വിവരങ്ങള്‍ കാണിക്കുക

യഹോ​വ​യു​ടെ സാക്ഷികൾ മിശ്ര​വി​ശ്വാ​സി​ക​ളാ​ണോ?

യഹോ​വ​യു​ടെ സാക്ഷികൾ മിശ്ര​വി​ശ്വാ​സി​ക​ളാ​ണോ?

ദൈവ​വി​ശ്വാ​സ​ത്തെ​ക്കു​റിച്ച്‌ മറ്റു മതത്തിൽപ്പെ​ട്ട​വ​രോട്‌ സംസാ​രി​ക്കാൻ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ ഇഷ്ടമാണ്‌. എന്നാൽ മറ്റു മതവി​ശ്വാ​സി​ക​ളു​ടെ ആരാധ​നാ​ക്ര​മീ​ക​ര​ണ​ങ്ങ​ളിൽ ഉൾപ്പെ​ട്ടു​കൊണ്ട്‌ ഞങ്ങൾ മിശ്ര​വി​ശ്വാ​സം സ്വീക​രി​ക്കു​ന്നി​ല്ല. സത്യ​ക്രിസ്‌ത്യാ​നി​കളെ “പരസ്‌പ​ര​യോ​ജി​പ്പിൽ കൂട്ടി​യി​ണ​ക്കി​യി​രി​ക്കു​ന്നു” എന്നാണ്‌ ബൈബിൾ പറയു​ന്നത്‌. ഇതിനു പിന്നിലെ പ്രധാ​ന​കാ​ര​ണം വിശ്വാ​സ​ത്തി​ലു​ള്ള യോജി​പ്പാണ്‌. (എഫെസ്യർ 4:16; 1 കൊരി​ന്ത്യർ 1:10; ഫിലി​പ്പി​യർ 2:2) സ്‌നേഹം, അനുകമ്പ, ക്ഷമ എന്നിവ​പോ​ലു​ള്ള ഗുണങ്ങ​ളു​ടെ മൂല്യം അംഗീ​ക​രി​ക്കു​ന്ന​തി​ലും ഏറെ കാര്യങ്ങൾ ഇതിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. ഞങ്ങളുടെ മതവി​ശ്വാ​സ​ങ്ങൾ ബൈബി​ളിൽനി​ന്നു​ള്ള ശരിയായ അറിവി​നെ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യാണ്‌. അല്ലെങ്കിൽ ഞങ്ങളുടെ വിശ്വാ​സം വ്യർഥ​മാ​യി​പ്പോ​കും.—റോമർ 10:2, 3.

മറ്റു മതവി​ശ്വാ​സി​ക​ളു​ടെ ആരാധ​നാ​ക്ര​മീ​ക​ര​ണ​ങ്ങ​ളിൽ പങ്കെടു​ക്കു​ന്ന​തി​നെ ഒരേ നുകത്തിൻകീ​ഴിൽ രണ്ടുതരം മൃഗങ്ങളെ കെട്ടു​ന്ന​തി​നോ​ടാണ്‌ ബൈബിൾ ഉപമി​ക്കു​ന്നത്‌. ആ പൊരു​ത്ത​ക്കേട്‌ ഒരു ക്രിസ്‌ത്യാ​നി​യു​ടെ വിശ്വാ​സ​ത്തിന്‌ കോട്ടം വരുത്തും. (2 കൊരി​ന്ത്യർ 6:14-17) അതു​കൊണ്ട്‌ തന്റെ ശിഷ്യ​ന്മാർ മിശ്ര​വി​ശ്വാ​സം പിൻപ​റ്റാൻ യേശു അനുവ​ദി​ച്ചി​ല്ല. (മത്തായി 12:30; യോഹ​ന്നാൻ 14:6) ഇതു​പോ​ലെ മോശ​യി​ലൂ​ടെ നൽകിയ ദൈവ​നി​യ​മം, അയൽക്കാ​രു​ടെ ആരാധ​നാ​സ​മ്പ്ര​ദാ​യ​ങ്ങ​ളിൽ പങ്കെടു​ക്കു​ന്ന​തിൽനിന്ന്‌ പുരാതന ഇസ്രാ​യേ​ല്യ​രെ വിലക്കി. (പുറപ്പാട്‌ 34:11-14) പിന്നീട്‌ ഒരവസ​ര​ത്തിൽ വിശ്വസ്‌ത​രാ​യ ഇസ്രാ​യേ​ല്യർ മിശ്ര​വി​ശ്വാ​സം ഒഴിവാ​ക്കാ​നാ​യി മറ്റു മതവി​ശ്വാ​സി​ക​ളു​ടെ സഹായം സ്വീക​രി​ക്കു​ന്ന​തു​പോ​ലും വേണ്ടെ​ന്നു​വെ​ച്ചു.—എസ്ര 4:1-3.

യഹോ​വ​യു​ടെ സാക്ഷികൾ തങ്ങളുടെ വിശ്വാ​സ​ങ്ങ​ളെ​ക്കു​റിച്ച്‌ മറ്റു മതവി​ശ്വാ​സി​ക​ളോ​ടു സംസാ​രി​ക്കാ​റു​ണ്ടോ?

ഉണ്ട്‌. വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രോട്‌ സംസാ​രി​ക്കാൻ 2020-ൽ ഞങ്ങൾ 1,66,99,01,531 മണിക്കൂർ ചെലവ​ഴി​ച്ചു. സുവി​ശേ​ഷ​വേ​ല​യി​ലാ​യി​രി​ക്കു​മ്പോൾ അപ്പോസ്‌ത​ല​നാ​യ പൗലോ​സി​നെ​പ്പോ​ലെ ‘കഴിയു​ന്ന​ത്ര ആളുക​ളു​ടെ’ വിശ്വാ​സ​ങ്ങ​ളും ചിന്താ​രീ​തി​ക​ളും മനസ്സി​ലാ​ക്കാൻ ഞങ്ങൾക്കു സന്തോ​ഷ​മേ​യു​ള്ളൂ. (1 കൊരി​ന്ത്യർ 9:19-22) മറ്റുള്ള​വ​രോ​ടു സംസാ​രി​ക്കു​മ്പോൾ, ‘ആഴമായ ബഹുമാ​നം’ കാണി​ക്ക​ണ​മെ​ന്നു​ള്ള ബൈബിൾ നിർദേ​ശം അനുസ​രി​ക്കാൻ ഞങ്ങൾ ആത്മാർഥ​മാ​യി ശ്രമി​ക്കാ​റുണ്ട്‌.—1 പത്രോസ്‌ 3:15.