വിവരങ്ങള്‍ കാണിക്കുക

യഹോ​വ​യു​ടെ സാക്ഷികൾ തങ്ങളുടെ വിശ്വാ​സം സ്വീക​രി​ക്കാൻ മക്കളെ നിർബ​ന്ധി​ക്കു​ന്നു​ണ്ടോ?

ഇല്ല. കാരണം, ദൈവത്തെ ആരാധി​ക്കു​ന്നത്‌ ഓരോ​രു​ത്ത​രു​ടെ​യും വ്യക്തി​പ​ര​മായ തീരു​മാ​ന​മാണ്‌. (റോമർ 14:12) യഹോ​വ​യു​ടെ സാക്ഷികൾ അവരുടെ മക്കളെ ചെറു​പ്പ​ത്തി​ലേ ബൈബിൾത​ത്ത്വ​ങ്ങൾ പഠിപ്പി​ക്കു​ന്നു. എന്നാൽ മക്കൾ മുതിർന്നു​ക​ഴി​ഞ്ഞാൽ, തങ്ങൾ ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​ക​ണോ വേണ്ടയോ എന്നു തീരു​മാ​നി​ക്കു​ന്നത്‌ അവർ തന്നെയാ​യി​രി​ക്കും.—റോമർ 12:2; ഗലാത്യർ 6:5.

മറ്റെല്ലാ മാതാ​പി​താ​ക്ക​ളെ​യും​പോ​ലെ, യഹോ​വ​യു​ടെ സാക്ഷി​ക​ളും അവരുടെ മക്കൾക്കു നല്ലൊരു ജീവിതം ഉണ്ടായി​രി​ക്കാൻ ആഗ്രഹി​ക്കു​ന്നു. അതു​കൊണ്ട്‌, മക്കൾക്കു പ്രയോ​ജനം ചെയ്യു​മെന്നു തോന്നുന്ന കാര്യ​ങ്ങ​ളാണ്‌ അവർ അവരെ പഠിപ്പി​ക്കു​ന്നത്‌. അതിൽ നിത്യ​ജീ​വി​ത​ത്തിൽ ഉപകാ​ര​പ്പെ​ടുന്ന ചില വൈദ​ഗ്‌ധ്യ​ങ്ങ​ളും ശരിയും തെറ്റും സംബന്ധി​ച്ചുള്ള അറിവു​ക​ളും മതവി​ശ്വാ​സ​ങ്ങ​ളും ഉൾപ്പെ​ടും. ഏറ്റവും നല്ലൊരു ജീവിതം നയിക്കാൻ ബൈബിൾ സഹായി​ക്കു​മെന്ന്‌ യഹോ​വ​യു​ടെ സാക്ഷികൾ വിശ്വ​സി​ക്കു​ന്നു. അതു​കൊണ്ട്‌, അതിലെ മൂല്യങ്ങൾ മക്കളിൽ ഉൾനടു​ന്ന​തിന്‌ അവർ മക്കളു​മൊത്ത്‌ ബൈബിൾ പഠിക്കു​ക​യും ക്രിസ്‌തീയ യോഗ​ങ്ങൾക്കു കൂടി​വ​രു​ക​യും ചെയ്യുന്നു. (ആവർത്തനം 6:6, 7) എന്നാൽ മുതിർന്നു​വ​രു​മ്പോൾ, അതുവരെ നേടി​യെ​ടുത്ത അറിവു​വെച്ച്‌ മാതാ​പി​താ​ക്ക​ളു​ടെ വിശ്വാ​സം സ്വീക​രി​ക്ക​ണോ വേണ്ടയോ എന്നു അവർക്കു തീരു​മാ​നി​ക്കാ​വു​ന്ന​താണ്‌.

 യഹോ​വ​യു​ടെ സാക്ഷികൾ ശിശു​സ്‌നാ​നം നടത്താ​റു​ണ്ടോ?

ഇല്ല. ബൈബിൾ ശിശു​സ്‌നാ​നം അംഗീ​ക​രി​ക്കു​ന്നില്ല. ഉദാഹ​ര​ണ​ത്തിന്‌, ബൈബിൾ പറയു​ന്നത്‌, ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​കൾ സ്‌നാ​ന​മേൽക്കു​ന്ന​തി​നു​മുമ്പ്‌, ദൈവ​ത്തി​ന്റെ സന്ദേശം കേട്ടു, അത്‌ “സന്തോ​ഷ​ത്തോ​ടെ സ്വീക​രിച്ച്‌” അവർ മാനസാ​ന്ത​ര​പ്പെട്ടു എന്നാണ്‌. (പ്രവൃ​ത്തി​കൾ 2:14, 22, 38, 41) അതു​കൊണ്ട്‌ സ്‌നാ​ന​മേൽക്കു​ന്ന​തിന്‌ ഒരു വ്യക്തി ബൈബിൾ പഠിപ്പി​ക്കു​ന്നത്‌ എന്താ​ണെന്ന്‌ ഗ്രഹി​ക്കു​ക​യും, പഠിച്ച കാര്യങ്ങൾ വിശ്വ​സി​ക്കു​ക​യും, അത്‌ അനുസ​രിച്ച്‌ ജീവി​ക്കാൻ തീരു​മാ​നം എടുക്കു​ക​യും വേണം. ശിശു​ക്കൾക്ക്‌ അതിന്‌ ഒരിക്ക​ലും കഴിയി​ല്ല​ല്ലോ?

മുതിർന്നുവരുമ്പോൾ കുട്ടികൾ സ്‌നാനമേൽക്കാൻ സ്വയം തീരുമാനിച്ചേക്കാം. പക്ഷേ ഏറ്റെടുക്കുന്ന ഉത്തരവാദിത്വത്തിന്റെ ഗൗരവത്തെക്കുറിച്ച്‌ അവർക്കു ബോധ്യം വേണം.

 മക്കൾ സ്‌നാ​ന​മേൽക്കാ​തി​രി​ക്കാൻ തീരു​മാ​നി​ച്ചാൽ യഹോ​വ​യു​ടെ സാക്ഷികൾ അവരു​മാ​യുള്ള ബന്ധം ഉപേക്ഷി​ക്കു​മോ?

ഇല്ല. മക്കൾ തങ്ങളുടെ വിശ്വാ​സം സ്വീക​രി​ക്കാ​തി​രു​ന്നാൽ സാക്ഷി​ക​ളായ മാതാ​പി​താ​ക്കൾക്ക്‌ വിഷമം തോന്നു​മെ​ങ്കി​ലും അവർ മക്കളെ അപ്പോ​ഴും സ്‌നേ​ഹി​ക്കും. യഹോ​വ​യു​ടെ സാക്ഷി​യാ​കാൻ തീരു​മാ​നി​ക്കു​ന്നില്ല എന്നതു​കൊണ്ട്‌ അവർ മക്കളു​മാ​യുള്ള ബന്ധം ഉപേക്ഷി​ക്കു​ന്നില്ല.

ഏതു പ്രായ​ക്കാ​രാ​യാ​ലും ശരി, സ്‌നാ​ന​പ്പെ​ട​ണോ വേണ്ടയോ എന്നത്‌ ഓരോ​രു​ത്ത​രു​ടെ​യും സ്വന്തം തീരു​മാ​ന​മാണ്‌

 എന്തു​കൊ​ണ്ടാണ്‌ യഹോ​വ​യു​ടെ സാക്ഷികൾ തങ്ങളുടെ മക്കളെ സുവി​ശേ​ഷ​വേ​ല​യിൽ കൂടെ​ക്കൂ​ട്ടു​ന്നത്‌?

ഞങ്ങൾ മക്കളെ സുവി​ശേ​ഷ​വേ​ല​യിൽ കൂട്ടു​ന്ന​തി​നു പല കാരണ​ങ്ങ​ളുണ്ട്‌. *

  • കുട്ടി​കളെ ദൈവ​ത്തെ​ക്കു​റിച്ച്‌ പഠിപ്പി​ക്കാ​നും ദൈവത്തെ ആരാധി​ക്കാ​നാ​യി പരിശീ​ലി​പ്പി​ക്കാ​നും ബൈബിൾ മാതാ​പി​താ​ക്കളെ ഉപദേ​ശി​ക്കു​ന്നു. (എഫെസ്യർ 6:4) ആരാധ​ന​യിൽ സ്വന്തം വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ പരസ്യ​മാ​യി പ്രഖ്യാ​പി​ക്കു​ന്ന​തും ഉൾപ്പെ​ടു​ന്നുണ്ട്‌. അതു​കൊണ്ട്‌ സുവി​ശേ​ഷ​വേല ദൈവി​ക​വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ ഭാഗമാണ്‌.—റോമർ 10:9, 10; എബ്രായർ 13:15.

  • ‘കർത്താ​വി​ന്റെ നാമത്തെ സ്‌തു​തി​ക്കാൻ’ ബൈബിൾ യുവാ​ക്കളെ പ്രത്യേ​കം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നുണ്ട്‌. (സങ്കീർത്തനം 148:12, 13, പി.ഒ.സി.) ദൈവത്തെ സ്‌തു​തി​ക്കാ​നുള്ള ഒരു പ്രധാ​ന​വി​ധം മറ്റുള്ള​വ​രോ​ടു ദൈവ​ത്തെ​ക്കു​റിച്ച്‌ പറയുക എന്നതാണ്‌. *

  • മാതാ​പി​താ​ക്ക​ളു​ടെ​കൂ​ടെ സുവി​ശേ​ഷ​വേ​ല​യ്‌ക്കു പോകു​ന്ന​തു​കൊണ്ട്‌ കുട്ടി​കൾക്കു ചില പ്രയോ​ജ​ന​ങ്ങ​ളു​മുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ഏതു തരക്കാ​രായ ആളുക​ളോ​ടും സംസാ​രി​ക്കാൻ അവർ പഠിക്കും. ഇനി അനുകമ്പ, ദയ, ആദരവ്‌, നിസ്വാർഥത എന്നതു​പോ​ലുള്ള നല്ല ഗുണങ്ങ​ളും അവർ പഠി​ച്ചെ​ടു​ക്കും. അതിനു പുറമേ, തങ്ങൾ വിശ്വ​സി​ക്കുന്ന കാര്യ​ങ്ങൾക്കു ബൈബി​ളി​ന്റെ പിന്തു​ണ​യു​ണ്ടെന്ന്‌ അവർക്കു കുറെ​ക്കൂ​ടെ ബോധ്യ​മാ​കു​ക​യും ചെയ്യും.

 യഹോ​വ​യു​ടെ സാക്ഷികൾ വിശേ​ഷ​ദി​വ​സ​ങ്ങ​ളി​ലോ മറ്റ്‌ ആഘോ​ഷ​ങ്ങ​ളി​ലോ പങ്കെടു​ക്കാ​റു​ണ്ടോ?

യഹോ​വ​യു​ടെ സാക്ഷികൾ മതപര​മായ വിശേ​ഷ​ദി​വ​സ​ങ്ങ​ളി​ലോ ദൈവ​ത്തിന്‌ ഇഷ്ടമല്ലാത്ത മറ്റ്‌ ആഘോ​ഷ​ങ്ങ​ളി​ലോ പങ്കെടു​ക്കാ​റില്ല. * (2 കൊരി​ന്ത്യർ 6:14-17; എഫെസ്യർ 5:10) ഉദാഹ​ര​ണ​ത്തിന്‌, ഞങ്ങൾ പിറന്നാ​ളോ ക്രിസ്‌തു​മ​സ്സോ ആഘോ​ഷി​ക്കാ​റില്ല. കാരണം, അവയുടെ ഉത്ഭവം ക്രിസ്‌തീ​യമല്ല.

എന്നാൽ കുടും​ബ​ത്തി​ന്റെ​കൂ​ടെ സമയം ചെലവ​ഴി​ക്കു​ന്ന​തും കുട്ടി​കൾക്കു സമ്മാന​ങ്ങ​ളും മറ്റും വാങ്ങി​ക്കൊ​ടു​ക്കു​ന്ന​തും ഞങ്ങൾക്കു വലിയ ഇഷ്ടമാണ്‌. പക്ഷേ കുടും​ബാം​ഗ​ങ്ങൾക്ക്‌ ഒത്തുകൂ​ടാ​നും പരസ്‌പരം സമ്മാനങ്ങൾ വാങ്ങി​ക്കൊ​ടു​ക്കാ​നും ഞങ്ങൾ ഏതെങ്കി​ലും പ്രത്യേ​ക​തീ​യ​തി​ക്കാ​യി കാത്തി​രി​ക്കാ​റില്ല. വർഷത്തി​ലെ ഏതു സമയത്തും ഞങ്ങൾ ഒത്തുകൂ​ടു​ക​യും സമ്മാനങ്ങൾ കൈമാ​റു​ക​യും ചെയ്യാ​റുണ്ട്‌.

കുട്ടികൾക്കു സമ്മാന​ങ്ങ​ളും മറ്റും വാങ്ങി​ക്കൊ​ടു​ക്കാൻ ക്രിസ്‌തീ​യ​മാ​താ​പി​താ​ക്കൾക്കു വലിയ ഇഷ്ടമാണ്‌

^ ഖ. 15 സാധാരണയായി, മാതാ​പി​താ​ക്ക​ളു​ടെ​യോ ഉത്തരവാ​ദി​ത്വ​പ്പെട്ട മുതിർന്ന ഒരു വ്യക്തി​യു​ടെ​യോ കൂടെ​യ​ല്ലാ​തെ കുട്ടികൾ സുവി​ശേ​ഷ​വേ​ല​യിൽ പങ്കെടു​ക്കാ​റില്ല.

^ ഖ. 17 തങ്ങളുടെ വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോ​ടു പറഞ്ഞു​കൊണ്ട്‌ ദൈവത്തെ പ്രസാ​ദി​പ്പിച്ച ധാരാളം കുട്ടി​ക​ളെ​ക്കു​റിച്ച്‌ ബൈബിൾ പറയുന്നു.—2 രാജാ​ക്ക​ന്മാർ 5:1-3; മത്തായി 21:15, 16; ലൂക്കോസ്‌ 2:42, 46, 47.

^ ഖ. 23 ഈ ലേഖന​ത്തി​ലെ ചില പേരുകൾ യഥാർഥമല്ല.