വിവരങ്ങള്‍ കാണിക്കുക

വാർവിക്ക്‌ ഫോട്ടോ ഗാലറി 3 (2015 ജനുവരി മുതൽ ഏപ്രിൽ വരെ)

വാർവിക്ക്‌ ഫോട്ടോ ഗാലറി 3 (2015 ജനുവരി മുതൽ ഏപ്രിൽ വരെ)

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പുതിയ ലോകാ​സ്ഥാ​നത്ത്‌, 2015 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങ​ളിൽ നടന്ന ജോലികളു​ടെ പുരോ​ഗ​തി ഈ ഫോട്ടോ ഗാലറി​യിൽ കാണുക.

വാർവിക്കിലെ നിർമാണം പൂർത്തിയായാൽ ഏതാണ്ട്‌ ഇങ്ങനെയിരിക്കും. ഘടികാ​ര​ദി​ശ​യിൽ ഇടത്തെ അറ്റത്ത്‌ നിന്ന്‌:

  1. വാഹന​ങ്ങൾ നന്നാക്കുന്ന കെട്ടിടം

  2. സന്ദർശ​ക​രു​ടെ പാർക്കിങ്‌ സ്ഥലം

  3. അറ്റകു​റ്റ​പ്പ​ണി നടക്കുന്ന കെട്ടിടം/താമസ​ക്കാ​രു​ടെ പാർക്കിങ്‌ സ്ഥലം

  4. താമസ​ത്തി​നു​ള്ള കെട്ടിടം B

  5. താമസ​ത്തി​നു​ള്ള കെട്ടിടം D

  6. താമസ​ത്തി​നു​ള്ള കെട്ടിടം C

  7. താമസ​ത്തി​നു​ള്ള കെട്ടിടം A

  8. ഓഫീസ്‌/സേവന വിഭാഗം പ്രവർത്തി​ക്കു​ന്ന കെട്ടിടം

 

2015 ജനുവരി 2—വാഹന​ങ്ങൾ നന്നാക്കുന്ന കെട്ടിടം

പബ്ലിഷിങ്‌ കമ്മിറ്റി​യു​ടെ സഹായി​യാ​യി ഭരണസം​ഘ​ത്തോ​ടൊ​പ്പം പ്രവർത്തി​ക്കു​ന്ന ഹാറൾഡ്‌ കൊർക്കൺ, “നിങ്ങളു​ടെ പ്രാപ്‌തി​ക്കൊ​ത്ത​വി​ധം ജീവി​ക്കു​ക” എന്ന തിരു​വെ​ഴു​ത്ത​ധിഷ്‌ഠി​ത​മായ പ്രസംഗം നടത്തുന്നു. വോർവി​ക്കിൽ പ്രവർത്തി​ക്കു​ന്ന സഹോ​ദ​ര​ന്മാ​രെ ബലപ്പെ​ടു​ത്താൻ സ്ഥിരമാ​യി പ്രസം​ഗ​കർ സന്ദർശി​ക്കാ​റുണ്ട്‌.

2015 ജനുവരി 14—ഓഫീസ്‌/സേവന വിഭാഗം പ്രവർത്തി​ക്കു​ന്ന കെട്ടിടം

മഞ്ഞുകാ​ലത്ത്‌ ജോലി സുഗമ​മാ​യി മുന്നോ​ട്ടു പോകാ​നും ജോലി​ക്കാ​രെ തണുപ്പിൽനി​ന്നു സംരക്ഷി​ക്കാ​നും ആയി വെളുത്ത പ്ലാസ്റ്റിക്‌ ടർപാ​യ​കൾ വിരി​ച്ചി​രി​ക്കു​ന്നു. ഭക്ഷണമു​റി​യും ആശുപ​ത്രി​യും അടുക്ക​ള​യും അലക്കു​ശാ​ല​യും ഈ കെട്ടി​ട​സ​മു​ച്ച​യ​ത്തി​ലാണ്‌.

2015 ജനുവരി 16—താമസ​ത്തി​നു​ള്ള കെട്ടിടം D

ഇലക്‌ട്രീ​ഷ്യ​ന്മാർ കേബി​ളു​കൾ സ്ഥാപി​ക്കാൻ തയ്യാ​റെ​ടു​ക്കു​ന്നു. 12,000-ത്തിലധി​കം മീറ്റർ നീളമുള്ള കേബി​ളു​കൾ ഇതി​നോ​ട​കം തന്നെ താമസ​ത്തി​നു​ള്ള കെട്ടി​ട​ത്തിൽ സ്ഥാപി​ച്ചി​രി​ക്കു​ന്നു. വാർവി​ക്കി​ലെ സ്ഥലം വാങ്ങി​യ​പ്പോൾ മുതൽ ഇലക്‌ട്രിക്‌ ജോലി​കൾ ആരംഭി​ച്ച​താണ്‌. പണി പൂർത്തി​യാ​കു​ന്ന​തു​വരെ അതു തുടരും.

2015 ജനുവരി 16—താമസ​ത്തി​നു​ള്ള കെട്ടിടം A

ബാൽക്ക​ണി​യിൽ വെള്ളം ഇറങ്ങു​ന്നത്‌ തടയു​ന്ന​തി​നാ​യി ഒരു ജോലി​ക്കാ​രൻ ഡക്ക്‌റ്റ്‌ ടേപ്പ്‌ ഒട്ടിക്കു​ന്നു. മുകൾനി​ല​യി​ലു​ള്ള ബാൽക്ക​ണി​ക​ളി​ലെ തറകളിൽ പോളി മീ​ഥൈൽ മീഥാ​ക്രി​ലേറ്റ്‌ (PMMA)പൂശി​യി​ട്ടുണ്ട്‌. ദ്രാവ​ക​രൂ​പ​ത്തി​ലു​ള്ള ഈ പദാർഥം വെള്ളത്തെ പ്രതി​രോ​ധി​ക്കു​ന്ന ആവരണ​മാ​യി ഉപയോ​ഗി​ക്കാം.

2015 ജനുവരി 23—താമസ​ത്തി​നു​ള്ള കെട്ടിടം A

ഒരു പിതാ​വും മകളും ചേർന്ന ഇലക്‌ട്രി​ക്കൽ ടീം, ഓരോ താമസ​മു​റി​ക​ളി​ലേ​ക്കു​മുള്ള വൈദ്യു​ത വിതര​ണ​ത്തി​നു​ള്ള വയറു​കൾ സ്ഥാപി​ക്കു​ന്നു.

2015 ഫെബ്രു​വ​രി 6—വാഹന​ങ്ങൾ നന്നാക്കുന്ന കെട്ടിടം

താത്‌കാ​ലി​ക ഭക്ഷണമു​റി​യിൽ ഉച്ചഭക്ഷണം കഴിക്കുന്ന ജോലി​ക്കാർ. ദിവസ​വും 2,000-ത്തിലേറെ പേർക്ക്‌ ഉച്ചഭക്ഷണം വിളമ്പു​ന്നു.

2015 ഫെബ്രു​വ​രി 12—അറ്റകു​റ്റ​പ്പ​ണി നടക്കുന്ന കെട്ടിടം/താമസ​ക്കാ​രു​ടെ പാർക്കിങ്‌ സ്ഥലം

അറ്റകു​റ്റ​പ്പ​ണി​ക്കു​വേ​ണ്ടി​യുള്ള കെട്ടി​ട​ങ്ങ​ളു​ടെ തറ കോൺക്രീറ്റ്‌ ചെയ്യു​ന്ന​തി​നു​വേ​ണ്ടി ജോലി​ക്കാർ കമ്പികൾ ഒരുക്കു​ന്നു.

2015 ഫെബ്രു​വ​രി 12—താമസ​ത്തി​നു​ള്ള കെട്ടിടം C

നിർമാ​ണ​വേ​ല​യിൽ ഏർപ്പെ​ട്ടി​രി​ക്കു​ന്ന​വരെ വിലമ​തി​ച്ചു​കൊണ്ട്‌ കുട്ടി​കൾ എഴുതി​യി​രി​ക്കു​ന്ന കത്തുകൾ. മിക്ക സ്വമേ​ധാ​സേ​വ​ക​രും കുറച്ചു ദിവസ​ത്തേ​ക്കാണ്‌ വന്നിരി​ക്കു​ന്നത്‌. ഏകദേശം ഓരോ ആഴ്‌ച​യി​ലും 500 പുതിയ ജോലി​ക്കാർ വരുന്നുണ്ട്‌. ഫെബ്രു​വ​രി​യിൽ വാർവിക്ക്‌ പ്രോ​ജക്‌ടിൽ ദിവസ​വും 2,500-ഓളം പേരാണ്‌ ജോലി​ക്കു വന്നത്‌.

2015 ഫെബ്രു​വ​രി 24—വാർവിക്ക്‌ സൈറ്റ്‌

പ്രോ​ജക്‌ടി​ന്റെ ഏതാണ്ട്‌ 60 ശതമാ​ന​ത്തോ​ളം ഇപ്പോൾ പൂർത്തി​യാ​യി. 2015 ജനുവ​രി​ക്കും ഏപ്രി​ലി​നും ഇടയിൽ താമസ​ത്തി​നു​ള്ള കെട്ടി​ട​ത്തി​ന്റെ മേൽക്കൂ​ര​യു​ടെ​യും ഓഫീസ്‌/സേവന വിഭാ​ഗ​ത്തി​നു വേണ്ടി​യു​ള്ള കെട്ടി​ട​ത്തി​ന്റെ സ്റ്റീൽ ചട്ടക്കൂ​ടി​ന്റെ​യും നിർമാ​ണം പൂർത്തി​യാ​യി. ആ സമയത്തു​ത​ന്നെ അറ്റകു​റ്റ​പ്പ​ണി​ക്കു​വേ​ണ്ടി​യുള്ള കെട്ടി​ട​ത്തി​ന്റെ കോൺക്രീറ്റ്‌ തൂണു​കൾ സ്ഥാപി​ക്കു​ക​യും താമസ​സ്ഥ​ല​ങ്ങ​ളെ ബന്ധിപ്പി​ക്കു​ന്ന നടപ്പാ​ത​കൾ നിർമി​ക്കു​ക​യും സ്റ്റെർലിംങ്‌ തടാക​ത്തി​ലെ (നീലത്ത​ടാ​കം) ജലസം​ഭ​ര​ണി നവീക​രി​ക്കു​ക​യും ചെയ്യാൻ തുടങ്ങി.

2015 ഫെബ്രു​വ​രി 25—ഓഫീസ്‌/സേവന വിഭാഗം പ്രവർത്തി​ക്കു​ന്ന കെട്ടിടം

സ്റ്റെയർ ടവറിന്റെ താഴെ നിന്നുള്ള ദൃശ്യം. പുറത്തു​നി​ന്നു​ള്ള നിർമാ​ണ​പ്ര​വർത്ത​ക​രാണ്‌ അഞ്ചു നിലയുള്ള കെട്ടി​ട​ത്തി​നു​വേ​ണ്ടി​യുള്ള ഈ സ്റ്റെയർ ടവർ പണിതത്‌. സാക്ഷി​ക​ളാ​യ സ്വമേ​ധാ​സേ​വ​കർ കോൺക്രീറ്റ്‌ ചെയ്യാൻ സഹായി​ച്ചു.

2015 ഫെബ്രു​വ​രി 26—അറ്റകു​റ്റ​പ്പ​ണി നടക്കുന്ന കെട്ടിടം/താമസ​ക്കാ​രു​ടെ പാർക്കിങ്‌ സ്ഥലം

മഞ്ഞു പെയ്യുന്ന ഒരു ദിവസം നിർമാ​ണ​സം​ഘം ഒന്നാം നില കോൺക്രീറ്റ്‌ ചെയ്യു​ന്ന​തി​നു​വേ​ണ്ടി കമ്പികൾ കെട്ടുന്നു. ജനുവരി മുതൽ മാർച്ചു വരെയുള്ള മാസങ്ങ​ളിൽ ഏകദേശം 127 സെന്റീ​മീ​റ്റർ കനത്തിൽ മഞ്ഞു വീഴാ​റുണ്ട്‌. മഞ്ഞു കോരി​ക്ക​ള​യു​ന്ന ജോലി​ക്കാ​രു​ടെ സംഘങ്ങൾ ജോലി​സ്ഥ​ല​ത്തെ മഞ്ഞ്‌ നീക്കം​ചെ​യ്യും. ജോലി​ക്കാർ തണുപ്പ​ക​റ്റാ​നാ​യി ചൂടുള്ള മുറി​ക​ളി​ലേക്ക്‌ പോകും.

2015 മാർച്ച്‌ 12—സന്ദർശ​ക​രു​ടെ പാർക്കിങ്‌ സ്ഥലം

മേൽക്കൂ​രയ്‌ക്കു വേണ്ടി ലോഹ​ഷീ​റ്റു​കൾ യോജി​പ്പി​ക്കു​ന്നു. ഏപ്രിൽ അവസാ​ന​ത്തോ​ടെ താമസ​കെ​ട്ടി​ട​ങ്ങൾക്കു​വേ​ണ്ടി​യുള്ള മേൽക്കൂ​ര​യു​ടെ പണി പൂർത്തീ​ക​രി​ക്കു​ക​യും സ്ഥാപി​ക്കു​ക​യും ചെയ്‌തു. ജൂൺ പകുതി​യോ​ടെ താമസ​ത്തി​നു​ള്ള കെട്ടിടം B-യുടെ മേൽക്കൂ​ര​ക​ളു​ടെ അവസാ​ന​ഭാ​ഗം സ്ഥാപിച്ചു.

2015 മാർച്ച്‌ 18—അറ്റകു​റ്റ​പ്പ​ണി നടക്കുന്ന കെട്ടിടം/താമസ​ക്കാ​രു​ടെ പാർക്കിങ്‌ സ്ഥലം

ഒരു ടവർ ക്രെയി​നിൽ നിന്നുള്ള ദൃശ്യം. മുന്നിൽ കാണു​ന്നത്‌ താമസ​ത്തി​നു​ള്ള കെട്ടിടം B-യാണ്‌.

2015 മാർച്ച്‌ 18—അറ്റകു​റ്റ​പ്പ​ണി നടക്കുന്ന കെട്ടിടം/താമസ​ക്കാ​രു​ടെ പാർക്കിങ്‌ സ്ഥലം

പ്ലമ്പിങ്‌ ജോലി​ക്കാർ താമസ​ക്കാ​രു​ടെ പാർക്കിങ്‌ സ്ഥലത്തിന്റെ രൂപരേഖ പരി​ശോ​ധി​ക്കു​ന്നു. മൊത്തം പ്രോ​ജക്‌ടി​നു​വേണ്ടി 3,400-ലധികം അംഗീ​കൃ​ത നിർമാ​ണ​രൂ​പ​രേ​ഖ​കൾ ആവശ്യ​മാണ്‌.

2015 മാർച്ച്‌ 23—ഓഫീസ്‌/സേവന വിഭാഗം പ്രവർത്തി​ക്കു​ന്ന കെട്ടിടം

ബൂം ലിഫ്‌റ്റ്‌ ഉപയോ​ഗിച്ച്‌ ജോലി​ക്കാർ, കെട്ടി​ട​ത്തെ സംരക്ഷി​ക്കു​ന്ന​തി​നാ​യി പ്ലാസ്റ്റിക്‌ ടർപായ പൊതി​യു​ന്നു. ലിഫ്‌റ്റു​ക​ളും അനുബന്ധ ഉപകര​ണ​ങ്ങ​ളും സുരക്ഷി​ത​മാ​യി പ്രവർത്തി​പ്പി​ക്കു​ന്ന​തി​നാ​യി ജോലി​ക്കാർക്ക്‌ അതാതു സമയത്ത്‌ പരിശീ​ല​നം നൽകു​ന്നു. കൂടാതെ സുരക്ഷാ​ക്ലാ​സു​ക​ളിൽ അടിസ്ഥാ​ന​പ​രി​ശീ​ല​നം, ബൂം ലിഫ്‌റ്റു​കൾ, സിസർ ലിഫ്‌റ്റു​കൾ, സുരക്ഷാ​ബെൽറ്റു​കൾ, മാസ്‌കു​കൾ എന്നിവ ഉപയോ​ഗി​ക്കാ​നും പരിശീ​ല​നം നൽകു​ന്നു. അതു​പോ​ലെ ക്രെയിൻ ഉപയോ​ഗിച്ച്‌ ഭാരം കൂടിയ സാധന​ങ്ങൾ ഉയർത്താ​നും മാറ്റി​വെ​ക്കാ​നും, ക്രെയിൻ പ്രവർത്തി​പ്പി​ക്കു​ന്ന ആൾക്ക്‌ ആവശ്യ​മാ​യ അടയാ​ള​ങ്ങൾ നൽകാ​നും പരിശീ​ലി​പ്പി​ക്കു​ന്നു.

2015 മാർച്ച്‌ 30—വാർവിക്ക്‌ സൈറ്റ്‌

താമസ​കെ​ട്ടി​ട​ങ്ങ​ളു​ടെ പടിഞ്ഞാറ്‌ വശത്ത്‌ നിന്നുള്ള ദൃശ്യം. ഈ ചിത്ര​ത്തിൽ കാണു​ന്ന​തു​പോ​ലെ ഏപ്രിൽ അവസാ​ന​ത്തോ​ടെ താമസ​ത്തി​നു​ള്ള കെട്ടിടം A,B,D എന്നിവ​യു​ടെ യന്ത്രസം​വി​ധാ​ന​ങ്ങ​ളു​ടെ​യും വൈദ്യു​ത സംവി​ധാ​ന​ങ്ങ​ളു​ടെ​യും ജോലി വിപു​ല​മാ​യി നടക്കും. താമസ​ത്തി​നു​ള്ള കെട്ടിടം C യുടെ (ചിത്ര​ത്തിൽ ഇല്ല) ഭിത്തി​യു​ടെ​യും ടൈലി​ന്റെ​യും പണിയും പെയി​ന്റി​ങും തുടങ്ങി​യി​രി​ക്കു​ന്നു.

2015 ഏപ്രിൽ 15—താമസ​ത്തി​നു​ള്ള കെട്ടിടം B

രണ്ട്‌ ജോലി​ക്കാർ ഒരു ലിഫ്‌റ്റിൽ നിന്നു കൊണ്ട്‌ റോളർ ബ്രഷ്‌ ഉപയോ​ഗിച്ച്‌ പുറം ഭിത്തിക്കു പെയിന്റ്‌ അടിക്കു​ന്നു. ഓരോ താമസ​കെ​ട്ടി​ട​ത്തി​നും പെയിന്റ്‌ അടിക്കാൻ ഏകദേശം രണ്ടു മാസം വേണ്ടി​വ​രും.

2015 ഏപ്രിൽ 27—ഓഫീസ്‌/സേവന വിഭാഗം പ്രവർത്തി​ക്കു​ന്ന കെട്ടിടം

മേസ്‌തി​രി​മാർ ഗ്രാ​നൈറ്റ്‌ ഉപയോ​ഗി​ച്ചു​കൊണ്ട്‌ ഭിത്തി​കൾ പണിയു​ന്നു. വരുന്ന സാധന​ങ്ങൾ ശേഖരി​ച്ചു​വെ​ക്കു​ന്ന​തി​നും മറ്റ്‌ അനുബന്ധ സേവന​ങ്ങൾക്കു​മാ​യി ഈ കെട്ടിടം ഉപയോ​ഗി​ക്കും.

2015 ഏപ്രിൽ 30—വാർവിക്ക്‌ സൈറ്റ്‌

പുറ​മെ​നി​ന്നു​ള്ള ഒരു മുങ്ങൽ വിദഗ്‌ധൻ നീലത​ടാ​ക​ത്തി​നു​ള്ളി​ലെ ഒരു വാൽവ്‌ മാറ്റി പുതി​യത്‌ സ്ഥാപി​ക്കു​ന്നു. ഒരു ബട്ടൺ അമർത്തി​യാൽ മതി തടാക​ത്തി​ലെ ജലനി​രപ്പ്‌ കുറയാൻ. ചുഴലി​ക്കൊ​ടു​ങ്കാറ്റ്‌ അടിച്ചാ​ലു​ണ്ടാ​കു​ന്ന വെള്ള​പ്പൊ​ക്കം തടയാൻ ഇതുമൂ​ലം സാധി​ക്കും.