മക്കളെ സ്‌നേ​ഹി​ക്കാ​നും സംരക്ഷി​ക്കാ​നും അവർക്ക് മാർഗ​നിർദേ​ശം നൽകാ​നും, അവരെ ദൈവ​ത്തിൽനി​ന്നു​ള്ള ദാനമാ​യി വീക്ഷി​ക്കാ​നും ബൈബിൾ മാതാ​പി​താ​ക്ക​ളെ ഉപദേ​ശി​ക്കു​ന്നു. (സങ്കീർത്ത​നം 127:3; സദൃശ​വാ​ക്യ​ങ്ങൾ 1:8; എഫെസ്യർ 6:1-4) അവരെ സംരക്ഷി​ക്കേണ്ട മേഖല​ക​ളിൽ ഒന്ന് ലൈം​ഗി​ക ചൂഷണ​മാണ്‌.

പതിറ്റാ​ണ്ടു​ക​ളാ​യി, യഹോ​വ​യു​ടെ സാക്ഷികൾ മെച്ചമായ കുടും​ബ​ബ​ന്ധ​ങ്ങൾ ആസ്വദി​ക്കാൻ സഹായി​ക്കു​ന്ന വിവരങ്ങൾ പ്രസി​ദ്ധീ​ക​രി​ക്കു​ക​യും വിതരണം ചെയ്യു​ക​യും ചെയ്‌തി​ട്ടുണ്ട്. അതുകൂ​ടാ​തെ, കുട്ടി​ക​ളെ ലൈം​ഗി​ക ചൂഷണ​ത്തിൽനിന്ന് സംരക്ഷി​ക്കു​ന്ന​തി​നും ലൈം​ഗി​ക ചൂഷക​രെ​ക്കു​റിച്ച് കുട്ടി​ക​ളെ ബോധ​വ​ത്‌ക​രി​ക്കു​ന്ന​തി​നും മാതാ​പി​താ​ക്ക​ളെ സഹായി​ക്കു​ന്ന വിവരങ്ങൾ അവർ പ്രസി​ദ്ധീ​ക​രി​ച്ചി​ട്ടുണ്ട്. ഇത്തരം വിഷയ​ങ്ങ​ളിൽ ഉചിത​മാ​യ മാർഗ​നിർദേ​ശം നൽകുന്ന, യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രി​ച്ച ഏതാനും ചില ലേഖന​ങ്ങ​ളും മറ്റും ആണ്‌ താഴെ​ക്കൊ​ടു​ത്തി​രി​ക്കു​ന്നത്‌. ഇവ എത്ര ഭാഷക​ളിൽ, എത്ര പ്രതികൾ വീതം പ്രസി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ടെന്ന് ശ്രദ്ധി​ക്കു​ക. *

 • വിഷയം: അഗമ്യ​ഗ​മ​നം—ഒരു നിഗൂഢ കുറ്റകൃ​ത്യം

  • പ്രസി​ദ്ധീ​ക​ര​ണം: 1981 ഫെബ്രു​വ​രി 8 ലക്കം ഉണരുക!

  • മൊത്തം പ്രതികൾ: 78,00,000

  • മൊത്തം ഭാഷകൾ: 34

 • വിഷയം: നിഷി​ദ്ധ​ബ​ന്ധ​ത്തി​ന്‍റെ ഇരകൾക്കു സഹായം

  • പ്രസി​ദ്ധീ​ക​ര​ണം: 1983 ഒക്‌ടോ​ബർ 1 ലക്കം വീക്ഷാ​ഗോ​പു​രം

  • മൊത്തം പ്രതികൾ: 1,00,50,000

  • മൊത്തം ഭാഷകൾ: 102

 • വിഷയങ്ങൾ: ശിശു​ദ്രോ​ഹം—ഓരോ അമ്മയു​ടെ​യും ദുഃസ്വ​പ്‌നം; ശിശു​ദ്രോ​ഹം—‘അത്തരം ഒരു കാര്യം ആരു ചെയ്യും?’; ശിശു​ദ്രോ​ഹം—നിങ്ങൾക്ക് നിങ്ങളു​ടെ കുട്ടിയെ സംരക്ഷി​ക്കാൻ കഴിയും

  • പ്രസി​ദ്ധീ​ക​ര​ണം: 1985 ജനുവരി 22 ലക്കം ഉണരുക!

  • മൊത്തം പ്രതികൾ: 98,00,000

  • മൊത്തം ഭാഷകൾ: 54

 • വിഷയങ്ങൾ: ശിശു​ദ്രോ​ഹ​ത്തി​ന്‍റെ നിഷ്‌ക​ള​ങ്ക​രാ​യ ഇരകൾ; ശിശു​ദ്രോ​ഹ​ത്തി​ന്‍റെ നിഗൂഢ മുറി​വു​കൾ

  • പ്രസി​ദ്ധീ​ക​ര​ണം: 1991 ഒക്‌ടോ​ബർ 8 ലക്കം ഉണരുക!

  • മൊത്തം പ്രതികൾ: 1,29,80,000

  • മൊത്തം ഭാഷകൾ: 64

 • വിഷയങ്ങൾ: നിങ്ങളു​ടെ കുട്ടി അപകട​ത്തിൽ!; നമ്മുടെ കുട്ടി​ക​ളെ എങ്ങനെ സംരക്ഷി​ക്കാം?; വീട്ടി​നു​ള്ളി​ലെ മുൻക​രു​ത​ലു​കൾ

  • പ്രസി​ദ്ധീ​ക​ര​ണം: 1993 ഒക്‌ടോ​ബർ 8 ലക്കം ഉണരുക!

  • മൊത്തം പ്രതികൾ: 1,32,40,000

  • മൊത്തം ഭാഷകൾ: 67

 • വിഷയം: മക്കളെ സംരക്ഷി​ക്കു​ക

  • പ്രസി​ദ്ധീ​ക​ര​ണം: പൊതു​ജ​ന​സേ​വന അറിയിപ്പ് വീഡി​യോ നമ്പർ 4, 2002-ൽ പ്രസി​ദ്ധീ​ക​രി​ച്ചത്‌

  • മൊത്തം ഭാഷകൾ: 2

 • വിഷയം: യഹോവ യേശു​വി​നെ സംരക്ഷിച്ച വിധം

 • വിഷയങ്ങൾ: അച്ഛനമ്മ​മാ​രു​ടെ പേടി​സ്വ​പ്‌നം; നിങ്ങളു​ടെ കുട്ടി​ക​ളെ എങ്ങനെ സംരക്ഷി​ക്കാം?; നിങ്ങളു​ടെ കുടും​ബം ഒരു അഭയസ്ഥാ​ന​മാ​യി​രി​ക്കട്ടെ!

  • പ്രസി​ദ്ധീ​ക​ര​ണം: 2007 ഒക്‌ടോ​ബർ ലക്കം ഉണരുക!

  • മൊത്തം പ്രതികൾ: 3,42,67,000

  • മൊത്തം ഭാഷകൾ: 81

 • വിഷയങ്ങൾ: ലൈം​ഗി​ക ചൂഷക​രിൽനി​ന്നും എനിക്ക് എന്നെത്തന്നെ എങ്ങനെ സംരക്ഷി​ക്കാം?; മാതാ​പി​താ​ക്കൾ ചോദി​ക്കു​ന്ന ചോദ്യ​ങ്ങൾ: എന്‍റെ കുട്ടി​യോട്‌ ലൈം​ഗി​ക​കാ​ര്യ​ങ്ങ​ളെ​ക്കു​റിച്ച് ഞാൻ സംസാ​രി​ക്കേ​ണ്ട​തു​ണ്ടോ?

  • പ്രസി​ദ്ധീ​ക​ര​ണം: യുവജ​ന​ങ്ങൾ ചോദി​ക്കു​ന്ന ചോദ്യ​ങ്ങ​ളും—പ്രാ​യോ​ഗി​ക​മാ​യ ഉത്തരങ്ങ​ളും—വാല്യം 1, അധ്യായം 32-ഉം അനുബ​ന്ധ​വും, 2011-ൽ പ്രസി​ദ്ധീ​ക​രി​ച്ചത്‌

  • മൊത്തം പ്രതികൾ: 1,83,81,635

  • മൊത്തം ഭാഷകൾ: 65

 • വിഷയം: ലൈം​ഗി​ക​ത​യെ​പ്പ​റ്റി മാതാ​പി​താ​ക്കൾക്ക് എങ്ങനെ മക്കളെ പഠിപ്പി​ക്കാൻ കഴിയും?

  • പ്രസി​ദ്ധീ​ക​ര​ണം: jw.org വെബ്‌​സൈറ്റ്‌; 2013 സെപ്‌റ്റം​ബർ 5-ന്‌ പ്രസി​ദ്ധീ​ക​രി​ച്ച ലേഖനം

  • മൊത്തം ഭാഷകൾ: 64

ലൈം​ഗി​ക ചൂഷക​രിൽനി​ന്നു​ള്ള ഉപദ്രവം ഒഴിവാ​ക്കാൻ യഹോ​വ​യു​ടെ സാക്ഷികൾ മാതാ​പി​താ​ക്ക​ളെ​യും കുട്ടി​ക​ളെ​യും ബോധ​വ​ത്‌ക​രി​ക്കു​ന്ന​തിൽ തുടരും.

^ ഖ. 3 പ്രസിദ്ധീകരണത്തീയതി ഇംഗ്ലീഷ്‌ പതിപ്പി​ന്‍റേ​താണ്‌.