വിവരങ്ങള്‍ കാണിക്കുക

ഒറ്റ ബൈബിൾപ​ഠ​ന​ത്തിൽനിന്ന്‌. . .

ഒറ്റ ബൈബിൾപ​ഠ​ന​ത്തിൽനിന്ന്‌. . .

 ഗ്വാട്ടി​മാ​ല​യി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാണ്‌ മാർറ്റ. കെക്‌ചി ഭാഷക്കാ​രായ ആളുക​ളോ​ടു ബൈബി​ളി​ലെ സന്ദേശം അറിയി​ക്കാൻ മാർറ്റ ആ ഭാഷ പഠിക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഒരു ദിവസം അവി​ടെ​യുള്ള ആശുപ​ത്രി​യിൽനിന്ന്‌ ഇറങ്ങി​പ്പോ​കുന്ന ഒരാളെ മാർറ്റ ശ്രദ്ധിച്ചു. അയാളെ കണ്ടിട്ട്‌, മലമ്പ്ര​ദേ​ശ​ത്തുള്ള ഏതോ കെക്‌ചി ഗ്രാമ​ക്കാ​ര​നാ​ണെന്നു തോന്നി. യഹോ​വ​യു​ടെ സാക്ഷികൾ അധികം പ്രവർത്തി​ക്കാത്ത ഒരു സ്ഥലമാ​യി​രു​ന്നു അത്‌. മാർറ്റ പതിയെ അദ്ദേഹ​ത്തി​ന്റെ അടു​ത്തേക്കു ചെന്ന്‌, കെക്‌ചി ഭാഷയിൽ തനിക്ക്‌ അറിയാ​വുന്ന ഏതാനും വാക്കു​കൾവെച്ച്‌ സംസാ​രി​ക്കാൻ തുടങ്ങി.

 താൻ അദ്ദേഹത്തെ ബൈബിൾ പഠിപ്പി​ക്കാൻ തയ്യാറാ​ണെന്നു മാർറ്റ അറിയി​ച്ചു. അദ്ദേഹം വളരെ സന്തോ​ഷ​ത്തോ​ടെ സമ്മതി​ച്ചെ​ങ്കി​ലും തന്റെ കൈയിൽ അതിനുള്ള പണമി​ല്ലെന്ന്‌ പറഞ്ഞു. എന്നാൽ യഹോ​വ​യു​ടെ സാക്ഷികൾ ആളുകളെ ബൈബിൾ പഠിപ്പി​ക്കു​ന്നത്‌ സൗജന്യ​മാ​യി​ട്ടാ​ണെന്നു മാർറ്റ വിശദീ​ക​രി​ച്ചു. വേണ​മെ​ങ്കിൽ ഫോണി​ലൂ​ടെ പഠിക്കാ​മെ​ന്നും വീട്ടി​ലുള്ള എല്ലാവർക്കും അതിൽ പങ്കെടു​ക്കാ​മെ​ന്നും മാർറ്റ പറഞ്ഞു. അദ്ദേഹം സമ്മതിച്ചു. അദ്ദേഹ​ത്തി​നു സ്‌പാ​നിഷ്‌ ഭാഷ വായി​ക്കാ​നും സംസാ​രി​ക്കാ​നും അറിയാ​മാ​യി​രു​ന്ന​തു​കൊണ്ട്‌ മാർറ്റ അദ്ദേഹ​ത്തി​നു വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ന്റെ ഒരു സ്‌പാ​നിഷ്‌ പ്രതി കൊടു​ത്തു. ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? എന്ന ബൈബിൾപ​ഠ​ന​സ​ഹാ​യി​യു​ടെ ഒരു കെക്‌ചി ഭാഷാ പ്രതി​യും മാർറ്റ കൊടു​ത്തു. തൊട്ട​ടുത്ത ആഴ്‌ച അദ്ദേഹ​വും ഭാര്യ​യും രണ്ടു മക്കളും മാർറ്റ​യു​ടെ​കൂ​ടെ ഫോണി​ലൂ​ടെ ബൈബിൾ പഠിക്കാൻ തുടങ്ങി. ആഴ്‌ച​യിൽ രണ്ടുതവണ അവർ പഠനം നടത്തു​മാ​യി​രു​ന്നു. മാർറ്റ പറയുന്നു: “എനിക്കു കെക്‌ചി അത്ര നന്നായി അറിയി​ല്ലാ​യി​രു​ന്ന​തു​കൊണ്ട്‌ ഞങ്ങൾ സ്‌പാ​നിഷ്‌ ഭാഷയി​ലാണ്‌ പഠനം നടത്തി​യത്‌. ഞങ്ങൾ പറയു​ന്നത്‌ അദ്ദേഹം ഭാര്യക്കു പരിഭാ​ഷ​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കും. മക്കൾക്കു പക്ഷേ സ്‌പാ​നിഷ്‌ അറിയാ​മാ​യി​രു​ന്നു.”

 അദ്ദേഹം വാസ്‌ത​വ​ത്തിൽ അവിടത്തെ പള്ളിയി​ലെ ഒരു വൈദി​ക​നാ​യി​രു​ന്നു. ബൈബി​ളിൽനിന്ന്‌ പുതു​താ​യി പഠിക്കുന്ന വിവരങ്ങൾ അദ്ദേഹം തന്റെ ഇടവകാം​ഗ​ങ്ങ​ളെ​യും പഠിപ്പി​ക്കാൻ തുടങ്ങി. കേട്ട കാര്യങ്ങൾ ഇഷ്ടപ്പെട്ട ഇടവകാം​ഗങ്ങൾ, ഇതെല്ലാം എവി​ടെ​നിന്ന്‌ പഠിച്ച​താ​ണെന്ന്‌ അദ്ദേഹ​ത്തോ​ടു ചോദി​ച്ചു. മാർറ്റ​യോ​ടൊ​പ്പ​മുള്ള ബൈബിൾപ​ഠ​ന​ത്തെ​ക്കു​റിച്ച്‌ അദ്ദേഹം അവരോ​ടു പറഞ്ഞ​പ്പോൾ, പതി​യെ​പ്പ​തി​യെ അവർ ഓരോ​രു​ത്ത​രാ​യി അതിൽ പങ്കെടു​ക്കാൻതു​ടങ്ങി. അധികം വൈകാ​തെ, മാർറ്റ​യോ​ടൊ​പ്പം ഫോണി​ലൂ​ടെ ആഴ്‌ച​തോ​റും ബൈബിൾ പഠിക്കു​ന്ന​വ​രു​ടെ എണ്ണം 15 ആയി ഉയർന്നു. കൂടി​വ​രു​ന്ന​വർക്കെ​ല്ലാം വ്യക്തമാ​യി കേൾക്കാ​നാ​യി ഫോണി​ന​ടുത്ത്‌ ഒരു മൈക്ക്‌ വെച്ചായി പിന്നീട്‌ അവരുടെ പഠനം.

 ഈ ബൈബിൾപ​ഠ​ന​ത്തെ​ക്കു​റിച്ച്‌ മാർറ്റ തന്റെ സഭയിലെ മൂപ്പന്മാ​രോ​ടു പറഞ്ഞ​പ്പോൾ, അവരി​ലൊ​രാൾ ഈ ബൈബിൾവി​ദ്യാർഥി​കൾ താമസി​ക്കുന്ന ഗ്രാമം സന്ദർശി​ച്ചു. മറ്റൊരു ഗ്രാമ​ത്തിൽ സർക്കിട്ട്‌ മേൽവിചാരകൻ a നടത്തുന്ന ഒരു പൊതു​പ്ര​സം​ഗം കേൾക്കാൻ അദ്ദേഹം അവരെ ക്ഷണിച്ചു. അവി​ടെ​നിന്ന്‌ ഒരു മണിക്കൂർ കാറി​ലും പിന്നെ രണ്ടു മണിക്കൂർ നടന്നും വേണമാ​യി​രു​ന്നു ആ ഗ്രാമ​ത്തിൽ എത്താൻ. അവർ വരാ​മെന്നു സമ്മതിച്ചു, 17 പേരാണ്‌ ഹാജരാ​യത്‌.

 കുറച്ച്‌ ആഴ്‌ച​കൾക്കു ശേഷം, ആ സർക്കിട്ട്‌ മേൽവി​ചാ​ര​ക​നും മറ്റു ചില സാക്ഷി​ക​ളും ആ ബൈബിൾ വിദ്യാർഥി​ക​ളോ​ടൊ​പ്പം നാലു ദിവസം ചെലവ​ഴി​ച്ചു. രാവി​ലെ​തോ​റും അവർ jw.org-ൽനിന്ന്‌ കെക്‌ചി ഭാഷയി​ലുള്ള ബൈബി​ള​ധിഷ്‌ഠിത വീഡി​യോ​കൾ കാണു​ക​യും ഇന്ന്‌ യഹോ​വ​യു​ടെ ഇഷ്ടം ചെയ്യു​ന്നത്‌ ആരാണ്‌? എന്ന ലഘുപ​ത്രിക പഠിക്കു​ക​യും ചെയ്യും. ഉച്ച കഴിഞ്ഞ്‌ JW പ്രക്ഷേ​പ​ണ​ത്തിൽനി​ന്നുള്ള പലപല വീഡി​യോ​കൾ കാണും. ഓരോ ബൈബിൾ വിദ്യാർഥി​യെ​യും ഒറ്റയ്‌ക്കൊ​റ്റയ്‌ക്കു ബൈബിൾ പഠിപ്പി​ക്കാൻ വെവ്വേറെ അധ്യാ​പ​ക​രെ​യും സർക്കിട്ട്‌ മേൽവി​ചാ​രകൻ ക്രമീ​ക​രി​ച്ചു.

 ആ നാലു ദിവസം അടുത്തുള്ള കെക്‌ചി ഗ്രാമ​ങ്ങ​ളിൽ പ്രസം​ഗ​പ്ര​വർത്തനം നടത്തു​ക​യും ചെയ്‌ത സാക്ഷികൾ ആളുകളെ ഒരു പ്രത്യേക മീറ്റി​ങ്ങി​നു ക്ഷണിച്ചു. 47 പേരാണ്‌ കൂടി​വ​ന്നത്‌. അവരെ​യെ​ല്ലാം വ്യക്തി​പ​ര​മാ​യി ബൈബിൾ പഠിപ്പി​ക്കാൻ തയ്യാറാ​ണെന്നു സഹോ​ദ​രങ്ങൾ അറിയി​ച്ചു. 11 കുടും​ബ​ങ്ങ​ളാണ്‌ ആ വാഗ്‌ദാ​നം സ്വീക​രി​ച്ചത്‌.

 കുറച്ച്‌ മാസങ്ങൾക്കു ശേഷം, ആ ആദ്യത്തെ ഗ്രാമ​ത്തിൽ എല്ലാ വാരാ​ന്ത​ങ്ങ​ളി​ലും മീറ്റിങ്ങ്‌ നടത്താൻ മൂപ്പന്മാർ ക്രമീ​ക​രണം ചെയ്‌തു. ഇന്ന്‌ അവിടെ 40 പേരോ​ളം പതിവാ​യി യോഗ​ങ്ങൾക്കു വരാറുണ്ട്‌. സഹോ​ദ​രങ്ങൾ അവിടെ യേശു​വി​ന്റെ മരണത്തി​ന്റെ ഓർമ ആചരണം നടത്തി​യ​പ്പോൾ 91 പേരാണ്‌ ഹാജരാ​യത്‌. എത്ര സന്തോ​ഷ​മാ​യി​രു​ന്നു അവർക്ക്‌!

 ഈ സംഭവ​ങ്ങ​ളു​ടെ​യൊ​ക്കെ തുടക്ക​ത്തെ​ക്കു​റി​ച്ചും, അത്‌ ഇവിടം​വരെ എത്തിയ​തി​നെ​ക്കു​റി​ച്ചും ഓർത്തു​കൊണ്ട്‌ മാർറ്റ പറയുന്നു: “എനിക്ക്‌ യഹോ​വ​യോ​ടു നന്ദിയുണ്ട്‌. എന്നേ​ക്കൊണ്ട്‌ അധിക​മൊ​ന്നും ചെയ്യാൻ കഴിയി​ല്ലെന്ന്‌ ചില​പ്പോ​ഴൊ​ക്കെ എനിക്കു തോന്നാ​റുണ്ട്‌. എന്നാൽ നമ്മൾ ദൈവ​ത്തി​ന്റെ കൈയി​ലെ ഉപകര​ണ​ങ്ങ​ളാ​ണ​ല്ലോ. ആ ഗ്രാമീ​ണ​രു​ടെ ഹൃദയ​ത്തിൽ എന്താണു​ള്ള​തെന്ന്‌ കണ്ട യഹോവ, അവരെ തന്റെ ജനത്തിന്റെ ഭാഗമാ​ക്കി. അതെ, യഹോവ അവരെ സ്‌നേ​ഹി​ക്കു​ന്നു.”

a യഹോവയുടെ സാക്ഷി​കൾക്കി​ട​യി​ലെ ഒരു നിയമിത ശുശ്രൂ​ഷ​ക​നാണ്‌ സർക്കിട്ട്‌ മേൽവി​ചാ​രകൻ എന്ന്‌ അറിയ​പ്പെ​ടു​ന്നത്‌. ഏതാണ്ട്‌ 20 സഭകൾ ചേരുന്ന ഒരു സർക്കി​ട്ടി​ലെ സഭക​ളെ​ല്ലാം അദ്ദേഹം സന്ദർശി​ക്കും.