വിവരങ്ങള്‍ കാണിക്കുക

വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈ​റ്റി എന്താണ്‌?

വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊ​സൈ​റ്റി എന്താണ്‌?

വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി ഓഫ്‌ പെൻസിൽവേനിയ 1884-ൽ യു. എസ്‌. എ. പെൻസിൽവേനിയ കോമൺവെൽത്തിന്റെ നിയമ​പ്ര​കാ​രം സ്ഥാപി​ത​മാ​യ ഒരു ലാഭരഹിതകോർപ്പറേഷനാണ്‌. ഇത്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ലോക​വ്യാ​പ​ക​വേ​ല​യെ പിന്തു​ണ​യ്‌ക്കു​ന്നു. അതിൽ ബൈബി​ളും ബൈബി​ള​ധി​ഷ്‌ഠി​ത​പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും പുറത്തി​റ​ക്കു​ന്നത്‌ ഉൾപ്പെടുന്നു.

കോർപ്പറേഷന്റെ അധികാ​ര​പ​ത്ര​ത്തിൽ വ്യക്തമാ​ക്കി​യി​രി​ക്കു​ന്ന​ത​നു​സ​രിച്ച്‌ “മതപര​വും വിദ്യാ​ഭ്യാ​സ​പ​ര​വും സാമൂ​ഹി​ക​പ​ര​വും” ആയ ലക്ഷ്യങ്ങളെ കേന്ദ്രീ​ക​രി​ച്ചാണ്‌ അതിന്റെ പ്രവർത്തനങ്ങൾ. “യേശു​വി​ന്റെ നേതൃത്വത്തിൻ കീഴിൽ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സുവി​ശേ​ഷം പ്രസം​ഗി​ക്കു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്യുക” എന്നത്‌ അതിൽ ഉൾപ്പെടുന്നു. ഈ കോർപ്പറേഷനിൽ അംഗത്വ​ത്തിന്‌ വെറു​മൊ​രു ക്ഷണം ലഭിച്ചാൽ മതിയാ​കും. എത്രമാ​ത്രം സംഭാവന ചെയ്യുന്നു എന്നത്‌ അതിന്‌ ഒരു മാനദ​ണ്ഡ​മല്ല. ഈ കോർപ്പറേഷന്റെ അംഗങ്ങ​ളും ഡയറക്‌ടർമാരും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഭരണസം​ഘ​ത്തെ സഹായി​ക്കു​ന്നു.

നിയമാ​നു​സൃ​ത കോർപ്പറേഷനുകൾ

വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി ഓഫ്‌ പെൻസിൽവേനിയ കൂടാതെ യഹോ​വ​യു​ടെ സാക്ഷികൾക്ക്‌ വ്യത്യസ്‌തരാജ്യങ്ങളിൽ പല നിയമ​പ​ര​മാ​യ കോർപ്പറേഷനുകളുമുണ്ട്‌. അത്തരം നിയമ​പ​ര​മാ​യ സംഘട​ന​ക​ളു​ടെ പേരുകളിൽ ‘വാച്ച്‌ ടവർ,’ ‘വാച്ച്‌ടവർ’ എന്നോ ഇവയുടെ പരിഭാ​ഷ​ക​ളോ ഉണ്ടാകും.

ഈ നിയമാ​നു​സൃ​ത കോർപ്പറേഷനുകളിലൂടെ പല കാര്യങ്ങൾ കൈവരിക്കാൻ ഞങ്ങൾക്ക്‌ കഴിഞ്ഞി​രി​ക്കു​ന്നു. പിൻവരുന്നവ അവയിൽ ചിലതാണ്‌:

  • എഴുത്തും അച്ചടി​യും. ഞങ്ങൾ ഏകദേശം 22 കോടി ബൈബി​ളു​ക​ളും 800-ലധികം ഭാഷക​ളി​ലാ​യി 4,000 കോടി​യി​ല​ധി​കം ബൈബി​ള​ധി​ഷ്‌ഠി​ത പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും അച്ചടി​ക്കു​ന്നുണ്ട്‌. ഓൺലൈനിലൂടെ 120-ലധികം ഭാഷകളിൽ ബൈബിൾ വായിക്കാൻ jw.org വെബ്‌​സൈറ്റ്‌ മുഖേന സാധ്യ​മാ​കു​ന്നു, അതും തികച്ചും സൗജന്യ​മാ​യി! കൂടാതെ “എന്താണ്‌ ദൈവ​രാ​ജ്യം?” എന്നതു​പോ​ലു​ള്ള ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരവും ഈ സൈറ്റിൽ ലഭ്യമാണ്‌.

  • വിദ്യാ​ഭ്യാ​സം. ബൈബിൾ പഠിപ്പി​ക്കു​ന്ന​തി​നാ​യി വ്യത്യ​സ്‌ത സ്‌കൂളുകൾ ഞങ്ങൾ നടത്തുന്നു. ഉദാഹ​ര​ണ​ത്തിന്‌ 1943 മുതൽ 8,000-ത്തിലധി​കം യഹോ​വ​യു​ടെ സാക്ഷികൾ വാച്ച്‌ടവർ ഗിലെ​യാദ്‌ ബൈബിൾ സ്‌കൂളിൽനിന്ന്‌ മികച്ച പരിശീ​ല​നം നേടി​യി​രി​ക്കു​ന്നു. അവരിൽ ചിലർ മിഷന​റി​മാ​രാ​യി സേവി​ക്കു​ന്നു. മറ്റു ചിലർ ഞങ്ങളുടെ ലോക​വ്യാ​പ​ക​വേ​ല​യെ ത്വരി​ത​പ്പെ​ടു​ത്താ​നും പിന്തു​ണ​യ്‌ക്കാ​നും ആയി പ്രവർത്തിക്കുന്നു. യഹോ​വ​യു​ടെ സാക്ഷികൾ അല്ലാത്തവർ ഉൾപ്പെടെ ലക്ഷക്കണ​ക്കിന്‌ ആളുകൾക്ക്‌ എല്ലാ ആഴ്‌ച​യി​ലും സഭകളിൽ നടത്ത​പ്പെ​ടു​ന്ന യോഗങ്ങളിൽനിന്നും പ്രബോ​ധ​നം ലഭിക്കു​ന്നു. കൂടാതെ ഞങ്ങൾ സാക്ഷര​താ​ക്ലാ​സു​ക​ളും നടത്തുന്നു. വായി​ക്കാ​നും എഴുതാ​നും ആളുകളെ പഠിപ്പി​ക്കു​ന്ന​തി​നു​ള്ള ഒരു പാഠപു​സ്‌ത​കം 110 ഭാഷകളിൽ ഞങ്ങൾ പ്രസി​ദ്ധീ​ക​രി​ച്ചി​ട്ടുണ്ട്‌.

  • ദുരി​താ​ശ്വാ​സ​പ്ര​വർത്തനം. ദുരന്തങ്ങളാൽ കഷ്ടപ്പെടുന്നവർക്ക്‌ ഞങ്ങൾ ഭൗതി​ക​സ​ഹാ​യം എത്തിച്ചു​കൊ​ടു​ക്കാ​റുണ്ട്‌. 1994-ൽ റുവാണ്ടയിൽ നടന്ന കൂട്ടക്കു​രു​തി, 2010-ൽ ഹെയ്‌റ്റി​യി​ലു​ണ്ടാ​യ ഭൂകമ്പം തുടങ്ങി മനുഷ്യ​നിർമി​ത​വും അല്ലാത്ത​തും ആയ ദുരന്തങ്ങൾ ഇതിന്‌ ഉദാഹ​ര​ണ​ങ്ങ​ളാണ്‌.

ഈ നിയമാ​നു​സൃ​ത കോർപ്പറേഷനുകളിലൂടെ പലതും കൈവരിക്കാൻ കഴിഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും ഞങ്ങളുടെ ശുശ്രൂഷ അവയെ ആശ്രയി​ച്ചല്ല മുന്നോ​ട്ടു​പോ​കു​ന്നത്‌. സുവി​ശേ​ഷം പ്രസം​ഗി​ക്കാ​നും പഠിപ്പി​ക്കാ​നും ഉള്ള ഉത്തരവാ​ദി​ത്വം ഓരോ ക്രിസ്‌ത്യാ​നി​ക്കും ദൈവത്തിൽനിന്നു ലഭിച്ചി​ട്ടു​ള്ള​താണ്‌. (മത്തായി 24:14; 28:19, 20) ഞങ്ങളുടെ വേലയെ പിന്തു​ണ​യ്‌ക്കു​ന്ന​തും ‘വളർത്തു​ന്ന​തും’ ദൈവ​മാ​ണെന്ന്‌ ഞങ്ങൾ വിശ്വ​സി​ക്കു​ന്നു.—1 കൊരിന്ത്യർ 3:6, 7.