വിവരങ്ങള്‍ കാണിക്കുക

യഹോ​വ​യു​ടെ സാക്ഷികൾ എന്തു​കൊ​ണ്ടാണ്‌ അവരുടെ പഠിപ്പി​ക്ക​ലു​ക​ളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്‌?

യഹോ​വ​യു​ടെ സാക്ഷികൾ എന്തു​കൊ​ണ്ടാണ്‌ അവരുടെ പഠിപ്പി​ക്ക​ലു​ക​ളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്‌?

ഞങ്ങളുടെ വിശ്വാ​സ​ത്തി​ന്റെ അടിസ്ഥാ​നം ബൈബി​ളാണ്‌. അതു​കൊ​ണ്ടു​ത​ന്നെ തിരു​വെ​ഴു​ത്തു​ക​ളെ​ക്കു​റി​ച്ചുള്ള ഗ്രാഹ്യം വർധി​ക്കു​ന്ന​ത​നു​സ​രിച്ച്‌ ഞങ്ങൾ ഉപദേ​ശ​ങ്ങ​ളിൽ പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ വരുത്താ​റുണ്ട്‌. *

ഞങ്ങൾ അത്തരം മാറ്റങ്ങൾ വരുത്തു​ന്നത്‌ സുഭാ​ഷി​ത​ങ്ങൾ 4:18-ൽ പറയുന്ന ബൈബിൾത​ത്ത്വ​ത്തി​നു ചേർച്ച​യി​ലാണ്‌. “നീതി​മാ​ന്മാ​രു​ടെ പാത പ്രഭാ​ത​ത്തിൽ തെളി​യു​ന്ന വെളിച്ചംപോലെയാണ്‌; നട്ടുച്ച​വ​രെ അതു കൂടുതൽക്കൂടുതൽ തെളിഞ്ഞുവരുന്നു.” സൂര്യൻ ഉദിച്ചു​വ​രു​ന്ന​ത​നു​സ​രിച്ച്‌ ഒരു സ്ഥലത്തിന്റെ മനോ​ഹാ​രി​ത തെളി​ഞ്ഞു​വ​രു​ന്ന​തു​പോ​ലെ, ദൈവം ഉചിത​മാ​യ സമയത്ത്‌ ദൈവി​ക​സ​ത്യ​ങ്ങ​ളെ​ക്കു​റിച്ച്‌ പടിപ​ടി​യാ​യി വെളി​പ്പെ​ടു​ത്തി​ത്ത​രു​ന്നു. (1 പത്രോസ്‌ 1:10-12) ‘അവസാ​ന​കാ​ലത്ത്‌’ ദൈവം ഇതു കൂടു​ത​ലാ​യി ചെയ്യു​മെന്ന്‌ ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്നു.—ദാനി​യേൽ 12:4.

ഗ്രാഹ്യ​ത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഞങ്ങളെ അതിശ​യി​പ്പി​ക്കു​ക​യോ അലോ​സ​ര​പ്പെ​ടു​ത്തു​ക​യോ ചെയ്യു​ന്നി​ല്ല. മുൻകാ​ല​ത്തെ ദൈവ​ദാ​സർക്ക്‌ ഞങ്ങളെ​പ്പോ​ലെ​ത​ന്നെ മാറ്റം വരു​ത്തേ​ണ്ട​താ​യ പല തെറ്റായ ആശയങ്ങ​ളും പ്രതീ​ക്ഷ​ക​ളും ഉണ്ടായി​രു​ന്നു.

  • ദൈവ​ത്തി​ന്റെ നിയമി​ത​സ​മ​യ​ത്തിന്‌ 40 വർഷങ്ങൾക്കു മുമ്പേ ഇസ്രാ​യേൽ ജനതയു​ടെ വിമോ​ച​ക​നാ​യി പ്രവർത്തി​ക്കാൻ മോശ തീരു​മാ​നി​ച്ചു.—പ്രവൃ​ത്തി​കൾ 7:23-25, 30, 35.

  • മിശി​ഹാ​യു​ടെ മരണ​ത്തെ​ക്കു​റി​ച്ചും പുനരു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചും ഉള്ള പ്രവചനം ശരിയാ​യി മനസ്സി​ലാ​ക്കാൻ അപ്പോ​സ്‌ത​ല​ന്മാർ പരാജ​യ​പ്പെ​ട്ടു.—യശയ്യ 53:8-12; മത്തായി 16:21-23.

  • ‘യഹോ​വ​യു​ടെ ദിവസം’ വരുന്ന സമയ​ത്തെ​ക്കു​റിച്ച്‌ ഒന്നാം നൂറ്റാ​ണ്ടി​ലെ ചില ക്രിസ്‌ത്യാ​നി​കൾക്ക്‌ തെറ്റായ ചിന്താ​ഗ​തി​കൾ ഉണ്ടായി​രു​ന്നു.—2 തെസ്സ​ലോ​നി​ക്യർ 2:1, 2.

അവരുടെ അത്തരം തെറ്റി​ദ്ധാ​ര​ണ​കൾ ദൈവം പിന്നീട്‌ തിരുത്തി. ദൈവം ഇന്നും ഞങ്ങൾക്കു​വേ​ണ്ടി അങ്ങനെ ചെയ്യാ​നാണ്‌ ഞങ്ങൾ പ്രാർഥി​ക്കു​ന്നത്‌.—യാക്കോബ്‌ 1:5.

^ ഖ. 2 ബൈബിളിനെക്കുറിച്ച്‌ ഞങ്ങൾ മനസ്സി​ലാ​ക്കി​യ പുതു​ക്കി​യ ഗ്രാഹ്യ​ങ്ങൾ മറച്ചു​വെ​ക്കാൻ ഞങ്ങൾ ശ്രമി​ക്കു​ന്നി​ല്ല. പകരം ഞങ്ങൾ അത്‌ രേഖ​പ്പെ​ടു​ത്തു​ക​യും പ്രസി​ദ്ധീ​ക​രി​ക്കു​ക​യും ചെയ്യുന്നു. ഉദാഹ​ര​ണ​ത്തിന്‌, വാച്ച്‌ടവർ ഓൺലൈൻ ലൈ​ബ്ര​റി​യിൽ “പുതു​ക്കി​യ പഠിപ്പി​ക്ക​ലു​കൾ” (Beliefs Clarified) എന്നതു നോക്കുക.