വിവരങ്ങള്‍ കാണിക്കുക

“എനിക്കു താത്‌പ​ര്യ​മി​ല്ല” എന്നു മുമ്പ്‌ പറഞ്ഞവ​രോട്‌ യഹോ​വ​യു​ടെ സാക്ഷികൾ വീണ്ടും സംസാ​രി​ക്കു​ന്നത്‌ എന്തുകൊണ്ട്‌?

“എനിക്കു താത്‌പ​ര്യ​മി​ല്ല” എന്നു മുമ്പ്‌ പറഞ്ഞവ​രോട്‌ യഹോ​വ​യു​ടെ സാക്ഷികൾ വീണ്ടും സംസാ​രി​ക്കു​ന്നത്‌ എന്തുകൊണ്ട്‌?

ദൈവ​ത്തോ​ടും അയൽക്കാ​രോ​ടും ഉള്ള സ്‌നേ​ഹ​ത്താൽ പ്രേരി​ത​രാ​യി യഹോ​വ​യു​ടെ സാക്ഷികൾ എല്ലാ ആളുക​ളോ​ടും ബൈബി​ളി​ന്റെ സന്ദേശം അറിയി​ക്കു​ന്നു. അതിൽ “എനിക്കു താത്‌പ​ര്യ​മി​ല്ല” എന്നു മുമ്പ്‌ പറഞ്ഞവ​രും ഉൾപ്പെ​ടു​ന്നു. (മത്തായി 22:37-39) ദൈവ​ത്തോ​ടു​ള്ള സ്‌നേഹം, ‘സമഗ്ര​മാ​യി സാക്ഷീ​ക​രി​ക്കാ​നു​ള്ള’ ദൈവ​പു​ത്ര​ന്റെ കല്‌പന അനുസ​രി​ക്കാൻ ഞങ്ങളെ പ്രേരി​പ്പി​ക്കു​ന്നു. (പ്രവൃത്തികൾ 10:42; 1 യോഹ​ന്നാൻ 5:3) ഇത്‌ ചെയ്യു​ന്ന​തിന്‌ ഒന്നില​ധി​കം തവണ ദൈവ​ത്തി​ന്റെ സന്ദേശ​വു​മാ​യി ആളുക​ളു​ടെ അടുക്കൽ ഞങ്ങൾ ചെല്ലുന്നു, പുരാ​ത​ന​നാ​ളി​ലെ പ്രവാ​ച​ക​ന്മാർ ചെയ്‌ത​തു​പോ​ലെ. (യിരെമ്യ 25:4) കാരണം ഞങ്ങൾ ഞങ്ങളുടെ അയൽക്കാ​രെ സ്‌നേ​ഹി​ക്കു​ന്നു. അതു​കൊ​ണ്ടാണ്‌ ജീവര​ക്ഷാ​ക​ര​മാ​യ ‘രാജ്യ​ത്തി​ന്റെ സുവി​ശേ​ഷം’ ആദ്യം താത്‌പ​ര്യം കാണി​ക്കാ​ത്ത​വർ ഉൾപ്പെടെ എല്ലാവ​രെ​യും അറിയി​ക്കാൻ ഞങ്ങൾ ശ്രമി​ക്കു​ന്നത്‌.—മത്തായി 24:14.

മുമ്പ്‌ താത്‌പ​ര്യം കാണി​ക്കാ​ത്ത വീടു​ക​ളിൽ വീണ്ടും മടങ്ങി​ച്ചെ​ല്ലു​മ്പോൾ മിക്ക​പ്പോ​ഴും ആളുകൾ താത്‌പ​ര്യം കാണി​ച്ചി​ട്ടുണ്ട്‌. അതിന്റെ മൂന്നു കാരണങ്ങൾ നോക്കുക:

  • ആളുകൾ താമസം മാറുന്നു.

  • വീട്ടിലെ മറ്റ്‌ അംഗങ്ങൾ താത്‌പ​ര്യം കാണി​ക്കു​ന്നു.

  • ആളുക​ളു​ടെ മനോ​ഭാ​വ​ത്തി​നു മാറ്റം വരുന്നു. ലോക​ത്തി​ലെ സംഭവ​ങ്ങ​ളോ വ്യക്തി​പ​ര​മാ​യ സാഹച​ര്യ​ങ്ങ​ളോ നിമിത്തം ചിലർ “ആത്മീയ ആവശ്യ​ത്തെ​ക്കു​റി​ച്ചു ബോധമുള്ളവർ” ആകുക​യും ബൈബി​ളി​ന്റെ സന്ദേശ​ത്തിൽ താത്‌പ​ര്യം കാണി​ക്കു​ക​യും ചെയ്യുന്നു. (മത്തായി 5:3) ഇനി മുമ്പ്‌ എതിർത്തി​രു​ന്ന​വർ പോലും അപ്പോ​സ്‌ത​ല​നാ​യ പൗലോ​സി​നെ​പ്പോ​ലെ മനോ​ഭാ​വ​ത്തിന്‌ മാറ്റം വരുത്തു​ന്നു.—1 തിമൊ​ഥെ​യൊസ്‌ 1:13.

എന്നിരു​ന്നാ​ലും ഞങ്ങളുടെ സന്ദേശം ഞങ്ങൾ ആരെയും അടി​ച്ചേൽപ്പി​ക്കാ​റി​ല്ല. (1 പത്രോസ്‌ 3:15) ആരാധ​ന​യോ​ടു​ള്ള ബന്ധത്തിൽ ഓരോ വ്യക്തി​യും സ്വന്തമാ​യി തീരു​മാ​ന​മെ​ടു​ക്കേ​ണ്ട​തു​ണ്ടെന്ന്‌ ഞങ്ങൾ വിശ്വ​സി​ക്കു​ന്നു.—ആവർത്തനം 30:19, 20.