വിവരങ്ങള്‍ കാണിക്കുക

യഹോ​വ​യു​ടെ സാക്ഷികൾ പ്രൊ​ട്ട​സ്റ്റ​ന്റു​കാ​രാ​ണോ?

യഹോ​വ​യു​ടെ സാക്ഷികൾ പ്രൊ​ട്ട​സ്റ്റ​ന്റു​കാ​രാ​ണോ?

അല്ല. യഹോ​വ​യു​ടെ സാക്ഷികൾ ക്രിസ്‌ത്യാ​നി​ക​ളാണ്‌, പക്ഷേ പ്രൊ​ട്ട​സ്റ്റ​ന്റു​കാ​രല്ല. എന്തു​കൊണ്ട്‌?

“റോമൻ കത്തോ​ലി​ക്കാ മതത്തെ എതിർത്തു​കൊ​ണ്ടു​ള്ള ഒരു മതപ്ര​സ്ഥാ​നം” എന്ന്‌ പ്രൊ​ട്ട​സ്റ്റന്റ്‌ മതം നിർവ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. കത്തോ​ലി​ക്കാ​സ​ഭ​യു​ടെ ഉപദേ​ശ​ങ്ങ​ളോട്‌ യഹോ​വ​യു​ടെ സാക്ഷികൾ യോജി​ക്കു​ന്നി​ല്ലെ​ങ്കി​ലും, ഞങ്ങൾ പ്രൊ​ട്ട​സ്റ്റ​ന്റു​കാ​ര​ല്ലാ​ത്ത​തി​ന്റെ ചില കാരണങ്ങൾ ഇവയാണ്‌:

  1. പല പ്രൊ​ട്ട​സ്റ്റന്റ്‌ വിശ്വാ​സ​ങ്ങ​ളും ബൈബിൾ യഥാർഥ​ത്തിൽ പഠിപ്പി​ക്കു​ന്ന​തിന്‌ വിരു​ദ്ധ​മാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ‘ദൈവം ഒരുവ​നാണ്‌’ എന്ന്‌ ബൈബിൾ പഠിപ്പി​ക്കു​ന്നു, ത്രിത്വ​മാ​ണെ​ന്നല്ല. (1 തിമൊ​ഥെ​യൊസ്‌ 2:5; യോഹ​ന്നാൻ 14:28) അതു​പോ​ലെ, ദൈവം ദുഷ്ടന്മാർക്ക്‌ കൊടു​ക്കു​ന്ന ശിക്ഷ തീനര​ക​ത്തി​ലെ ദണ്ഡനമല്ല, പകരം നിത്യ​നാ​ശ​മാ​ണെന്ന്‌ ബൈബിൾ വ്യക്തമാ​യി പഠിപ്പി​ക്കു​ന്നു.—സങ്കീർത്ത​നം 37:9; 2 തെസ്സ​ലോ​നി​ക്യർ 1:9.

  2. ഞങ്ങൾ കത്തോ​ലി​ക്കാ സഭയ്‌ക്കോ മറ്റേ​തെ​ങ്കി​ലും മതവി​ഭാ​ഗ​ങ്ങൾക്കോ മാറ്റം വരുത്താൻ ശ്രമി​ക്കു​ക​യോ അവയ്‌ക്ക്‌ എതിരെ പ്രതി​ഷേ​ധി​ക്കു​ക​യോ ചെയ്യു​ന്നി​ല്ല. അതിനു പകരം, ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള നല്ല വാർത്ത പ്രസം​ഗി​ച്ചു​കൊണ്ട്‌, ആ സുവാർത്ത​യി​ലു​ള്ള വിശ്വാ​സം ശക്തി​പ്പെ​ടു​ത്താൻ മറ്റുള്ള​വ​രെ സഹായി​ക്കാ​നാണ്‌ ഞങ്ങൾ ശ്രമി​ക്കു​ന്നത്‌. (മത്തായി 24:14; 28:19, 20) ദൈവ​ത്തെ​യും അവന്റെ വചനമായ ബൈബി​ളി​നെ​യും കുറി​ച്ചു​ള്ള സത്യം ആത്മാർഥ​ത​യു​ള്ള വ്യക്തി​ക​ളെ പഠിപ്പി​ക്കാ​നാണ്‌ ഞങ്ങൾ ആഗ്രഹി​ക്കു​ന്നത്‌; അല്ലാതെ, മറ്റു മതവി​ഭാ​ഗ​ങ്ങൾക്ക്‌ മാറ്റം വരുത്താൻ ഞങ്ങൾ ശ്രമി​ക്കു​ന്നി​ല്ല.—കൊ​ലോ​സ്യർ 1:9, 10; 2 തിമൊ​ഥെ​യൊസ്‌ 2:24, 25.