വിവരങ്ങള്‍ കാണിക്കുക

യഹോ​വ​യു​ടെ സാക്ഷികൾ സംഭാ​വ​നകൾ എങ്ങനെ ഉപയോ​ഗി​ക്കു​ന്നു?

ഞങ്ങളുടെ സംഘട​ന​യു​ടെ മതപര​മായ പ്രവർത്ത​ന​ങ്ങ​ളെ​യും ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​ങ്ങ​ളെ​യും പിന്തു​ണ​യ്‌ക്കു​ന്ന​തി​നു​വേ​ണ്ടി​യാണ്‌ ഈ സംഭാ​വ​നകൾ ഉപയോ​ഗി​ക്കു​ന്നത്‌. ഇത്തരം പ്രവർത്ത​ന​ങ്ങ​ളൊ​ക്കെ നടത്തു​ന്ന​തി​ന്റെ മുഖ്യ​ല​ക്ഷ്യം ക്രിസ്‌തു​വി​ന്റെ ശിഷ്യ​രാ​കാൻ ആളുകളെ സഹായി​ക്കുക എന്നതാണ്‌.—മത്തായി 28:19, 20.

ആരു​ടെ​യെ​ങ്കി​ലും സാമ്പത്തി​ക​നേ​ട്ട​ത്തി​നു​വേണ്ടി ഈ സംഭാ​വ​നകൾ ഞങ്ങൾ ഉപയോ​ഗി​ക്കു​ന്നില്ല. മൂപ്പന്മാ​രോ മറ്റു ശുശ്രൂ​ഷ​ക​രോസേവനം ചെയ്യു​ന്നതു പ്രതി​ഫലം വാങ്ങിയല്ല. പണം കൈപ്പ​റ്റി​യി​ട്ടല്ല യഹോ​വ​യു​ടെ സാക്ഷികൾ വീടു​തോ​റും പോകു​ന്നത്‌. ഞങ്ങളുടെ ബ്രാ​ഞ്ചോ​ഫീ​സു​ക​ളി​ലോ ലോകാ​സ്ഥാ​ന​ത്തോ ഉള്ള ആരും, ഭരണസം​ഘാം​ഗ​ങ്ങൾപോ​ലും, ശമ്പളം പറ്റിയല്ല സേവി​ക്കു​ന്നത്‌.

ഞങ്ങളുടെ ചില പ്രവർത്ത​ന​ങ്ങൾ

  • പ്രസി​ദ്ധീ​ക​ര​ണങ്ങൾ: ഞങ്ങൾ ഓരോ വർഷവും ലക്ഷക്കണ​ക്കി​നു ബൈബി​ളു​ക​ളും മറ്റു ക്രിസ്‌തീയ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും പരിഭാ​ഷ​ചെ​യ്‌ത്‌, അച്ചടിച്ച്‌, വിതരണം ചെയ്യുന്നു. പണം ഒന്നും ഈടാ​ക്കാ​തെ​യാണ്‌ ഞങ്ങൾ അതു ചെയ്യു​ന്നത്‌. ഇല​ക്ട്രോ​ണിക്‌ രൂപത്തി​ലുള്ള പ്രസി​ദ്ധീ​ക​ര​ണങ്ങൾ ലഭ്യമാ​ക്കു​ന്ന​തി​നാ​യി ഞങ്ങൾ jw.org വെബ്‌സൈറ്റ്‌, JW ലൈ​ബ്രറി ആപ്ലി​ക്കേഷൻ എന്നിവ ഉപയോ​ഗി​ക്കു​ന്നു. അവയ്‌ക്കും ഞങ്ങൾ പണം ഈടാ​ക്കു​ന്നില്ല. അതു​പോ​ലെ പണം ഉണ്ടാക്കാ​നാ​യി ഞങ്ങൾ ഒരു പരസ്യ​വും സ്വീക​രി​ക്കു​ന്നു​മില്ല.

  • നിർമാ​ണ​പ്ര​വർത്ത​ന​ങ്ങ​ളും കേടു​പോ​ക്ക​ലും: ലോക​മെ​മ്പാ​ടു​മാ​യി ഞങ്ങൾ ലളിത​മായ ആരാധ​നാ​ല​യങ്ങൾ പണിയു​ക​യും കേടു​പോ​ക്കു​ക​യും ചെയ്യുന്നു. അവിടെ ഞങ്ങൾ കൂടി​വന്ന്‌ ദൈവത്തെ ആരാധി​ക്കു​ന്നു. അതു​പോ​ലെ ഞങ്ങൾ ബ്രാ​ഞ്ചോ​ഫീ​സു​ക​ളും പരിഭാ​ഷാ​കേ​ന്ദ്ര​ങ്ങ​ളും പണിയു​ക​യും കേടു​പോ​ക്കു​ക​യും ചെയ്യുന്നു. ഈ നിർമാ​ണ​വേ​ല​യിൽ അധിക​വും നിർവ​ഹി​ക്കു​ന്നതു ഞങ്ങളുടെ സ്വമേ​ധാ​സേ​വ​ക​രാണ്‌. അങ്ങനെ ഞങ്ങൾക്കു ചെലവു​ചു​രു​ക്കാൻ കഴിയു​ന്നു.

  • മേൽനോ​ട്ടം: ഞങ്ങളുടെ ലോകാ​സ്ഥാ​നം, ബ്രാ​ഞ്ചോ​ഫീസ്‌, പരിഭാ​ഷാ​കേ​ന്ദ്രം എന്നിവി​ട​ങ്ങ​ളി​ലെ​യും സഞ്ചാര​ശു​ശ്രൂ​ഷ​ക​രു​ടെ​യും പ്രവർത്ത​ന​ങ്ങളെ പിന്തു​ണ​യ്‌ക്കു​ന്നതു ലോക​വ്യാ​പ​ക​വേ​ല​യ്‌ക്കു​വേണ്ടി ലഭിക്കുന്ന സംഭാ​വ​നകൾ ഉപയോ​ഗി​ച്ചാണ്‌.

  • സുവി​ശേ​ഷ​വേല: സാക്ഷികൾ സന്തോ​ഷ​വാർത്ത പ്രസം​ഗി​ക്കു​ന്ന​തും മറ്റുള്ള​വരെ ദൈവ​വ​ചനം പഠിപ്പി​ക്കു​ന്ന​തും പണം കൈപ്പ​റ്റി​യല്ല. (2 കൊരി​ന്ത്യർ 2:17) എന്നാൽ ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌ത്യാ​നി​ക​ളെ​പ്പോ​ലെ പരിശീ​ലനം കിട്ടിയ ചില ശുശ്രൂ​ഷകർ തങ്ങളുടെ സമയത്തി​ന്റെ ഭൂരി​ഭാ​ഗ​വും സുവി​ശേ​ഷ​പ്ര​വർത്ത​ന​ത്തി​നു​വേണ്ടി ചെലവ​ഴി​ക്കു​ന്നു. അവരുടെ താമസ​സൗ​ക​ര്യം, മറ്റു അടിസ്ഥാന ആവശ്യങ്ങൾ എന്നിവയെ പിന്തു​ണ​യ്‌ക്കു​ന്ന​തി​നു​വേണ്ടി ഈ സംഭാ​വ​നകൾ ഉപയോ​ഗി​ക്കു​ന്നു.—ഫിലി​പ്പി​യർ 4:16, 17; 1 തിമൊ​ഥെ​യൊസ്‌ 5:17, 18.

  • പഠിപ്പി​ക്കൽ: ഞങ്ങളുടെ സമ്മേള​നങ്ങൾ, കൺ​വെൻ​ഷ​നു​കൾ എന്നിവ നടത്താ​നും ഈ സംഭാ​വ​നകൾ ഉപയോ​ഗി​ക്കു​ന്നു. അതുകൂ​ടാ​തെ ബൈബിൾ അടിസ്ഥാ​ന​മാ​ക്കി​യുള്ള ഓഡി​യോ, വീഡി​യോ പരിപാ​ടി​ക​ളും ഞങ്ങൾ പുറത്തി​റ​ക്കു​ന്നു. മൂപ്പന്മാ​രെ​യും മുഴു​സമയ ശുശ്രൂ​ഷ​ക​രെ​യും പരീശി​ലി​പ്പി​ക്കു​ന്ന​തി​നു ഞങ്ങൾ സ്‌കൂ​ളു​കൾ നടത്തുന്നു, അത്‌ അവരുടെ ഉത്തരവാ​ദി​ത്വം ഫലപ്ര​ദ​മാ​യി നിറ​വേ​റ്റാൻ അവരെ സഹായി​ക്കു​ന്നു.

  • ദുരി​താ​ശ്വാ​സ​പ്ര​വർത്ത​നങ്ങൾ: പ്രകൃ​തി​ദു​ര​ന്തങ്ങൾ, മനുഷ്യർ വരുത്തി​വെ​ക്കുന്ന മറ്റു ദുരി​തങ്ങൾ എന്നിവ മൂലം കഷ്ടപ്പെ​ടുന്ന ആളുകൾക്കു ഭക്ഷണം, വെള്ളം, പാർപ്പി​ടം എന്നിവ ഞങ്ങൾ കൊടു​ക്കു​ന്നു. ‘സഹവി​ശ്വാ​സി​കൾക്കു’ മാത്രമല്ല മറ്റുള്ള​വർക്കും ഇതിൽനിന്ന്‌ പ്രയോ​ജനം ലഭിക്കു​ന്നു.—ഗലാത്യർ 6:10, സത്യ​വേ​ദ​പു​സ്‌തകം.