വിവരങ്ങള്‍ കാണിക്കുക

ബ്രിട്ടൻ ഫോട്ടോ ഗാലറി 7 (2018 സെപ്‌റ്റംബർ—2019 ഫെബ്രു​വരി)

ബ്രിട്ടൻ ഫോട്ടോ ഗാലറി 7 (2018 സെപ്‌റ്റംബർ—2019 ഫെബ്രു​വരി)

ബ്രിട്ട​നി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പുതിയ ബ്രാ​ഞ്ചോ​ഫീ​സി​ന്റെ, 2018 സെപ്‌റ്റം​ബർ മുതൽ 2019 ഫെബ്രു​വരി വരെയുള്ള നിർമാ​ണ​പ്ര​വർത്ത​ന​ങ്ങ​ളു​ടെ പുരോ​ഗതി കാണാം.

  1. വടക്കു​വ​ശ​ത്തുള്ള പ്രൊ​ഡക്ഷൻ കെട്ടിടം

  2. തെക്കു​വ​ശ​ത്തുള്ള പ്രൊ​ഡക്ഷൻ കെട്ടിടം

  3. ഓഫീസ്‌ കെട്ടിടം

  4. താമസ​ത്തി​നുള്ള കെട്ടിടം എ

  5. താമസ​ത്തി​നുള്ള കെട്ടിടം ബി

  6. താമസ​ത്തി​നുള്ള കെട്ടിടം സി

  7. താമസ​ത്തി​നുള്ള കെട്ടിടം ഡി

  8. താമസ​ത്തി​നുള്ള കെട്ടിടം ഇ

  9. താമസ​ത്തി​നുള്ള കെട്ടിടം എഫ്‌

2018 സെപ്‌റ്റം​ബർ 25—താമസ​ത്തി​നുള്ള കെട്ടിടം എ

കെട്ടി​ടം​പ​ണി പുരോ​ഗ​മി​ക്കു​ന്നു. രണ്ട്‌ ക്രെയി​നു​ക​ളു​ടെ സഹായ​ത്തോ​ടെ വെള്ളത്തി​നാ​വ​ശ്യ​മായ പ്രധാന പൈപ്പ്‌ സ്ഥാപി​ക്കു​ന്നു. പശ്ചാത്ത​ല​ത്തിൽ ഓഫീസ്‌ കെട്ടിടം കാണാം.

2018 സെപ്‌റ്റം​ബർ 26—തെക്കു​വ​ശ​ത്തുള്ള പ്രൊ​ഡക്ഷൻ കെട്ടിടം

കോൺട്രാ​ക്‌റ്റർമാർ പുറം​ഭി​ത്തി സ്ഥാപി​ക്കു​ന്നു. ചുറ്റു​മുള്ള പ്രകൃ​തി​ദൃ​ശ്യ​വു​മാ​യി ചേർന്നു​പോ​കുന്ന നിറങ്ങ​ളും ഡി​സൈ​നു​ക​ളും ആണ്‌ അവയ്‌ക്കു കൊടു​ത്തി​രി​ക്കു​ന്നത്‌.

2018 സെപ്‌റ്റം​ബർ 27—തെക്കു​വ​ശ​ത്തുള്ള പ്രൊ​ഡക്ഷൻ കെട്ടിടം

തറയിൽ കോൺക്രീറ്റ്‌ ഇട്ടതി​നു​ശേഷം യന്ത്രങ്ങ​ളു​ടെ സഹായ​ത്തോ​ടെ അത്‌ നന്നായി തേച്ച്‌ മിനു​ക്കു​ന്നു.

2018 ഒക്ടോബർ ഓഫീസ്‌ കെട്ടിടം

വടക്കു​കി​ഴക്ക്‌ നിന്നുള്ള ആകാശ​ദൃ​ശ്യം. പ്രധാന പ്രവേ​ശ​ന​സ്ഥ​ലത്ത്‌ കാർ പാർക്കി​ങ്ങി​നാ​യി സൈറ്റി​ലെ ജോലി​ക്കാർ ആ പ്രദേശം വൃത്തി​യാ​ക്കി നിലം ഒരുക്കു​ന്നു. പ്രവേശന കെട്ടി​ടത്തെ രണ്ട്‌ ഓഫീസ്‌ കെട്ടി​ട​ങ്ങ​ളു​മാ​യി ബന്ധിപ്പി​ക്കുന്ന സ്റ്റീൽ ചട്ടക്കൂ​ടി​ന്റെ പണി പൂർത്തി​യാ​യ​താ​യി ചിത്ര​ത്തി​ന്റെ ഇടതു​വ​ശ​ത്താ​യി കാണാം. പശ്ചാത്ത​ല​ത്തിൽ കാണു​ന്നത്‌ വടക്കു​വ​ശ​ത്തും തെക്കു​വ​ശ​ത്തും ഉള്ള പ്രൊ​ഡക്ഷൻ കെട്ടി​ട​ങ്ങ​ളാണ്‌.

2018 ഒക്ടോബർ 10—ബ്രാഞ്ച്‌ സൈറ്റ്‌

താമസ​ത്തി​നു​ള്ള കെട്ടിടം എ-യുടെ അടുത്ത്‌ നിന്ന്‌ ഒരു സർവ്വേയർ സ്ഥലം പരി​ശോ​ധി​ക്കു​ക​യും പൂന്തോ​ട്ടം നിർമി​ക്കു​ന്ന​വ​രു​ടെ ജോലി​കൾ റെക്കൊർഡ്‌ ചെയ്യു​ക​യും ചെയ്യുന്നു. ചെടി​ക​ളും മരങ്ങളും. നേരത്തെ നട്ടതു​കൊണ്ട്‌ ബ്രാഞ്ചി​ന്റെ പണി തീരു​മ്പോ​ഴേ​ക്കും അവ നന്നായി വളർന്നി​ട്ടു​ണ്ടാ​കും.

2018 ഒക്ടോബർ 31—താമസ​ത്തി​നുള്ള കെട്ടിടം എഫ്‌

പാർക്കിങ്‌ സ്ഥലത്ത്‌ പെയിന്റ്‌ അടിക്കു​ന്നു. ഈ പെയിന്റ്‌ ഈടു​നിൽക്കു​ന്ന​തും വണ്ടിയു​ടെ ഓയിൽ വീണാ​ലും എളുപ്പ​ത്തിൽ വൃത്തി​യാ​ക്കാൻ പറ്റുന്ന​തും ആണ്‌. പെയി​ന്റർമാ​രിൽ ഒരാൾ കാൽപ്പാട്‌ പതിയാത്ത തരം ഷൂവാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.

2018 നവംബർ 6—തെക്കു​വ​ശ​ത്തുള്ള പ്രൊ​ഡക്ഷൻ കെട്ടിടം

പ്ലംബർമാർ മുറി​യു​ടെ താപം കൂട്ടാൻ സഹായി​ക്കുന്ന പാനലു​കൾ തൂക്കി​യി​ടുന്ന ചങ്ങലക​ളു​ടെ നീളം അളക്കുന്നു. എന്നിട്ട്‌ നീളക്കൂ​ടു​ത​ലു​ള്ളത്‌ മുറി​ച്ചു​മാ​റ്റു​ന്നു.

2018 നവംബർ 6—ഓഫീസ്‌ കെട്ടിടം

ഓഫീസ്‌ കെട്ടി​ട​ത്തി​ന്റെ ഉൾവശത്ത്‌ ആദ്യത്തെ കോട്ട്‌ പെയിന്റ്‌ അടിക്കുന്ന ജോലി​ക്കാർ. മുകളി​ലാ​യി ചൂടും തണുപ്പും നിയ​ന്ത്രി​ക്കാ​നുള്ള സംവി​ധാ​നങ്ങൾ കേടു​വ​രാ​തി​രി​ക്കാൻ കറുത്ത പ്ലാസ്റ്റി​ക്കിൽ പൊതി​ഞ്ഞു​വെ​ച്ചി​രി​ക്കു​ന്നതു കാണാം.

2018 നവംബർ 8—ഓഫീസ്‌ കെട്ടിടം

പ്രവേ​ശ​ന​മു​റി​യു​ടെ മുകളി​ലാ​യി ജോലി​ക്കാർ സ്റ്റീൽ ചട്ടക്കൂട്‌ സ്ഥാപി​ക്കു​ന്നു.

2018 ഡിസംബർ 7—ഓഫീസ്‌ കെട്ടിടം

ഒരു ക്രെയി​നി​ന്റെ​യും വാക്വം ലിഫ്‌റ്റി​ന്റെ​യും സഹായ​ത്തോ​ടെ ജോലി​ക്കാർ ഓഡി​റ്റോ​റി​യ​ത്തി​ന്റെ​യും ഭക്ഷണമു​റി​യു​ടെ​യും പുറത്ത്‌ കണ്ണാടി ചില്ലുകൾ സ്ഥാപി​ക്കു​ന്നു.

2018 ഡിസംബർ 10—ഓഫീസ്‌ കെട്ടിടം

ഇലക്ട്രിക്‌ നെറ്റ്‌വർക്ക്‌ ടീം അംഗങ്ങൾ കേബി​ളു​ക​ളു​ടെ അറ്റത്ത്‌ സോക്ക​റ്റു​കൾ സ്ഥാപി​ക്കു​ന്നു. നാലു നിലക​ളുള്ള ഓഫീസ്‌ കെട്ടി​ട​ത്തി​ന്റെ ഓരോ നിലയി​ലെ​യും ടൈലു​കൾക്ക്‌ അടിയി​ലാ​യാണ്‌ ഏകദേശം 50 കിലോ​മീ​റ്റർ നീളം വരുന്ന നെറ്റ്‌വർക്ക്‌ കേബി​ളു​കൾ സ്ഥാപി​ച്ചി​രി​ക്കു​ന്നത്‌. ഭാവി​യിൽ ഓഫീസ്‌ മുറിക്ക്‌ എന്തെങ്കി​ലും മാറ്റം വരുത്ത​ണ​മെ​ങ്കിൽ തടസ്സങ്ങ​ളി​ല്ലാ​തെ എളുപ്പ​ത്തിൽ അതു ചെയ്യാൻ കഴിയും.

2018 ഡിസംബർ 26—താമസ​ത്തി​നുള്ള കെട്ടിടം എ

പണിസ്ഥ​ലത്ത്‌ നിന്ന്‌ വീണ്‌, സുരക്ഷാ​ബെൽറ്റിൽ തൂങ്ങി​നിൽക്കുന്ന ഒരു വ്യക്തിയെ രക്ഷിക്കു​ന്നത്‌ എങ്ങനെ​യെന്നു റിഹേ​ഴ്‌സൽ ചെയ്‌തു​നോ​ക്കുന്ന അത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ലെ അംഗങ്ങൾ.

2019 ജനുവരി 8—ഓഫീസ്‌ കെട്ടിടം

നടപ്പാ​ത​യിൽ ടൈൽ വിരി​ക്കു​ന്ന​തി​നു​മുമ്പ്‌ നിലം നിരപ്പാ​ക്കുന്ന ജോലി​ക്കാ​രിൽ ഒരാൾ അതിന്റെ ഉയരം അളക്കുന്നു. നടപ്പാ​ത​യ്‌ക്ക്‌ അരികി​ലാ​യി ഹോൺബീം മരങ്ങൾ നടുന്ന​തി​നു​വേണ്ടി മണ്ണുമാ​ന്തി​യ​ന്ത്രം ചെറിയ കുഴികൾ കുഴി​ക്കു​ന്നു.

2019 ജനുവരി 9—പ്രൊ​ഡക്ഷൻ കെട്ടിടം

പ്രൊ​ഡ​ക്ഷൻ കെട്ടി​ട​ങ്ങ​ളു​ടെ​യും ഓഫീസ്‌ കെട്ടി​ട​ത്തി​ന്റെ​യും ആകാശ​ദൃ​ശ്യം. അവയുടെ മുകളി​ലാ​യി സ്ഥാപി​ച്ചി​രി​ക്കുന്ന സോളാർ പാനലു​കൾ സൂര്യ​പ്ര​കാ​ശത്തെ വൈദ്യു​തി​യാ​യി മാറ്റുന്നു.

2019 ജനുവരി 17—ഓഫീസ്‌ കെട്ടിടം

മൂന്നാം നിലയി​ലെ സ്വീക​ര​ണ​മു​റി​യിൽ ടൈലു​കൾ വിരി​ക്കുന്ന ജോലി​ക്കാ​രൻ. ഓറഞ്ച്‌ നിറത്തി​ലുള്ള ഷീറ്റ്‌ മുകളി​ലുള്ള ടൈലി​നെ​യും അടിയി​ലുള്ള പ്രതല​ത്തെ​യും വേർതി​രി​ക്കു​ന്നു. അടിയി​ലുള്ള പ്രതലം, ടൈലു​കൾക്ക്‌ വിള്ളലോ ക്ഷതമോ ഏൽപ്പി​ക്കാ​തെ സംരക്ഷി​ക്കു​ന്നത്‌ ഈ ഷീറ്റാണ്‌.

2019 ജനുവരി 21—താത്‌കാ​ലിക ഭക്ഷണശാല

ജോലി​ക്കാർ താത്‌കാ​ലി​ക​മാ​യി സജ്ജീക​രി​ച്ചി​രി​ക്കുന്ന ഭക്ഷണമു​റി​യിൽ ഭക്ഷണം കഴിക്കു​ന്നു. മൂന്നു ഷിഫ്‌റ്റാ​യി ആയിരം പേർക്ക്‌ ഇവിടെ ഭക്ഷണം കൊടു​ക്കു​ന്നു.

2019 ജനുവരി 30—ഓഫീസ്‌ കെട്ടിടം

ഓഫീസ്‌ കെട്ടി​ട​ത്തി​ന്റെ പുറകിൽ കൂട്ടി​യി​ട്ടി​രി​ക്കുന്ന സാധന​ങ്ങ​ളെ​ല്ലാം ട്രക്കിൽ കയറ്റി കൊണ്ടു​പോ​കു​ന്നു. വലതു​വ​ശത്ത്‌ ഭക്ഷണമു​റി​യി​ലും ഓഡി​റ്റോ​റി​യ​ത്തി​ലും വെയി​ല​ടി​ക്കാ​തി​രി​ക്കാ​നുള്ള ജനലുകൾ കാണാം.

2019 ജനുവരി 30—ഓഫീസ്‌ കെട്ടിടം

മിനു​ക്കു​പ​ണി​കൾ ചെയ്യുന്ന ടീം കാർപ്പെറ്റ്‌ വിരി​ക്കു​ന്നു. ഓരോ ദിവസ​വും വന്ന്‌ പ്രവർത്തി​ക്കുന്ന സ്വമേ​ധാ​സേ​വകർ ടീമിനെ സഹായി​ക്കു​ന്നു. ഒരു ദിവസം വന്ന്‌ സ്വമേ​ധയാ സേവി​ക്കാൻ ആഗ്രഹി​ക്കു​ന്ന​വരെ ക്ഷണിച്ചു​കൊ​ണ്ടുള്ള അറിയിപ്പ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ബ്രിട്ട​നി​ലെ​യും അയർലൻഡി​ലെ​യും സഭകളിൽ നടത്തി​യി​രു​ന്നു. ഫെബ്രു​വരി അവസാ​ന​മാ​യ​പ്പോ​ഴേ​ക്കും 5,500-ലധികം പേർ ഈ നിർമാ​ണ​പ്ര​വർത്ത​ന​ത്തി​നു പങ്കു​ചേർന്നി​രു​ന്നു.

2019 ഫെബ്രു​വരി 12—തെക്കു​വ​ശ​ത്തുള്ള പ്രൊ​ഡക്ഷൻ കെട്ടിടം

ഒരു വലിയ മുറി രണ്ടായി തിരി​ക്കു​ന്ന​തി​നു കോൺട്രാ​ക്‌റ്റർമാർ നടുവി​ലാ​യി വലി​യൊ​രു ഉൾഭിത്തി പണിയു​ന്നു. ലിഫ്‌റ്റു​കൾ സുരക്ഷി​ത​മാ​യി ഉപയോ​ഗി​ക്കു​ന്ന​തിന്‌ ഓറഞ്ച്‌ നിറത്തി​ലുള്ള കുറ്റികൾ സ്ഥാപി​ച്ചി​രി​ക്കു​ന്നു.

2019 ഫെബ്രു​വരി 20—ഓഫീസ്‌ കെട്ടിടം

നിലത്തു​നിന്ന്‌ ഉയർന്നു​നിൽക്കു​ന്ന​തരം തറ ക്രമീ​ക​രി​ക്കു​ന്ന​തി​നാ​യി പ്രവേ​ശ​ന​മു​റി വൃത്തി​യാ​ക്കി കൊടു​ക്കുന്ന ജോലി​ക്കാർ.