വിവരങ്ങള്‍ കാണിക്കുക

വാർവിക്ക്‌ ഫോട്ടോ ഗ്യാലറി 6 (2016 മാർച്ച്‌ മുതൽ ആഗസ്റ്റ്‌ വരെ)

വാർവിക്ക്‌ ഫോട്ടോ ഗ്യാലറി 6 (2016 മാർച്ച്‌ മുതൽ ആഗസ്റ്റ്‌ വരെ)

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പുതിയ ആസ്ഥാനത്തെ പ്രവർത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും 2016 മാർച്ച്‌ മുതൽ ആഗസ്റ്റ്‌ വരെ നടന്ന നിർമാ​ണ​പ്ര​വർത്ത​ന​ത്തിൽ സ്വമേ​ധാ​സേ​വ​കർ പങ്കെടു​ത്ത​തി​നെ​ക്കു​റി​ച്ചും ഈ ഫോട്ടോ ഗ്യാല​റി​യിൽ വർണി​ച്ചി​രി​ക്കു​ന്നു.

വാർവിക്കിലെ നിർമാ​ണം പൂർത്തി​യാ​യാ​ലു​ള്ള ചിത്രം. ഘടികാ​ര​ദി​ശ​യിൽ ഇടത്തു​നിന്ന്‌:

  1. വാഹനങ്ങൾ നന്നാക്കുന്ന കെട്ടിടം

  2. സന്ദർശകരുടെ പാർക്കിങ്‌ സ്ഥലം

  3. അറ്റകുറ്റപ്പണി നടക്കുന്ന കെട്ടിടം/താമസ​ക്കാ​രു​ടെ പാർക്കിങ്‌ സ്ഥലം

  4. താമസത്തിനുള്ള കെട്ടിടം ബി

  5. താമസത്തിനുള്ള കെട്ടിടം ഡി

  6. താമസത്തിനുള്ള കെട്ടിടം സി

  7. താമസത്തിനുള്ള കെട്ടിടം എ

  8. ഓഫീസ്‌/സേവന​വി​ഭാ​ഗം പ്രവർത്തി​ക്കു​ന്ന കെട്ടിടം

2016 മാർച്ച്‌ 16—വാർവിക്ക്‌ പണിസ്ഥലം

നിലം നിരപ്പാ​ക്കു​ന്ന​വർ ഓക്ക്‌ മരങ്ങളും മേപ്പിൾ മരങ്ങളും വണ്ടിയിൽനിന്ന്‌ ഇറക്കുന്നു. 1,400-ലധികം മരങ്ങളാണ്‌ വാർവി​ക്കിൽ നട്ടുപി​ടി​പ്പി​ക്കു​ന്നത്‌.

2016 മാർച്ച്‌ 23—വാഹനങ്ങൾ നന്നാക്കുന്ന കെട്ടിടം

വാർവി​ക്കി​ലു​ള്ളവർ കർത്താ​വി​ന്റെ സന്ധ്യാ​ഭ​ക്ഷ​ണം ആചരി​ക്കു​ന്നു. 384 പേർ അന്ന്‌ അവിടെ ഹാജരാ​യി. ലോക​മെ​ങ്ങു​മാ​യി യഹോ​വ​യു​ടെ സാക്ഷികൾ വാർഷി​ക​മാ​യി നടത്തുന്ന ഒരു ആചരണ​മാണ്‌ ഇത്‌.

2016 ഏപ്രിൽ 15—വാർവിക്ക്‌ പണിസ്ഥലം

ഗേറ്റിന്‌ അടുത്തുള്ള കെട്ടി​ട​ത്തിന്‌ മരപ്പണി​ക്കാർ ജനലുകൾ പിടി​പ്പി​ക്കു​ന്നു. ഗേറ്റ്‌ ക്യാബി​നിൽ ജോലി ചെയ്യു​ന്ന​വർ സന്ദർശ​ക​രെ സ്വാഗതം ചെയ്യു​ക​യും കെട്ടി​ട​ത്തി​നും ചുറ്റു​പാ​ടി​നും കാവൽ ഉറപ്പാ​ക്കു​ക​യും ചെയ്യും. വാഹനങ്ങൾ അകത്തേ​ക്കും പുറ​ത്തേ​ക്കും പോകാ​നു​ള്ളത്‌ നിയ​ന്ത്രി​ക്കു​ന്ന​തും ഇവർത​ന്നെ​യാ​യി​രി​ക്കും.

2016 ഏപ്രിൽ 19—ഓഫീസ്‌/സേവന​വി​ഭാ​ഗം പ്രവർത്തി​ക്കു​ന്ന കെട്ടിടം

കാർപ്പെ​റ്റു​കൾ ഒട്ടിക്കുന്ന ഒരു ടീമിലെ അച്ഛനും മോനും മൂന്നാം നിലയി​ലെ ഇടനാ​ഴി​യിൽ പണി​യെ​ടു​ക്കു​ന്നു. വലി​യൊ​രു കാർപ്പെറ്റ്‌ ഒട്ടിച്ചാൽ കേടു​പാ​ടു​കൾ തീർക്കു​ന്നത്‌ ബുദ്ധി​മു​ട്ടാണ്‌. അതു​കൊണ്ട്‌ വിശാ​ല​മാ​യ സ്ഥലങ്ങളി​ലെ​ല്ലാം കാർപ്പെ​റ്റു​ക​ളു​ടെ ചെറിയ ടൈലു​ക​ളാണ്‌ ഒട്ടിക്കു​ന്നത്‌. അങ്ങനെ​യാ​കു​മ്പോൾ കേടു വരുന്ന ആ ഒരു ടൈൽ മാത്രം മാറ്റി​യാൽ മതിയാ​കും.

2016 ഏപ്രിൽ 27—ഓഫീസ്‌/സേവന​വി​ഭാ​ഗം പ്രവർത്തി​ക്കു​ന്ന കെട്ടിടം

എടുത്തു​മാ​റ്റാ​വുന്ന ഭിത്തികൾ സ്ഥാപി​ച്ചു​കൊണ്ട്‌ മരപ്പണി​ക്കാർ ഓഫീ​സു​കൾ വിഭാ​ഗി​ക്കു​ന്നു. സ്ഥലം ആവശ്യ​മാ​യി വരുന്ന​ത​നു​സ​രിച്ച്‌ മുറി​യു​ടെ വലുപ്പം വ്യത്യാ​സ​പ്പെ​ടു​ത്താൻ ഇത്‌ എളുപ്പ​മാ​ക്കും.

2016 മെയ്‌ 10—ഓഫീസ്‌/സേവന​വി​ഭാ​ഗം പ്രവർത്തി​ക്കു​ന്ന കെട്ടിടം

സന്ദർശ​ക​മു​റി​യോ​ടു ചേർന്നുള്ള ബാത്ത്‌റൂ​മു​ക​ളിൽ ടോയ്‌ലെ​റ്റു​കൾ വെക്കാ​നും മുറികൾ തിരി​ക്കാ​നും വേണ്ട സംവി​ധാ​ന​ങ്ങൾ ചെയ്യുന്നു.

2016 മെയ്‌ 26—വാർവിക്ക്‌ പണിസ്ഥലം

ഒരു പരിശീ​ല​ന​പ​രി​പാ​ടി​യു​ടെ ഭാഗമാ​യി അടിയ​ന്തി​ര​വി​ഭാ​ഗ​ത്തി​ലു​ള്ളവർ തീ അണയ്‌ക്കു​ന്നു. ഇത്തരം കാര്യങ്ങൾ പെട്ടെന്നു കൈകാ​ര്യം ചെയ്യാൻ പരിശീ​ലി​ക്കു​ന്ന​തി​ലൂ​ടെ വാർവി​ക്കി​ലു​ള്ള​വ​രെ​യും അതു​പോ​ലെ കെട്ടി​ട​ങ്ങ​ളും സംരക്ഷി​ക്കാ​നും പ്രാ​ദേ​ശി​ക​സ്ഥ​ല​ത്തെ അടിയ​ന്തി​ര​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടെ ജോലി​ഭാ​രം കുറയ്‌ക്കാ​നും കഴിയും.

2016 മെയ്‌ 30—ഓഫീസ്‌/സേവന​വി​ഭാ​ഗം പ്രവർത്തി​ക്കു​ന്ന കെട്ടിടം

വാർവി​ക്കിൽ ജോലി ചെയ്യു​ന്ന​വ​രെ പ്രധാന ഭക്ഷണമു​റി​യിൽ ആദ്യത്തെ പ്രഭാ​താ​രാ​ധ​ന​യ്‌ക്കാ​യി വെയ്‌റ്റർ ഇരുത്തു​ന്നു.

2016 മെയ്‌ 31—അറ്റകു​റ്റ​പ്പ​ണി നടക്കുന്ന കെട്ടിടം/താമസ​ക്കാ​രു​ടെ പാർക്കിങ്ങ്‌ സ്ഥലം

ലെവൽ ചെയ്യുന്ന ഒരു ലേസറി​ന്റെ സഹായ​ത്തോ​ടെ ബോർഡു​കൾ കൃത്യ​മാ​യി സ്ഥാപി​ക്കു​ന്നു. അവിടത്തെ താമസ​ക്കാർക്കും സന്ദർശ​കർക്കും ദിശകൾ മനസ്സി​ലാ​ക്കു​ന്ന​തി​നാ​യി ഇത്തരത്തി​ലു​ള്ള 2,500-ലധികം ബോർഡു​ക​ളാണ്‌ വെച്ചി​ട്ടു​ള്ളത്‌.

2016 ജൂൺ 1—ഓഫീസ്‌/സേവന​വി​ഭാ​ഗം പ്രവർത്തി​ക്കു​ന്ന കെട്ടിടം

സന്ദർശ​ക​മു​റി​യിൽനിന്ന്‌ ഓഡി​റ്റോ​റി​യ​ത്തി​ലേക്ക്‌ പോകുന്ന വഴിക്കുള്ള പടിക​ളിൽ കൈവ​രി​കൾ പിടി​പ്പി​ക്കു​ന്ന ഒരു വെൽഡർ. തീ പ്രതി​രോ​ധി​ക്കാൻ സഹായി​ക്കു​ന്ന കട്ടിയുള്ള തുണി ഇട്ടിരി​ക്കു​ന്ന​തു​കൊണ്ട്‌ ചുറ്റു​മു​ള്ള​വ​യ്‌ക്കു കേടു​പാ​ടു​കൾ വരാതി​രി​ക്കാൻ ഉപകരി​ക്കു​ന്നു.

2016 ജൂൺ 9—ഓഫീസ്‌/സേവന​വി​ഭാ​ഗം പ്രവർത്തി​ക്കു​ന്ന കെട്ടിടം

ഭിത്തി​ക​ളു​ടെ​യും സീലി​ങ്ങു​ക​ളു​ടെ​യും ഡിപ്പാർട്ടുമെന്റിൽ സേവി​ക്കു​ന്ന ഒരാൾ “വിശ്വാ​സം പ്രവൃത്തിയിൽ” എന്ന പ്രദർശ​ന​മു​റി​യി​ലേ​ക്കുള്ള ഭിത്തികൾ മോടി​പി​ടി​പ്പി​ക്കു​ന്നു. സന്ദർശ​കർക്ക്‌ ഒരു ഗൈഡി​ന്റെ സഹായ​മി​ല്ലാ​തെ കാണാ​വു​ന്ന മൂന്ന്‌ പ്രദർശ​ന​ങ്ങ​ളിൽ ഒന്നാണ്‌ ഇത്‌. ഭിത്തി​ക​ളി​ലെ ചിത്രീ​ക​ര​ണ​ങ്ങ​ളിൽനിന്ന്‌ ഓരോ ഗ്യാല​റി​യു​ടെ​യും വിഷയം മനസ്സി​ലാ​ക്കി​യെ​ടു​ക്കാ​വുന്ന വിധത്തി​ലാണ്‌ ഇത്‌ രൂപക​ല്‌പന ചെയ്‌തി​രി​ക്കു​ന്നത്‌.

2016 ജൂൺ 16—വാഹനങ്ങൾ നന്നാക്കുന്ന കെട്ടിടം

ജോലി​ക്കാർ കോൺക്രീറ്റ്‌ തറ സാന്ദ്ര​ത​യു​ള്ള​താ​ക്കു​ന്നു. ഇങ്ങനെ മിനു​സ​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ തറ ദൃഢമാ​ക്കി​നി​റു​ത്താ​നും പൊടി​യോ ടയറിന്റെ പാടു​ക​ളോ ഇല്ലാതെ വൃത്തി​യു​ള്ള​താ​യി സൂക്ഷി​ക്കാ​നും കഴിയും.

2016 ജൂൺ 29—ഓഫീസ്‌/സേവന​വി​ഭാ​ഗം പ്രവർത്തി​ക്കു​ന്ന കെട്ടിടം

പ്രവേ​ശ​ന​ക​വാ​ട​ത്തി​നു മുകളിൽ ഒരു കൂട്ടം മരപ്പണി​ക്കാർ ചേർന്ന്‌ ഫൈബർകൊ​ണ്ടു​ള്ള ഗ്ലാസ്സ്‌ മീതെ വെക്കുന്നു. പ്രധാന ഇടനാ​ഴി​യി​ലേ​ക്കു നേരിയ വെളിച്ചം അരിച്ചി​റ​ങ്ങാൻ ഇതു സഹായി​ക്കു​ന്നു.

2016 ജൂൺ 29—ഓഫീസ്‌/സേവന​വി​ഭാ​ഗം പ്രവർത്തി​ക്കു​ന്ന കെട്ടിടം

ഭാര്യ​യും ഭർത്താ​വും ചേർന്നുള്ള ഒരു ടീം “ബൈബി​ളും ദിവ്യ​നാ​മ​വും” എന്ന പ്രദർശ​ന​മു​റി​യി​ലേ​ക്കുള്ള തറയിൽ ഗ്രാ​നൈറ്റ്‌ വിരി​ക്കു​ന്നു.

2016 ജൂലൈ 6—ഓഫീസ്‌/സേവന​വി​ഭാ​ഗം പ്രവർത്തി​ക്കു​ന്ന കെട്ടിടം

പ്രധാന ഓഡി​റ്റോ​റി​യ​ത്തിൽ കസേര പിടി​പ്പി​ക്കു​ന്നു. ഇങ്ങനെ 1,018 സീറ്റു​ക​ളാണ്‌ അവി​ടെ​യു​ള്ളത്‌. വീക്ഷാ​ഗോ​പു​ര​പ​ഠ​ന​ത്തി​നും മറ്റ്‌ ആത്മീയ പരിപാ​ടി​കൾക്കും വേണ്ടി ബഥേൽ കുടും​ബാം​ഗ​ങ്ങൾ ഇവിടെ കൂടി​വ​രും.

2016 ജൂലൈ 9—ഓഫീസ്‌/സേവന​വി​ഭാ​ഗം പ്രവർത്തി​ക്കു​ന്ന കെട്ടിടം

പ്രധാ​ന​ക​വാ​ട​ത്തിൽ മരപ്പണി​ക്കാ​രും ഇലക്‌ട്രീ​ഷ്യ​ന്മാ​രും മറ്റുള്ള​വ​രും ചേർന്ന്‌ സന്ദർശ​ക​രെ സ്വാഗതം ചെയ്യുന്ന ബോർഡ്‌ സ്ഥാപി​ക്കു​ന്നു. ഇത്‌ എപ്പോ​ഴും പ്രകാ​ശി​ക്കു​ന്ന തരത്തി​ലാണ്‌ നിർമി​ച്ചി​രി​ക്കു​ന്നത്‌.

2016 ജൂലൈ 13—ഓഫീസ്‌/സേവന​വി​ഭാ​ഗം പ്രവർത്തി​ക്കു​ന്ന കെട്ടിടം

നിർമാ​ണ​പ്ര​വർത്ത​കരെ പിന്തു​ണ​യ്‌ക്കു​ന്ന വിഭാ​ഗ​ത്തി​ലു​ള്ള​വർ പ്രധാന ലോബി​യിൽ പണി​യെ​ടു​ക്കു​ന്ന​വർക്കു​വേണ്ടി വെള്ള​മെ​ടു​ക്കു​ന്നു. ചൂടുള്ള കാലാ​വ​സ്ഥ​യിൽ ശരീര​ത്തി​ലെ ജലാംശം അധികം നഷ്ടപ്പെ​ടാ​തി​രി​ക്കാൻ വെള്ളം കുടി​ക്കാൻ ടീമി​ലു​ള്ള​വ​രെ കൂടെ​ക്കൂ​ടെ ഓർമി​പ്പി​ക്കു​മാ​യി​രു​ന്നു.

2016 ജൂലൈ 19—ഓഫീസ്‌/സേവന​വി​ഭാ​ഗം പ്രവർത്തി​ക്കു​ന്ന കെട്ടിടം

“ബൈബി​ളും ദിവ്യ​നാ​മ​വും” എന്ന പ്രദർശ​ന​മു​റി​യിൽ അധികം ലഭ്യമ​ല്ലാ​ത്ത ചില ബൈബി​ളു​കൾ വെക്കുന്നു. പല ബൈബി​ളു​ക​ളും അതി​നോ​ട​നു​ബ​ന്ധി​ച്ച സാധന​ങ്ങ​ളും ഉള്ള, കറങ്ങുന്ന ഒരു ഗ്യാല​റി​യും ഇവി​ടെ​യുണ്ട്‌.

2016 ജൂലൈ 22—ഓഫീസ്‌/സേവന​വി​ഭാ​ഗം പ്രവർത്തി​ക്കു​ന്ന കെട്ടിടം

പ്രൊ​ജ​ക്‌ട​റിൽനിന്ന്‌ ഭിത്തി​യിൽ കാണി​ച്ചി​രി​ക്കു​ന്ന ബ്ലൂപ്രി​ന്റി​ന്റെ സഹായ​ത്തോ​ടെ ഒരു ഭൂപട​ത്തിൽ ഓസ്‌​ട്രേ​ലി​യ​യും തെക്കു​കി​ഴ​ക്കൻ ഏഷ്യയി​ലെ ദ്വീപു​ക​ളും പതിപ്പി​ക്കു​ന്നു. യഹോ​വ​യു​ടെ സാക്ഷികൾ എന്ന പേർ ഭിത്തി​യിൽ ഏകദേശം 700 ഭാഷക​ളിൽ കാണി​ച്ചി​ട്ടുണ്ട്‌.

2016 ജൂലൈ 23—ഓഫീസ്‌/സേവന​വി​ഭാ​ഗം പ്രവർത്തി​ക്കു​ന്ന കെട്ടിടം

ബഥേൽ കുടും​ബാം​ഗ​ങ്ങൾ ഒരു പരിശീ​ല​ന​സെ​ഷ​നിൽ സംബന്ധി​ക്കു​ന്നു. പിന്നീടു വരുന്ന ബഥേൽ കുടും​ബാം​ഗ​ങ്ങ​ളെ സ്വാഗതം ചെയ്യുക, പരിശീ​ലി​പ്പി​ക്കു​ക എന്ന ഉദ്ദേശ്യ​ത്തി​ലാണ്‌ ഈ ക്ലാസ്സുകൾ സംഘടി​പ്പി​ക്കു​ന്നത്‌. അതു​പോ​ലെ പണിസ്ഥ​ല​ത്തെ സുരക്ഷ​യോ​ടു ബന്ധപ്പെട്ട നിർദേ​ശ​ങ്ങ​ളും അവർക്കു നൽകും.

2016 ആഗസ്റ്റ്‌ 17—JW പ്രക്ഷേപണ സ്റ്റുഡി​യോ

JW പ്രക്ഷേ​പ​ണ​ത്തി​ലെ അവതാ​ര​ക​ന്റെ ഇരിപ്പി​ട​ത്തി​നു മുകളിൽ ലൈറ്റും മറ്റു സംവി​ധാ​ന​ങ്ങ​ളും പിടി​പ്പി​ക്കു​ന്നു. സ്റ്റുഡി​യോ​യു​മാ​യി ബന്ധപ്പെട്ട മിക്ക സംവി​ധാ​ന​ങ്ങ​ളും ബ്രൂക്‌ളി​നിൽനിന്ന്‌ ഇവി​ടേ​ക്കു കൊണ്ടു​പോ​ന്നു.

2016 ആഗസ്റ്റ്‌ 24—വാർവിക്ക്‌ പണിസ്ഥലം

പ്രവേ​ശ​ന​ക​വാ​ട​ത്തിൽ LED വെളി​ച്ച​മു​ള്ള ഒരു പുതിയ ബോർഡ്‌ സ്ഥാപി​ക്കു​ന്ന ഇലക്‌ട്രീ​ഷ്യൻ. സെപ്‌റ്റം​ബർ 1-ഓടെ ലോകാ​സ്ഥാ​ന​ത്തെ മിക്ക ഡിപ്പാർട്ടു​മെ​ന്റു​ക​ളും വാർവി​ക്കിൽ പ്രവർത്തി​ക്കാൻതു​ട​ങ്ങി.