വിവരങ്ങള്‍ കാണിക്കുക

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സംഘട​ന​യിൽനിന്ന്‌ ഒരാൾക്കു രാജി​വെ​ക്കാ​നാ​കു​മോ?

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സംഘട​ന​യിൽനിന്ന്‌ ഒരാൾക്കു രാജി​വെ​ക്കാ​നാ​കു​മോ?

ആകും. രണ്ടു വിധത്തിൽ ഒരു വ്യക്തിക്ക്‌ സംഘട​ന​യിൽനിന്ന്‌ രാജി​വെ​ക്കാ​നാ​കും:

  • നേരിട്ട്‌ അപേക്ഷി​ക്കു​ന്ന​തി​ലൂ​ടെ. വാമൊ​ഴി​യാ​ലോ എഴുത്തു​രൂ​പേ​ണ​യോ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽപ്പെട്ട ഒരാളാ​യി അറിയ​പ്പെ​ടാൻ ആഗ്രഹി​ക്കു​ന്നി​ല്ല എന്ന തീരു​മാ​നം അറിയി​ക്കാ​നാ​കും.

  • പ്രവൃ​ത്തി​യി​ലൂ​ടെ. ലോക​വ്യാ​പക സഹോ​ദ​ര​കു​ടും​ബ​ത്തി​ന്റെ അംഗത്വം നഷ്ടപ്പെ​ടു​ത്തി​യേ​ക്കാ​വുന്ന പ്രവൃ​ത്തി​ക​ളിൽ ഒരാൾ ഏർപ്പെ​ട്ടേ​ക്കാം. (1 പത്രോസ്‌ 5:9) ഉദാഹ​ര​ണ​ത്തിന്‌, മറ്റൊരു മതത്തിൽ അംഗത്വം സ്വീക​രി​ക്കു​ക​യും അതിന്റെ ഭാഗമാ​യി തുടരാൻ ആഗ്രഹി​ക്കു​ക​യും ചെയ്‌താൽ.—1 യോഹ​ന്നാൻ 2:19.

ഒരു വ്യക്തി സുവി​ശേ​ഷം പ്രസം​ഗി​ക്കാ​തി​രി​ക്കു​ക​യോ യോഗ​ങ്ങ​ളിൽ ഹാജരാ​കാ​തി​രി​ക്കു​ക​യോ ആണെങ്കി​ലോ? അദ്ദേഹം അംഗത്വം രാജി​വെ​ച്ച​താ​യി നിങ്ങൾ കരുതു​മോ?

ഒരിക്ക​ലു​മി​ല്ല. രാജി​വെ​ക്കു​ന്ന​തും അല്ലെങ്കിൽ കൂട്ട​ത്തോ​ടൊ​പ്പം വരാതി​രി​ക്കു​ന്ന​തും, വിശ്വാ​സ​ത്തിൽ ദുർബ​ല​നാ​കു​ന്ന​തും തമ്മിൽ വ്യത്യാ​സ​മുണ്ട്‌. മിക്ക​പ്പോ​ഴും ഒരു വ്യക്തി അല്‌പ​സ​മ​യ​ത്തേക്ക്‌ മന്ദീഭ​വി​ക്കു​ന്ന​തോ ആരാധ​ന​ക്രി​യ​കൾ നിറു​ത്തു​ന്ന​തോ വിശ്വാ​സം ഉപേക്ഷി​ച്ചി​രി​ക്കു​ന്നു എന്ന്‌ അർഥമാ​ക്കു​ന്നി​ല്ല. പകരം അവർ നിരു​ത്സാ​ഹി​ത​രാണ്‌ എന്നാണ്‌ അതു സൂചി​പ്പി​ക്കു​ന്നത്‌. അവരെ സഭയിൽനിന്ന്‌ പുറത്താ​ക്കു​ന്ന​തി​നു പകരം അവർക്കു വേണ്ട ആശ്വാ​സ​വും പിന്തു​ണ​യും നൽകാൻ ഞങ്ങൾ പരമാ​വ​ധി ശ്രമി​ക്കു​ന്നു. (1 തെസ്സ​ലോ​നി​ക്യർ 5:14; യൂദ 22) ആ വ്യക്തിക്ക്‌ സഹായം ആവശ്യ​മാ​ണെ​ങ്കിൽ അദ്ദേഹ​ത്തി​നു വേണ്ട ആത്മീയ സഹായം നൽകു​ന്ന​തിന്‌ സഭയിലെ മൂപ്പന്മാർ നേതൃ​ത്വ​മെ​ടു​ക്കും.—ഗലാത്യർ 6:1; 1 പത്രോസ്‌ 5:1-3.

എന്നിരു​ന്നാ​ലും ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​യി നിലനിൽക്കു​ന്ന​തി​നു​വേണ്ടി ബലം പ്രയോ​ഗി​ക്കാ​നോ സമ്മർദം ചെലു​ത്താ​നോ മൂപ്പന്മാർക്ക്‌ അധികാ​ര​മി​ല്ല. ഓരോ വ്യക്തി​ക്കും സ്വന്തം മതം തിര​ഞ്ഞെ​ടു​ക്കാ​നു​ള്ള അവകാ​ശ​മുണ്ട്‌. (യോശുവ 24:15) ദൈവത്തെ ആരാധി​ക്കു​ന്ന​വർ സ്വമന​സ്സാ​ലെ അങ്ങനെ ചെയ്യണ​മെ​ന്നാണ്‌ ഞങ്ങൾ വിശ്വ​സി​ക്കു​ന്നത്‌.—സങ്കീർത്ത​നം 110:3; മത്തായി 22:37.