വിവരങ്ങള്‍ കാണിക്കുക

ബ്രിട്ട​ൻ ഫോട്ടോ ഗാലറി 6 (2018 മാർച്ച്‌—ആഗസ്റ്റ്‌)

ബ്രിട്ട​ൻ ഫോട്ടോ ഗാലറി 6 (2018 മാർച്ച്‌—ആഗസ്റ്റ്‌)

ബ്രിട്ട​നി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പുതിയ ബ്രാ​ഞ്ചോ​ഫീ​സി​ന്റെ, 2018 മാർച്ച്‌ മുതൽ ആഗസ്റ്റ്‌ വരെയുള്ള നിർമാ​ണ​പ്ര​വർത്ത​ന​ങ്ങ​ളു​ടെ പുരോ​ഗതി കാണാം.

  1. വടക്കു​വ​ശ​ത്തുള്ള പ്രൊ​ഡക്ഷൻ കെട്ടിടം

  2. തെക്കു​വ​ശ​ത്തുള്ള പ്രൊ​ഡക്ഷൻ കെട്ടിടം

  3. ഓഫീസ്‌ കെട്ടിടം

  4. താമസ​ത്തി​നുള്ള കെട്ടിടം എ

  5. താമസ​ത്തി​നുള്ള കെട്ടിടം ബി

  6. താമസ​ത്തി​നുള്ള കെട്ടിടം സി

  7. താമസ​ത്തി​നുള്ള കെട്ടിടം ഡി

  8. താമസ​ത്തി​നുള്ള കെട്ടിടം ഇ

  9. താമസ​ത്തി​നുള്ള കെട്ടിടം എഫ്‌

2018 മാർച്ച്‌ 8—ബ്രാഞ്ച്‌ സൈറ്റ്‌

മുഖ്യകവാടത്തിനു മുന്നി​ലുള്ള കുളത്തി​ലെ വെള്ളത്തി​ന്റെ ഗുണനി​ല​വാ​രം (pH) പരിസ്ഥി​തി​പ്ര​വർത്ത​ക​രിൽ ഒരാൾ പരി​ശോ​ധി​ക്കു​ന്നു. മലിനീ​ക​രണം തടയാൻ ചെയ്‌തി​രി​ക്കുന്ന ക്രമീ​ക​ര​ണങ്ങൾ പ്രവർത്തി​ക്കു​ന്നു​ണ്ടോ എന്ന്‌ ഉറപ്പാ​ക്കു​ന്ന​തി​നു​വേ​ണ്ടി​യാണ്‌ ഇത്‌.

2018 മാർച്ച്‌ 13—താമസ​ത്തി​നുള്ള കെട്ടിടം ബി

പ്രതി​കൂ​ല​കാ​ലാ​വ​സ്ഥ​കളെ നേരി​ടാൻ ഉതകുന്ന സംരക്ഷ​ക​ബോർഡു​കൾ എങ്ങനെ സ്ഥാപി​ക്കാം എന്ന്‌ ഒരാളെ പഠിപ്പി​ക്കു​ന്നു. താമസ​ത്തി​നുള്ള കെട്ടി​ട​ത്തി​ന്റെ മുൻവ​ശത്തെ ഭിത്തി​യിൽ ഈ ബോർഡു​കൾ പതിക്കു​ന്നു.

2018 ഏപ്രിൽ 5—തെക്കു​വ​ശ​ത്തുള്ള പ്രൊ​ഡക്ഷൻ കെട്ടിടം

ടാർ ഇടുന്ന​തി​നു മുമ്പ്‌ റോഡ്‌ റോളർകൊണ്ട്‌ വഴി ഒരുക്കു​ന്നു. തെക്കു​വ​ശ​ത്തുള്ള പ്രൊ​ഡക്ഷൻ കെട്ടി​ട​ത്തി​ന്റെ അടുത്തുള്ള ഈ വഴി കറങ്ങി​ത്തി​രിഞ്ഞ്‌ ഇവി​ടെ​ത്തന്നെ എത്തും.

2018 മെയ്‌ 1—ഓഫീസ്‌ കെട്ടിടം

വടക്കു​പ​ടി​ഞ്ഞാറ്‌ ദിശയിൽനി​ന്നുള്ള ആകാശ​ദൃ​ശ്യം. ഓഫീസ്‌ കെട്ടി​ട​ത്തി​ന്റെ സന്ദർശ​ക​ക​വാ​ട​ത്തിന്‌ അടുത്താ​യി ടവർ ക്രെയിൻ നിൽക്കു​ന്നതു കാണാം. അതിന്റെ വലതു​വ​ശ​ത്താ​യി ഓഫീസ്‌ കെട്ടി​ട​ത്തി​ന്റെ സ്ലാബ്‌ വാർത്തി​രി​ക്കു​ന്ന​തും കാണാം. ഇടതു​വ​ശ​ത്താ​യി അടുക്ക​ള​യു​ടെ​യും ഊണു​മു​റി​യു​ടെ​യും ഓഡി​റ്റോ​റി​യ​ത്തി​ന്റെ​യും തറ കെട്ടി​യി​ട്ടി​രി​ക്കു​ന്നു. സന്ദർശ​കർക്കു പണിസ്ഥലം വിശാ​ല​മാ​യി കാണാൻ ചില്ലു​പാ​ളി​ക​ളുള്ള ചെറിയ മുറി വലത്തേ അറ്റത്തേക്കു മാറ്റി​സ്ഥാ​പി​ച്ചി​രി​ക്കു​ന്നതു കാണാം.

2018 മെയ്‌ 9—ഓഫീസ്‌ കെട്ടിടം

അടുക്ക​ള​യു​ടെ​യും ഊണു​മു​റി​യു​ടെ​യും ഓഫീസ്‌ കെട്ടി​ട​ത്തി​ന്റെ ഓഡി​റ്റോ​റി​യ​ത്തി​ന്റെ​യും മേൽക്കൂര സ്ഥാപി​ക്കു​ന്ന​തി​നുള്ള സ്റ്റീൽ ചട്ടക്കൂ​ടു​കൾ കൂട്ടി​യോ​ജി​പ്പി​ക്കു​ന്ന​തി​ന്റെ പണി പുരോ​ഗ​മി​ക്കു​ന്നു.

2018 മെയ്‌ 14—ഓഫീസ്‌ കെട്ടിടം

ഒരു പരിസ്ഥി​തി​പ്ര​വർത്തക മരത്തിനു കേടു​പാ​ടൊ​ന്നും സംഭവി​ക്കു​ന്നി​ല്ലെന്ന്‌ ഉറപ്പു​വ​രു​ത്തു​ന്നു. മരത്തിന്റെ വേരു​കൾക്കു കേടു​പാ​ടൊ​ന്നും സംഭവി​ക്കു​ന്നി​ല്ലെന്ന്‌ ഉറപ്പാ​ക്കാൻ വേണ്ട കരുത​ലു​കൾ സ്വീക​രി​ച്ചി​രി​ക്കു​ന്നു. ഇനി ചില ഇടങ്ങളിൽ നിർമാ​ണ​പ്ര​വർത്ത​നങ്ങൾ നടത്താ​തി​രി​ക്കാൻ മരങ്ങളെ വേലി​കെട്ടി തിരി​ച്ചു​പോ​ലും സംരക്ഷി​ച്ചി​രി​ക്കു​ന്നു.

2018 മെയ്‌ 24—താമസ​ത്തി​നുള്ള കെട്ടിടം ഇ

നടപ്പാ​ത​യു​ടെ അരികി​ലാ​യി മുറി​ച്ചു​കൊ​ണ്ടു​വന്ന പുൽത്ത​കി​ടി വെച്ചു​പി​ടി​പ്പി​ക്കു​ന്നു. പുല്ലു വളർന്നു​വ​രു​മ്പോൾ അവ നീങ്ങി​പ്പോ​കാ​തി​രി​ക്കാൻ അതിനെ കുറ്റി​യ​ടിച്ച്‌ നിറു​ത്തു​ന്നു.

2018 ജൂൺ 19—താമസ​ത്തി​നുള്ള കെട്ടിടം ഡി

മൂന്നാം നിലയിൽ തടി​കൊണ്ട്‌ അലങ്കരി​ച്ചി​രി​ക്കുന്ന ചുവരിൽ നമ്പർ അടിക്കുന്ന പെയിന്റർ. അടുത്ത മാസങ്ങ​ളിൽ നിർമാ​ണ​പ്ര​വർത്തകർ ഡി-യിലേക്കു താമസം മാറും.

2018 ജൂൺ 20—ഓഫീസ്‌ കെട്ടിടം

കോൺട്രാ​ക്‌റ്റർമാർ കോൺക്രീറ്റ്‌ കോണി​പ്പടി സ്ഥാപി​ക്കു​ന്നു.

2018 ജൂൺ 26—ഓഫീസ്‌ കെട്ടിടം

ഭിത്തികൾ സ്ഥാപി​ക്കു​ന്നവർ ലിഫ്‌റ്റിൽ നിന്നു​കൊണ്ട്‌ ഇടനാ​ഴി​യു​ടെ ഭിത്തി​യു​ടെ ചട്ടക്കൂട്‌ സീലി​ങി​നോ​ടു ചേർത്ത്‌ സ്ഥാപി​ക്കു​ന്നു. വലതു​വ​ശത്ത്‌, ചൂടും തണുപ്പും നിയ​ന്ത്രി​ക്കുന്ന സംവി​ധാ​ന​ത്തി​ന്റെ പണികൾ ഒരു തരം ലിഫ്‌റ്റ്‌ ഉപയോ​ഗിച്ച്‌ നടത്തുന്നു.

2018 ജൂലൈ 10—ഓഫീസ്‌ കെട്ടിടം

ഓഫീസ്‌ കെട്ടി​ട​ത്തി​ന്റെ സന്ദർശന കവാട​ഭാ​ഗത്ത്‌ നിർമാ​ണ​പ്ര​വർത്തകർ പൈപ്പ്‌ സ്ഥാപി​ക്കു​ന്ന​തി​നുള്ള ക്ലിപ്പുകൾ ഘടിപ്പി​ക്കു​ന്നു.

2018 ജൂലൈ 10—പ്രൊ​ഡക്ഷൻ കെട്ടി​ട​ങ്ങൾ

വടക്കു​വ​ശ​ത്തു​ള്ള പ്രൊ​ഡക്ഷൻ കെട്ടി​ട​ത്തി​നും തെക്കു​വ​ശ​ത്തുള്ള പ്രൊ​ഡക്ഷൻ കെട്ടി​ട​ത്തി​നും ഇടയിൽ അഴുക്കു​ചാൽ നിർമി​ക്കു​ന്നു.

2018 ജൂലൈ 17—ഓഫീസ്‌ കെട്ടിടം

ഊണു​മു​റി​യു​ടെ മുകൾവ​ശ​ത്താ​യി പുറത്തെ അരഭിത്തി സ്ഥാപി​ക്കുന്ന കോൺട്രാ​ക്‌റ്റർമാർ. താമസ​ത്തി​നുള്ള കെട്ടിടം എ-യിലേക്ക്‌ ഇവി​ടെ​നിന്ന്‌ പോകാം.

2018 ജൂലൈ 19—തെക്കു​വ​ശ​ത്തുള്ള പ്രൊ​ഡക്ഷൻ കെട്ടിടം

സ്റ്റീൽ തൂണുകൾ അതതു സ്ഥാനത്തു സ്ഥാപി​ക്കു​ന്നു. ഇവി​ടെ​യാ​യി​രി​ക്കും വർക്ക്‌ ഷോപ്പു​ക​ളും ഓഫീ​സു​ക​ളും.

2018 ആഗസ്റ്റ്‌ 2—ബ്രാഞ്ച്‌ സൈറ്റ്‌

വടക്കു​പ​ടി​ഞ്ഞാ​റു​നി​ന്നുള്ള ആകാശ​ദൃ​ശ്യം. വലതു​വ​ശത്ത്‌ നടുക്കാ​യി, തെക്കു​വ​ശ​ത്തുള്ള പ്രൊ​ഡക്ഷൻ കെട്ടി​ട​ത്തി​ന്റെ സ്റ്റീൽ ചട്ടക്കൂ​ടി​ന്റെ പണി പൂർത്തി​യാ​യി​രി​ക്കു​ന്ന​തും ഭിത്തി​യു​ടെ പണി പുരോ​ഗ​മി​ക്കു​ന്ന​തും കാണാം. മുൻവ​ശ​ത്താ​യി വടക്കു​വ​ശ​ത്തുള്ള പ്രൊ​ഡക്ഷൻ കെട്ടി​ട​ത്തി​ന്റെ പണി പുരോ​ഗ​മി​ക്കു​ന്ന​തും അതിനു മുൻവ​ശത്ത്‌ ടാർ ചെയ്‌തി​രി​ക്കു​ന്ന​തും കാണാം. ഇടതു​വ​ശത്ത്‌ നടുക്കാ​യി ഓഫീസ്‌ കെട്ടി​ടങ്ങൾ കാണാം. അടുത്തു​ത​ന്നെ​യു​ള്ളതു താമസ​ത്തി​നുള്ള കെട്ടി​ട​ങ്ങ​ളാണ്‌.

2018 ആഗസ്റ്റ്‌ 3—താമസ​ത്തി​നുള്ള കെട്ടി​ട​ങ്ങൾ

സൂര്യോ​ദ​യ​സ​മ​യത്ത്‌ കിഴക്കു​നി​ന്നുള്ള ഒരു ആകാശ​ദൃ​ശ്യം. താമസ​ത്തി​നുള്ള കെട്ടിടം ഡി, ഇ, എഫ്‌ എന്നിവ​യു​ടെ പണി കഴിഞ്ഞി​രി​ക്കു​ന്നതു മുൻവ​ശ​ത്താ​യി കാണാം. താമസ​ത്തി​നുള്ള കെട്ടിടം സി-യുടെ പണി ഒക്ടോ​ബ​റോ​ടെ പൂർത്തി​യാ​കും.

2018 ആഗസ്റ്റ്‌ 7—ഓഫീസ്‌ കെട്ടിടം

ചുണ്ണാ​മ്പു​ക​ല്ലു​കൊണ്ട്‌ കുളത്തി​നു ചുറ്റു​മ​തിൽ കെട്ടുന്നു. മരങ്ങളുള്ള മനോ​ഹ​ര​മായ ഈ ഭാഗത്തു​കൂ​ടി​യാണ്‌ ഓഫീസ്‌ കെട്ടി​ട​ത്തി​ലേ​ക്കുള്ള വഴി.

2018 ആഗസ്റ്റ്‌ 7—ഓഫീസ്‌ കെട്ടിടം

മരപ്പണി​ക്കാർ ചൂടും തണുപ്പും നിയ​ന്ത്രി​ക്കാ​നുള്ള സംവി​ധാ​ന​ങ്ങ​ളും സീലി​ങി​ലെ വെളി​ച്ച​സം​വി​ധാ​ന​വും സ്ഥാപി​ക്കു​ന്നു. ഓരോ ടീമി​നും പ്രവർത്തി​ക്കാൻ വേണ്ട കാര്യ​ങ്ങ​ളൊ​ക്കെ എത്തിച്ചു​കൊ​ടു​ക്കാൻ ഉപയോ​ഗി​ക്കുന്ന കെട്ടി​ട​മാ​ണിത്‌.

2018 ആഗസ്റ്റ്‌ 21—ഓഫീസ്‌ കെട്ടിടം

ഓഫീസ്‌ കെട്ടി​ട​ത്തിൽ കോൺക്രീറ്റ്‌ പാനലു​കൾ സ്ഥാപി​ക്കു​ന്നു. ഇതു​പോ​ലുള്ള കോൺക്രീറ്റ്‌ പാനലു​കൾ നിർമാ​ണ​പ്ര​വർത്ത​ന​ത്തി​ന്റെ വേഗത കൂട്ടി​യി​രി​ക്കു​ന്നു. ആഗസ്റ്റ്‌ അവസാ​ന​ത്തോ​ടെ ഓഫീസ്‌ കെട്ടി​ട​ത്തി​ന്റെ പണി മുഴു​വ​നാ​യും പൂർത്തി​ക​രി​ക്കും. പകൽവെ​ളി​ച്ചം പരമാ​വധി കിട്ടുന്ന വിധത്തി​ലാ​ണു വലിയ ജനലുകൾ സ്ഥാപി​ച്ചി​രി​ക്കു​ന്നത്‌. എന്നാൽ കണ്ണി​ലേക്കു അധികം വെളിച്ചം അടിക്കാത്ത വിധത്തി​ലും വേനൽക്കാ​ലത്ത്‌ ഓഫീ​സിൽ അധികം ചൂടു തോന്നാത്ത വിധത്തി​ലു​മാണ്‌ ജനാല​യു​ടെ ഗ്ലാസുകൾ പിടി​പ്പി​ച്ചി​രി​ക്കു​ന്നത്‌.

2018 ആഗസ്റ്റ്‌ 24—ഓഫീസ്‌ കെട്ടിടം

ഊണു​മു​റി​യു​ടെ​യും ഓഡി​റ്റോ​റി​യ​ത്തി​ന്റെ​യും മേൽക്കൂ​ര​യിൽ പണി നടത്തുന്ന ജോലി​ക്കാർ. ഒരിടത്തെ ഒച്ചയും ബഹളവും മറ്റേ സ്ഥലത്തു കേൾക്കാ​തി​രി​ക്കാ​നുള്ള സംവി​ധാ​ന​മാണ്‌ ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ന്നത്‌.