വിവരങ്ങള്‍ കാണിക്കുക

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടേ​തു മാത്ര​മാണ്‌ ശരിയായ മതം എന്നു അവർ വിശ്വ​സി​ക്കു​ന്നു​ണ്ടോ?

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടേ​തു മാത്ര​മാണ്‌ ശരിയായ മതം എന്നു അവർ വിശ്വ​സി​ക്കു​ന്നു​ണ്ടോ?

മതത്തെ ഗൗരവ​ത്തോ​ടെ കാണു​ന്ന​വർ, തങ്ങൾ തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന മതം ദൈവ​ത്തി​നും യേശു​വി​നും സ്വീകാ​ര്യ​മാ​ണെന്ന ബോധ്യ​മു​ള്ള​വ​രാ​യി​രി​ക്കും. അല്ലെങ്കിൽ അവർ ആ മതം പിൻപ​റ്റേ​ണ്ട​തി​ല്ല​ല്ലോ?

രക്ഷയി​ലേ​ക്കു നയിക്കുന്ന പല പാതകൾ അഥവാ മതങ്ങൾ ഉണ്ടെന്ന വീക്ഷണ​ത്തോട്‌ യേശു​ക്രി​സ്‌തു യോജി​ച്ചി​ല്ല. പകരം അവൻ പറഞ്ഞു: “ജീവനിലേക്കുള്ള വാതിൽ ഇടുങ്ങി​യ​തും പാത ഞെരു​ക്ക​മു​ള്ള​തും ആകുന്നു. അതു കണ്ടെത്തു​ന്ന​വർ ചുരുക്കമത്രേ.” (മത്തായി 7:14) തങ്ങൾ ആ പാത കണ്ടെത്തി​യി​രി​ക്കു​ന്നു​വെന്ന്‌ യഹോ​വ​യു​ടെ സാക്ഷികൾ വിശ്വ​സി​ക്കു​ന്നു. അല്ലെങ്കിൽ അവർ മറ്റൊരു മതം അന്വേ​ഷി​ക്കു​മാ​യി​രു​ന്നു.