വിവരങ്ങള്‍ കാണിക്കുക

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്ത​ന​ത്തി​നു​വേണ്ട പണം എവി​ടെ​നി​ന്നാ​ണു ലഭിക്കുന്നത്‌?

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്ത​ന​ത്തി​നു​വേണ്ട പണം എവി​ടെ​നി​ന്നാ​ണു ലഭിക്കുന്നത്‌?

ഞങ്ങളുടെ പ്രസം​ഗ​വേ​ല​യ്‌ക്കു​വേണ്ട പണം പ്രധാ​ന​മാ​യും ലഭിക്കു​ന്നത്‌ യഹോ​വ​യു​ടെ സാക്ഷികൾ സ്വമേ​ധ​യാ നൽകുന്ന സംഭാവനകളിൽനിന്നാണ്‌. എന്നിരു​ന്നാ​ലും യോഗ​ങ്ങൾക്കി​ട​യിൽ ഞങ്ങൾ പണപ്പി​രി​വു നടത്തു​ന്നി​ല്ല; സഭാം​ഗ​ങ്ങ​ളു​ടെ​മേൽ ദശാംശം ചുമത്തു​ന്ന​തു​മി​ല്ല. (മത്തായി 10:7, 8) പകരം, ഞങ്ങളുടെ യോഗ​സ്ഥ​ല​ങ്ങ​ളിൽ സംഭാ​വ​ന​പ്പെ​ട്ടി​കൾ വെച്ചി​ട്ടുണ്ട്‌; ആരെങ്കി​ലും സംഭാവന നൽകാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ അവർക്ക്‌ ഈ പെട്ടി​ക​ളിൽ അതു നിക്ഷേ​പി​ക്കാ​വു​ന്ന​താണ്‌. സംഭാവന നൽകു​ന്ന​വ​രു​ടെ പേരുകൾ വെളി​പ്പെ​ടു​ത്തു​ന്നി​ല്ല.

ഞങ്ങൾക്ക്‌ ശമ്പളം​പ​റ്റു​ന്ന ഒരു പുരോ​ഹി​ത​വർഗം ഇല്ല; അതു​കൊ​ണ്ടു​ത​ന്നെ ചെലവു​കൾ തികച്ചും നിയ​ന്ത്രി​ക്ക​ത്ത​ക്ക​താണ്‌. കൂടാതെ, വീടു​തോ​റും പോകു​ന്ന​തിന്‌ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ യാതൊ​രു​വി​ധ സാമ്പത്തി​ക​സ​ഹാ​യ​വും ലഭിക്കു​ന്നി​ല്ല; ഞങ്ങളുടെ ആരാധ​നാ​ല​യ​ങ്ങൾ വളരെ ലളിത​മാണ്‌.

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ബ്രാഞ്ച്‌ ഓഫീ​സു​കൾക്കു ലഭിക്കുന്ന സംഭാ​വ​ന​ക​ളെ​ല്ലാം പ്രകൃ​തി​ദു​ര​ന്ത​ങ്ങ​ളാൽ ബാധി​ക്ക​പ്പെ​ട്ട​വ​രെ സഹായി​ക്കാ​നും മിഷന​റി​മാ​രെ​യും സഞ്ചാരശുശ്രൂഷകരെയും പിന്തു​ണ​യ്‌ക്കാ​നും വികസ്വര രാജ്യ​ങ്ങ​ളിൽ ആരാധ​നാ​ല​യ​ങ്ങൾ നിർമി​ക്കാ​നും ബൈബി​ളും ക്രിസ്‌തീ​യ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും അച്ചടിച്ച്‌ സഭകൾക്ക്‌ അയച്ചു​കൊ​ടു​ക്കാ​നും ആണ്‌ ഉപയോഗിക്കുന്നത്‌.

പ്രാ​ദേ​ശി​ക ചെലവു​ക​ളി​ലേ​ക്കാ​യോ ലോക​വ്യാ​പ​ക​വേ​ല​യ്‌ക്കാ​യോ അല്ലെങ്കിൽ രണ്ടിനും​വേ​ണ്ടി​യോ സംഭാവന ചെയ്യണ​മോ എന്നു തീരു​മാ​നി​ക്കു​ന്നത്‌ ഓരോ വ്യക്തി​യു​മാണ്‌. ഓരോ സഭയും പതിവാ​യി കണക്കു​റി​പ്പോർട്ടു​കൾ സഭാം​ഗ​ങ്ങ​ളു​ടെ മുമ്പാകെ അവതരി​പ്പി​ക്കാ​റുണ്ട്‌.