വിവരങ്ങള്‍ കാണിക്കുക

യഹോ​വ​യു​ടെ സാക്ഷികൾ ആരാധ​ന​യിൽ കുരിശ്‌ ഉപയോ​ഗി​ക്കാ​ത്തത്‌ എന്തു​കൊണ്ട്‌?

യഹോ​വ​യു​ടെ സാക്ഷികൾ ആരാധ​ന​യിൽ കുരിശ്‌ ഉപയോ​ഗി​ക്കാ​ത്തത്‌ എന്തു​കൊണ്ട്‌?

ലോകമെങ്ങുമുള്ള അനേകം ആളുകൾ കുരി​ശി​നെ ക്രിസ്‌ത്യാ​നി​ത്വ​ത്തി​ന്റെ അടയാ​ള​മാ​യി വീക്ഷി​ക്കു​ന്നു. യഹോ​വ​യു​ടെ സാക്ഷികൾ ക്രിസ്‌ത്യാ​നി​ക​ളാ​ണെ​ങ്കി​ലും ആരാധ​ന​യിൽ അവർ കുരിശ്‌ ഉപയോ​ഗി​ക്കു​ന്നി​ല്ല. എന്തു​കൊണ്ട്‌?

ബൈബിൾ പറയു​ന്ന​ത​നു​സ​രിച്ച്‌ യേശു മരിച്ചത്‌ കുരി​ശി​ലല്ല, മറിച്ച്‌ ഒരു സാധാരണ സ്‌തം​ഭ​ത്തി​ലാണ്‌ എന്നതാണ്‌ അതിനുള്ള ഒരു കാരണം. കൂടാതെ, “വിഗ്ര​ഹാ​രാ​ധന വിട്ട്‌ ഓടു​വിൻ” എന്ന്‌ ബൈബിൾ ക്രിസ്‌ത്യാ​നി​കൾക്ക്‌ ശക്തമായ മുന്നറി​യിപ്പ്‌ നൽകുന്നു. ഇത്‌ അർഥമാ​ക്കു​ന്നത്‌ ആരാധ​ന​യിൽ കുരി​ശും ഉപയോ​ഗി​ക്ക​രുത്‌ എന്നാണ്‌.—1 കൊരി​ന്ത്യർ 10:14; 1 യോഹ​ന്നാൻ 5:21.

യേശു പറഞ്ഞ ഈ വാക്കുകൾ ഇവിടെ പ്രസക്ത​മാണ്‌: “നിങ്ങൾക്കു പരസ്‌പ​രം സ്‌നേഹം ഉണ്ടെങ്കിൽ, നിങ്ങൾ എന്റെ ശിഷ്യ​ന്മാ​രാ​കു​ന്നു​വെന്ന്‌ എല്ലാവ​രും അറിയും.” (യോഹന്നാൻ 13:34, 35) തന്റെ യഥാർഥ അനുഗാ​മി​ക​ളെ തിരി​ച്ച​റി​യി​ക്കു​ന്നത്‌ കുരി​ശോ മറ്റ്‌ ഏതെങ്കി​ലും അടയാ​ള​ങ്ങ​ളോ അല്ല, ആത്മത്യാ​ഗ​പ​ര​മാ​യ സ്‌നേ​ഹ​മാണ്‌ എന്ന്‌ യേശു അങ്ങനെ സൂചി​പ്പി​ച്ചു.