വിവരങ്ങള്‍ കാണിക്കുക

ബ്രിട്ടൻ ഫോട്ടോ ഗ്യാലറി 5 (2017 സെപ്‌റ്റംബർ—2018 ഫെബ്രു​വരി)

ബ്രിട്ടൻ ഫോട്ടോ ഗ്യാലറി 5 (2017 സെപ്‌റ്റംബർ—2018 ഫെബ്രു​വരി)

ബ്രിട്ട​നി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പുതിയ ബ്രാഞ്ചോഫീസിന്റെ, 2017 സെപ്‌റ്റം​ബർ മുതൽ 2018 ഫെബ്രു​വരി വരെയുള്ള നിർമാ​ണ​പ്ര​വർത്ത​ന​ങ്ങ​ളു​ടെ പുരോ​ഗതി കാണാം.

ചെംസ്‌ഫോർഡി​ലെ ബ്രിട്ടൻ ബ്രാഞ്ച്‌—പണി പൂർത്തി​യാ​കു​മ്പോൾ.

  1. വടക്കു​വ​ശ​ത്തുള്ള പ്രൊ​ഡക്ഷൻ കെട്ടിടം

  2. തെക്കു​വ​ശ​ത്തുള്ള പ്രൊ​ഡക്ഷൻ കെട്ടിടം

  3. ഓഫീസ്‌ കെട്ടിടം

  4. താമസ​ത്തി​നുള്ള കെട്ടിടം എ

  5. താമസ​ത്തി​നുള്ള കെട്ടിടം ബി

  6. താമസ​ത്തി​നുള്ള കെട്ടിടം സി

  7. താമസ​ത്തി​നുള്ള കെട്ടിടം ഡി

  8. താമസ​ത്തി​നുള്ള കെട്ടിടം ഇ

  9. താമസ​ത്തി​നുള്ള കെട്ടിടം എഫ്‌

2017 സെപ്‌റ്റം​ബർ 6—താമസ​ത്തി​നുള്ള കെട്ടിടം സി

പുറം പണിക്കാർ കട്ടകൾക്ക്‌ ഇടയിലെ ചാന്ത്‌ ചുരണ്ടി​ക്ക​ളഞ്ഞ്‌ ഭംഗി വരുത്തു​ന്നു. കനം കുറഞ്ഞ ഈ കട്ടകൾ ഒരു തകിട്‌ ചട്ടക്കൂ​ടിൽ സെറ്റു ചെയ്‌ത്‌, താങ്ങായി നിൽക്കുന്ന സ്റ്റീൽ ഭിത്തി മറയ്‌ക്കു​ന്നു.

2017 സെപ്‌റ്റം​ബർ 20—താമസ​ത്തി​നുള്ള കെട്ടിടം ഡി

ആർക്കി​ടെ​ക്‌ച്ച്വ​റൽ ടീമിലെ ഒരംഗം, ട്രൈ​പോ​ഡിൽ ഘടിപ്പിച്ച ലേസർ ലെവലും സർവേ ഉപകര​ണ​വും ഉപയോ​ഗിച്ച്‌ പുറം​മ​തിൽ പണിയേണ്ട സ്ഥാനം അടയാ​ള​പ്പെ​ടു​ത്തു​ന്നു. പശ്ചാത്ത​ല​ത്തിൽ താമസ​ത്തി​നുള്ള കെട്ടിടം എഫ്‌-ൽ ആശാരി​പ്പ​ണി​കൾ നടക്കു​ന്നതു കാണാം.

2017 സെപ്‌റ്റം​ബർ 27—താമസ​ത്തി​നുള്ള കെട്ടിടം എഫ്‌

തേച്ച മതിലിൽ വെള്ളം ചെറു​താ​യി തളിച്ച്‌ അതിനെ നന്നായി മിനു​സ്സ​പ്പെ​ടു​ത്തു​ന്നു. വെള്ളം ലാഭി​ക്കു​ന്ന​തി​നാ​യി മിനു​ക്കു​പണി നടത്തുന്ന ടീം ഡീഹ്യു​മി​ഡി​ഫ​യ​റിൽനിന്ന്‌ ശേഖരി​ക്കുന്ന വെള്ളം ചാന്ത്‌ കൂട്ടാ​നും ടൈൽ ഇടുന്ന​തി​നു മുമ്പ്‌ ഒഴിക്കുന്ന ഗ്രൗട്ട്‌ കലക്കാ​നും ഉപയോ​ഗി​ക്കു​ന്നു.

2017 ഒക്ടോബർ 3—ബ്രാഞ്ച്‌ സൈറ്റ്‌

താമസ​ത്തി​നു​ള്ള കെട്ടിടം ഇ-യുടെ പുറത്തുള്ള റോഡ്‌ ടാർ ചെയ്യുന്നു.

2017 ഒക്ടോബർ 10—താമസ​ത്തി​നുള്ള കെട്ടിടം എഫ്‌

71 വയസ്സുള്ള ഒരു ജോലി​ക്കാ​രൻ താമസ​ത്തി​നുള്ള കെട്ടിടം എഫ്‌-ന്റെ പുറം മതിൽ പണിയു​ന്നു. ഈ നിർമാണ പ്രവർത്തനം തുടങ്ങി​യതു മുതൽ 70 വയസ്സി​നു​മേൽ പ്രായ​മുള്ള 100-ലധികം യഹോ​വ​യു​ടെ സാക്ഷികൾ അവരുടെ കഴിവും അനുഭ​വ​പ​രി​ച​യ​വും ഈ പ്രവർത്ത​ന​ത്തി​നാ​യി ഉപയോ​ഗി​ച്ചു.

2017 നവംബർ 16—താമസ​ത്തി​നുള്ള കെട്ടി​ട​ങ്ങൾ

പടിഞ്ഞാ​റു​നി​ന്നുള്ള ആകാശ​ദൃ​ശ്യം. എല്ലാ കെട്ടി​ട​ങ്ങ​ളു​ടെ​യും മേൽക്കൂ​ര​യിൽ ചെടി നട്ടുപി​ടി​പ്പി​ക്കും. വെള്ളം കോൺക്രീ​റ്റി​ലേക്ക്‌ ഇറങ്ങാതെ ഒഴുകി​പ്പോ​കു​ന്ന​തി​നുള്ള സംവി​ധാ​നം സജ്ജീക​രി​ച്ച​തി​നു ശേഷം ചെടി​ക​ളു​ടെ വിത്തു പാകുന്നു. ഇത്‌ ജീവജാ​ല​ങ്ങൾക്കു പ്രയോ​ജനം ചെയ്യു​ന്ന​തും ഊർജം ലാഭി​ക്കാ​നും മഴവെ​ള്ള​ത്തി​ന്റെ ഒഴുക്കു നിയ​ന്ത്രി​ക്കാൻ സഹായി​ക്കു​ന്ന​തും ആണ്‌. മുൻവ​ശ​ത്താ​യി താമസ​ത്തി​നുള്ള കെട്ടിടം എ-യുടെ​യും ഓഫീസ്‌ സമുച്ച​യ​ത്തി​ന്റെ​യും അടിത്ത​റ​യു​ടെ പണി പുരോ​ഗ​മി​ക്കു​ന്നതു കാണാം.

2017 നവംബർ 21—താമസ​ത്തി​നുള്ള കെട്ടിടം എഫ്‌

ഒരു അപ്പാർട്ടു​മെ​ന്റിൽ റെഡി​മെ​യ്‌ഡ്‌ ലോഹ​ക്ക​ട്ടിള ആശാരി​പ്പ​ണി​ക്കാർ പിടി​പ്പി​ക്കു​ന്നു. റെഡി​മെ​യ്‌ഡ്‌ കട്ടിള​കൾക്കും വാതി​ലു​കൾക്കും പെയിന്റ്‌ അടിക്കു​ക​യോ വിജാ​ഗരി പിടി​പ്പി​ക്കു​ക​യോ ചെയ്യേണ്ട ആവശ്യ​മില്ല. അതു​കൊണ്ട്‌ ഇതു എളുപ്പ​ത്തിൽ സ്ഥാപി​ക്കാൻ കഴിയും.

2017 നവംബർ 28—ഓഫീസ്‌ കെട്ടിടം

സന്ധ്യാ​സ​മ​യത്ത്‌ കരാറു​കാർ ഓഫീസ്‌ കെട്ടി​ട​ത്തി​നു​വേ​ണ്ടി​യുള്ള പൈൽ ഉറപ്പി​ക്കാ​നുള്ള ജോലി​കൾ ചെയ്യുന്നു. ചിത്ര​ത്തി​ന്റെ നടുക്ക്‌ കരാറു​കാർ ഏകദേശം 65 അടി ആഴമുള്ള കുഴി​യി​ലേക്കു വാർക്ക​ക്കമ്പി ഇറക്കു​ന്നതു കാണാം. പുറകി​ലാ​യി താമസ​ത്തി​നുള്ള കെട്ടിടം ബി കാണാം.

2017 ഡിസംബർ 5—താമസ​ത്തി​നുള്ള കെട്ടിടം ഇ

പാർക്കിങ്‌ സ്ഥലത്തിന്റെ മേൽക്കൂ​ര​യിൽ താപക്കു​ഴ​ലു​കൾ പോകു​ന്ന​തി​നുള്ള കൊളു​ത്തു​കൾ പിടി​പ്പി​ക്കു​ന്നു. ഇവിടു​ത്തെ സീലീ​ങ്ങിൽ സോഫിറ്റ്‌ ബോർഡു​കൾ പിടി​പ്പി​ച്ചി​രി​ക്കു​ന്നു. ഇതു മുകളി​ലേക്കു തണുപ്പ്‌ കയറാ​തി​രി​ക്കാൻ സഹായി​ക്കു​ന്നു.

2017 ഡിസംബർ 8—താമസ​ത്തി​നുള്ള കെട്ടിടം എഫ്‌

മിനു​ക്കു​പ​ണി ടീമിലെ ഒരാൾ വിനൈൽ കവറിങ്‌ ചെയ്യു​ന്ന​തി​നു മുമ്പ്‌

ഭിത്തി വൃത്തി​യാ​ക്കു​ന്നു. ഈ ഉപകര​ണ​ത്തി​ലെ ചെറിയ സുഷി​രങ്ങൾ ഏതാണ്ട്‌ എല്ലാ പൊടി​യും​തന്നെ വലി​ച്ചെ​ടു​ക്കും.

2017 ഡിസംബർ 21—ബ്രാഞ്ച്‌ സൈറ്റ്‌

സൈറ്റ്‌ വർക്ക്‌ ടീമിലെ രണ്ടു പേർ യൂട്ടി​ലി​റ്റി സ്റ്റേഷനി​ലേ​ക്കുള്ള ഒരു വഴിയു​ടെ ഉപരി​തലം ഒരുക്കു​ന്നു. കോൺക്രീറ്റ്‌ ഇട്ട സമയത്ത്‌ വെച്ചി​രുന്ന കനം കുറഞ്ഞ അച്ചുകൾ ഒരു ഗ്യാസ്‌ ടോർച്ച്‌ കത്തിച്ച്‌ കളഞ്ഞിട്ട്‌ പുല്ലു വളരാൻ പാകത്തി​നുള്ള കുഴികൾ ഒരുക്കു​ന്നു. ഇങ്ങനെ തയ്യാറാ​ക്കിയ ഉപരി​തലം മഴവെ​ള്ള​ത്തി​ന്റെ ഒഴുക്ക്‌ കുറയ്‌ക്കു​ന്നു.

2017 ഡിസംബർ 26—താമസ​ത്തി​നുള്ള കെട്ടിടം എഫ്‌

ഒരു അപ്പാർട്ടു​മെ​ന്റി​ന്റെ അടുക്കള എയർലെസ്സ്‌ സ്‌​പ്രേയർ ഉപയോ​ഗിച്ച്‌ അവസാ​നഘട്ട പെയി​ന്റിങ്‌ ചെയ്യുന്നു.

2017 ഡിസംബർ 28—താമസ​ത്തി​നുള്ള കെട്ടിടം എഫ്‌

ബാൽക്കണി സ്ഥാപി​ക്കു​ന്ന​തി​നു നിലകൾ അഴിച്ചു മാറ്റുന്നു. ചിത്ര​ത്തി​ന്റെ നടുക്കു കാണുന്ന ചുവന്ന കുഴലു​കൾ സിമെന്റ്‌ തറയും തേച്ച ചുമരും പെയിന്റ്‌ അടിച്ച ഭാഗവും മഞ്ഞുകാ​ലത്ത്‌ ഉണക്കു​ന്ന​തി​നു​വേണ്ടി ഉഷ്‌ണ​വാ​യു കടത്തി​വി​ടാ​നു​ള്ള​താണ്‌.

2018 ജനുവരി 16—താമസ​ത്തി​നുള്ള കെട്ടിടം എഫ്‌

വിനൈൽ കവറിങ്‌ ചെയ്‌ത ഭിത്തിക്ക്‌ ഇടയിൽ തങ്ങിനിൽക്കുന്ന വായു നീക്കം ചെയ്യുന്നു. ആളുകൾ കൂടുതൽ നടക്കുന്ന സ്ഥലങ്ങളിൽ, എളുപ്പം കഴുകി വൃത്തി​യാ​ക്കാ​വുന്ന ഇത്തരം പ്രതല​മാണ്‌ ഈടു നിൽക്കു​ന്ന​തും പ്രാ​യോ​ഗി​ക​വും. തൊട്ടു​പു​റ​കി​ലാ​യി വിനൈൽ കവറിങ്‌ ചെയ്യു​ന്ന​തും പെയിന്റ്‌ അടിക്കു​ന്ന​തും കാണാം.

2018 ജനുവരി 27—താമസ​ത്തി​നുള്ള കെട്ടിടം ഇ

ജോലി തുടങ്ങു​ന്ന​തി​നു മുമ്പ്‌ ജോലി​ക്കാർ ഒന്നിച്ച്‌ ഒരു മീറ്റിങ്ങ്‌ നടത്തുന്നു. ടീം ലീഡർ സുരക്ഷ​യ്‌ക്കു മുൻതൂ​ക്കം നൽകു​ക​യും വന്നേക്കാ​വുന്ന അപകടങ്ങൾ മുൻകൂ​ട്ടി മനസ്സി​ലാ​ക്കാൻ ശ്രമി​ക്കു​ക​യും ചെയ്യും. പല ഡിപ്പാർട്ടു​മെ​ന്റു​ക​ളിൽ ഉള്ളവർ താമസ​സ്ഥലം എഫ്‌-ഉം അതിന്റെ പരിസ​ര​വും താമസ​ക്കാർ വരുന്ന​തി​നു മുമ്പ്‌ വൃത്തി​യാ​ക്കാൻ കൂടുതൽ സമയം ജോലി ചെയ്‌തു.

2018 ഫെബ്രു​വരി 1—താമസ​ത്തി​നുള്ള കെട്ടിടം എഫ്‌

ബൂം ലിഫ്‌റ്റ്‌ ഉപയോ​ഗിച്ച്‌ കരാറു​കാർ ബാൽക്ക​ണി​കൾ സ്ഥാപി​ക്കു​ന്നു. ബാൽക്ക​ണി​യു​ടെ നിറം കെട്ടിടം എളുപ്പം തിരി​ച്ച​റി​യാൻ സഹായി​ക്കു​ന്നു. ശരത്‌കാ​ലത്ത്‌ ചുറ്റും കൊഴിഞ്ഞ്‌ വീണു​കി​ട​ക്കുന്ന മനോ​ഹ​ര​മായ ഇലക​ളെ​യും അത്‌ ഓർമി​പ്പി​ക്കു​ന്നു. മഞ്ഞും മഴയും വീഴാ​തി​രി​ക്കാൻ താമസ​ത്തി​നുള്ള കെട്ടിടം ഇ-യിൽ കെട്ടി​യി​രി​ക്കുന്ന ഷീറ്റ്‌ നിലകൾ അഴിച്ചു​മാ​റ്റു​ന്ന​തി​നു മുമ്പു നീക്കം ചെയ്യു​ന്നതു പശ്ചാത്ത​ല​ത്തിൽ കാണാം.

2018 ഫെബ്രു​വരി 3—താമസ​ത്തി​നുള്ള കെട്ടിടം എഫ്‌

ജോലി​ക്കു ശേഷം ഒരു ദമ്പതികൾ തങ്ങളുടെ സാധനങ്ങൾ തലേദി​വസം പണി കഴിഞ്ഞ താമസ​ത്തി​നുള്ള കെട്ടിടം എഫ്‌-ലേക്കു മാറ്റുന്നു. ജോലി​ക്കാ​രെ താത്‌കാ​ലി​ക​മാ​യി പുതിയ അപ്പാർട്ടു​മെ​ന്റിൽ താമസി​പ്പി​ക്കു​ന്ന​തി​ലൂ​ടെ വാടക​യും യാത്രാ​ച്ചെ​ല​വും കുറയ്‌ക്കാൻ കഴിയും. ജോലി​ക്കാർക്കു നന്നായി ജോലി ചെയ്യാ​നും കഴിയു​ന്നു.

2018 ഫെബ്രു​വരി 12—താമസ​ത്തി​നുള്ള കെട്ടിടം എ

കരാറു​കാർ വൈകു​ന്നേരം പാർക്കിങ്‌ സ്ഥലം കോൺക്രീ​റ്റു ചെയ്യുന്നു. താമസ​ത്തി​നുള്ള കെട്ടിടം ബി പുറകി​ലാ​യി കാണാം.

2018 ഫെബ്രു​വരി 15—താമസ​ത്തി​നുള്ള കെട്ടിടം ഇ

അടുക്ക​ള​യിൽ വെക്കാ​നുള്ള സ്‌ഫടിക സ്ലാബ്‌, കട്ടറും പൊടി വലി​ച്ചെ​ടു​ക്കുന്ന ഉപകര​ണ​വും ഉപയോ​ഗിച്ച്‌ ഒരു ഭർത്താ​വും ഭാര്യ​യും മുറി​ക്കു​ന്നു. വെക്കാൻ ഉദ്ദേശി​ക്കു​ന്നി​ട​ത്തു​വെ​ച്ചു​തന്നെ സ്ലാബുകൾ മുറി​ക്കു​ന്ന​തു​കൊണ്ട്‌ എടുത്തു മാറ്റി​വെ​ക്കു​മ്പോൾ ഉണ്ടാകാ​നി​ട​യുള്ള തട്ടലും മുട്ടലും ഒക്കെ ഒഴിവാ​ക്കാം.