വിവരങ്ങള്‍ കാണിക്കുക

ഫിലി​പ്പീൻസ്‌ ഫോട്ടോ ഗാലറി 2 (2015 ജൂൺ മുതൽ 2016 ജൂൺ വരെ)

ഫിലി​പ്പീൻസ്‌ ഫോട്ടോ ഗാലറി 2 (2015 ജൂൺ മുതൽ 2016 ജൂൺ വരെ)

ഫിലിപ്പീൻസിലെ കിസോൺ സിറ്റി​യി​ലുള്ള ബ്രാ​ഞ്ചോ​ഫീസ്‌ സൗകര്യ​ങ്ങ​ളു​ടെ വലിയ തോതി​ലുള്ള നവീക​രണം യഹോ​വ​യു​ടെ സാക്ഷികൾ പൂർത്തി​യാ​ക്കി. 2015 ജൂണി​നും 2016 ജൂണി​നും ഇടയിൽ പണികൾ എങ്ങനെ പുരോ​ഗ​മി​ച്ചെ​ന്നും സന്നദ്ധ​സേ​വകർ എങ്ങനെ സഹായി​ച്ചെ​ന്നും ഈ ഫോട്ടോ ഗാലറി​യിൽ കാണാം. ഏതാനും മാസങ്ങൾക്കു ശേഷം, നവീക​രിച്ച കെട്ടി​ടങ്ങൾ ഉപയോ​ഗി​ക്കാൻ സജ്ജമായി. 2017 ഫെബ്രു​വ​രി​യിൽ അവയുടെ സമർപ്പ​ണ​വും നടന്നു.

ഫിലി​പ്പീൻസ്‌ ബ്രാഞ്ച്‌​—പണി പൂർത്തി​യാ​കു​മ്പോ​ൾ. പണിക​ഴി​ഞ്ഞ​തും നവീക​രി​ച്ച​തും ആയ ചില കെട്ടി​ടങ്ങൾ:

  • കെട്ടിടം 4 (താമസ​സ്ഥലം)

  • കെട്ടിടം 5 (ഓഡി​യോ/വീഡി​യോ, സേവന ഡിപ്പാർട്ടു​മെന്റ്‌)

  • കെട്ടിടം 6 (പരിസ​ര​ഭം​ഗി വർധി​പ്പി​ക്കൽ, വാഹന​ങ്ങ​ളു​ടെ കേടു​പോ​ക്കൽ, വെൽഡിങ്‌)

  • കെട്ടിടം 7 (കമ്പ്യൂട്ടർ, പ്രാ​ദേ​ശിക ഡിസൈൻ/നിർമാ​ണം, അറ്റകു​റ്റ​പ്പണി, ഷിപ്പിങ്‌, പരിഭാഷ)

2015 ജൂൺ 15​—കിസോൺ സിറ്റി​യി​ലെ പണിസ്ഥലം

കെട്ടിടം 1, 5, 7 എന്നിവയെ ബന്ധിപ്പി​ക്കുന്ന നടപ്പാത കോൺക്രീ​റ്റു ചെയ്യു​ന്ന​തി​ന്റെ പണികൾ പുരോ​ഗ​മി​ക്കു​ന്നു.

2015 ജൂൺ 15​—കെട്ടിടം 5

ഒരു പ്രോ​ജ​ക്‌ട്‌ തുടങ്ങു​ന്ന​തി​നു മുമ്പ്‌ ഏഷ്യ/പസിഫിക്‌ മേഖല​യി​ലെ ഡിസൈൻ/നിർമാണ വിഭാഗം തയ്യാറാ​ക്കിയ പ്ലാൻ ആശാരി​മാർ നോക്കു​ന്നു. 2016 മാർച്ചിൽ ഈ ഡിപ്പാർട്ടുമെന്റ്‌ ഓസ്‌​ട്രേ​ലി​യ​യിൽനിന്ന്‌ ഫിലിപ്പീൻസ്‌ ബ്രാ​ഞ്ചോ​ഫീ​സി​ലേക്കു മാറി.

2015 ജൂൺ 23​—കിസോൺ സിറ്റി​യി​ലെ പണിസ്ഥലം

സെൻട്ര​ലൈ​സ്‌ഡ്‌ എ.സി-ക്കുവേണ്ട ശീതജ​ല​ക്കു​ഴ​ലു​കൾ ഇടുന്ന​തി​നുള്ള കുഴി​യെ​ടു​ക്കാ​നാ​യി കോൺക്രീറ്റ്‌ പാത മണ്ണുമാ​ന്തി ഉപയോ​ഗിച്ച്‌ പൊളി​ക്കു​ന്നു.

2015 ജൂലൈ 20​—കിസോൺ സിറ്റി​യി​ലെ പണിസ്ഥലം

ഐക്യ​നാ​ടു​ക​ളിൽനി​ന്നുള്ള ദമ്പതികൾ ഒരു നടപ്പാ​ത​യ്‌ക്കു​വേണ്ട കൈവരി വെൽഡ്‌ ചെയ്യാ​നുള്ള ഒരുക്കം നടത്തുന്നു.

2015 ജൂലൈ 20​—കിസോൺ സിറ്റി​യി​ലെ പണിസ്ഥലം

കെട്ടിടം 4-നും 5-നും ഇടയിൽ ശീതജ​ല​ക്കു​ഴ​ലു​കൾ ഇടുന്നു.

2015 സെപ്‌റ്റം​ബർ 18—കെട്ടിടം 5

ഒരു ആശാരി ജനൽപ്പടി സ്ഥാപി​ക്കു​ന്നു.

2015 സെപ്‌റ്റം​ബർ 18​—കെട്ടിടം 5

കെട്ടിടം 5-ന്റെ മൂന്നാം നിലയിൽ പ്രധാ​ന​മാ​യും ഓഡി​യോ/വീഡി​യോ ഡിപ്പാർട്ടുമെന്റാണ്‌ പ്രവർത്തി​ക്കു​ന്നത്‌. മറ്റു ശബ്ദങ്ങൾ റെക്കോർഡി​ങ്ങി​നെ ബാധി​ക്കാ​തി​രി​ക്കാൻ ഈ നില മുഴുവൻ കാർപ്പെറ്റ്‌ ടൈലു​കൾ വിരി​ക്കു​ന്നു.

2015 ഒക്‌ടോബർ 22​—കെട്ടിടം 5

ഒരു ഓഫീസ്‌ കെട്ടി​ട​ത്തി​നു താപ​പ്ര​തി​ഫ​ല​ന​ശേ​ഷി​യുള്ള പെയിന്റ്‌ അടിക്കു​ന്നു. ഈ പെയി​ന്റി​നു സൂര്യ​താ​പം തിരി​ച്ചു​വി​ടാൻ കഴിവു​ള്ള​തു​കൊണ്ട്‌ കെട്ടി​ട​ത്തി​നു​ള്ളിൽ ചൂടു കുറയ്‌ക്കാ​നും അതുവഴി ഊർജ​നഷ്ടം കുറയ്‌ക്കാ​നും കഴിയും.

2016 ഫെബ്രു​വരി 10​—കെട്ടിടം 4

മതിൽ പണിയാൻ ഉപയോ​ഗിച്ച തട്ട്‌ പൊളി​ക്കു​ന്നു. ബൈബിൾസ്‌കൂ​ളു​ക​ളിൽ പങ്കെടു​ക്കുന്ന വിദ്യാർഥി​കൾക്കു താമസി​ക്കു​ന്ന​തി​നാ​ണു കെട്ടിടം 4. ഇതിനു രണ്ടു നില പൊക്ക​മുണ്ട്‌.

2016 ഫെബ്രു​വരി 10​—കെട്ടിടം 4

കുഴലി​ന്റെ പുറത്ത്‌ ജലകണങ്ങൾ രൂപ​പ്പെ​ടാ​തി​രി​ക്കാ​നും ശീതജ​ല​സം​വി​ധാ​ന​ത്തി​ന്റെ കാര്യ​ക്ഷമത വർധി​പ്പി​ക്കാ​നും ശീതജ​ല​ക്കു​ഴ​ലു​കൾ ആവരണം ചെയ്യുന്നു.

2016 ഫെബ്രു​വരി 16—കെട്ടിടം 4

ഓസ്‌​ട്രേ​ലി​യ​യിൽ നിന്നുള്ള ഒരു ടെക്‌നീ​ഷ്യൻ സർക്യൂട്ട്‌ ബ്രേക്കർ പരി​ശോ​ധി​ക്കു​ന്നു. നവീക​ര​ണ​പ​രി​പാ​ടി​യിൽ സഹായി​ക്കു​ന്ന​തി​നു​വേണ്ടി വിദഗ്‌ധ​രായ നൂറി​ല​ധി​കം ജോലി​ക്കാ​രെ ഫിലിപ്പീൻസിന്‌ പുറത്തു​നി​ന്നു വിളി​ച്ചി​രു​ന്നു.