വിവരങ്ങള്‍ കാണിക്കുക

യഹോ​വ​യു​ടെ സാക്ഷികൾ പിറന്നാൾ ആഘോ​ഷി​ക്കാ​ത്തത്‌ എന്തു​കൊ​ണ്ടാണ്‌?

യഹോ​വ​യു​ടെ സാക്ഷികൾ പിറന്നാൾ ആഘോ​ഷി​ക്കാ​ത്തത്‌ എന്തു​കൊ​ണ്ടാണ്‌?

പിറന്നാ​ളാ​ഘോ​ഷങ്ങൾ ദൈവ​ത്തിന്‌ ഇഷ്ടമ​ല്ലെന്ന്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യ ഞങ്ങൾ വിശ്വ​സി​ക്കു​ന്നു. പിറന്നാൾ ആഘോ​ഷി​ക്ക​രു​തെ​ന്നു ബൈബിൾ വ്യക്തമാ​യി പറയു​ന്നി​ല്ല. പക്ഷേ അതി​നോ​ടു ബന്ധപ്പെട്ട ചില കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ആഴമായി ചിന്തി​ക്കാ​നും ദൈവത്തിൻറെ വീക്ഷണം മനസ്സി​ലാ​ക്കാ​നും ബൈബിൾ നമ്മളെ സഹായി​ക്കു​ന്നു. അത്തരം നാലു കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും അവയോ​ടു ബന്ധപ്പെട്ട ബൈബിൾത​ത്ത്വ​ങ്ങ​ളെ​ക്കു​റി​ച്ചും നമുക്കു നോക്കാം.

  1. പിറന്നാ​ളാ​ഘോ​ഷ​ങ്ങ​ളു​ടെ ഉത്ഭവം ക്രിസ്‌തീ​യ​മല്ല. ഒരു വ്യക്തി​യു​ടെ പിറന്നാൾ ദിവസം, “ദുഷ്ടാ​ത്മാ​ക്ക​ളും ദുഷ്ടശ​ക്തി​ക​ളും അയാളെ ഉപദ്രവിക്കാൻ സാധ്യ​ത​യു​ണ്ടെ​ന്നും ... സുഹൃ​ത്തു​ക്ക​ളു​ടെ സാന്നി​ധ്യ​വും ആശംസ​ക​ളും അയാളെ സംരക്ഷി​ക്കു​മെ​ന്നും” ഉള്ള വിശ്വാ​സ​മാ​ണു പിറന്നാ​ളാ​ഘോ​ഷ​ങ്ങൾക്കു പിന്നി​ലെന്ന്‌ ഒരു നിഘണ്ടു (Funk & Wagnalls Standard Dictionary of Folklore, Mythology, and Legend) പറയുന്നു. ജന്മദിന വിജ്ഞാ​നീ​യം (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​കം പറയുന്നു: “ജ്യോ​തി​ഷ​ശാ​സ്‌ത്രത്തെ അടിസ്ഥാ​ന​പ്പെ​ടു​ത്തി ജാതകം നോക്കു​ന്ന​തി​നു ജന്മനാൾ ആവശ്യ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ പുരാതനകാലങ്ങളിൽ ജന്മദി​ന​രേ​ഖ​കൾ സൂക്ഷി​ക്കു​മാ​യി​രു​ന്നു.” ആ പുസ്‌ത​കം തുടരു​ന്നു: “പിറന്നാ​ളാ​ഘോ​ഷ​ങ്ങൾക്ക്‌ ഉപയോ​ഗി​ക്കു​ന്ന മെഴു​കു​തി​രി​കൾക്ക്‌ ആഗ്രഹ​ങ്ങള്‌ സഫലമാ​ക്കാ​നു​ള്ള മന്ത്രശ​ക്തി​യു​ണ്ടെന്ന്‌ ആളുകൾ വിശ്വ​സി​ച്ചു​പോ​രു​ന്നു.”

    എന്നാൽ മുഹൂർത്തം നോക്കുക, മന്ത്ര​പ്ര​യോ​ഗ​വും ഭൂതവി​ദ്യ​യും നടത്തുക, ഭാവി​ഫ​ലം പറയുക എന്നിങ്ങ​നെ​യു​ള്ള കാര്യങ്ങൾ തെറ്റാ​ണെ​ന്നു ബൈബിൾ പറയുന്നു. (ആവർത്തനം 18:14; ഗലാത്യർ 5:19-21) പുരാ​ത​ന​കാ​ലത്ത്‌ ദൈവം ബാബി​ലോൺ എന്ന നഗരത്തെ ശിക്ഷി​ക്കാ​നു​ള്ള ഒരു കാരണം അവിടെയുള്ളവർ ജ്യോ​തി​ഷം ഉപയോ​ഗിച്ച്‌ ഭാവി​ഫ​ലം നോക്കി​യി​രു​ന്നു എന്നതാണ്‌. (യശയ്യ 47:11-15) യഹോ​വ​യു​ടെ സാക്ഷികൾ ഓരോ ആഘോ​ഷ​ങ്ങ​ളു​ടെ​യും വേരു തേടി പോകാ​റി​ല്ല. പക്ഷേ ബൈബിളിൽ വ്യക്തമായ നിർദേശങ്ങളുള്ളപ്പോൾ ഞങ്ങൾ അവ അവഗണി​ക്കാ​റി​ല്ല.

  2. ആദ്യകാ​ല​ത്തെ ക്രിസ്‌ത്യാ​നി​കൾ പിറന്നാൾ ആഘോ​ഷി​ക്കു​മാ​യി​രു​ന്നില്ല. “ജന്മദി​നാ​ച​ര​ണം ക്രിസ്‌തീ​യ​മ​ല്ലാ​ത്ത ഒരു ആഘോ​ഷ​മാ​യി അവർ കണക്കാക്കി” എന്നു വവിജ്ഞാനകോശം പറയുന്നു. അപ്പോ​സ്‌ത​ല​ന്മാ​രും യേശുവിൽനിന്ന്‌ കേട്ടു​പ​ഠി​ച്ച മറ്റുള്ള​വ​രും വെച്ച മാതൃ​ക​യാ​ണു ക്രിസ്‌ത്യാ​നി​ക​ളെ​ല്ലാം പിന്തു​ട​രേ​ണ്ടത്‌ എന്നു ബൈബിൾ വ്യക്തമാ​ക്കു​ന്നു.—2 തെസ്സ​ലോ​നി​ക്യർ 3:6.

  3. ക്രിസ്‌ത്യാ​നി​കൾ ആചരി​ക്കേണ്ട ഒരേ ഒരു ആചരണം ജനന​ത്തോ​ടല്ല, മരണ​ത്തോ​ടു ബന്ധപ്പെ​ട്ട​താണ്‌—യേശുവിറെ മരണ​ത്തോട്‌. (ലൂക്കോസ്‌ 22:17-20) ഇതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല. കാരണം, “മരണദി​വ​സം ജനനദി​വ​സ​ത്തെ​ക്കാ​ളും ഉത്തമം” എന്നാണു ബൈബിൾ പറയു​ന്നത്‌. (സഭാപ്രസംഗി 7:1) ഭൂമി​യി​ലെ യേശുവിൻറെ ജീവിതം അവസാ​നി​ക്കാ​റാ​യ​പ്പോ​ഴേ​ക്കും യേശു ദൈവ​മു​മ്പാ​കെ ഒരു നല്ല പേര്‌ സമ്പാദി​ച്ചി​രു​ന്നു. അങ്ങനെ യേശുവിൻറെ മരണദി​വ​സം ജനനദി​വ​സ​ത്തെ​ക്കാൾ പ്രാധാ​ന്യ​മു​ള്ള​താ​യി.—എബ്രായർ 1:4.

  4. ഒരു ദൈവദാസപോലും പിറന്നാൾ ആഘോ​ഷി​ച്ച​താ​യി ബൈബിൾ പറയു​ന്നി​ല്ല. അതു രേഖപ്പെടുത്താൻ വിട്ടു​പോ​യ​തല്ല. കാരണം, ദൈവത്തെ ആരാധി​ക്കാ​ത്ത രണ്ടു പേരുടെ പിറന്നാ​ളാ​ഘോ​ഷ​ങ്ങ​ളെ​ക്കു​റിച്ച്‌ ബൈബിളിൽ രേഖയുണ്ട്‌. പക്ഷേ അവ രണ്ടും മോശ​മാ​യ രീതി​യി​ലാ​ണു ചിത്രീ​ക​രി​ച്ചി​രി​ക്കു​ന്നത്‌.—ഉൽപത്തി 40:20-22; മർക്കോസ്‌ 6:21-29.

പിറന്നാൾ ആഘോഷിക്കാത്തതിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ കുട്ടി​കൾക്കു വിഷമം തോന്നാ​റു​ണ്ടോ?

എല്ലാ നല്ല മാതാ​പി​താ​ക്ക​ളെ​യും​പോ​ലെ സാക്ഷി​ക​ളും അവരുടെ കുട്ടി​ക​ളെ എപ്പോ​ഴും സ്‌നേ​ഹി​ക്കു​ന്നു. സമ്മാനങ്ങൾ കൊടു​ത്തു​കൊ​ണ്ടും രസകര​മാ​യ കൂടി​വ​ര​വു​കൾ നടത്തി​ക്കൊ​ണ്ടും അവർ ആ സ്‌നേഹം വർഷം മുഴുവൻ പ്രകടി​പ്പി​ക്കു​ന്നു. മക്കൾ പ്രതീ​ക്ഷി​ക്കാ​ത്ത​പ്പോൾ അവർക്കു സമ്മാനങ്ങൾ കൊടു​ത്തു​കൊണ്ട്‌ സാക്ഷികൾ ദൈവത്തിൻറെ മാതൃക പിൻപറ്റാൻ ശ്രമി​ക്കു​ന്നു. (മത്തായി 7:11) സാക്ഷി​ക​ളു​ടെ കുട്ടി​കൾക്ക്‌ ഇതിൽ ഒരു നഷ്ടബോ​ധ​വും തോന്നാ​റി​ല്ലെ​ന്നു പിൻവരുന്ന അഭി​പ്രാ​യ​ങ്ങൾ കാണി​ക്കു​ന്നു:

  • “ഒട്ടും പ്രതീ​ക്ഷി​ക്കാ​ത്ത​പ്പോൾ ഒരു സമ്മാനം കിട്ടുന്നതിൻറെ രസം പറഞ്ഞറിയിക്കാൻ പറ്റില്ല.”—റ്റാമി, 12 വയസ്സ്‌.

  • “എൻറെ പിറന്നാളിൻറെ പേരിൽ ആരും എനിക്കു സമ്മാനങ്ങൾ തരാറി​ല്ലെ​ങ്കി​ലും അച്ഛനും അമ്മയും എനിക്കു മറ്റു പലപ്പോ​ഴും സമ്മാനങ്ങൾ തരാറുണ്ട്‌. വിചാ​രി​ക്കാ​ത്ത സമയത്ത്‌ അതു കിട്ടു​ന്ന​താണ്‌ എനിക്ക്‌ ഇഷ്ടം!”—ഗ്രിഗറി, 11 വയസ്സ്‌.

  • “പത്തു മിനി​റ്റും കുറച്ച്‌ കേക്കും ഒരു പാട്ടും ഉണ്ടെങ്കിൽ ഒരു പാർട്ടിയായെന്നാണോ? ശരിക്കു​മു​ള്ള പാർട്ടി കാണണമെങ്കിൽ എൻറെ വീട്ടി​ലേ​ക്കു വാ.”—എറിക്ക്‌, 6 വയസ്സ്‌.