വിവരങ്ങള്‍ കാണിക്കുക

വാർവിക്ക്‌ ഫോട്ടോ ഗ്യാലറി 4 (2015 മെയ്‌ മുതൽ ആഗസ്റ്റ്‌ വരെ)

വാർവിക്ക്‌ ഫോട്ടോ ഗ്യാലറി 4 (2015 മെയ്‌ മുതൽ ആഗസ്റ്റ്‌ വരെ)

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പുതിയ ആസ്ഥാനത്തെ പ്രവർത്തനങ്ങളുടെ സ്ഥിതിഗതികൾ വിലയി​രു​ത്താ​നും 2015 മെയ്‌ മുതൽ ആഗസ്റ്റ്‌ വരെ നടന്ന പ്രവർത്തനങ്ങളിൽ സ്വമേധാസേവകർ പങ്കെടുത്തതിന്റെ ഫോട്ടോകൾ കാണാ​നും ഈ ഫോട്ടോ ഗ്യാലറി നോക്കുക.

വാർവിക്കിലെ നിർമാണം പൂർത്തിയായാൽ ഏതാണ്ട്‌ ഇങ്ങനെ​യി​രി​ക്കും. ഘടികാരദിശയിൽ ഇടത്തു​നിന്ന്‌:

  1. വാഹനങ്ങൾ നന്നാക്കുന്ന കെട്ടിടം

  2. സന്ദർശകരുടെ പാർക്കിങ്‌ സ്ഥലം

  3. അറ്റകുറ്റപ്പണി നടക്കുന്ന കെട്ടിടം/താമസ​ക്കാ​രു​ടെ പാർക്കിങ്‌ സ്ഥലം

  4. താമസത്തിനുള്ള കെട്ടിടം ബി

  5. താമസത്തിനുള്ള കെട്ടിടം ഡി

  6. താമസത്തിനുള്ള കെട്ടിടം സി

  7. താമസത്തിനുള്ള കെട്ടിടം എ

  8. ഓഫീസ്‌/സേവന വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം

2015 മെയ്‌ 6—വാർവിക്ക്‌ പണിസ്ഥലം

സ്റ്റെർലിങ്‌ ഫോറസ്റ്റ്‌ ലേയ്‌ക്കിൽ (നീലത്തടാകത്തിൽ) ഒരു ഉപകരണം സജ്ജീക​രി​ക്കു​ന്നു. ഈ ഉപകരണം തടാകത്തിൽനിന്ന്‌ അഴു​ക്കൊ​ന്നും തീരത്തു കയറാതെ സംരക്ഷി​ക്കും.

2015 മെയ്‌ 6—അറ്റകു​റ്റ​പ്പ​ണി നടക്കുന്ന കെട്ടിടം/താമസ​ക്കാ​രു​ടെ പാർക്കിങ്‌ സ്ഥലം

അറ്റകു​റ്റ​പ്പ​ണി നടക്കുന്ന കെട്ടിടത്തിന്റെ ടെറസി​ലെ കൈവരിയിൽ ചാന്ത്‌ക്കൂട്ട്‌ സ്‌പ്രേ ചെയ്യുന്നു. ഇങ്ങനെ സ്‌പ്രേ ചെയ്യു​ന്ന​താണ്‌ മറ്റേ​തൊ​രു രീതി​യെ​ക്കാ​ളും എളുപ്പം.

2015 മെയ്‌ 15—വാർവിക്ക്‌ പണിസ്ഥലം

ഡോക്യുമെൻറേഷൻ വിഭാ​ഗ​ത്തി​ലെ ഒരു ഫോട്ടോഗ്രാഫർ നിർമാണപ്രവർത്തനത്തിന്റെ ഫോട്ടോ എടുക്കു​ന്നു. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘം ഓരോ ആഴ്‌ച​ത്തെ​യും പ്രവർത്തനത്തെ വിലയിരുത്താൻ ഫോട്ടോകൾ കാണും.

2015 മെയ്‌ 30—ടക്‌സീ​ഡോ സമുച്ചയം

ദക്ഷിണ കാലിഫോർണിയയിൽനിന്ന്‌ പ്ലംബിങ്‌ ഡിപ്പാർട്ടുമെൻറിൽ സേവി​ക്കു​ന്ന​തി​നാ​യി വന്ന രണ്ട്‌ സ്വമേധാസേവകർ. ഇവരെ കൂടാതെ ടക്‌സീഡോയിൽ അന്നു വന്നുചേർന്നത്‌ നൂറോ​ളം പേരാണ്‌. വാർവിക്കിലെ നിർമാണപ്രവർത്തനങ്ങൾക്ക്‌ ചുക്കാൻ പിടി​ക്കു​ന്നത്‌ ടക്‌സീഡോയിൽനിന്നാണ്‌. ആഗസ്റ്റ്‌ 1 ന്‌, 707 പുതിയ ജോലിക്കാർ നിർമാണസ്ഥലത്ത്‌ എത്തി. അത്‌ ഒരു റെക്കോർഡുതന്നെയായിരുന്നു.

2015 ജൂൺ 9—താമസ​ത്തി​നു​ള്ള കെട്ടിടം ബി

കരാർ ജോലിക്കാർ ക്രെയിൻ ഉപയോ​ഗിച്ച്‌ പുറം​ഭി​ത്തി​യു​ടെ പാനൽ യഥാസ്ഥാ​നത്ത്‌ സ്ഥാപി​ക്കു​ന്നു. താമസ​ത്തി​നു​ള്ള കെട്ടിടം ബി-യിലാണ്‌ പാനലു​ക​ളും ജനലു​ക​ളും അവസാനം സ്ഥാപി​ച്ചത്‌.

2015 ജൂൺ 16—താമസ​ത്തി​നു​ള്ള കെട്ടിടം സി, ഡി

താമസ​ത്തി​നു​ള്ള കെട്ടി​ട​ങ്ങ​ളാ​യ സി, ഡി എന്നിവയെ തമ്മിൽ ബന്ധിപ്പി​ക്കു​ന്ന പാലം കരാറുകാർ സ്ഥാപി​ക്കു​ന്നു.

2015 ജൂൺ 25—താമസ​ത്തി​നു​ള്ള കെട്ടിടം സി

നിർമാണസ്ഥലത്തിന്റെ പടിഞ്ഞാ​റു​വ​ശ​ത്താ​യി ജോലിക്കാർ പുൽത്തകിടി നിരത്തു​ന്നു.

2015 ജൂലൈ 2—വാർവിക്ക്‌ പണിസ്ഥലം

ചട്ടക്കൂടിന്റെ നിർമാണപ്രവർത്തകർ ഡാമിൽനിന്ന്‌ പോകുന്ന പ്രധാന ജലപാത നവീക​രി​ക്കു​ന്നു. 1950-കളിലാണ്‌ ഇതിന്റെ യഥാർഥ ചട്ടക്കൂട്‌ നിർമിക്കുന്നത്‌. പ്രദേ​ശ​ത്തെ വലിയ കൊടുങ്കാറ്റിന്റെയും മഴയു​ടെ​യും ഫലമാ​യു​ണ്ടാ​കു​ന്ന ബുദ്ധിമുട്ടുകൾ ഈ നവീക​ര​ണം പരിഹ​രി​ച്ചി​രി​ക്കു​ന്നു. അങ്ങനെ വാർവിക്ക്‌ പണിസ്ഥ​ല​ത്തെ​യും പരിസ​ര​പ്ര​ദേ​ശ​ത്തെ​യും വെള്ള​ക്കെ​ട്ടിന്‌ പരിഹാ​ര​മാ​യി.

2015 ജൂലൈ 15—താമസ​ത്തി​നു​ള്ള കെട്ടിടം എ

പണിസ്ഥ​ല​ത്തെ തിരക്ക്‌ ഒഴിവാക്കാൻ കെട്ടി​ട​ത്തി​നു​ള്ളി​ലെ പെയിൻറിങ്ങ്‌, പ്ലംബിങ്‌ എന്നീ പണികൾ രാത്രി​യി​ലും തുടരു​ന്നു. രണ്ടാം ഷിഫ്‌റ്റ്‌ ഉള്ളപ്പോൾ നൂറി​ല​ധി​കം പേർ ഉച്ചയ്‌ക്ക്‌ 3:00 മണി മുതൽ വെളു​പ്പിന്‌ 2:00 മണി വരെ ജോലി ചെയ്യും.

2015 ജൂലൈ 20—താമസ​ത്തി​നു​ള്ള കെട്ടിടം ഡി

വായു താപ-ശീതീ​ക​രണ വിഭാ​ഗ​ത്തി​ലെ ഒരംഗം സഹജോ​ലി​ക്കാ​രി​യെ പൈപ്പുകൾ ഇൻസുലേറ്റ്‌ ചെയ്യാൻ പരിശീ​ലി​പ്പി​ക്കു​ന്നു.

2015 ജൂലൈ 21—താമസ​ത്തി​നു​ള്ള കെട്ടിടം ബി

താമസ​ത്തി​നു​ള്ള കെട്ടിടം ബി-യെയും അറ്റകു​റ്റ​പ്പ​ണി നടക്കുന്ന കെട്ടി​ട​ത്തെ​യും ബന്ധിപ്പി​ക്കു​ന്ന പാലത്തിന്‌ ചായം പൂശുന്നു.

2015 ജൂലൈ 27—ടക്‌സീ​ഡോ സമുച്ചയം

പുറകു​വ​ശ​ത്തെ പാർക്കിങ്‌ സ്ഥലത്ത്‌ വാർവിക്കിലേക്കു പോകേണ്ട വാഹനങ്ങൾക്കായി ജോലിക്കാർ കാത്തുനിൽക്കുന്നു. ഒരുപാട്‌ ബസ്സുകൾ ജോലി​ക്കാ​രെ നിർമാണസ്ഥലത്തുനിന്ന്‌ കൊണ്ടു​വ​രി​ക​യും കൊണ്ടു​പോ​കു​ക​യും ചെയ്യുന്നു.

2015 ജൂലൈ 27—ടക്‌സീ​ഡോ സമുച്ചയം

വാർവിക്കിൽ ജോലി ചെയ്യുന്ന മൂന്നു പേരുടെ മുടി​വെ​ട്ടു​ന്നു. ടക്‌സീ​ഡോ​യി​ലും വാർവിക്കിലും മോണ്ട്‌ഗോ​മ​റി​യി​ലെ ഗോഡൗ​ണി​ലും ഉള്ള മുടി​വെ​ട്ടു​ന്ന ഇടങ്ങളിൽ ആഴ്‌ചയിൽ 400-ലേറെ പേരുടെ മുടി​വെ​ട്ടാ​റുണ്ട്‌.

2015 ആഗസ്റ്റ്‌ 3—വാർവിക്ക്‌ പണിസ്ഥലം

ഭൂമി​ക്ക​ടി​യി​ലെ ഊർജം ശേഖരി​ക്കാ​നു​ള്ള സംവിധാനങ്ങൾ ക്രമീ​ക​രി​ക്കു​ന്നു. ഇവിടെ 150 മീറ്റർ (500 അടി) താഴ്‌ചയിൽ 120 കുഴി​ക​ളു​ണ്ടാ​യി​രി​ക്കും. ഈ സംവി​ധാ​നം തണുപ്പു​കാ​ലത്ത്‌ ആവശ്യ​ത്തി​നു ചൂടും ചൂടു​കാ​ലത്ത്‌ ആവശ്യ​ത്തിന്‌ തണുപ്പും തരും. ഭൂമി​ക്ക​ടി​യി​ലെ ഊർജം ഉപയോ​ഗി​ക്കു​ന്നത്‌ ചെലവു കുറയ്‌ക്കു​ന്നു എന്നു മാത്രമല്ല സമുച്ച​യ​ത്തിന്‌ പരിസ്ഥി​തി​യു​ടെ തനതായ കൈ​യൊ​പ്പും ചാർത്തുന്നു.

2015 ആഗസ്റ്റ്‌ 7—മോണ്ട്‌ഗോ​മ​റി, ന്യൂ​യോർക്ക്‌

വില്‌പനക്കാരിൽനിന്ന്‌ സാധനങ്ങൾ വാങ്ങിച്ച്‌ അവ കൂട്ടി​യോ​ജി​പ്പിച്ച്‌ വാർവിക്ക്‌ പണിസ്ഥ​ല​ത്തെ അതാത്‌ ജോലി ആവശ്യങ്ങൾക്കായി തരംതി​രിച്ച്‌ വെച്ചി​രി​ക്കു​ന്നു.

2015 ആഗസ്റ്റ്‌ 14—ടക്‌സീ​ഡോ പാർക്ക്‌, ന്യൂ​യോർക്ക്‌

രണ്ട്‌ വാർവിക്ക്‌ ജോലിക്കാർ (വലതു വശത്തു നിന്നുള്ള രണ്ടാമ​ത്തെ​യും മൂന്നാ​മ​ത്തെ​യും) പ്രദേ​ശ​ത്തെ ഒരു കുടും​ബ​ത്തോ​ടൊ​പ്പം ഭക്ഷണം കഴിക്കു​ന്നു. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പല കുടും​ബ​ങ്ങ​ളും, ഇവരെ​പ്പോ​ലെ സ്വമേ​ധാ​സേ​വ​ക​രാ​യി വാർവിക്കിൽ പ്രവർത്തിക്കാൻ വന്നിരി​ക്കു​ന്ന​വ​രെ തങ്ങളുടെ വീടുകളിൽ താമസി​പ്പി​ക്കു​ന്നു.

2015 ആഗസ്റ്റ്‌ 17—അറ്റകു​റ്റ​പ്പ​ണി നടക്കുന്ന കെട്ടിടം/താമസ​ക്കാ​രു​ടെ പാർക്കിങ്‌ സ്ഥലം

ജോലിക്കാരിൽ ഒരാൾ ഉയരനില പരി​ശോ​ധി​ക്കു​ന്നു.

2015 ആഗസ്റ്റ്‌ 20—ഓഫീസ്‌/സേവന വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം

സന്ദർശകർ എത്തുന്ന പ്രധാന ഇടനാ​ഴി​യി​ലെ ജനലു​ക​ളെ​ല്ലാം സമ്പൂർണ്ണമായി സ്ഥാപിച്ചു.

2015 ആഗസ്റ്റ്‌ 26—വാർവിക്ക്‌ പണിസ്ഥലം

താമസ​ത്തി​നു​ള്ള കെട്ടിടം ബി-യുടെ പാനലു​ക​ളും മേൽക്കൂരകളും മെയ്‌-ആഗസ്റ്റ്‌ മാസങ്ങളിൽ പൂർത്തിയായി. കെട്ടിടങ്ങൾ തമ്മിൽ ബന്ധിപ്പി​ക്കു​ന്ന കാൽനടക്കാർക്കുള്ള പാലങ്ങ​ളും സ്ഥാപിച്ചു. ചുറ്റു​പ്പാ​ടും സൗന്ദര്യ​വൽക്ക​രി​ക്കു​ന്ന മറ്റു പല ജോലി​ക​ളും പുരോ​ഗ​മി​ക്കു​ന്നു.