വിവരങ്ങള്‍ കാണിക്കുക

യഹോ​വ​യു​ടെ സാക്ഷികൾ മറ്റു മതങ്ങളെ വിലകു​റ​ച്ചു കാണുന്നുണ്ടോ?

യഹോ​വ​യു​ടെ സാക്ഷികൾ മറ്റു മതങ്ങളെ വിലകു​റ​ച്ചു കാണുന്നുണ്ടോ?

ഏതു മതത്തിൽപ്പെ​ട്ട​വ​രാ​യാ​ലും എല്ലാവ​രെ​യും ബഹുമാ​നി​ക്ക​ണം എന്ന ബൈബി​ളി​ന്റെ ഉപദേശം ഞങ്ങൾ പിൻപ​റ്റു​ന്നു. (1 പത്രോസ്‌ 2:17) ഉദാഹ​ര​ണ​ത്തിന്‌, ചില രാജ്യ​ങ്ങ​ളിൽ ലക്ഷക്കണ​ക്കിന്‌ യഹോ​വ​യു​ടെ സാക്ഷികളുണ്ട്‌. എന്നിരു​ന്നാ​ലും മറ്റു മതസം​ഘ​ട​ന​ക​ളെ നിരോ​ധി​ക്കാ​നോ അവർക്കു വിലക്കു​കൾ ഏർപ്പെ​ടു​ത്താ​നോ ഭരണകർത്താ​ക്ക​ളു​ടെ​യോ അധികാ​രി​ക​ളു​ടെ​യോ മേൽ ഞങ്ങൾ സമ്മർദം ചെലു​ത്താ​റി​ല്ല. ഞങ്ങളുടെ ധാർമി​ക​വും മതപര​വു​മാ​യ മൂല്യങ്ങൾ മറ്റുള്ള​വ​രു​ടെ മേൽ അടി​ച്ചേൽപ്പി​ക്കു​ന്ന നിയമങ്ങൾ പ്രാബ​ല്യ​ത്തിൽ കൊണ്ടു​വ​രാൻവേ​ണ്ടി ഞങ്ങൾ പ്രചാ​ര​ണ​ങ്ങൾ നടത്താ​റു​മി​ല്ല. പകരം, മറ്റുള്ളവർ ഞങ്ങളോ​ടു കാണി​ക്കാൻ പ്രതീ​ക്ഷി​ക്കു​ന്ന അതേ ആദരവ്‌ ഞങ്ങൾ അവരോ​ടും കാണി​ക്കു​ന്നു.—മത്തായി 7:12.