വിവരങ്ങള്‍ കാണിക്കുക

വാർവിക്ക്‌ ഫോട്ടോ ഗ്യാലറി 5 (2015 സെപ്‌റ്റം​ബർ മുതൽ ഫെബ്രു​വ​രി വരെ)

വാർവിക്ക്‌ ഫോട്ടോ ഗ്യാലറി 5 (2015 സെപ്‌റ്റം​ബർ മുതൽ ഫെബ്രു​വ​രി വരെ)

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പുതിയ ആസ്ഥാനത്തെ പ്രവർത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചുള്ള വിവര​ങ്ങ​ളും 2015 സെപ്‌റ്റം​ബർ മുതൽ 2016 ഫെബ്രു​വ​രി വരെ നടന്ന പ്രവർത്ത​ന​ങ്ങ​ളിൽ സ്വമേ​ധാ​സേ​വ​കർ പങ്കെടു​ത്ത​തി​ന്റെ ഫോ​ട്ടോ​ക​ളു​മാണ്‌ ഈ ഗ്യാല​റി​യിൽ ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌.

വാർവിക്കിലെ നിർമാ​ണം പൂർത്തി​യാ​യാ​ലു​ള്ള ചിത്ര​മാണ്‌ ഇത്‌. ഘടികാ​ര​ദി​ശ​യിൽ ഇടത്തു​നിന്ന്‌:

  1. വാഹനങ്ങൾ നന്നാക്കുന്ന കെട്ടിടം

  2. സന്ദർശകരുടെ പാർക്കിങ്‌ സ്ഥലം

  3. അറ്റകുറ്റപ്പണി നടക്കുന്ന കെട്ടിടം/താമസക്കാരുടെ പാർക്കിങ്‌ സ്ഥലം

  4. താമസത്തിനുള്ള കെട്ടിടം ബി

  5. താമസത്തിനുള്ള കെട്ടിടം ഡി

  6. താമസത്തിനുള്ള കെട്ടിടം സി

  7. താമസത്തിനുള്ള കെട്ടിടം എ

  8. ഓഫീസ്‌/സേവനവിഭാഗം പ്രവർത്തി​ക്കു​ന്ന കെട്ടിടം

2015 ഒക്‌ടോ​ബർ 7—വാർവിക്ക്‌ പണിസ്ഥലം

ചതുപ്പു​പ്ര​ദേ​ശത്ത്‌ വെക്കാ​നു​ള്ള പാലത്തി​ന്റെ കമാനം അങ്ങോ​ട്ടേയ്‌ക്ക്‌ കൊണ്ടു​പോ​കു​ന്നു. ട്രക്കിൽനിന്ന്‌ ഇറക്കു​മ്പോൾ കമാന​ത്തിന്‌ കേടു​ത​ട്ടാ​തി​രി​ക്കാൻ ആദ്യം ടയറി​ലേ​ക്കാണ്‌ ഇറക്കി​വെ​ച്ചി​രു​ന്നത്‌. ചതുപ്പു​നി​ല​ങ്ങ​ളെ സംരക്ഷി​ക്കു​ക എന്ന ഉദ്ദേശ്യ​ത്തി​ലാണ്‌ ആ പാലം നിർമി​ച്ചി​രി​ക്കു​ന്നത്‌.

2015 ഒക്‌ടോ​ബർ 13—ഓഫീസ്‌/സേവനവിഭാഗം പ്രവർത്തി​ക്കു​ന്ന കെട്ടിടം

തിങ്ങി​വ​ള​രു​ന്ന സെഡം ചെടി​കൾക്കൊണ്ട്‌ പച്ചവി​രി​ച്ച​താണ്‌ മേൽക്കൂര. തണുപ്പു​കാ​ലത്ത്‌ അതിന്‌ വളർച്ച കുറവാ​യി​രി​ക്കും. അതിനു​മു​മ്പേ അതിന്റെ ഇലകൾ നിറം മാറാൻ തുടങ്ങും. 16 തരം സെഡം ചെടി​ക​ളാണ്‌ മേൽകൂ​ര​യിൽ നട്ടുപി​ടി​പ്പി​ച്ചി​രി​ക്കു​ന്നത്‌. ഇത്‌ ശക്തമായ മഴവെള്ളം കാര്യ​ക്ഷ​മ​മാ​യി ഉപയോ​ഗി​ക്കാ​നും അങ്ങനെ വൈദ്യു​തി​ച്ചെ​ലവ്‌ കുറയ്‌ക്കാ​നും സഹായി​ക്കു​ന്നു. ചെടി​യു​ടെ നല്ല വളർച്ചയ്‌ക്ക്‌ കള പറിച്ചു​ക​ള​ഞ്ഞാൽ മാത്രം മതി.

2015 ഒക്‌ടോ​ബർ 13—താമസ​ത്തി​നു​ള്ള കെട്ടിടം ഡി

താമസി​ക്കാ​നു​ള്ള കെട്ടി​ട​ത്തി​ന്റെ അടുക്ക​ള​യി​ലെ കാബി​ന​റ്റു​കൾ സഥാപി​ക്കു​ന്നു. മരപ്പണി​വി​ഭാ​ഗം, 2016 ഫെബ്രു​വ​രി​യോ​ടെ അടുക്ക​ള​യി​ലെ കാബി​ന​റ്റു​ക​ളു​ടെ പണി 60 ശതമാ​ന​ത്തി​ല​ധി​കം പൂർത്തി​യാ​ക്കി.

2015 ഒക്‌ടോ​ബർ 16—ഓഫീസ്‌/സേവനവിഭാഗം പ്രവർത്തി​ക്കു​ന്ന കെട്ടിടം

മുറ്റത്തെ ഗോപു​ര​ത്തി​ലു​ള്ള വാച്ച്‌ട​വ​റി​ന്റെ ലോഗോ പ്രകാ​ശി​പ്പി​ക്കാൻ, (LED) ബൾബുകൾ സ്ഥാപി​ക്കു​ന്നു.

2015 ഒക്‌ടോ​ബർ 21—ഓഫീസ്‌/സേവനവിഭാഗം പ്രവർത്തി​ക്കു​ന്ന കെട്ടിടം

മുറ്റത്തെ ഗോപു​ര​വും സ്വീക​ര​ണ​ക​വാ​ട​വും ഉള്ള ഓഫീസ്‌/സേവനവിഭാഗം പ്രവർത്തി​ക്കു​ന്ന കെട്ടി​ട​ത്തി​ന്റെ രാത്രി​ദർശ​നം. വാർവി​ക്കി​ന്റെ​യും പരിസ​ര​പ്ര​ദേ​ശ​ത്തി​ന്റെ​യും വശ്യസു​ന്ദ​ര​മാ​യ കാഴ്‌ച ഈ ഗോപു​ര​ത്തിൽനിന്ന്‌ കാണാം.

2015 ഒക്‌ടോ​ബർ 22—വാർവിക്ക്‌ പണിസ്ഥലം

അടിയ​ന്തി​ര​സാ​ഹ​ച​ര്യ​ത്തിൽ വണ്ടികൾക്ക്‌ കടന്നു​പോ​കേ​ണ്ട​തി​നാ​യി കോൺക്രീറ്റ്‌ റോഡ്‌ നിർമി​ക്കു​ന്നു. നിർമാ​ണ​സ​മ​യത്ത്‌ മണ്ണിടി​ച്ചിൽ തടയുക എന്ന ഉദ്ദേശ്യ​ത്തി​ലാണ്‌ ചാക്കു​തു​ണി റോഡി​ന്റെ വശങ്ങളിൽ വിരി​ച്ചി​രി​ക്കു​ന്നത്‌.

2015 നവംബർ 9—ഓഫീസ്‌/സേവനവിഭാഗം പ്രവർത്തി​ക്കു​ന്ന കെട്ടിടം

സൂര്യ​പ്ര​കാ​ശം ലഭിക്കുന്ന വിധത്തിൽ സ്വീക​ര​ണ​മു​റി​യി​ലെ ലിഫ്‌റ്റി​നു മുകളി​ലു​ള്ള ഭാഗം ഒരുക്കു​ന്നു. ഓഫീസ്‌/സേവന​വി​ഭാ​ഗ​ത്തിൽ 11-ഓളം ഇടങ്ങളിൽ ഇങ്ങനെ ചെയ്‌തി​ട്ടുണ്ട്‌. സൂര്യ​പ്ര​കാ​ശം കെട്ടി​ട​ത്തി​ന്റെ ഉൾമു​റി​ക​ളിൽപ്പോ​ലും ലഭിക്കാൻ ഇത്‌ സഹായി​ക്കു​ന്നു.

2015 നവംബർ 16—അറ്റകു​റ്റ​പ്പ​ണി നടക്കുന്ന കെട്ടിടം/താമസക്കാരുടെ പാർക്കിങ്‌ സ്ഥലം

താമസ​സ്ഥ​ല​ത്തു​ട​നീ​ളം തണുത്ത വെള്ളം എത്തിക്കു​ന്ന​തി​നു​ള്ള സ്റ്റീൽ പൈപ്പ്‌, യന്ത്രം ഉപയോ​ഗിച്ച്‌ മുറി​ക്കു​ന്നു.

2015 നവംബർ 30—ഓഫീസ്‌/സേവനവിഭാഗം പ്രവർത്തി​ക്കു​ന്ന കെട്ടിടം

ജനലിന്‌ അരികെ ഒരു മരപ്പാളി സ്ഥാപി​ക്കു​ന്നു. മരപ്പാ​ളി​യു​ടെ നിരപ്പ്‌ പരി​ശോ​ധിച്ച്‌ പ്ലാസ്റ്റർ ബോർഡ്‌ ഉറപ്പി​ക്കു​ന്നു. ഇതിനു ശേഷമാ​ണു മിനു​ക്കു​പ​ണി ചെയ്‌ത്‌ പൂർത്തീ​ക​രി​ച്ച ജനൽപ്പാ​ളി സ്ഥാപി​ക്കു​ന്നത്‌.

2015 ഡിസംബർ 17—വാർവിക്ക്‌ പണിസ്ഥലം

കോൺക്രീറ്റ്‌ ബ്ലോക്കു​കൾ നിരത്തു​ന്നു. ഫോ​ട്ടോ​യു​ടെ വലത്തു​വ​ശ​ത്തു നടുക്കാ​യി കാണു​ന്നത്‌ നിലം നിരപ്പാ​ക്കാ​നി​ടു​ന്ന കോൺക്രീ​റ്റു​പാ​ളി​യാണ്‌. കട്ടകൾ യന്ത്രം ഉപയോ​ഗിച്ച്‌ നിരത്തു​ന്ന​താണ്‌ മുന്നിൽ കാണു​ന്നത്‌. മേൽമണ്ണ്‌ നഷ്ടപ്പെ​ടാ​തി​രി​ക്കാൻ ടർപ്പായ ഇട്ട്‌ മൂടി​വെ​ച്ചി​രി​ക്കു​ന്ന​താണ്‌ ഇടതു​വ​ശത്ത്‌ കാണു​ന്നത്‌.

2015 ഡിസംബർ 24—വാർവിക്ക്‌ പണിസ്ഥലം

ജോലി​ക്കാർ ഇലക്‌ട്രി​ക്കൽ സബ്‌സ്റ്റേ​ഷ​നി​ലേക്ക്‌ ലൈൻ വലിക്കു​ന്നു. ഇവി​ടെ​നി​ന്നാണ്‌ വാർവിക്ക്‌ സമുച്ച​യ​ത്തി​ലേക്ക്‌ വൈദ്യു​തി എത്തുന്നത്‌.

2016 ജനുവരി 5 ഓഫീസ്‌/സേവനവിഭാഗം പ്രവർത്തി​ക്കു​ന്ന കെട്ടിടം

ഓഫീസ്‌/സേവന​വി​ഭാ​ഗ​ത്തി​നും സന്ദർശ​ക​രു​ടെ പാർക്കിങ്‌ സ്ഥലത്തി​നും ഇടയ്‌ക്കു​ള്ള നടപ്പാ​ത​യു​ടെ മേൽക്കൂ​രയ്‌ക്കു​ള്ള ചട്ടക്കൂ​ടി​ന്റെ പണി പൂർത്തീ​ക​രി​ക്കു​ന്നു. മഞ്ഞ്‌, മഴ എന്നിവ​യിൽനി​ന്നു​ള്ള സംരക്ഷ​ണ​ത്തി​നാണ്‌ ഇത്‌.

2016 ജനുവരി 5—അറ്റകു​റ്റ​പ്പ​ണി നടക്കുന്ന കെട്ടിടം/താമസക്കാരുടെ പാർക്കിങ്‌ സ്ഥലം

കൺട്രോൾ പാനലിൽ ബോയ്‌ല​റി​ന്റെ ചൂട്‌ ക്രമീ​ക​രി​ക്കു​ന്നു. വാർവിക്ക്‌ സമുച്ച​യ​ത്തി​ലെ നാല്‌ ബോയ്‌ല​റു​ക​ളു​ടെ​യും പണി പൂർത്തി​യാ​യി​ക്ക​ഴി​ഞ്ഞു.

2016 ഫെബ്രു​വ​രി 8—ഓഫീസ്‌/സേവനവിഭാഗം പ്രവർത്തി​ക്കു​ന്ന കെട്ടിടം

അലക്കു​വി​ഭാ​ഗ​ത്തിൽ (ലോൺട്രി​യിൽ) ഉണക്കാ​നു​ള്ള സംവി​ധാ​നം (ഡ്രയറു​കൾ) സ്ഥാപി​ക്കു​ന്നു. 6 മുതൽ 45 കിലോ​ഗ്രാം വരെ ശേഷി​യു​ള്ള​വ​യാണ്‌ അത്‌. ഇടതു​വ​ശ​ത്തെ ചുമരി​നോ​ടു ചേർന്നാ​യി​രി​ക്കും അലക്കു​യ​ന്ത്ര​ങ്ങൾ സ്ഥാപി​ക്കു​ന്നത്‌.

2016 ഫെബ്രു​വ​രി 8—ടക്‌സീ​ഡോ സമുച്ചയം

ഭരണസം​ഘാം​ഗ​മായ ഗെരിറ്റ്‌ ലോഷ്‌ സഹോ​ദ​രൻ ബഥേൽകു​ടും​ബാം​ഗ​ങ്ങൾക്കുള്ള വീക്ഷാ​ഗോ​പു​ര​പ​ഠ​നം നിർവ​ഹി​ക്കു​ന്നു. വാർവി​ക്കി​ലെ ജോലി​ക്കാ​രെ പാർപ്പി​ച്ചി​രി​ക്കു​ന്ന മറ്റ്‌ സ്ഥലങ്ങളി​ലേക്ക്‌ ഇത്‌ പ്രക്ഷേ​പ​ണം ചെയ്യു​ന്നുണ്ട്‌.

2016 ഫെബ്രു​വ​രി 19—താമസ​ത്തി​നു​ള്ള കെട്ടിടം എ

താമസ​ത്തി​നു​ള്ള കെട്ടി​ട​ത്തി​ലേക്ക്‌ കാർപ്പെ​റ്റു​കൾ കൊണ്ടു​പോ​കു​ന്നു. 65,000-ത്തിലധി​കം ചതുരശ്ര മീറ്റർ കാർപ്പെ​റ്റാണ്‌ വാർവിക്ക്‌ സമുച്ച​യ​ത്തി​നു​വേ​ണ്ടി വാങ്ങി​യി​രി​ക്കു​ന്നത്‌.

2016 ഫെബ്രു​വ​രി 22—വാർവിക്ക്‌ പണിസ്ഥലം

2015 സെപ്‌റ്റം​ബ​റി​നും 2016 ഫെബ്രു​വ​രി​ക്കും ഇടയ്‌ക്ക്‌ താമസ​ത്തി​നു​ള്ള കെട്ടിടം സി, ഡി എന്നിവ​യിൽ ആളുകളെ പാർപ്പി​ക്കാൻ അധികൃ​ത​രിൽനിന്ന്‌ അനുമതി ലഭിച്ചു. കെട്ടി​ട​ത്തിന്‌ അകത്തെ ലിഫ്‌റ്റു​ക​ളു​ടെ​യും അതി​ലേ​ക്കു പോകുന്ന വഴിയു​ടെ​യും പണി (കോൺക്രീ​റ്റു​കട്ട നിരത്തു​ന്നത്‌ ഉൾപ്പെടെ) പൂർത്തി​യാ​ക്കി. നല്ല കാലാ​വ​സ്ഥ​യാ​യി​രു​ന്ന​തി​നാൽ പ്രദേ​ശ​ത്തി​നു മോടി​പി​ടി​പ്പി​ക്കു​ന്ന കാര്യ​ങ്ങ​ളും എല്ലാം സമയത്തി​നു മുമ്പു​ത​ന്നെ തീർക്കാൻ കഴിഞ്ഞു.

2016 ഫെബ്രു​വ​രി 24—അറ്റകു​റ്റ​പ്പ​ണി നടക്കുന്ന കെട്ടിടം/താമസക്കാരുടെ പാർക്കിങ്‌ സ്ഥലം

മേൽത്ത​ട്ടി​ലെ പണികൾ ചെയ്യു​ന്ന​തി​നാ​യി പൊയ്‌ക്കാ​ലിൽ നടക്കുന്ന ഒരു ജോലി​ക്കാ​രൻ. ചട്ടക്കൂട്‌ നിർമി​ക്കു​ക, ഷോക്ക്‌ ഏൽക്കാത്ത വിധത്തിൽ പൊതി​യു​ക, (ഇൻസുലേഷൻ) മേൽത്ത​ട്ടി​ലെ പണി പൂർത്തീ​ക​രി​ക്കു​ക, കുമ്മായം പൂശുക, ഭിത്തി തുളച്ചി​ട്ടു​ള്ള എല്ലാ ഇടങ്ങളി​ലും അഗ്നി​പ്ര​തി​രോ​ധം ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ചുമരും/മേൽത്തട്ടും എന്ന വിഭാഗം കൈകാ​ര്യം ചെയ്യുന്നു.