വിവരങ്ങള്‍ കാണിക്കുക

യഹോ​വ​യു​ടെ സാക്ഷികൾ സൃഷ്ടി​വാ​ദ​ത്തിൽ വിശ്വ​സി​ക്കു​ന്നു​ണ്ടോ?

യഹോ​വ​യു​ടെ സാക്ഷികൾ സൃഷ്ടി​വാ​ദ​ത്തിൽ വിശ്വ​സി​ക്കു​ന്നു​ണ്ടോ?

ഇല്ല. എല്ലാം സൃഷ്ടി​ച്ചത്‌ ദൈവ​മാ​ണെന്ന്‌ യഹോ​വ​യു​ടെ സാക്ഷികൾ വിശ്വ​സി​ക്കു​ന്നു. പക്ഷേ, സൃഷ്ടി​വാ​ദ​ത്തോട്‌ ഞങ്ങൾ യോജി​ക്കു​ന്നി​ല്ല. എന്തു​കൊണ്ട്‌? കാരണം, സൃഷ്ടി​വാ​ദി​ക​ളു​ടെ പല ആശയങ്ങ​ളും വാസ്‌ത​വ​ത്തിൽ ബൈബി​ളി​നു ചേർച്ച​യി​ലല്ല. പിൻവ​രു​ന്ന രണ്ട്‌ ഉദാഹ​ര​ണ​ങ്ങൾ പരിചി​ന്തി​ക്കു​ക:

  1. ആറ്‌ സൃഷ്ടി​ദി​വ​സ​ങ്ങ​ളു​ടെ ദൈർഘ്യം. ആറ്‌ സൃഷ്ടി​ദി​വ​സ​ങ്ങ​ളിൽ ഓരോ​ന്നും, 24 മണിക്കൂർ ദൈർഘ്യ​മു​ള്ള അക്ഷരീ​യ​ദി​വ​സ​മാ​യി​രു​ന്നെന്ന്‌ സൃഷ്ടി​വാ​ദി​കൾ വാദി​ക്കു​ന്നു. എന്നാൽ, ബൈബി​ളി​ലെ ‘നാൾ’ അഥവാ “ദിവസം” എന്ന വാക്കിന്‌ താരത​മ്യേ​ന നീണ്ട ഒരു കാലഘ​ട്ട​ത്തെ അർഥമാ​ക്കാൻ കഴിയും.—ഉല്‌പത്തി 2:4; സങ്കീർത്ത​നം 90:4.

  2. ഭൂമി​യു​ടെ പഴക്കം. ഭൂമിക്ക്‌ ഏതാനും ആയിരം വർഷങ്ങ​ളു​ടെ പഴക്ക​മേ​യു​ള്ളൂ എന്ന്‌ ചില സൃഷ്ടി​വാ​ദി​കൾ പഠിപ്പി​ക്കു​ന്നു. എന്നാൽ, ബൈബിൾ അനുസ​രിച്ച്‌ ആറ്‌ സൃഷ്ടി​ദി​വ​സ​ങ്ങൾക്കും മുമ്പേ ഭൂമി​യും പ്രപഞ്ച​വും നിലവി​ലു​ണ്ടാ​യി​രു​ന്നു. (ഉല്‌പത്തി 1:1) അതു​കൊ​ണ്ടു​ത​ന്നെ, ഭൂമിക്ക്‌ കോടി​ക്ക​ണ​ക്കിന്‌ വർഷങ്ങൾ പഴക്കമു​ണ്ടാ​യി​രി​ക്കാ​മെന്നു സൂചി​പ്പി​ക്കു​ന്ന ആശ്രയ​യോ​ഗ്യ​മാ​യ ശാസ്‌ത്രീ​യ​ഗ​വേ​ഷ​ണ​ങ്ങ​ളോട്‌ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ വിയോ​ജി​പ്പി​ല്ല.

യഹോവയുടെ സാക്ഷികൾ സൃഷ്ടി​യിൽ വിശ്വ​സി​ക്കു​ന്നെ​ങ്കി​ലും ശാസ്‌ത്ര​ത്തിന്‌ എതിരല്ല. യഥാർഥ​ശാ​സ്‌ത്ര​വും ബൈബി​ളും യോജി​പ്പി​ലാ​ണെന്ന്‌ ഞങ്ങൾ വിശ്വ​സി​ക്കു​ന്നു.