വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

റോ​സ്റ്റോവ്‌ ഓൺ ഡോൺ സുന്ദര​മാ​ക്കു​ന്ന​തിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളും പങ്കു​ചേർന്നു

റോ​സ്റ്റോവ്‌ ഓൺ ഡോൺ സുന്ദര​മാ​ക്കു​ന്ന​തിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളും പങ്കു​ചേർന്നു

2015 മെയ്‌ 20-ന്‌, തെക്കൻ റഷ്യയി​ലെ ഏറ്റവും വലിയ നഗരമായ റോ​സ്റ്റോവ്‌ ഓൺ ഡോണി​ലെ ഉന്നതാ​ധി​കാ​രി​കൾ നന്ദി അറിയി​ച്ചു​കൊണ്ട് യഹോ​വ​യു​ടെ സാക്ഷി​കൾക്ക് ഒരു കത്ത്‌ എഴുതി. “വസന്തകാ​ലത്ത്‌ നഗരം സുന്ദര​മാ​ക്കു​ന്ന​തിൽ മുഖ്യ​പങ്ക് വഹിച്ച​തി​നെ” അഭിന​ന്ദി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു കത്ത്‌.

റോ​സ്റ്റോവ്‌ ഓൺ നഗരം സുന്ദര​മാ​ക്കാ​നു​ള്ള ആ സമൂഹ​ത്തി​ന്‍റെ യത്‌ന​ത്തിൽ നാലു സഭകളിൽനി​ന്നു​ള്ള യഹോ​വ​യു​ടെ സാക്ഷികൾ പങ്കെടു​ത്തു. വഴി​യോ​ര​ങ്ങ​ളി​ലും നദീതീ​ര​ത്തും കെട്ടി​ക്കി​ടന്ന ചപ്പുച​വ​റു​ക​ളും മാലി​ന്യ​ങ്ങ​ളും ശേഖരിച്ച് അവർ കവറു​ക​ളി​ലാ​ക്കി. ഏതാനും മണിക്കൂ​റു​കൾകൊണ്ട് 300-ഓളം കവറു​ക​ളാണ്‌ അവർ നിറച്ചത്‌. പിന്നീട്‌ അത്‌ ട്രക്കു​ക​ളിൽ കയറ്റി​ക്കൊ​ണ്ടു​പോ​യി.

ആ സമൂഹത്തെ സഹായി​ക്കാൻ യഹോ​വ​യു​ടെ സാക്ഷികൾ ഇത്ര താത്‌പ​ര്യം കാണി​ച്ചത്‌ എന്തു​കൊ​ണ്ടാണ്‌? 67 വയസ്സുള്ള റെയ്‌സ പറയുന്നു: “മാറി​നിൽക്കാൻ എനിക്കു കഴിഞ്ഞില്ല. എന്‍റെ നഗരം വൃത്തി​യു​ള്ള​താ​യി​രി​ക്കാ​നും അങ്ങനെ​യൊ​രു ചുറ്റു​പാ​ടിൽ എല്ലാവ​രും ജീവി​ക്കാ​നും ഞാൻ ആഗ്രഹി​ക്കു​ന്നു. ഞങ്ങൾ ചെയ്യുന്ന പ്രവർത്ത​നം കുറച്ച് പേരേ അറിയൂ എങ്കിലും ഞാൻ ഇതു ശരിക്കും ആസ്വദി​ക്കു​ന്നു. ഒന്നുമ​ല്ലെ​ങ്കി​ലും ദൈവ​മാ​യ യഹോവ ഇതു കാണു​ന്നു​ണ്ട​ല്ലോ.” അലക്‌സാൻഡെർ പറഞ്ഞത്‌ ഇങ്ങനെ​യാണ്‌: “ഞങ്ങൾ ആളുക​ളോട്‌ പ്രസം​ഗി​ക്കു​ക മാത്രമല്ല അവർക്കു​വേ​ണ്ടി സേവന​വും ചെയ്യുന്നു. എന്‍റെ അയൽക്കാർക്കു​വേ​ണ്ടി എന്തെങ്കി​ലും ചെയ്യാൻ കഴിയു​മ്പോൾ എനിക്കു വളരെ സന്തോ​ഷ​വും സംതൃപ്‌തി​യും തോന്നു​ന്നു.”

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ അർപ്പണ​മ​നോ​ഭാ​വം നിരീ​ക്ഷ​ക​രിൽ മതിപ്പു​ള​വാ​ക്കി. അവർ കൂലി​യൊ​ന്നും മേടി​ക്കാ​തെ​യാണ്‌ ഇങ്ങനെ ചെയ്യു​ന്ന​തെന്ന് അറിഞ്ഞ​പ്പോൾ അവിടത്തെ ഒരു താമസ​ക്കാ​രൻ അതിശ​യി​ച്ചു​പോ​യി. ശുചീ​ക​ര​ണ​പ്ര​വർത്ത​ന​ത്തിൽ അവരോ​ടൊ​പ്പം ചേരാൻ അദ്ദേഹ​വും തീരു​മാ​നി​ച്ചു. പിന്നീട്‌ അദ്ദേഹം പറഞ്ഞത്‌ ഇങ്ങനെ​യാണ്‌: “വൃത്തി​യാ​ക്കു​ന്ന പ്രവർത്ത​നം ഇത്ര രസകര​മാ​ണെ​ന്നും അതിൽനിന്ന് ഇത്ര സംതൃപ്‌തി കിട്ടു​മെ​ന്നും ഞാൻ സ്വപ്‌ന​ത്തിൽപ്പോ​ലും വിചാ​രി​ച്ചി​ല്ല!” അദ്ദേഹം ഇങ്ങനെ​യും പറഞ്ഞു: “നിങ്ങളിൽ ചിലർ ഇവിടെ താമസി​ക്കു​ന്ന​വർപോ​ലു​മല്ല, എന്നിട്ടും ഞങ്ങൾക്കു​വേ​ണ്ടി ഇവിടം വൃത്തി​യാ​ക്കാൻ നിങ്ങൾ വന്നു!

ചെറി​യൊ​രു കൂട്ടം യഹോ​വ​യു​ടെ സാക്ഷികൾ ഇത്രയും മാലി​ന്യം ശേഖരി​ച്ചത്‌ നഗരത്തി​ലെ ഉന്നതോ​ദ്യോ​ഗ​സ്ഥ​രിൽ ഒരാളു​ടെ ശ്രദ്ധയിൽപ്പെ​ട്ടു. അവർ നിറച്ച കവറു​ക​ളു​ടെ അടുത്ത്‌ നിറുത്തി അദ്ദേഹം അവരുടെ ഫോട്ടോ എടുത്തിട്ട് ഇങ്ങനെ പറഞ്ഞു: “ഈ പണി എങ്ങനെ​യാണ്‌ ചെയ്യേ​ണ്ട​തെന്ന് മറ്റുള്ള​വർക്ക് കാണി​ച്ചു​കൊ​ടു​ക്കാ​മ​ല്ലോ!”

കൂടുതല്‍ അറിയാന്‍

ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?

യഹോവയുടെ സാക്ഷികൾ ഏതുതരം ആളുകളാണ്‌?

യഹോയുടെ സാക്ഷിളിൽ എത്രപേരെ നിങ്ങൾക്ക് അറിയാം? വാസ്‌തത്തിൽ, ഞങ്ങൾ ആരാണ്‌?