വിവരങ്ങള്‍ കാണിക്കുക

ബ്രിട്ടൻ ഫോട്ടോ ഗാലറി 8 (2019 മാർച്ച്‌—2019 ആഗസ്റ്റ്‌)

ബ്രിട്ടൻ ഫോട്ടോ ഗാലറി 8 (2019 മാർച്ച്‌—2019 ആഗസ്റ്റ്‌)

ബ്രിട്ട​നി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പുതിയ ബ്രാ​ഞ്ചോ​ഫീ​സി​ന്റെ, 2019 മാർച്ച്‌ മുതൽ 2019 ആഗസ്റ്റ്‌ വരെയുള്ള നിർമാ​ണ​പ്ര​വർത്ത​ന​ങ്ങ​ളു​ടെ പുരോ​ഗതി കാണാം.

  1. വടക്കു​വ​ശ​ത്തുള്ള പ്രൊ​ഡക്ഷൻ കെട്ടിടം (വീഡി​യോ പ്രൊ​ഡക്ഷൻ)

  2. തെക്കു​വ​ശ​ത്തുള്ള പ്രൊ​ഡക്ഷൻ കെട്ടിടം (അറ്റകു​റ്റ​പ്പ​ണി​കൾ)

  3. ഓഫീസ്‌ കെട്ടിടം

  4. താമസ​ത്തി​നുള്ള കെട്ടിടം എ

  5. താമസ​ത്തി​നുള്ള കെട്ടിടം ബി

  6. താമസ​ത്തി​നുള്ള കെട്ടിടം സി

  7. താമസ​ത്തി​നുള്ള കെട്ടിടം ഡി

  8. താമസ​ത്തി​നുള്ള കെട്ടിടം ഇ

  9. താമസ​ത്തി​നുള്ള കെട്ടിടം എഫ്‌

2019 മാർച്ച്‌ 5—ഓഫീസ്‌ കെട്ടിടം

മുറി​ക​ളിൽ താപം ക്രമ​പ്പെ​ടു​ത്തു​ന്ന​തി​നുള്ള പൈപ്പു​കൾ ഇൻസു​ലേഷൻ നടത്തുന്നു.

2019 മാർച്ച്‌ 29—തെക്കു​വ​ശ​ത്തുള്ള പ്രൊ​ഡക്ഷൻ കെട്ടിടം

വസ്‌ത്രം മാറു​ന്ന​തി​നുള്ള മുറി​ക​ളിൽ ടൈലു​കൾ പിടി​പ്പി​ക്കുന്ന ജോലി​ക്കാർ.

2019 ഏപ്രിൽ 10—ഓഫീസ്‌ കെട്ടിടം

കെട്ടി​ട​ത്തിന്‌ ഇടിമി​ന്നൽ ഏൽക്കാ​തി​രി​ക്കാ​നുള്ള പ്രതി​രോ​ധ​സം​വി​ധാ​നങ്ങൾ ഒരുക്കു​ന്നു. ജോലി​ക്കാ​രന്റെ സുരക്ഷ​യ്‌ക്കാ​യി മേൽക്കൂ​ര​യു​മാ​യി അദ്ദേഹ​ത്തി​ന്റെ സുരക്ഷാ​ബെൽറ്റ്‌ ബന്ധിച്ചി​രി​ക്കു​ന്നതു കാണാം.

2019 ഏപ്രിൽ 16—ഓഫീസ്‌ കെട്ടിടം

സുരക്ഷാ സ്റ്റിക്കറു​കൾ ഒട്ടിക്കു​ന്ന​തി​നു​മു​മ്പാ​യി ജനൽപ്പാ​ളി​കൾ വൃത്തി​യാ​ക്കു​ന്നു. നടന്നു​പോ​കു​ന്നവർ അബദ്ധത്തിൽ ജനൽച്ചി​ല്ലു​ക​ളിൽ ചെന്നി​ടി​ക്കാ​തി​രി​ക്കാൻ സ്റ്റിക്കറു​കൾ സഹായി​ക്കും.

2019 ഏപ്രിൽ 23—താമസ​ത്തി​നുള്ള കെട്ടിടം എ

പുതു​താ​യി നിർമിച്ച ഓവു​ചാൽ ഉപയോ​ഗ​സ​ജ്ജ​മാ​ണോ എന്ന്‌ സി.സി.ടിവി-യിൽ നോക്കി ഉറപ്പു​വ​രു​ത്തുന്ന ജോലി​ക്കാ​രി.

2019 ഏപ്രിൽ 23—ഓഫീസ്‌ കെട്ടിടം

ഭക്ഷണമു​റി​യാ​യും ഓഡി​റ്റോ​റി​യ​മാ​യും ഉപയോ​ഗി​ക്കാൻ കഴിയുന്ന മുറി​യു​ടെ ഭിത്തി​യിൽ തടിക​ളു​ടെ പാനൽ സ്ഥാപി​ക്കുന്ന ജോലി​ക്കാർ. ഈ ഹാളിൽ വിശേ​ഷ​പ​രി​പാ​ടി​ക​ളും നടത്താൻ കഴിയും.

2019 മെയ്‌ 14—താമസ​ത്തി​നുള്ള കെട്ടിടം ബി

മണ്ണൊ​ലിപ്പ്‌ തടയാൻ കെട്ടി​യി​രി​ക്കുന്ന വേലിക്കു മുമ്പി​ലാ​യി ആ നാട്ടി​ലുള്ള ചില തരം ചെടികൾ നടുന്നു.

2019 മെയ്‌ 14—താമസ​ത്തി​നുള്ള കെട്ടിടം എ

ജനലിനു താഴെ ഒരു തടയായി ചില്ലു​കൊ​ണ്ടുള്ള ഒരു പാളി സ്ഥാപി​ക്കു​ന്നു. ജൂലി​യറ്റ്‌ ബാൽക്കണി എന്നാണ്‌ ഇതിനെ അറിയ​പ്പെ​ടു​ന്നത്‌. ചില്ലു​കൊ​ണ്ടുള്ള ഈ പാളി വായു​വും വെളി​ച്ച​വും മുറി​യി​ലേക്കു കിട്ടാൻ സഹായി​ക്കു​ന്നു.

2019 മെയ്‌ 21—ഓഫീസ്‌ കെട്ടിടം

റിസപ്‌ഷൻ ഭാഗത്തി​നു വെളി​യിൽ ലൈറ്റു​കൾ സ്ഥാപി​ക്കുന്ന ജോലി​ക്കാർ.

2019 ജൂൺ 11—വടക്കു​വ​ശ​ത്തുള്ള പ്രൊ​ഡക്ഷൻ കെട്ടിടം

വെന്റി​ലേ​ഷൻ കുഴലിന്‌ ആവശ്യ​മായ വിടവു​ക​ളു​ണ്ടാ​ക്കുന്ന മെക്കാ​നി​ക്കൽ ടീമിലെ ജോലി​ക്കാ​രൻ.

2019 ജൂൺ 17—ഓഫീസ്‌ കെട്ടിടം

പൂന്തോ​ട്ട​പ​രി​പാ​ലകർ ചെടികൾ നടുക​യും നടപ്പാത ഒരുക്കു​ക​യും ചെയ്യുന്നു. ഇടതു​വ​ശത്ത്‌ ഊണു​മു​റി​യും ഓഡി​റ്റോ​റി​യ​വും പരിപാ​ടി​കൾ നടക്കുന്ന സ്ഥലവും കാണാം. പശ്ചാത്ത​ല​ത്തിൽ താമസ​ത്തി​നുള്ള കെട്ടിടം എ യും കാണാം.

2019 ജൂൺ 24—താമസ​ത്തി​നുള്ള കെട്ടിടം എ

തീ അണയ്‌ക്കാ​നുള്ള സംവി​ധാ​നം സ്ഥാപി​ക്കുന്ന ഒരു ജോലി​ക്കാ​രൻ.

2019 ജൂലൈ 9—ഓഫീസ്‌ കെട്ടിടം

പുൽത്ത​കി​ടി വിരി​ക്കു​ന്ന​തി​നു മുമ്പ്‌ നിലം ഒരുക്കുന്ന പൂന്തോ​ട്ട​പ​രി​പാ​ലകർ. പശ്ചാത്ത​ല​ത്തിൽ, ഓഫീസ്‌ കെട്ടി​ട​ങ്ങ​ളു​ടെ ജനലുകൾ കഴുകു​ന്നതു കാണാം.

2019 ജൂലൈ 9—വടക്കു​വ​ശ​ത്തുള്ള പ്രൊ​ഡക്ഷൻ കെട്ടിടം

അവസാ​ന​ഘട്ട മിനു​ക്കു​പണി ചെയ്യു​ന്നവർ ടൈൽ ലെവൽ ചെയ്‌ത്‌ ശരിയാ​ക്കു​ന്നു. ഇങ്ങനെ ലെവൽ ചെയ്യു​ന്ന​തി​ലൂ​ടെ ടൈലു​കൾക്കി​ട​യി​ലുള്ള കുമി​ളകൾ നീക്കം ചെയ്യാ​നാ​കും.

2019 ജൂലൈ 24—ഓഫീസ്‌ കെട്ടിടം

ഭക്ഷണമു​റി​യാ​യും ഓഡി​റ്റോ​റി​യ​മാ​യും ഉപയോ​ഗി​ക്കാ​വുന്ന ഹാളിൽ വിനൈൽ ഷീറ്റ്‌ വിരി​ക്കു​ന്നു. പുറകി​ലാ​യി സ്റ്റേജു​വ​രുന്ന ഭാഗത്ത്‌ വലിയ ടിവി സ്‌ക്രീ​നു​ക​ളും സ്ഥാപി​ച്ചി​രി​ക്കു​ന്നതു കാണാം.

2019 ജൂലൈ 26—വടക്കു​വ​ശ​ത്തുള്ള പ്രൊ​ഡക്ഷൻ കെട്ടിടം

വീഡി​യോ അവതാ​ര​കർക്ക്‌ ഒരുങ്ങു​ന്ന​തി​നാ​യി സ്റ്റുഡി​യോ​യു​ടെ അടുത്ത്‌ മേക്കപ്പ്‌ മുറി ശരിയാ​ക്കുന്ന ജോലി​ക്കാ​രൻ.

2019 ആഗസ്റ്റ്‌ 1—വടക്കു​വ​ശ​ത്തുള്ള പ്രൊ​ഡക്ഷൻ കെട്ടിടം

ഓഫീ​സു​മു​റി​കൾ തമ്മിൽ തിരി​ക്കാ​നാ​യി റാക്കുകൾ സ്ഥാപി​ക്കുന്ന ജോലി​ക്കാർ. ആവശ്യാ​നു​സ​രണം ഓഫീ​സു​കൾ വലുതാ​ക്കാ​നും ചെറു​താ​ക്കാ​നും ഇതുമൂ​ലം കഴിയും.

2019 ആഗസ്റ്റ്‌ 1—വടക്കു​വ​ശ​ത്തുള്ള പ്രൊ​ഡക്ഷൻ കെട്ടിടം

വീഡി​യോ സ്റ്റുഡി​യോ​യിൽ ഷൂട്ടി​ങ്ങി​നോ​ടു ബന്ധപ്പെട്ട ഉപകര​ണങ്ങൾ തൂക്കി​യി​ടു​ന്ന​തി​നുള്ള പാനലു​കൾ സ്ഥാപി​ക്കു​ന്നു. ഇവയി​ലാ​ണു ലൈറ്റു​ക​ളും ക്യാമ​റ​ക​ളും ഒക്കെ തൂക്കി​യി​ടു​ന്നത്‌.

2019 ആഗസ്റ്റ്‌ 15—ബ്രാഞ്ച്‌ സൈറ്റ്‌

വടക്കു​വ​ശ​ത്തു​നി​ന്നുള്ള ആകാശ​ദൃ​ശ്യം. ഇടതു​വ​ശ​ത്താ​യി പണിപൂർത്തി​യായ താമസ​ത്തി​നുള്ള കെട്ടിടം ബി, സി, ഡി, ഇ, എഫ്‌ എന്നിവ കാണാം. മധ്യത്തിൽ, താമസ​ത്തി​നുള്ള കെട്ടിടം എ പൂർത്തി​യാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നതു കാണാം. ഓഫീസ്‌ കെട്ടി​ട​സ​മു​ച്ച​യ​ത്തി​ന്റെ പണി ഇതി​നോ​ടകം പൂർത്തി​യാ​യി. ചിത്ര​ത്തി​ന്റെ വലതു​വ​ശത്ത്‌, തെക്കു​വ​ശ​ത്തുള്ള പ്രൊ​ഡക്ഷൻ കെട്ടി​ട​ത്തി​ന്റെ​യും വടക്കു​വ​ശ​ത്തുള്ള പ്രൊ​ഡക്ഷൻ കെട്ടി​ട​ത്തി​ന്റെ​യും പണി ഏതാണ്ട്‌ പൂർത്തി​യാ​യി​രി​ക്കു​ന്നതു കാണാം. ഇതിനി​ടെ ചെടി​ക​ളും പുല്ലും നട്ടുപി​ടി​പ്പി​ക്കുന്ന ജോലി​യും പുരോ​ഗ​മി​ക്കു​ന്നു.

2019 ആഗസ്റ്റ്‌ 26—ഓഫീസ്‌ കെട്ടിടം

സ്വീക​ര​ണ​മു​റിക്ക്‌ പുറകു​വ​ശ​ത്താ​യു​ളള ടെറസിൽ വലിയ ടൈലു​കൾ സ്ഥാപി​ക്കുന്ന ജോലി​ക്കാർ. തണലത്തി​രുന്ന്‌ ടൈലു​കൾ വൃത്തി​യാ​ക്കാൻ ചെറിയ കൂടാ​രങ്ങൾ അടിച്ചി​രി​ക്കു​ന്ന​തും കാണാം.