വിവരങ്ങള്‍ കാണിക്കുക

ലോക​മെ​മ്പാ​ടു​മാ​യി എത്ര യഹോ​വ​യു​ടെ സാക്ഷി​ക​ളുണ്ട്‌?

ലോക​മെ​മ്പാ​ടു​മാ​യി എത്ര യഹോ​വ​യു​ടെ സാക്ഷി​ക​ളുണ്ട്‌?

സേവനവർഷ * റിപ്പോർട്ട്‌ 2020

ലോക​മെ​മ്പാ​ടു​മുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ എണ്ണം

86,95,808

സഭകൾ

1,20,387

യഹോ​വ​യു​ടെ സാക്ഷികൾ പ്രസം​ഗി​ക്കു​ന്ന ദേശങ്ങൾ

240

നിങ്ങളു​ടെ അംഗങ്ങ​ളു​ടെ എണ്ണമെ​ടു​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സുവാർത്ത പ്രസം​ഗി​ക്കു​ന്ന​തിൽ ഓരോ മാസവും ഉത്സാഹ​ത്തോ​ടെ ഏർപ്പെ​ടു​ന്ന വ്യക്തി​ക​ളെ മാത്രമേ ഞങ്ങൾ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി കണക്കു​കൂ​ട്ടാ​റു​ള്ളൂ. (മത്തായി 24:14) ഇതിൽ സ്‌നാ​ന​മേറ്റ യഹോ​വ​യു​ടെ സാക്ഷി​ക​ളെ കൂടാതെ, പ്രസം​ഗി​ക്കാൻ യോഗ്യത നേടിയ സ്‌നാ​ന​മേ​റ്റി​ട്ടി​ല്ലാ​ത്ത​വ​രും ഉൾപ്പെ​ടു​ന്നു.

ഇതിൽ അംഗങ്ങ​ളാ​കാൻ പണം അടയ്‌ക്കേ​ണ്ട​തു​ണ്ടോ?

ഇല്ല. ഒരാൾ യഹോ​വ​യു​ടെ സാക്ഷി​യാ​കു​ന്ന​തി​നും ഞങ്ങളുടെ സംഘട​ന​യിൽ എന്തെങ്കി​ലും നിയമ​ന​മോ പദവി​യോ നിർവ​ഹി​ക്കു​ന്ന​തി​നും പണം അടയ്‌ക്കേണ്ട ആവശ്യ​മി​ല്ല. (പ്രവൃ​ത്തി​കൾ 8:18-20) വാസ്‌ത​വ​ത്തിൽ, പേര്‌ വെളി​പ്പെ​ടു​ത്താൻ ആഗ്രഹി​ക്കാ​ത്ത ആളുകൾ നൽകുന്ന സംഭാ​വ​ന​ക​ളാണ്‌ ഞങ്ങൾക്ക്‌ ലഭിക്കു​ന്നത്‌. ഓരോ വ്യക്തി​യും തന്റെ സമയവും ഊർജ​വും ആസ്‌തി​ക​ളും ലോക​വ്യാ​പക പ്രവർത്ത​ന​ത്തി​നു​വേ​ണ്ടി വിട്ടു​കൊ​ടു​ക്കു​ന്നത്‌ സ്വന്തം ആഗ്രഹ​വും സാഹച​ര്യ​വും അനുസ​രി​ച്ചാണ്‌.—2 കൊരി​ന്ത്യർ 9:7.

പ്രസം​ഗ​പ്ര​വർത്ത​ന​ത്തിൽ സജീവ​മാ​യി ഏർപ്പെ​ടു​ന്ന​വർ എത്ര പേരു​ണ്ടെന്ന്‌ എങ്ങനെ അറിയാം?

ഓരോ മാസവും പ്രവർത്തി​ച്ച​തിന്റെ ഒരു റിപ്പോർട്ട്‌ സാക്ഷികൾ പ്രാ​ദേ​ശി​ക​സ​ഭ​യിൽ നൽകും. ഇത്‌ അവർ സ്വമന​സ്സാ​ലെ നൽകു​ന്ന​താണ്‌.

അംഗങ്ങൾ നൽകുന്ന റിപ്പോർട്ട്‌ പ്രാ​ദേ​ശി​ക​സഭ ശേഖരി​ക്കു​ക​യും അതിന്റെ ആകെത്തുക തയാറാ​ക്കി ബ്രാ​ഞ്ചോ​ഫീ​സിന്‌ അയച്ചു​കൊ​ടു​ക്കു​ക​യും ചെയ്യും. ബ്രാ​ഞ്ചോ​ഫീസ്‌, തങ്ങളുടെ രാജ്യത്തെ അല്ലെങ്കിൽ പ്രദേ​ശ​ത്തെ റിപ്പോർട്ടു​ക​ളു​ടെ ആകെത്തുക ലോകാ​സ്ഥാ​ന​ത്തേക്ക്‌ അയച്ചു​കൊ​ടു​ക്കും.

സേവനവർഷത്തിന്റെ * അവസാനം ഓരോ രാജ്യ​ത്തും ഏറ്റവും കൂടുതൽ സാക്ഷികൾ റിപ്പോർട്ട്‌ ചെയ്‌തത്‌ ഏത്‌ മാസമാ​ണെന്ന്‌ കണ്ടുപി​ടി​ക്കും. അവ കൂട്ടി​യെ​ടുത്ത്‌ ലോക​വ്യാ​പ​ക​മാ​യു​ള്ള സാക്ഷി​ക​ളു​ടെ എണ്ണം തിട്ട​പ്പെ​ടു​ത്തും. പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ലെ അനുഭ​വ​ങ്ങൾ ഉൾപ്പെടെ ഓരോ രാജ്യ​ത്തെ​യും വിശദ​മാ​യ റിപ്പോർട്ടു​കൾ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ വാർഷി​ക​പു​സ്‌ത​ക​ത്തിൽ പ്രസി​ദ്ധീ​ക​രി​ക്കാ​റുണ്ട്‌. ആദ്യകാ​ല​ത്തെ ക്രിസ്‌ത്യാ​നി​ക​ളു​ടെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ ഇത്തരം അനുഭ​വ​ങ്ങൾ ഞങ്ങൾക്കും പ്രോ​ത്സാ​ഹ​നം പകരുന്നു.—പ്രവൃ​ത്തി​കൾ 2:41; 4:4; 15:3.

പ്രസം​ഗി​ക്കാ​ത്ത​വ​രാ​ണെ​ങ്കി​ലും നിങ്ങളു​ടെ സംഘട​ന​യോ​ടൊ​പ്പം കൂടി​വ​രു​ന്ന​വ​രു​ടെ എണ്ണം നിങ്ങൾ എടുക്കാ​റു​ണ്ടോ?

സാക്ഷി​ക​ളു​ടെ എണ്ണത്തിൽ ഞങ്ങൾ അവരെ ഉൾപ്പെ​ടു​ത്താ​റി​ല്ലെ​ങ്കി​ലും ഞങ്ങളുടെ സഭകളി​ലേക്ക്‌ അവരെ സന്തോ​ഷ​പൂർവം സ്വാഗതം ചെയ്യുന്നു. അവരിൽ മിക്കവ​രും എല്ലാ വർഷവും ക്രിസ്‌തു​വിന്റെ മരണത്തിന്റെ ഓർമ​യ്‌ക്കാ​യി കൂടി​വ​രാ​റുണ്ട്‌. അതിന്‌ കൂടി​വ​രു​ന്ന​വ​രു​ടെ എണ്ണമെ​ടു​ക്കു​ന്നത്‌ സാക്ഷി​ക​ളും അല്ലാത്ത​വ​രും തമ്മിലുള്ള വ്യത്യാ​സം അറിയാൻ ഞങ്ങളെ സഹായി​ക്കു​ന്നു. 2020-ൽ ഇതിന്‌ കൂടി​വ​ന്ന​വ​രു​ടെ എണ്ണം 1,78,44,773 ആണ്‌.

ഞങ്ങളുടെ യോഗ​ങ്ങൾക്കു വരാത്ത പലരും ഞങ്ങൾ സൗജന്യ​മാ​യി നടത്തുന്ന ഭവന ബൈബിൾപ​ഠ​ന​പ​രി​പാ​ടി​യിൽനി​ന്നും പ്രയോ​ജ​നം നേടു​ന്നുണ്ട്‌. 2020-ൽ ഓരോ മാസവും ഞങ്ങൾ ശരാശരി 77,05,765 ബൈബിൾപ​ഠ​നം നടത്തി. അവയിൽ ചിലത്‌ ഒരുസ​മ​യത്ത്‌ പല ആളുകൾ ഉൾപ്പെ​ടു​ന്ന ബൈബിൾപ​ഠ​ന​മാണ്‌.

ഗവൺമെൻറ്‌ എടുക്കുന്ന കണക്കെ​ടു​പ്പിൽ സാക്ഷി​ക​ളു​ടെ എണ്ണം കൂടു​ത​ലാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

കണക്കെ​ടുപ്പ്‌ നടത്തുന്ന ഗവൺമെൻറ്‌ ഉദ്യോ​ഗ​സ്ഥർ ആളുക​ളു​ടെ അടുത്ത്‌ ചെന്ന്‌ നിങ്ങൾ ഏത്‌ മതവി​ഭാ​ഗ​ത്തിൽപ്പെ​ട്ട​വ​രാ​ണെന്ന്‌ ചോദി​ക്കു​ക​യാണ്‌ പതിവ്‌. ഉദാഹ​ര​ണ​ത്തിന്‌, യു.എസ്‌. സെൻസസ്‌ ബ്യൂറോ പറയു​ന്നത്‌ “ആളുകൾ ഏത്‌ മതവി​ഭാ​ഗ​ത്തോ​ടാണ്‌ മമത പുലർത്തു​ന്നത്‌ എന്ന അവരുടെ അഭി​പ്രാ​യം” അറിയാ​നാണ്‌ ഞങ്ങൾ അന്വേ​ഷ​ണം നടത്തു​ന്നത്‌ എന്നാണ്‌. അതു​കൊ​ണ്ടു​ത​ന്നെ, കണക്കുകൾ “വസ്‌തു​നിഷ്‌ഠ​മാ​യി​രി​ക്കു​ന്ന​തി​നു പകരം ആളുക​ളു​ടെ വികാ​ര​ങ്ങ​ളെ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യു​ള്ളത്‌” ആയിരി​ക്കും. ഇതിൽനിന്ന്‌ വ്യത്യസ്‌ത​മാ​യി ഞങ്ങൾ കണക്കുകൾ എടുക്കു​ന്നത്‌ ഒരാൾ സ്വയം യഹോ​വ​യു​ടെ സാക്ഷി​യാണ്‌ എന്ന്‌ പറയു​ന്ന​തു​കൊണ്ട്‌ മാത്രമല്ല പകരം, മറ്റുള്ള​വ​രോട്‌ ആ വ്യക്തി പ്രസം​ഗി​ക്കു​ക​യും അത്‌ റിപ്പോർട്ട്‌ ചെയ്യു​ക​യും ചെയ്യു​മ്പോ​ഴാണ്‌.

^ ഖ. 2 ഒരു സേവന​വർഷം എന്ന്‌ പറയു​ന്നത്‌ തുടങ്ങു​ന്നത്‌ സെപ്‌റ്റം​ബർ 1മുതൽ അടുത്ത വർഷം ആഗസ്റ്റ്‌ 31വരെയുള്ള സമയ​ത്തെ​യാണ്‌. ഉദാഹ​ര​ണ​ത്തിന്‌, 2015 എന്ന സേവന​വർഷം 2014 സെപ്‌റ്റം​ബർ 1മുതൽ 2015 ആഗസ്റ്റ്‌ 31വരെയായിരുന്നു.

^ ഖ. 16 ഒരു സേവന​വർഷം എന്ന്‌ പറയു​ന്നത്‌ തുടങ്ങു​ന്നത്‌ സെപ്‌റ്റം​ബർ 1മുതൽ അടുത്ത വർഷം ആഗസ്റ്റ്‌ 31വരെയുള്ള സമയ​ത്തെ​യാണ്‌. ഉദാഹ​ര​ണ​ത്തിന്‌, 2015 എന്ന സേവന​വർഷം 2014 സെപ്‌റ്റം​ബർ 1മുതൽ 2015 ആഗസ്റ്റ്‌ 31വരെയായിരുന്നു.