വിവരങ്ങള്‍ കാണിക്കുക

യഹോ​വ​യു​ടെ സാക്ഷികൾ തങ്ങളുടെ വിശ്വാ​സ​ങ്ങൾക്ക്‌ ചേർച്ച​യിൽ ബൈബി​ളിന്‌ മാറ്റം വരുത്തി​യി​ട്ടു​ണ്ടോ?

യഹോ​വ​യു​ടെ സാക്ഷികൾ തങ്ങളുടെ വിശ്വാ​സ​ങ്ങൾക്ക്‌ ചേർച്ച​യിൽ ബൈബി​ളിന്‌ മാറ്റം വരുത്തി​യി​ട്ടു​ണ്ടോ?

ഇല്ല, ഞങ്ങൾ അങ്ങനെ ചെയ്‌തി​ട്ടി​ല്ല. പകരം, ഞങ്ങളുടെ വിശ്വാ​സ​ങ്ങൾ ബൈബി​ളി​നോ​ടു പൂർണ​മാ​യും ചേർച്ച​യിൽഅ​ല്ലെ​ന്നു തിരി​ച്ച​റി​യു​മ്പോൾ ആ വിശ്വാ​സ​ങ്ങൾക്കാണ്‌ ഞങ്ങൾ മാറ്റം​വ​രു​ത്തു​ന്നത്‌; അങ്ങനെ വരുത്തി​യി​ട്ടു​മുണ്ട്‌.

1950-ൽ വിശുദ്ധ തിരു​വെ​ഴു​ത്തു​കൾ—പുതിയ ലോക ഭാഷാ​ന്ത​രം പുറത്തി​റ​ക്കു​ന്ന​തി​നു വളരെ മുമ്പു​ത​ന്നെ ഞങ്ങൾ ബൈബിൾ പരി​ശോ​ധി​ച്ചി​രു​ന്നു. അതിനാ​യി ലഭ്യമായ ഏതു പരിഭാ​ഷ​യും ഞങ്ങൾ ഉപയോ​ഗി​ച്ചു. അതിൽ അധിഷ്‌ഠി​ത​മാ​യി​രു​ന്നു ഞങ്ങളുടെ വിശ്വാ​സ​ങ്ങൾ. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ, കാലങ്ങ​ളാ​യു​ള്ള വിശ്വാ​സ​ങ്ങ​ളു​ടെ ചില ഉദാഹ​ര​ണ​ങ്ങൾ പരിചി​ന്തി​ക്കു​ക. ബൈബിൾ യഥാർഥ​ത്തിൽ പഠിപ്പി​ക്കു​ന്ന​തു അങ്ങനെ​ത​ന്നെ​യാ​ണോ എന്ന്‌ നിങ്ങൾക്കു​ത​ന്നെ തീരു​മാ​നി​ക്കാം.

  1. ഞങ്ങൾ വിശ്വ​സി​ക്കു​ന്നത്‌: ദൈവം ഒരു ത്രിത്വ​മല്ല. സീയോ​ന്റെ വീക്ഷാ​ഗോ​പു​രം (ഇംഗ്ലീഷ്‌) 1882 ജൂലൈ ലക്കത്തിൽ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ യഹോ​വ​യാം ദൈവ​ത്തി​ലും യേശു​വി​ലും പരിശു​ദ്ധാ​ത്മാ​വി​ലും വിശ്വ​സി​ക്കു​ന്നു​വെ​ന്നി​രി​ക്കെ, അവർ ഒരു ആളായ മൂന്നു ദൈവ​ങ്ങ​ളാ​ണെന്ന്‌, അല്ലെങ്കിൽ ചിലർ പറയു​ന്ന​തു​പോ​ലെ, മൂന്ന്‌ ആളുക​ളാ​യു​ള്ള ഒരു ദൈവ​മാ​ണെന്ന്‌ ഉള്ള ഉപദേ​ശ​ത്തെ ഞങ്ങൾ തികച്ചും തിരു​വെ​ഴു​ത്തു​വി​രു​ദ്ധ​മെന്ന നിലയിൽ തള്ളിക്ക​ള​യു​ന്നു​വെന്ന്‌ ഞങ്ങളുടെ വായന​ക്കാർക്ക്‌ അറിവുണ്ട്‌.”

    ബൈബിൾ പറയു​ന്നത്‌: “യഹോവ നമ്മുടെ ദൈവ​മാ​കു​ന്നു; യഹോവ ഏകൻ തന്നേ.” (ആവർത്ത​ന​പു​സ്‌ത​കം 6:4, സത്യ​വേ​ദ​പു​സ്‌ത​കം) “പിതാ​വാ​യ ഏക​ദൈ​വ​മേ നമുക്കുള്ളൂ; അവൻ സകലത്തി​ന്നും കാരണ​ഭൂ​ത​നും നാം അവന്നായി ജീവി​ക്കേ​ണ്ട​തും ആകുന്നു. യേശു​ക്രി​സ്‌തു എന്ന ഏകകർത്താ​വും നമുക്കു ഉണ്ടു; അവൻ മുഖാ​ന്ത​രം സകലവും അവൻ മുഖാ​ന്ത​രം നാമും ആകുന്നു.” (1 കൊരി​ന്ത്യർ 8:6, സത്യവേദപുസ്‌തകം) യേശു​ത​ന്നെ ഇങ്ങനെ പറഞ്ഞു: “പിതാവു എന്നെക്കാൾ വലിയ​വ​ന​ല്ലോ”—യോഹന്നാൻ 14:28, സത്യ​വേ​ദ​പു​സ്‌ത​കം.

  2. ഞങ്ങൾ വിശ്വ​സി​ക്കു​ന്നത്‌: ഒരു തീനര​ക​ത്തി​ലെ നിത്യ​ദ​ണ്ഡ​ന​മി​ല്ല. 1882 ജൂൺ ലക്കം സീയോ​ന്റെ വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ വിഷയം “പാപത്തി​ന്റെ ശമ്പളം മരണമ​ത്രേ” എന്നതാ​യി​രു​ന്നു. ഇംഗ്ലീ​ഷി​ലു​ള്ള ജയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്ത​ര​ത്തിൽനിന്ന്‌ റോമർ 6:23 ഉദ്ധരി​ച്ചു​കൊ​ണ്ടു​ള്ള​താ​യി​രു​ന്നു ആ വിഷയം. അതിൽ ഇങ്ങനെ പറയുന്നു: “ഈ പ്രസ്‌താ​വന സുവ്യ​ക്ത​വും ലളിത​വും ആണ്‌. എന്നാൽ, ബൈബിൾ ദൈവ​ത്തി​ന്റെ വചനമാ​ണെന്ന്‌ അവകാ​ശ​പ്പെ​ടു​ന്ന അനേകർ ലളിത​മാ​യ ഈ പ്രസ്‌താ​വ​ന​യെ എതിർത്തു​കൊ​ണ്ടി​രി​ക്കു​ന്നത്‌ എത്ര വിചി​ത്ര​മാണ്‌. അതുകൂ​ടാ​തെ, പാപത്തി​ന്റെ ശമ്പളം എന്നേക്കും ദണ്ഡനം അനുഭ​വിച്ച്‌ ജീവി​ക്കു​ന്ന​താ​ണെന്ന്‌ തങ്ങൾ വിശ്വ​സി​ക്കു​ന്നെ​ന്നും ബൈബിൾ അങ്ങനെ​യാണ്‌ പഠിപ്പി​ക്കു​ന്ന​തെ​ന്നും അവർ തറപ്പി​ച്ചു​പ​റ​യു​ക​യും ചെയ്യുന്നു.”

    ബൈബിൾ പറയു​ന്നത്‌: “പാപം ചെയ്യുന്ന ദേഹി മരിക്കും.” (യെഹെസ്‌കേൽ 18:4, 20, സത്യവേദപുസ്‌തകം) ദൈവത്തെ എതിർക്കു​ന്ന​വർക്കു​ള്ള അന്തിമ​ശി​ക്ഷ നിത്യ​ദ​ണ്ഡ​ന​മല്ല, പകരം “നിത്യ​നാ​ശ”മാണ്‌.—2 തെസ്സ​ലോ​നി​ക്യർ 1:10, സത്യ​വേ​ദ​പു​സ്‌ത​കം.

  3. ഞങ്ങൾ വിശ്വ​സി​ക്കു​ന്നത്‌: ദൈവ​രാ​ജ്യം എന്നത്‌ ഹൃദയ​ത്തി​ലെ ഒരു അവസ്ഥയല്ല, അത്‌ ഒരു യഥാർഥ ഭരണകൂ​ട​മാണ്‌. ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ 1881 ഡിസംബർ ലക്കം സീയോ​ന്റെ വീക്ഷാ​ഗോ​പു​രം ഇങ്ങനെ പറഞ്ഞി​രു​ന്നു: “ഈ രാജ്യം സ്ഥാപി​ക്കു​ന്ന​തിൽ ഭൂമി​യി​ലെ സകല രാജ്യ​ങ്ങ​ളെ​യും നശിപ്പി​ക്കു​ന്നത്‌ തീർച്ച​യാ​യും ഉൾപ്പെ​ടു​ന്നു.”

    ബൈബിൾ പറയു​ന്നത്‌: “ഈ രാജാ​ക്ക​ന്മാ​രു​ടെ കാലത്തു സ്വർഗ്ഗ​സ്ഥ​നാ​യ ദൈവം ഒരുനാ​ളും നശിച്ചു​പോ​കാ​ത്ത ഒരു രാജത്വം സ്ഥാപി​ക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്‌പി​ക്ക​പ്പെ​ടു​ക​യി​ല്ല; അതു ഈ രാജത്വ​ങ്ങ​ളെ ഒക്കെയും തകർത്തു നശിപ്പി​ക്ക​യും എന്നേക്കും നിലനി​ല്‌ക്ക​യും ചെയ്യും.”—ദാനീ​യേൽ 2:44, സത്യ​വേ​ദ​പു​സ്‌ത​കം.

തങ്ങളുടെ വിശ്വാ​സ​ങ്ങ​ളെ പിന്തു​ണ​യ്‌ക്കാൻ യഹോ​വ​യു​ടെ സാക്ഷികൾ പുതിയ ലോക ഭാഷാ​ന്ത​ര​ത്തെ ആശ്രയി​ക്കു​ന്നു​ണ്ടോ?

ഇല്ല. സാക്ഷീ​ക​ര​ണ​വേ​ല​യിൽ ഞങ്ങൾ ഇപ്പോ​ഴും പല ഭാഷാ​ന്ത​ര​ങ്ങൾ ഉപയോ​ഗി​ക്കാ​റുണ്ട്‌. സൗജന്യ ബൈബിൾപ​ഠ​ന​ത്തി​ന്റെ ഭാഗമാ​യി ഞങ്ങൾ പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ ഒരു പ്രതി വില ഈടാ​ക്കാ​തെ നൽകാ​റു​ണ്ടെ​ങ്കി​ലും മറ്റു ഭാഷാ​ന്ത​ര​ങ്ങൾ ഉപയോ​ഗി​ക്കാൻ താത്‌പ​ര്യ​മു​ള്ള​വ​രോ​ടൊ​പ്പ​വും സന്തോ​ഷ​ത്തോ​ടെ ഞങ്ങൾ പഠിക്കു​ന്നു.