലി​ച്ചെ​ടു​ക്കു​ന്ന​തി​ന്‌ അതിനോട്‌ ഒരു വാക്യും ഘടിപ്പിച്ചിരിക്കുന്നു.

2015 ജനുവരി 9—താമസത്തിനുള്ള കെട്ടിടം ഇ

താമസ​ത്തി​നു​ള്ള കെട്ടിടം ഇ-യിൽ കഴിയുന്ന 200-ലേറെ വരുന്ന ബഥേലം​ഗ​ങ്ങ​ളെ​യും മറ്റു സന്ദർശ​ക​രെ​യും സ്വീക​രി​ക്കാ​നു​ള്ള നവീക​രി​ച്ച മുറി വൃത്താ​കൃ​തി​യി​ലു​ള്ള​താണ്‌. ഈ കെട്ടിടം നവീക​രി​ച്ച​പ്പോൾ നല്ല വെട്ടവും വെളി​ച്ച​വും കടക്കാൻ പാകത്തി​ലു​ള്ള ജനലു​ക​ളും തീ പിടിത്തം ഉണ്ടായാൽ അറിയി​ക്കു​ന്ന അലാറം സംവി​ധാ​ന​ങ്ങ​ളും ക്രമീ​ക​രി​ച്ചി​രി​ക്കു​ന്നു.

2015 ഫെബ്രു​വ​രി 9—അച്ചടിശാല

സാങ്കേ​തി​ക​പ​രി​ശീ​ലനം കൊടു​ക്കാ​നു​ള്ള കെട്ടി​ട​ത്തി​ലെ ടെലി​ക​മ്മ്യൂ​ണി​ക്കേ​ഷൻ ഉപകര​ണ​ത്തി​ന്റെ വയറിംഗ്‌ ശരിയാ​ക്കു​ന്ന ടെക്‌നീ​ഷ്യൻ. പ്ലംബിംഗ്‌, ഇലക്‌ട്രി​ക്കൽ, സെയ്‌ഫ്‌റ്റി എന്നീ ഡിപ്പാർട്ടു​മെ​ന്റു​ക​ളിൽ പ്രവർത്തി​ക്കു​ന്ന ജോലി​ക്കാർക്ക്‌ വേണ്ട പരിശീ​ല​ന​മാണ്‌ ഇവി​ടെ​വെച്ച്‌ കൊടു​ക്കു​ന്നത്‌.

2015 ഫെബ്രു​വ​രി 17—അച്ചടിശാല

സാങ്കേ​തി​ക പരിശീലന ഡിപ്പാർട്ടുമെന്റിലെ പുതിയ സമുച്ച​യ​ത്തിൽ എൽ ഇ ഡി ലൈറ്റ്‌ സ്ഥാപി​ക്കു​ന്ന ഒരു ഇലക്‌ട്രീ​ഷ്യൻ.

2015 മാർച്ച്‌ 2—ഓഫീസ്‌ കെട്ടിടം 1

വൈദ്യു​ത​കു​ഴ​ലു​കൾ തമ്മിലുള്ള അകലം പരി​ശോ​ധി​ക്കു​ന്ന ജോലി​ക്കാ​രി. ബ്രൂക്‌ലി​നിൽനിന്ന്‌ വന്നിരി​ക്കു​ന്ന ബ്രാ​ഞ്ചോ​ഫീസ്‌ ഡിപ്പാർട്ടുമെന്റുകൾ ഉൾക്കൊ​ള്ളാൻ കഴിയും​വി​ധം ഈ കെട്ടിടം നവീക​രി​ച്ചി​രി​ക്കു​ന്നു.

2015 മാർച്ച്‌ 3—താമസത്തിനുള്ള കെട്ടിടം ഡി

ചൂടു വെള്ളം ലഭിക്കു​ന്ന​തി​നു​വേ​ണ്ടി​യുള്ള പൈപ്പു​കൾ കൂട്ടി യോജി​പ്പി​ക്കു​ന്ന പ്ലംബർ.

2015 മാർച്ച്‌ 31—താമസത്തിനുള്ള കെട്ടിടം ഡി

തൂക്കു ലിഫ്‌റ്റിൽ നിന്നു​കൊണ്ട്‌ എക്‌സ്റ്റീ​രി​യർ ഡിപ്പാർട്ടുമെന്റിലുള്ള ജോലി​ക്കാർ ജനലു​ക​ളു​ടെ വിള്ളല​ട​യ്‌ക്കു​ന്നു. ഈ കെട്ടി​ട​ത്തിൽ മാത്രം, നല്ല വെട്ടവും വെളി​ച്ച​വും കയറുന്ന 298 ജനലു​ക​ളുണ്ട്‌. ചൂടു കാലത്തും തണുപ്പു കാലത്തും ഊർജ​ന​ഷ്ടം കുറയ്‌ക്കാൻ ഇത്‌ സഹായി​ക്കു​ന്നു.

2015 ഏപ്രിൽ 17—ഓഫീസ്‌ കെട്ടിടം 1

ഓഫീസ്‌ കെട്ടിടം 1-ന്റെയും താമസ​ത്തി​നു​ള്ള കെട്ടിടം ഇ-യുടെ​യും ഇടയി​ലു​ള്ള പാർക്കിംഗ്‌ സ്ഥലത്തിന്റെ മതിൽ മേസ്‌തി​രി​മാർ പുനർനിർമി​ക്കു​ന്നു. 1970-കളിൽ പണിത പഴയ മതിലി​ന്റെ കല്ലുക​ളാണ്‌ ഇതിനു​വേ​ണ്ടി ഉപയോ​ഗി​ക്കു​ന്നത്‌.

2015 ഏപ്രിൽ 17—ഓഫീസ്‌ കെട്ടിടം 1

മതിൽ ചായം പൂശു​ന്ന​തി​നു​മുമ്പ്‌, തേച്ചു​ര​ച്ചു വൃത്തി​യാ​ക്കു​ന്ന ഒരു ജോലി​ക്കാ​രൻ. ഈ നവീക​രി​ച്ച കെട്ടിട സമുച്ച​യ​ത്തി​ലാണ്‌ അക്കൗണ്ട്‌സ്‌, കമ്പ്യൂട്ടർ, പർച്ചേ​സിംഗ്‌ എന്നീ ഡിപ്പാർട്ടുമെന്റുകൾ പ്രവർത്തി​ക്കു​ന്നത്‌.

2015 ജൂൺ 8—താമസത്തിനുള്ള കെട്ടിടം ഡി

ഇടിമി​ന്നൽ ഏൽക്കാ​തി​രി​ക്കാ​നാ​യി മേൽക്കൂ​ര​യിൽ സ്ഥാപി​ച്ചി​രി​ക്കു​ന്ന ഉപകരണം പ്രവർത്തി​പ്പി​ക്കു​ന്ന​തി​നു വയറുകൾ വലിക്കുന്ന ഒരു ഇലക്‌ട്രീ​ഷ്യൻ. ഇടി വെട്ടു​മ്പോ​ഴു​ണ്ടാ​കു​ന്ന വൈദ്യു​തോർജം കെട്ടി​ട​ത്തിന്‌ കേടു വരുത്താൻ സാധ്യ​ത​യുണ്ട്‌. എന്നാൽ മേൽക്കൂ​ര​യിൽ സ്ഥാപി​ച്ചി​രി​ക്കു​ന്ന ഉപകരണം വൈദ്യു​തോർജം വലി​ച്ചെ​ടുത്ത്‌ ഭൂമി​യി​ലേക്ക്‌ വിടുന്നു.

2015 ജൂൺ 8—താമസത്തിനുള്ള കെട്ടിടം ഡി

വാൾക്കിൽ വിപു​ലീ​ക​രണ പ്രോ​ജ​ക്‌ടിൽ, ചിത്ര​ത്തിൽ കാണുന്ന പല മരങ്ങളും അവിടത്തെ ഭൂപ്ര​കൃ​തി​യും പരിര​ക്ഷി​ക്കു​ന്ന​തി​നു വലിയ ശ്രദ്ധ കൊടു​ത്തി​രി​ക്കു​ന്നു. ഇടതു​വ​ശ​ത്തു കാണുന്ന ജലസം​ഭ​ര​ണി​യിൽ ഏതാണ്ട്‌ 1,50,000 ലിറ്റർ വെള്ളം കൊള്ളും. വാൾക്കിൽ സൈറ്റി​ലേ​ക്കു​ള്ള പ്രധാന ജലവി​ത​ര​ണ​ത്തി​നും അഗ്നിശ​മ​ന​ത്തി​നും ഇവി​ടെ​നി​ന്നു​ള്ള ജലം ഉപയോ​ഗി​ക്കു​ന്നു.

2015 ജൂൺ 25—ഓഫീസ്‌ കെട്ടിടം 1

ഓഡി​റ്റോ​റി​യ​ത്തി​ന്റെ പിൻവ​ശ​ത്തെ മതിലിൽ 1,800 ചെറി മരത്തിന്റെ തടിക്ക​ഷ​ണ​ങ്ങൾ നിരനി​ര​യാ​യി വെക്കുന്ന മരപ്പണി​ക്കാ​രൻ. ഇങ്ങനെ ചെയ്യു​ന്ന​തി​ലൂ​ടെ ഹാളി​ലു​ണ്ടാ​കു​ന്ന ശബ്ദപ്ര​തി​ധ്വ​നി കുറയ്‌ക്കാ​നാ​കു​ന്നു.

2015 ജൂലൈ 9—ഓഫീസ്‌ കെട്ടിടം 2

1958 മുതൽ ചാൾസ്‌ റീഡ്‌ ബഥേലിൽ സേവി​ക്കു​ക​യാണ്‌. ബ്രൂക്‌ലിൻ ബഥേലിൽനിന്ന്‌ ഐക്യ​നാ​ടു​ക​ളി​ലേ​ക്കും മറ്റു രാജ്യ​ങ്ങ​ളി​ലേ​ക്കും വേണ്ട പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ അച്ചടി​ച്ചി​രു​ന്ന കാലത്ത്‌ അവിടത്തെ പ്രിന്റിംഗ്‌ പ്രെസ്സ്‌ സ്ഥാപി​ക്കാ​നു​ള്ള കോൺക്രീറ്റ്‌ സ്ലാബുകൾ രൂപക​ല്‌പന ചെയ്‌തത്‌ റീഡ്‌ സഹോ​ദ​ര​നാണ്‌. വാൾക്കിൽ വിപു​ലീ​ക​രണ പരിപാ​ടി​യിൽ റീഡ്‌ സഹോ​ദ​രൻ ഗുണനി​ല​വാ​രം ഉറപ്പാ​ക്കു​ന്ന ടീമി​നൊ​പ്പം പ്രവർത്തി​ച്ചു.

2015 ആഗസ്റ്റ്‌ 17—ഓഫീസ്‌ കെട്ടിടം 1

ഓഡി​റ്റോ​റി​യ​ത്തിൽ ജോലി​ക്കാർ പുതിയ കസേരകൾ ഇറക്കി​വെ​ക്കു​ന്നു. പുതു​ക്കി​യ ഓഡി​റ്റോ​റി​യ​ത്തിൽ 812 പേർക്ക്‌ ഇരിക്കാ​നാ​കും.

2015 സെപ്‌റ്റം​ബർ 21—ഓഫീസ്‌ കെട്ടിടം 1

പുതിയ ഓഡി​റ്റോ​റി​യ​ത്തിൽ വീഡി​യോ മോണി​റ്റ​റു​ക​ളും ശബ്ദം വ്യക്തമാ​യി കേൾക്കു​ന്ന​തിന്‌ അനു​യോ​ജ്യ​മാ​യ സീലിം​ഗു​ക​ളും ഉണ്ട്‌.

2015 ഒക്‌ടോബർ 12—താമസത്തിനുള്ള കെട്ടിടം ഡി

രോഗി​ക​ളെ ശുശ്രൂ​ഷി​ക്കു​ന്ന സ്ഥലത്തിന്‌ അടുത്തു​ത​ന്നെ നേഴ്‌സു​മാർക്ക്‌ വിശ്ര​മ​മു​റി​യും സ്ഥാപി​ച്ചി​രി​ക്കു​ന്നു. രോഗി​ക​ളു​ടെ സൗകര്യാർഥം ഇടനാ​ഴി​ക​ളു​ടെ​യും ബാത്ത്‌റൂ​മു​ക​ളു​ടെ​യും വലിപ്പം കൂട്ടി​യി​രി​ക്കു​ന്നു.

2015 ഒക്‌ടോബർ 15—വാൾക്കിൽ സൈറ്റ്‌

2,000-ത്തോളം ബഥേലം​ഗ​ങ്ങൾ താമസി​ക്കു​ന്ന വാൾക്കിൽ സമുച്ചയം. അതിന്റെ ആകാശ​ത്തു​നി​ന്നു​ള്ള വീക്ഷണം. ഏതാണ്ട്‌ 1,02,000 ചതുരശ്ര അടി വിസ്‌തൃ​തി​യിൽ പണിതു​യർത്തി​യി​രി​ക്കുന്ന ഈ ഭീമമായ വിപു​ലീ​ക​രണ പരിപാ​ടി 2015 നവംബർ 30-ന്‌ പൂർത്തി​യാ​യി.