വിവരങ്ങള്‍ കാണിക്കുക

യഹോ​വ​യു​ടെ സാക്ഷികൾ മിഷന​റി​വേല ചെയ്യാ​റു​ണ്ടോ?

യഹോ​വ​യു​ടെ സാക്ഷികൾ മിഷന​റി​വേല ചെയ്യാ​റു​ണ്ടോ?

ഉണ്ട്‌. താമസി​ക്കു​ന്നത്‌ എവി​ടെ​യാ​യാ​ലും, കണ്ടുമു​ട്ടു​ന്ന​വ​രോട്‌ ഞങ്ങളുടെ വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ കൂടെ​ക്കൂ​ടെ സംസാ​രി​ച്ചു​കൊണ്ട്‌ യഹോ​വ​യു​ടെ സാക്ഷികൾ എല്ലാവ​രും​ത​ന്നെ മിഷന​റി​മാ​രെ​പ്പോ​ലെ പ്രവർത്തി​ക്കാൻ ശ്രമി​ക്കു​ന്നു.—മത്തായി 28:19, 20.

കൂടാതെ, യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ചിലർ, സ്വന്തം രാജ്യ​ത്തു​ത​ന്നെ ബൈബിൾസ​ന്ദേ​ശം കേട്ടി​ട്ടി​ല്ലാ​ത്ത അനേക​രു​ള്ള സ്ഥലങ്ങൾ സന്ദർശി​ക്കു​ക​യോ അവി​ടേ​ക്കു മാറി​ത്താ​മ​സി​ക്കു​ക​യോ ചെയ്യുന്നു. മറ്റു ചില സാക്ഷികൾ ശുശ്രൂ​ഷ​യിൽ കൂടുതൽ ഏർപ്പെ​ടു​ന്ന​തി​നാ​യി വിദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേക്കു മാറി​ത്താ​മ​സി​ക്കു​ന്നു. യേശു പറഞ്ഞ ഈ പ്രവച​ന​നി​വൃ​ത്തി​യിൽ ഒരു പങ്കുണ്ടാ​യി​രി​ക്കു​ന്ന​തിൽ അവർ സന്തോ​ഷി​ക്കു​ന്നു: “നിങ്ങൾ ... ഭൂമി​യു​ടെ അറ്റംവ​രെ​യും എനിക്കു സാക്ഷികൾ ആയിരി​ക്കും.”—പ്രവൃ​ത്തി​കൾ 1:8.

മിഷന​റി​മാ​രിൽ ചിലർക്കു പ്രത്യേ​ക​പ​രി​ശീ​ല​നം നൽകാൻ 1943-ൽ ഞങ്ങൾ ഒരു സ്‌കൂൾ ആരംഭി​ച്ചു--വാച്ച്‌ട​വർ ഗിലെ​യാദ്‌ ബൈബിൾ സ്‌കൂൾ. അന്ന്‌ മുതൽ, 8000-ത്തിലധി​കം സാക്ഷികൾ ഈ സ്‌കൂ​ളിൽ പങ്കെടു​ത്തി​രി​ക്കു​ന്നു.