വിവരങ്ങള്‍ കാണിക്കുക

യഹോ​വ​യു​ടെ സാക്ഷികൾ എന്ന പേര്‌ അവർക്ക്‌ എങ്ങനെ ലഭിച്ചു?

യഹോ​വ​യു​ടെ സാക്ഷികൾ എന്ന പേര്‌ അവർക്ക്‌ എങ്ങനെ ലഭിച്ചു?

ബൈബി​ളിൽ പറഞ്ഞി​രി​ക്കു​ന്ന​പ്ര​കാ​രം യഹോവ എന്നത്‌ ദൈവ​ത്തി​ന്റെ പേരാണ്‌. (പുറപ്പാടു 6:3; സങ്കീർത്ത​നം 83:18) തനിക്കു ബോധ്യ​മു​ള്ള വിശ്വാ​സ​ങ്ങ​ളെ അല്ലെങ്കിൽ സത്യങ്ങ​ളെ​പ്പ​റ്റി സാക്ഷ്യം പറയു​ന്ന​വ​നെ​യാണ്‌ “സാക്ഷി” എന്നു പറയുന്നത്‌.

അതു​കൊണ്ട്‌ യഹോ​വ​യു​ടെ സാക്ഷികൾ എന്ന ഞങ്ങളുടെ പേര്‌ സകലത്തി​ന്റെ​യും സ്രഷ്ടാ​വാ​യ യഹോ​വ​യെ​ക്കു​റി​ച്ചു​ള്ള സത്യം ഘോഷി​ക്കു​ന്ന ക്രിസ്‌ത്യാ​നി​ക​ളു​ടെ ഒരു കൂട്ടമാ​യി ഞങ്ങളെ തിരി​ച്ച​റി​യി​ക്കു​ന്നു. (വെളിപാട്‌ 4:11) ഞങ്ങളുടെ ജീവി​ത​ത്തി​ലൂ​ടെ​യും ബൈബി​ളിൽനി​ന്നു പഠിച്ച കാര്യങ്ങൾ അറിയി​ക്കു​ന്ന​തി​ലൂ​ടെ​യും ഞങ്ങൾ മറ്റുള്ള​വ​രോ​ടു സാക്ഷീകരിക്കുന്നു.—യെശയ്യാവു 43:10-12; 1 പത്രോസ്‌ 2:12.