വിവരങ്ങള്‍ കാണിക്കുക

ബൈബി​ള​ധ്യ​യ​നം എന്നാൽ എന്ത്‌?

ബൈബി​ള​ധ്യ​യ​നം എന്നാൽ എന്ത്‌?

യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ ഒരു ബൈബിൾ പഠനപ​രി​പാ​ടി ഉണ്ട്‌. പിൻവ​രു​ന്ന​തു​പോ​ലുള്ള ചോദ്യ​ങ്ങൾക്ക്‌ അത്‌ ഉത്തരം നൽകും:

  • ദൈവം ആരാണ്‌?

  • ദൈവം എന്നെക്കു​റിച്ച്‌ കരുത​ലു​ള്ള​വ​നാ​ണോ?

  • എന്റെ വിവാ​ഹ​ജീ​വി​തം എനിക്ക്‌ എങ്ങനെ മെച്ച​പ്പെ​ടു​ത്താം?

  • എനിക്ക്‌ ജീവി​ത​ത്തിൽ എങ്ങനെ സന്തോഷം കണ്ടെത്താം?

ഞങ്ങളുടെ ബൈബി​ള​ധ്യ​യ​ന​ത്തെ​ക്കു​റിച്ച്‌ അഥവാ ബൈബിൾ പഠനപ​രി​പാ​ടി​യെ​ക്കു​റിച്ച്‌ പലരും അറിയാൻ ആഗ്രഹി​ക്കു​ന്ന ചില ചോദ്യ​ങ്ങൾക്കു​ള്ള ഉത്തരമാണ്‌ താഴെ കൊടു​ത്തി​രി​ക്കു​ന്നത്‌.

എങ്ങനെ​യാണ്‌ ബൈബിൾ പഠിക്കു​ന്നത്‌? ആദ്യം​ത​ന്നെ, “ദൈവം” അല്ലെങ്കിൽ “വിവാഹം” പോലുള്ള വിഷയങ്ങൾ ഞങ്ങൾ തിര​ഞ്ഞെ​ടു​ക്കും. എന്നിട്ട്‌, ബൈബിൾ ഇതി​നോ​ടു​ള്ള ബന്ധത്തിൽ പറയുന്ന വ്യത്യ​സ്‌ത​വാ​ക്യ​ങ്ങൾ ഞങ്ങൾ പരി​ശോ​ധി​ക്കും. വാക്യങ്ങൾ തമ്മിൽ താരത​മ്യം ചെയ്യു​മ്പോൾ ഈ വിഷയ​ത്തെ​ക്കു​റി​ച്ചു​ള്ള ബൈബി​ളി​ന്റെ ആകമാ​ന​വീ​ക്ഷ​ണം ഞങ്ങൾക്കു ലഭിക്കും, അങ്ങനെ ബൈബിൾത​ന്നെ ബൈബി​ളി​ന്റെ അർഥം പറഞ്ഞു​ത​രാൻ ഞങ്ങൾ അനുവ​ദി​ക്കു​ന്നു.

ബൈബിൾപ​ഠ​ന​ത്തി​നു ഞങ്ങളെ സഹായി​ക്കു​ന്ന​തി​നാ​യി ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? എന്ന പുസ്‌ത​കം ഞങ്ങൾ ഉപയോ​ഗി​ക്കാ​റുണ്ട്‌. ദൈവം, യേശു, നമ്മുടെ ഭാവി എന്നിങ്ങ​നെ​യു​ള്ള വിഷയ​ങ്ങ​ളെ​ക്കു​റിച്ച്‌ ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു എന്ന്‌ ഈ പുസ്‌ത​കം വ്യക്തമാ​ക്കു​ന്നു.

ബൈബിൾ പഠിക്കു​ന്ന​തിന്‌ എന്തെങ്കി​ലും ഫീസ്‌ ഉണ്ടോ? ബൈബിൾ പഠിക്കു​ന്ന​തിന്‌ ഫീസോ പഠനസ​ഹാ​യി​കൾക്ക്‌ വിലയോ ഈടാ​ക്കു​ന്ന​തല്ല.

പഠനത്തി​ന്റെ ദൈർഘ്യം എത്രയാണ്‌? പല ആളുക​ളും ഞങ്ങളോ​ടൊ​പ്പം ബൈബിൾ പഠിക്കു​ന്ന​തിന്‌ ആഴ്‌ച​യിൽ ഒരു മണിക്കൂർ ചെലവ​ഴി​ക്കു​ന്നു. എന്നാൽ, ഇതിന്‌ ഒരു നിശ്ചി​ത​ദൈർഘ്യം ഇല്ല. നിങ്ങളു​ടെ സമയവും സൗകര്യ​വും അനുസ​രിച്ച്‌ തീരു​മാ​നി​ക്കാ​വു​ന്ന ഒരു കാര്യ​മാ​ണത്‌.

ബൈബി​ള​ധ്യ​യ​നം ആവശ്യ​പ്പെ​ട്ടു​ക​ഴി​ഞ്ഞാൽ എന്താണ്‌ അടുത്ത നടപടി? നിങ്ങൾക്കു സൗകര്യ​പ്ര​ദ​മാ​യ സമയത്തും സ്ഥലത്തും യഹോ​വ​യു​ടെ സാക്ഷി​ക​ളി​ലൊ​രാൾ നിങ്ങളെ സന്ദർശിച്ച്‌ ഞങ്ങളുടെ ബൈബിൾപ​ഠ​ന​പ​രി​പാ​ടി കാണി​ച്ചു​ത​രും. അതിനു വളരെ കുറച്ചു സമയമേ വേണ്ടൂ. താത്‌പ​ര്യ​മെ​ങ്കിൽ നിങ്ങൾക്കു പഠനം തുടരാം.

ബൈബിൾ പഠിക്കാൻ സമ്മതി​ച്ചാൽ യഹോ​വ​യു​ടെ സാക്ഷി​യാ​യി​ത്തീ​ര​ണ​മെ​ന്നാ​ണോ അതിന്‌ അർഥം? അല്ല. യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ ആളുകളെ ബൈബിൾ പഠിപ്പി​ക്കു​ന്നത്‌ ഇഷ്ടമാണ്‌. എന്നാൽ, ഞങ്ങളുടെ മതത്തിലെ അംഗമാ​യി​ത്തീ​രാൻ ഞങ്ങൾ ആരെയും നിർബ​ന്ധി​ക്കാ​റി​ല്ല. പകരം ബൈബിൾ പറയു​ന്നത്‌ എന്താ​ണെന്ന്‌ ഞങ്ങൾ സ്‌നേ​ഹ​പൂർവം കാണി​ച്ചു​കൊ​ടു​ക്കും. എന്തു വിശ്വ​സി​ക്ക​ണ​മെ​ന്നു തീരു​മാ​നി​ക്കാൻ ഓരോ​രു​ത്തർക്കും അവകാ​ശ​മുണ്ട്‌ എന്ന കാര്യം ഞങ്ങൾ മാനി​ക്കു​ന്നു.—1 പത്രോസ്‌ 3:15.