വിവരങ്ങള്‍ കാണിക്കുക

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ കൂട്ടത്തി​ലു​ള്ള സ്‌ത്രീ​കൾ പ്രസം​ഗി​ക്കാ​റു​ണ്ടോ?

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ കൂട്ടത്തി​ലു​ള്ള സ്‌ത്രീ​കൾ പ്രസം​ഗി​ക്കാ​റു​ണ്ടോ?

ഉണ്ട്‌. യഹോ​വ​യു​ടെ സാക്ഷി​ക​ളെ​ല്ലാം ശുശ്രൂ​ഷ​യിൽ അഥവാ പ്രസം​ഗ​വേ​ല​യിൽ ഏർപ്പെ​ടു​ന്നു. ഇതിൽ, ദശലക്ഷ​ക്ക​ണ​ക്കിന്‌ സ്‌ത്രീ​ക​ളു​മുണ്ട്‌. ബൈബിൾ മുൻകൂ​ട്ടി പറഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ, “സുവാർത്താ​ദൂ​തി​കൾ വലി​യോ​രു ഗണമാ​കു​ന്നു.”—സങ്കീർത്ത​നം 68:11.

യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യ സ്‌ത്രീ​കൾ ബൈബി​ളിൽ പറഞ്ഞി​രി​ക്കു​ന്ന സ്‌ത്രീ​ക​ളു​ടെ മാതൃക പിൻപ​റ്റു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 31:10-31) അവർ സഭകളിൽ നേതൃ​ത്വ​മെ​ടു​ക്കു​ന്നി​ല്ലെ​ങ്കി​ലും, സാക്ഷീ​ക​ര​ണ​വേ​ല​യിൽ പൂർണ​മാ​യി പങ്കെടു​ക്കു​ന്നു. കൂടാതെ, അവർ മക്കളെ​യും ബൈബിൾത​ത്ത്വ​ങ്ങൾ പഠിപ്പി​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 1:8) തങ്ങളുടെ വാക്കു​ക​ളാ​ലും പ്രവൃ​ത്തി​ക​ളാ​ലും, മറ്റുള്ള​വർക്ക്‌ ഒരു നല്ല മാതൃ​ക​യാ​യി​രി​ക്കാൻ അവർ പരി​ശ്ര​മി​ക്കു​ന്നു.—തീത്തൊസ്‌ 2:3-5.