വിവരങ്ങള്‍ കാണിക്കുക

ഫിലി​പ്പീൻസ്‌ ഫോട്ടോ ഗാലറി 1 (2014 ഫെബ്രു​വ​രി മു​തൽ 2015 മെയ്‌ വരെ)

ഫിലി​പ്പീൻസ്‌ ഫോട്ടോ ഗാലറി 1 (2014 ഫെബ്രു​വ​രി മു​തൽ 2015 മെയ്‌ വരെ)

യഹോ​വ​യു​ടെ സാക്ഷി​കൾ കിസോൺ സിറ്റി​യി​ലു​ള്ള ഫിലി​പ്പീൻസ്‌ ബ്രാ​ഞ്ചോ​ഫീ​സി​ന്റെ നിലവി​ലു​ള്ള സൗകര്യ​ങ്ങൾ നവീക​രി​ക്കു​ക​യും പുതിയ കെട്ടി​ട​ങ്ങൾ പണിയു​ക​യും ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ഫിലി​പ്പീൻസിൻ ആവശ്യ​മാ​യ പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ ഇപ്പോൾ ജപ്പാൻ ബ്രാഞ്ചിൽ അച്ചടി​ക്കു​ന്ന​തു​കൊണ്ട്‌ ഇവിടത്തെ പഴയ അച്ചടി​ശാ​ല കമ്പ്യൂ​ട്ടർ, പ്രാ​ദേ​ശി​ക ഡി​സൈൻ/നിർമാ​ണം, അറ്റകു​റ്റ​പ്പ​ണി, ഷിപ്പിങ്‌, പരിഭാ​ഷാ തുടങ്ങിയ ഡിപ്പാർട്ടു​മെ​ന്റു​കൾക്കാ​യി മാറ്റി​യി​രി​ക്കു​ക​യാണ്‌. പഴയ അച്ചടി​ശാ​ല​യി​ലും മറ്റ്‌ കെട്ടി​ട​ങ്ങ​ളി​ലും ആയി 2014 ഫെബ്രു​വ​രി​ക്കും 2015 മെയ്‌ മാസത്തി​നും ഇടയിൽ നടത്തിയ നിർമാ​ണ​പ്ര​വർത്ത​ന​ങ്ങ​ളു​ടെ ചില വിവര​ങ്ങ​ളാണ്‌ ഈ ഫോട്ടോ ഗാലറി​യിൽ ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. 2016 ഒക്‌ടോ​ബ​റോ​ടെ പണികൾ പൂർത്തി​യാ​ക്കാ​നാണ്‌ ലക്ഷ്യമി​ട്ടി​രി​ക്കു​ന്നത്‌.

ഫിലിപ്പീൻസ്‌ ബ്രാഞ്ച്‌—പണി പൂർത്തി​യാ​കു​മ്പോൾ. പണിതു​കൊ​ണ്ടി​രി​ക്കു​ന്ന​തോ നവീക​രി​ച്ച​തോ ആയ കെട്ടി​ട​ങ്ങൾ താഴെ പറയു​ന്ന​വ​യിൽ ഉൾപ്പെ​ടു​ന്നു:

  • കെട്ടിടം 4 (താമസ​സ്ഥ​ലം)

  • കെട്ടിടം 5 (ഓഡി​യോ/വീഡി​യോ, സേവന ഡിപ്പാർട്ടു​മെന്റ്‌)

  • കെട്ടിടം 6 (പരിസ​ര​ഭം​ഗി വർധി​പ്പി​ക്കൽ, വാഹന​ങ്ങ​ളു​ടെ കേടു​പോ​ക്കൽ, വെൽഡിങ്‌)

  • കെട്ടിടം 7 (കമ്പ്യൂ​ട്ടർ, പ്രാ​ദേ​ശി​ക ഡി​സൈൻ/നിർമാ​ണം, അറ്റകു​റ്റ​പ്പ​ണി, ഷിപ്പിങ്‌, പരിഭാഷ)

2014 ഫെബ്രു​വ​രി 28—കെട്ടിടം 7

ഫൈബർഗ്ലാ​സ്‌ ഈർപ്പം കയറാതെ സംരക്ഷി​ക്കാനായി താത്‌കാ​ലി​ക ജോലി​ക്കാർ അവ പൊതി​യു​ന്നു. അവർ ചർമ​സം​ര​ക്ഷ​ണ​ത്തി​നു​വേണ്ട മുൻക​രു​തൽ എടുത്തി​രി​ക്കു​ന്നു.

2014 ഏപ്രിൽ 2—കെട്ടിടം 7

ഫിലി​പ്പീ​നോ ആംഗ്യ​ഭാ​ഷയ്‌ക്കു​ള്ള റെക്കോർഡിങ്‌ സ്റ്റുഡി​യോ​യു​ടെ മേൽത്ത​ട്ടി​ന്റെ പണി പൂർത്തി​യാ​ക്കു​ന്നു. തട്ടിലെ സമചതു​രാ​കൃ​തി​യി​ലുള്ള ദ്വാര​ങ്ങ​ളിൽ സ്ഥാപി​ച്ചി​രി​ക്കു​ന്ന ഉപകര​ണ​ങ്ങൾ (HVAC diffusers) സ്റ്റുഡി​യോ​യിൽ എല്ലായി​ട​ത്തും ഒരേ അളവിൽ സമീകൃ​ത​വാ​യു എത്തിക്കു​ന്നു.

2014 ഒക്‌ടോ​ബർ 21—കിസോൺ സിറ്റി​യി​ലെ പണിസ്ഥലം

തണുപ്പിച്ച വെള്ളം എല്ലായി​ട​ത്തും എത്തിക്കു​ന്ന​തി​നാ​യി മണ്ണ്‌ നീക്കുന്നു. ബ്രാഞ്ച്‌ സമുച്ച​യ​ത്തി​ലെ എല്ലാ കെട്ടി​ട​ങ്ങ​ളി​ലും വെള്ളം ലഭ്യമാ​കും.

2014 ഡിസം​ബർ 19—1, 5, 7 കെട്ടി​ട​ങ്ങ​ളെ ബന്ധിപ്പി​ക്കു​ന്ന മുകളി​ലൂ​ടെ​യു​ള്ള നടപ്പാത

പുതു​താ​യി പണിത അടച്ചു​കെ​ട്ടി​യ ഈ നടപ്പാത ഊണു​മു​റി സ്ഥിതി ചെയ്യുന്ന കെട്ടിടം 1 ഉൾപ്പെ​ടെ എല്ലാ പ്രധാന കെട്ടി​ട​ങ്ങ​ളെ​യും തമ്മിൽ ബന്ധിപ്പി​ക്കു​ന്നുണ്ട്‌. കെട്ടിടം 7-ൽ ജോലി ചെയ്യുന്ന 300-ലേറെ പേർക്ക്‌ ഈ നടപ്പാത വളരെ പ്രയോ​ജ​ന​പ്ര​ദ​മാണ്‌.

2015 ജനുവരി 15—കെട്ടിടം 5

50 ടൺ ഭാര​മെ​ടു​ക്കാൻ ശേഷി​യു​ള്ള ക്രെയ്‌ൻ ഉപയോ​ഗിച്ച്‌ മേൽക്കൂ​രയ്‌ക്കു​വേണ്ട ഷീറ്റു​കൾ ഉയർത്തു​ന്നു. അവിടത്തെ കരാറു​കാ​രു​ടെ ഉടമസ്ഥ​ത​യി​ലു​ള്ള പലതരം ക്രെയ്‌നു​ക​ളും ഉപയോ​ഗി​ച്ചി​രു​ന്നു.

2015 ജനുവരി 15—കെട്ടിടം 5A (ചെറിയ കെട്ടിടം)

125 ചതുരശ്ര മീറ്റർ വിസ്‌തീർണം ഉള്ള രണ്ടുനില കെട്ടി​ട​ത്തിൽ രണ്ട്‌ ശുചി​മു​റി​ക​ളും ഗോവ​ണി​ക്കു​ള്ള സ്ഥലവും ഒരു ലിഫ്‌റ്റും ഉണ്ട്‌. ശുചി​മു​റി​ക​ളും ഗോവ​ണി​പ്പ​ടി​ക​ളും ഇതിലാ​യ​തു​കൊണ്ട്‌ അടുത്ത കെട്ടിടം 5-ന്‌ കൂടു​തൽ സ്ഥലസൗ​ക​ര്യം ലഭിച്ചി​ട്ടുണ്ട്‌. കെട്ടിടം 5-ൽ ലിഫ്‌റ്റ്‌ സ്ഥാപി​ക്കു​ന്ന​തിന്‌ പകരം ഈ ചെറിയ കെട്ടി​ട​ത്തിൽ ആക്കിയ​തു​കൊണ്ട്‌ ലിഫ്‌റ്റി​ന്റെ ശബ്ദം ഓഡി​യോ-വീഡി​യോ ഡിപ്പാർട്ടു​മെ​ന്റി​നെ ബാധി​ക്കു​ന്നി​ല്ല.

2015 ജനുവരി 15—കെട്ടിടം 5A (ചെറിയ കെട്ടിടം)

പടുത​യു​ടെ കീഴിൽനിന്ന്‌ ജോലി​ക്കാർ കമ്പി കെട്ടുന്നു. പകൽസ​മ​യത്ത്‌, ജനുവരി മാസത്തിൽ 29-ഉം ഏപ്രി​ലിൽ 34-ഉം ഡിഗ്രി സെൽഷ്യസ്‌ വരെ ചൂട്‌ അനുഭ​വ​പ്പെ​ടാ​റുണ്ട്‌.

2015 മാർച്ച്‌ 5—കെട്ടിടം 5

ജോലി​ക്കാർ മേൽക്കൂ​ര തടി​കൊ​ണ്ടു​ള്ള തുലാം ഉപയോ​ഗിച്ച്‌ ബലപ്പെ​ടു​ത്തു​ന്നു. കെട്ടിടം 5-ന്‌ കടുപ്പ​മു​ള്ള ഏകദേശം 800 ഉരുപ്പ​ടി​കൾ ഉപയോ​ഗി​ച്ചു.

2015 മാർച്ച്‌ 5—കെട്ടിടം 5

ചെറിയ ചില പണികൾക്കാ​യി സിമന്റ്‌ കുഴയ്‌ക്കു​ന്നു. ഈ നിർമാ​ണ പ്രവർത്ത​ന​ങ്ങ​ളിൽ സഹായി​ക്കാൻ ഓസ്‌ട്രേ​ലി​യ, കനഡ, ഫ്രാൻസ്‌, ജപ്പാൻ, ന്യൂസി​ലൻഡ്‌, ദക്ഷിണ കൊറിയ, സ്‌പെ​യിൻ, ഐക്യ​നാ​ടു​കൾ തുടങ്ങിയ മറ്റു പല രാജ്യ​ങ്ങ​ളിൽനി​ന്നു​മാ​യി 100-ലേറെ ജോലി​ക്കാർ എത്തിയി​രു​ന്നു.

2015 മാർച്ച്‌ 25—കെട്ടിടം 5

കെട്ടിടം 5-ന്‌ ഉരുക്ക്‌ മേൽക്കൂ​ര സ്ഥാപി​ക്കു​ന്നു. നേരത്തെ ഇവി​ടെ​യാണ്‌ പരിഭാ​ഷാ​വി​ഭാ​ഗം പ്രവർത്തി​ച്ചി​രു​ന്നത്‌. ഈ കെട്ടിടം നവീക​രിച്ച്‌ ഓഡി​യോ വീഡി​യോ വിഭാ​ഗ​ങ്ങ​ളും സേവന​വി​ഭാ​ഗ​വും പ്രവർത്തി​ക്കു​ന്നു.

2015 മെയ്‌ 13—കെട്ടിടം 5

ഓഫീസ്‌ ഭിത്തി​ക്കു​ള്ള ചട്ടക്കൂട്‌ ഉണ്ടാക്കു​ന്ന​തിന്‌ ലോഹ​ഭാ​ഗ​ങ്ങൾ മുറി​ക്കു​ന്നു.