വിവരങ്ങള്‍ കാണിക്കുക

യഹോ​വ​യു​ടെ സാക്ഷികൾ ഒരു അമേരി​ക്കൻ മതവി​ഭാ​ഗ​മാ​ണോ?

യഹോ​വ​യു​ടെ സാക്ഷികൾ ഒരു അമേരി​ക്കൻ മതവി​ഭാ​ഗ​മാ​ണോ?

ഞങ്ങളുടെ ലോകാ​സ്ഥാ​നം അമേരി​ക്കൻ ഐക്യ​നാ​ടു​ക​ളി​ലാണ്‌. എന്നാൽ ഞങ്ങൾ ഒരു അമേരി​ക്കൻ മതവി​ഭാ​ഗ​മല്ല. പിൻവ​രു​ന്ന കാരണങ്ങൾ കാണുക:

  • ഒരു വ്യവസ്ഥാ​പി​ത മതത്തിൽനി​ന്നു വിഘടി​ച്ചു​പോ​യ ഒരു കൂട്ട​ത്തെ​യാണ്‌ ചിലർ മതവി​ഭാ​ഗ​മാ​യി നിർവ​ചി​ച്ചി​രി​ക്കു​ന്നത്‌. യഹോ​വ​യു​ടെ സാക്ഷികൾ മറ്റേ​തെ​ങ്കി​ലും മതവി​ഭാ​ഗ​ത്തിൽനി​ന്നു വിഘടി​ച്ചു​പോ​യ​വ​രല്ല. മറിച്ച്‌, ഒന്നാം നൂറ്റാ​ണ്ടിൽ ഉണ്ടായി​രു​ന്ന ക്രിസ്‌ത്യാ​നി​ത്വ​ത്തെ ഞങ്ങൾ പുനഃ​സ്ഥാ​പി​ച്ചി​രി​ക്കു​ക​യാണ്‌.

  • 230-ലധികം ദേശങ്ങ​ളി​ലും രാജ്യ​ങ്ങ​ളി​ലും യഹോ​വ​യു​ടെ സാക്ഷികൾ സജീവ​മാ​യി പ്രവർത്തി​ക്കു​ന്നുണ്ട്‌. ജീവി​ക്കു​ന്നത്‌ എവി​ടെ​യാ​ണെ​ങ്കി​ലും യഹോ​വ​യാം ദൈവ​ത്തി​നും യേശു​ക്രി​സ്‌തു​വി​നും ആണ്‌ ഞങ്ങളുടെ പരിപൂർണ​വി​ധേ​യ​ത്വം.—യോഹന്നാൻ 15:19; 17:15, 16.

  • ഞങ്ങളുടെ എല്ലാ പഠിപ്പി​ക്ക​ലു​ക​ളും ബൈബി​ളി​നെ ആധാര​മാ​ക്കി​യു​ള്ള​താണ്‌; ഐക്യ​നാ​ടു​ക​ളി​ലെ ഏതെങ്കി​ലും മതാചാ​ര്യ​ന്മാ​രു​ടെ ലിഖി​ത​ങ്ങ​ളെ അടിസ്ഥാ​ന​മാ​ക്കി​യു​ള്ളതല്ല.—1 തെസ്സ​ലോ​നി​ക്യർ 2:13.

  • ഞങ്ങൾ യേശു​ക്രി​സ്‌തു​വി​ന്റെ അനുഗാ​മി​ക​ളാണ്‌; ഏതെങ്കി​ലും മാനുഷ നേതാ​വി​ന്റെ​യല്ല.—മത്തായി 23:8-10.