വിവരങ്ങള്‍ കാണിക്കുക

വാർവിക്ക്‌ ഫോട്ടോ ഗാലറി 2 (2014 സെപ്‌റ്റം​ബർമു​തൽ ഡിസം​ബർവ​രെ)

വാർവിക്ക്‌ ഫോട്ടോ ഗാലറി 2 (2014 സെപ്‌റ്റം​ബർമു​തൽ ഡിസം​ബർവ​രെ)

2014 സെപ്‌റ്റം​ബർ മു​തൽ ഡിസം​ബർ വ​രെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പുതിയ ലോകാ​സ്ഥാ​നത്ത്‌ നടന്ന വേലയു​ടെ പുരോ​ഗ​തി ഈ ഫോട്ടോ ഗാലറി​യിൽ കാണുക.

വാർവിക്ക്‌ സമുച്ചയം പൂർത്തി​യാ​യാൽ ഇങ്ങനെ​യി​രി​ക്കും. ഘടികാ​ര​ദി​ശ​യിൽ മുകളിൽ ഇടത്തു​നിന്ന്‌ :

  1. വാഹനങ്ങൾ നന്നാക്കുന്ന കെട്ടിടം

  2. സന്ദർശകരുടെ പാർക്കിങ്‌ സ്ഥലം

  3. അറ്റകുറ്റപ്പണി നടക്കുന്ന കെട്ടിടം/താമസ​ക്കാ​രു​ടെ പാർക്കിങ്‌ സ്ഥലം

  4. താമസത്തിനുള്ള കെട്ടിടം B

  5. താമസത്തിനുള്ള കെട്ടിടം D

  6. താമസത്തിനുള്ള കെട്ടിടം C

  7. താമസത്തിനുള്ള കെട്ടിടം A

  8. ഓഫീസ്‌/സേവന വിഭാഗം പ്രവർത്തി​ക്കു​ന്ന കെട്ടിടം

സെപ്‌റ്റംബർ 11, 2014—സന്ദർശ​ക​രു​ടെ പാർക്കിങ്‌ സ്ഥലം

താമസ​ത്തി​നു​ള്ള C കെട്ടി​ട​ത്തി​നു​വേ​ണ്ടി ഉരുക്ക്‌ കുറ്റികൾ ഉപയോ​ഗിച്ച്‌ മേൽക്കൂര നേരത്തേ ഉണ്ടാക്കു​ന്നു.

സെപ്‌റ്റംബർ 18, 2014—വാർവിക്ക്‌ പണിസ്ഥലം

പണിസ്ഥ​ല​ത്തി​നു തെക്കു​വ​ശ​ത്തു​നിന്ന്‌ സ്റ്റെർലിങ്‌ കാട്ടു​ത​ടാ​ക​ത്തി​ന്റെ (നീലത്ത​ടാ​കം) വടക്കെ ദിശയി​ലേക്ക്‌ നോക്കു​മ്പോ​ഴു​ള്ള കാഴ്‌ച. അവിടെ ഒരേ സമയം 13 ക്രെയി​നു​കൾവ​രെ പ്രവർത്തി​ക്കു​ന്നുണ്ട്‌. താമസ​ത്തി​നു​ള്ള B കെട്ടിടം കോൺക്രീറ്റ്‌ ഒഴിച്ച്‌ പണി പൂർത്തി​യാ​ക്കു​ന്ന​താണ്‌ മുന്നിൽ കാണു​ന്നത്‌.

സെപ്‌റ്റംബർ 26, 2014—ഓഫീ​സു​കൾ/സേവന വിഭാഗം പ്രവർത്തി​ക്കു​ന്ന കെട്ടിടം

ഉരുക്ക്‌ ബീമു​ക​ളും തൂണു​ക​ളും സ്ഥാപി​ക്കാൻ തയ്യാറാ​യി​രി​ക്കു​ന്നു. ഓഫീസ്‌/സേവന വിഭാഗം പ്രവർത്തി​ക്കു​ന്ന കെട്ടി​ട​ത്തി​ന്റെ രൂപരേഖ ഉള്ളതു​കൊണ്ട്‌ പെട്ടെന്ന്‌ പണി തീർക്കു​ന്ന​തി​നും ഇഷ്ടാനു​സ​ര​ണം മുറികൾ ഉണ്ടാക്കു​ന്ന​തി​നും സഹായ​ക​മാണ്‌.

ഒക്‌ടോബർ 9, 2014—വാർവിക്ക്‌ പണിസ്ഥലം

ഇരുമ്പു​കൊ​ണ്ടു​ള്ള തട്ടും വെള്ളം കടക്കാത്ത ആവരണ​വും ഉള്ള മേൽക്കൂ​ര​യു​ടെ ഭാഗങ്ങൾ ജോലി​ക്കാർ കൂട്ടി​യോ​ജി​പ്പി​ക്കു​ന്നു. താമസ​ത്തി​നു​ള്ള C കെട്ടി​ട​ത്തി​നു​വേ​ണ്ടി​യാണ്‌ അത്‌. പുറകിൽ ഇടതു​വ​ശ​ത്താ​യി ഇതിന്റെ പകുതി വീതി​യു​ള്ള മറ്റൊ​ന്നും​കൂ​ടെ തയ്യാറാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്നു.

ഒക്‌ടോബർ 15, 2014—ഓഫീസ്‌/സേവന വിഭാഗം പ്രവർത്തി​ക്കു​ന്ന കെട്ടിടം

കരാറു​കാർ കെട്ടി​ട​ത്തി​ന്റെ തെക്കു​പ​ടി​ഞ്ഞാ​റൻ മൂലയിൽ ഉരുക്കു​ബീ​മു​കൾ സ്ഥാപി​ക്കു​ന്നു. കെട്ടി​ട​ത്തി​ന്റെ ഈ ഭാഗത്താ​യി​രി​ക്കും അടുക്കള, ഭക്ഷണം കഴിക്കാ​നു​ള്ള ഹാൾ, അലക്കു​ശാ​ല, വേലയെ പിന്താ​ങ്ങു​ന്ന മറ്റ്‌ വിഭാ​ഗ​ങ്ങൾ എന്നിവ വരിക.

ഒക്‌ടോബർ 15, 2014—വാർവിക്ക്‌ പണിസ്ഥലം

അഴുക്കു വെള്ളം വെളി​യി​ലേ​ക്കു കളയുന്ന സംവി​ധാ​നം സ്ഥാപി​ക്കു​ന്ന ജോലി​ക്കാ​രന്‌ വൃത്തി​യാ​ക്കാ​നു​ള്ള ബ്രഷ്‌ കൈമാ​റു​ന്നു.

ഒക്‌ടോബർ 20, 2014—വാർവിക്ക്‌ പണിസ്ഥലം

ഭിത്തികൾ തമ്മിൽ യോജി​ക്കു​ന്ന ഭാഗം, അതിന്റെ നിറം, ഇഷ്ടിക അടുക്കുന്ന രീതി എന്നിവ എങ്ങനെ​യാ​യി​രി​ക്ക​ണം എന്ന്‌ തീരു​മാ​നി​ക്കാ​നാണ്‌ ഭിത്തി​യു​ടെ മാതൃക നേരത്തേ ഉണ്ടാക്കി​യി​രി​ക്കു​ന്നത്‌. പുതു​താ​യി എത്തുന്ന കൽപ്പണി​ക്കാർക്ക്‌ പണി കാണി​ച്ചു​കൊ​ടു​ക്കു​ന്ന​തി​നും ഈ ‘മാതൃക’ ഉപയോ​ഗി​ക്കു​ന്നു. ആവശ്യം കഴിഞ്ഞ​ശേ​ഷം ഭിത്തി പൊളി​ച്ചു​ക​ള​യു​ന്ന​താണ്‌ ഇവിടെ കാണു​ന്നത്‌.

ഒക്‌ടോബർ 31, 2014—താമസ​ത്തി​നു​ള്ള കെട്ടിടം C

നേരത്തേ ഉണ്ടാക്കി വെച്ച പകുതി വീതി​യു​ള്ള മേൽക്കൂര ക്രെയിൻ ഉപയോ​ഗിച്ച്‌ അതിന്റെ സ്ഥാന​ത്തേക്ക്‌ ഉയർത്തു​ന്നു. താമസ​ത്തി​നു​ള്ള കെട്ടി​ട​ത്തി​ന്റെ രണ്ട്‌ അറ്റത്തു​മു​ള്ള ത്രി​കോ​ണാ​കൃ​തി​യി​ലുള്ള മേൽക്കൂര ദൂരെ​നിന്ന്‌ കാണു​മ്പോ​ഴു​ള്ള ഭംഗി വർധി​പ്പി​ക്കു​ന്നു.

നവംബർ 7, 2014—അറ്റകു​റ്റ​പ്പ​ണി നടക്കുന്ന കെട്ടിടം/താമസ​ക്കാ​രു​ടെ പാർക്കിങ്‌ സ്ഥലം

95,000 ലിറ്റർ ശേഷി​യു​ള്ള ഇന്ധനടാങ്ക്‌ അതിന്റെ സ്ഥാന​ത്തേക്ക്‌ ഇറക്കുന്നു. ഈ ടാങ്കു​ക​ളി​ലു​ള്ള ഇന്ധനമാണ്‌ ബോയി​ല​റു​ക​ളിൽ ഉപയോ​ഗി​ക്കു​ന്നത്‌.

നവംബർ 12, 2014—താമസ​ത്തി​നു​ള്ള കെട്ടിടം C

തെക്കു​വ​ശത്ത്‌ നിന്നുള്ള കെട്ടി​ട​ത്തി​ന്റെ കാഴ്‌ച. നീലത്ത​ടാ​കം ഫോ​ട്ടോ​യു​ടെ വലത്തെ അറ്റത്തു കാണാം. വിവിധ നിറങ്ങ​ളു​ള്ള കൂട്ടുകൾ പുറത്തെ പണികൾക്കാ​യി ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തി​നാൽ, കെട്ടി​ട​ത്തി​ന്റെ പുറം ഭാഗത്തിന്‌ ഭംഗി ഏറെയാണ്‌.

നവംബർ 21, 2014—അറ്റകു​റ്റ​പ്പ​ണി നടക്കുന്ന കെട്ടിടം/താമസ​ക്കാ​രു​ടെ പാർക്കിങ്‌ സ്ഥലം

പൈപ്പ്‌ പണിയിൽ ഏർപ്പെ​ട്ടി​രി​ക്കു​ന്ന ദമ്പതികൾ, തറയുടെ സ്ലാബുകൾ ഇടുന്ന​തിന്‌ മുമ്പ്‌ അഴുക്കു വെള്ളം കളയാ​നു​ള്ള പൈപ്പു​കൾ സ്ഥാപി​ക്കു​ന്നു.

നവംബർ 28, 2014—ഓഫീസ്‌/സേവന വിഭാഗം പ്രവർത്തി​ക്കു​ന്ന കെട്ടിടം

മേൽക്കൂ​ര​യി​ലെ മഞ്ഞ്‌ കോരി​ക്ക​ള​യു​ന്നു.

ഡിസംബർ 1, 2014—അറ്റകു​റ്റ​പ്പ​ണി നടക്കുന്ന കെട്ടിടം/താമസ​ക്കാ​രു​ടെ പാർക്കിങ്‌ സ്ഥലം

മറ്റൊരു ദമ്പതികൾ പൈപ്പ്‌ പണിക​ളു​ടെ രൂപരേഖ പരി​ശോ​ധി​ക്കു​ന്നു.

ഡിസംബർ 10, 2014—അറ്റകു​റ്റ​പ്പ​ണി നടക്കുന്ന കെട്ടിടം/താമസ​ക്കാ​രു​ടെ പാർക്കിങ്‌ സ്ഥലം

മഞ്ഞുവീ​ഴ്‌ച​യു​ള്ള ഒരു ദിവസം, കുഴി​ക്കു​ന്ന പണി നടക്കുന്നു, നേരത്തേ ഉണ്ടാക്കി വെച്ചി​രി​ക്കു​ന്ന കോൺക്രീറ്റ്‌ സ്ലാബുകൾ സ്ഥാപി​ക്കു​ന്നു, കോൺക്രീറ്റ്‌ കോരി​യി​ടു​ന്നു. ഫോ​ട്ടോ​യു​ടെ ഇടതു​വ​ശത്ത്‌ മുകളിൽ ഓഫീസ്‌/സേവന വിഭാഗ കെട്ടി​ട​ത്തി​ന്റെ ചില ഭാഗങ്ങ​ളിൽ ചൂട്‌ നിലനി​റു​ത്താ​നാ​യി കട്ടിയുള്ള പ്ലാസ്റ്റിക്‌ ടാർപ്പായ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. അതി​ശൈ​ത്യ​ത്തിൽ തണുപ്പ്‌ കാരണം സാധാരണ ചെയ്യാൻ പറ്റാത്ത കോൺക്രീറ്റ്‌ ഉപയോ​ഗി​ച്ചു​ള്ള പണിയും തീ പിടുത്തം തടയാ​നു​ള്ള പണിയും അങ്ങനെ ചെയ്യാൻ കഴിയു​ന്നു.

ഡിസംബർ 12, 2014—താമസ​ത്തി​നു​ള്ള കെട്ടിടം D

പുറത്തെ ഭിത്തി​യു​ടെ പാനലു​കൾ സ്ഥാപി​ക്കു​ന്ന​തിന്‌ മുമ്പ്‌ ജോലി​ക്കാർ കോൺക്രീറ്റ്‌ ചട്ടക്കൂ​ടി​നും സ്ലാബു​ക​ളു​ടെ വക്കുകൾക്കും നീരാ​വി​കൊണ്ട്‌ ഒരു ആവരണം തീർക്കു​ന്നു.

ഡിസംബർ 15, 2014—വാർവിക്ക്‌ പണിസ്ഥലം

പടിഞ്ഞാ​റോ​ട്ടു നോക്കു​മ്പോ​ഴു​ള്ള ആകാശ​ത്തു​നി​ന്നു​ള്ള വീക്ഷണം. താമസ​ത്തി​നു​ള്ള കെട്ടി​ട​ങ്ങ​ളാണ്‌ ചിത്ര​ത്തി​ന്റെ മുകൾ ഭാഗത്തു​ള്ളത്‌. ചിത്ര​ത്തി​ന്റെ നടുക്കുള്ള വലിയ വെള്ള നിറത്തി​ലു​ള്ള കെട്ടിടം ഓഫീസ്‌/സേവന കെട്ടി​ട​മാണ്‌. ഏകദേശം 253 ഏക്കറുള്ള സ്ഥലത്തിന്റെ 20 ശതമാ​ന​ത്തിൽ താഴെ മാത്രമെ നിർമാ​ണം നടക്കു​ന്നു​ള്ളൂ. ബാക്കി ഭാഗം കാടാ​യി​ത്ത​ന്നെ നിലനിർത്തി​യി​രി​ക്കു​ന്നു.

ഡിസംബർ 15, 2014—വാർവിക്ക്‌ പണിസ്ഥലം

കിഴ​ക്കോട്ട്‌ നോക്കു​മ്പോ​ഴു​ള്ള ആകാശ​ത്തു​നി​ന്നു​ള്ള വീക്ഷണം. ഇതിൽ താമസ​ത്തി​നു​ള്ള C, D എന്നീ കെട്ടി​ട​ങ്ങൾ ചിത്ര​ത്തി​ന്റെ കീഴ്‌ഭാ​ഗ​ത്താ​യി കാണാം. താമസ​ത്തി​നു​ള്ള C കെട്ടി​ട​ത്തിന്‌ മുകളിൽ കരാറു​കാർ ത്രി​കോ​ണാ​കൃ​തി​യി​ലുള്ള മേൽക്കൂ​ര​യു​ടെ പണികൾ ലോഹ​പാ​ന​ലു​കൾ ഉപയോ​ഗിച്ച്‌ പൂർത്തി​യാ​ക്കു​ന്നു.

ഡിസംബർ 25, 2014—താമസ​ത്തി​നു​ള്ള കെട്ടിടം C

മാതൃ​ക​യാ​യി നിർമിച്ച മുറി​യു​ടെ തറ മരപ്പണി​ക്കാ​രൻ മിനു​ക്കു​ന്നു. താമസ​ത്തി​നു​ള്ള ഓരോ മുറി​യ്‌ക്കും നേരത്തേ തിര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള പൂർത്തീ​ക​ര​ണ​ജോ​ലി​കൾ നടത്തുന്നു. ഇതിൽ പെയി​ന്റി​ന്റെ നിറം, പരവതാ​നി, തറയുടെ മിനു​ക്കു​പ​ണി, ടൈൽ വിരിക്കൽ, സ്ലാബ്‌ പണി എന്നിവ ഉൾപ്പെ​ടു​ന്നു.

ഡിസംബർ 31, 2014—ഓഫീ​സു​കൾ/സേവന വിഭാഗം പ്രവർത്തി​ക്കു​ന്ന കെട്ടിടം

വെള്ളം ഒഴുകു​ന്ന​തിന്‌ തറയുടെ ചെരിവ്‌ ക്രമീ​ക​രി​ക്കാ​നാ​യി കോൺക്രീറ്റ്‌ സ്ലാബുകൾ കൈ​കൊണ്ട്‌ പണിത്‌ പൂർത്തി​യാ​ക്കു​ന്നു.

ഡിസംബർ 31, 2014—താമസ​ത്തി​നു​ള്ള കെട്ടിടം C

77 വയസ്സുള്ള ഒരു വിദഗ്‌ധ ജോലി​ക്കാ​രൻ ബഹുമുഖ ഉപയോ​ഗ​മു​ള്ള ഫൈബർ ഒപ്‌റ്റിക്‌ കേബിൾ സ്ഥാപി​ക്കു​ന്നു. പണി പൂർത്തി​യാ​കു​മ്പോ​ഴേ​ക്കും ഇത്തരം 32 കിലോ​മീ​റ്റർ കേബിൾ സ്ഥാപി​ച്ചി​ട്ടു​ണ്ടാ​കും.