വിവരങ്ങള്‍ കാണിക്കുക

എനിക്ക്‌ എങ്ങനെ ഒരു യഹോ​വ​യു​ടെ സാക്ഷിയാകാം?

എനിക്ക്‌ എങ്ങനെ ഒരു യഹോ​വ​യു​ടെ സാക്ഷിയാകാം?

യഹോ​വ​യു​ടെ സാക്ഷിയാകാൻ ഒരു വ്യക്തി എന്തൊക്ക പടികൾ കൈ​ക്കൊ​ള്ള​ണ​മെ​ന്നു യേശു വിശദീ​ക​രി​ച്ചു. അതു നമുക്കു മത്തായി 28:19, 20 വാക്യങ്ങളിൽ കാണാം. യഹോ​വ​യെ​ക്കു​റിച്ച്‌ സാക്ഷ്യം പറയുന്ന ഒരു ക്രിസ്‌തുശിഷ്യനാകാൻ ഒരു വ്യക്തി എന്തു ചെയ്യണ​മെന്ന്‌ ആ ഭാഗം പറയുന്നു.

1. ബൈബിൾ പഠിപ്പി​ക്കു​ന്നത്‌ എന്താ​ണെ​ന്നു പഠിക്കുക. ‘പഠിപ്പിച്ച്‌ ശിഷ്യരാക്കാൻ’ യേശു അനുഗാ​മി​ക​ളോ​ടു പറഞ്ഞു. (മത്തായി 28:19, 20) “ശിഷ്യൻ” എന്ന വാക്കിൻറെ അക്ഷരാർഥം “വിദ്യാർഥി” എന്നാണ്‌. ജീവിതം സന്തോ​ഷ​മു​ള്ള​തും സംതൃ​പ്‌ത​വും ആക്കണമെങ്കിൽ എന്തു ചെയ്യണ​മെ​ന്നു ബൈബിൾ, പ്രത്യേ​കിച്ച്‌ യേശു പഠിപ്പിച്ച കാര്യങ്ങൾ നമുക്കു പറഞ്ഞു​ത​രു​ന്നു. (2 തിമൊ​ഥെ​യൊസ്‌ 3:16, 17) ഞങ്ങളുടെ സൗജന്യ ബൈബിൾപഠന പരിപാ​ടി​യി​ലൂ​ടെ ബൈബിൾ എന്താണു പഠിപ്പി​ക്കു​ന്ന​തെ​ന്നു മനസ്സിലാക്കാൻ നിങ്ങളെ സഹായി​ക്കു​ന്ന​തി​നു ഞങ്ങൾക്കു സന്തോ​ഷ​മേ​യു​ള്ളൂ.—മത്തായി 10:7, 8; 1 തെസ്സ​ലോ​നി​ക്യർ 2:13.

2. പഠിക്കുന്ന കാര്യങ്ങൾക്കനുസരിച്ച്‌ പ്രവർത്തിക്കുക. ബൈബിൾ പഠിക്കുന്നവർ ‘(താൻ) കൽപ്പി​ച്ച​തൊ​ക്കെ​യും പ്രമാ​ണി​ക്ക​ണ​മെ​ന്നു’ യേശു പറഞ്ഞു. (മത്തായി 28:20) ബൈബിൾപഠനം എന്നതു​കൊണ്ട്‌ കുറെ വിവരങ്ങൾ മനസ്സി​ലാ​ക്കു​ക എന്നതു മാത്രമല്ല അർഥം. ചിന്തക​ളി​ലും പെരു​മാ​റ്റ​ത്തി​ലും വരുത്തേണ്ട പ്രകട​മാ​യ മാറ്റങ്ങ​ളും അതിൽ ഉൾപ്പെടുന്നു. (പ്രവൃത്തികൾ 10:42; എഫെസ്യർ 4:22-29; എബ്രായർ 10:24, 25) യേശുവിൻറെ കല്‌പനകൾ അനുസരിക്കുന്നവർ ദൈവ​മാ​യ യഹോ​വ​യ്‌ക്കു ജീവിതം സമർപ്പിച്ചുകൊണ്ട്‌ യേശു​വി​നെ അനുഗ​മി​ക്കാ​നു​ള്ള വ്യക്തി​പ​ര​മാ​യ തീരുമാനമെടുക്കാൻ പ്രേരി​ത​രാ​യി​ത്തീ​രു​ന്നു.—മത്തായി 16:24.

3: സ്‌നാ​ന​പ്പെ​ടു​ക. (മത്തായി 28:19) ബൈബിളിൽ സ്‌നാ​ന​പ്പെ​ടു​ന്ന​തി​നെ ഒരു അടക്കം ചെയ്യലി​നോ​ടാണ്‌ ഉപമി​ച്ചി​രി​ക്കു​ന്നത്‌. (റോമർ 6:2-4 താരത​മ്യം ചെയ്യുക.) കഴിഞ്ഞ​കാ​ല​ജീ​വി​ത​ഗതി സംബന്ധിച്ച്‌ മരിക്കു​ക​യും പുതിയ ഒരു ജീവിതം ആരംഭി​ക്കു​ക​യും ചെയ്യുന്നതിൻറെ അടയാ​ള​മാണ്‌ അത്‌. യേശു പറഞ്ഞ ആദ്യത്തെ രണ്ടു പടികൾ നിങ്ങൾ പൂർത്തിയാക്കിയെന്നും ഒരു ശുദ്ധമായ മനസ്സാ​ക്ഷി​ക്കാ​യി ദൈവ​ത്തോ​ടു യാചി​ക്കു​ക​യാ​ണെ​ന്നും ഉള്ളതിൻറെ ഒരു പരസ്യ​പ്ര​ക​ട​ന​മാ​ണു നിങ്ങളു​ടെ സ്‌നാനം.—എബ്രായർ 9:14; 1 പത്രോസ്‌ 3:21.

സ്‌നാനപ്പെടാൻ എനിക്കു യോഗ്യ​ത​യു​ണ്ടോ എന്ന്‌ എങ്ങനെ അറിയാം?

സഭയിലെ മൂപ്പന്മാ​രോ​ടു സംസാ​രി​ക്കു​ക. സ്‌നാനപ്പെടുന്നതിൽ ഉൾപ്പെടുന്നത്‌ എന്താ​ണെ​ന്നു നിങ്ങൾ മനസ്സി​ലാ​ക്കി​യി​ട്ടു​ണ്ടെ​ന്നും പഠിക്കു​ന്ന​തി​ന​നു​സ​രിച്ച്‌ കാര്യങ്ങൾ ചെയ്യു​ന്നു​ണ്ടെ​ന്നും ദൈവ​ത്തി​നു സ്വമന​സ്സാ​ലെ നിങ്ങ​ളെ​ത്ത​ന്നെ സമർപ്പിച്ചിട്ടുണ്ടെന്നും അവർ ഉറപ്പാ​ക്കും.—പ്രവൃ​ത്തി​കൾ 20:28; 1 പത്രോസ്‌ 5:1-3.

മാതാപിതാക്കൾ സാക്ഷികളാണെങ്കിൽ കുട്ടികൾ ഈ പടികൾ സ്വീക​രി​ക്കേ​ണ്ട​തു​ണ്ടോ?

ഉണ്ട്‌. ബൈബിൾ ആവശ്യ​പ്പെ​ടു​ന്ന​തു​പോ​ലെ​തന്നെ ഞങ്ങൾ കുട്ടി​ക​ളെ “യഹോ​വ​യു​ടെ ശിക്ഷണ​ത്തി​ലും അവന്റെ ചിന്തകൾക്ക്‌ അനുസൃ​ത​മാ​യും” ആണ്‌ വളർത്തുന്നത്‌. (എഫെസ്യർ 6:4) എന്നാൽ വളർന്നുവരുമ്പോൾ സ്‌നാ​ന​ത്തി​നു​ള്ള യോഗ്യത നേടണമെങ്കിൽ ബൈബിൾ പഠിക്ക​ണോ അതിന​നു​സ​രിച്ച്‌ ജീവി​ക്ക​ണോ എന്നതു സംബന്ധിച്ച്‌ അവർ വ്യക്തി​പ​ര​മാ​യ ഒരു തീരു​മാ​ന​മെ​ടു​ക്കേ​ണ്ട​തുണ്ട്‌. (റോമർ 12:2) ആരാധന സംബന്ധി​ച്ചു​ള്ള തീരു​മാ​നം ഓരോ വ്യക്തി​യു​ടേ​തു​മാണ്‌.—റോമർ 14:12; ഗലാത്യർ 6:5.