വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

മധ്യയൂ​റോ​പ്പി​ലെ അഭയാർഥി​ക​ളെ സഹായി​ക്കു​ന്നു

മധ്യയൂ​റോ​പ്പി​ലെ അഭയാർഥി​ക​ളെ സഹായി​ക്കു​ന്നു

കഴിഞ്ഞ കുറച്ച് വർഷങ്ങ​ളാ​യി ആഫ്രി​ക്ക​യിൽനി​ന്നും മധ്യപൂർവ ദേശങ്ങ​ളിൽനി​ന്നും തെക്കേ ഏഷ്യയിൽനി​ന്നും യൂറോ​പ്പി​ലേക്ക് അഭയാർഥി​കൾ കുടി​യേ​റു​ന്നു. അവർക്കു ഭക്ഷണവും താമസ​സൗ​ക​ര്യ​വും ആരോ​ഗ്യ​പ​രി​ച​ര​ണ​വും നൽകാ​നാ​യി അവിടു​ത്തെ ഏജൻസി​ക​ളും സാമൂ​ഹി​ക​പ്ര​വർത്ത​ക​രും ശ്രമി​ക്കു​ക​യാണ്‌.

അഭയാർഥി​ക​ളു​ടെ ശാരീ​രി​കാ​വ​ശ്യ​ങ്ങൾ മാത്രം നിവർത്തി​ച്ചാൽ പോരാ. പെട്ടെ​ന്നു​ണ്ടാ​യ നടുക്കം നിമിത്തം അവരിൽ പലരും മാനസി​ക​പ്ര​ശ്‌ന​ങ്ങൾ നേരി​ടു​ന്നു. അതു​കൊണ്ട് അവർക്ക് ആശ്വാ​സ​വും പ്രത്യാ​ശ​യും നൽകേ​ണ്ട​തുണ്ട്. മധ്യയൂ​റോ​പ്പി​ലെ യഹോ​വ​യു​ടെ സാക്ഷികൾ അഭയാർഥി​ക​ളു​ടെ പ്രശ്‌ന​ങ്ങൾ കേൾക്കു​ക​യും അവർക്കു ബൈബി​ളിൽനി​ന്നു​ള്ള ആശ്വാ​സ​ക​ര​മാ​യ വചനങ്ങൾ കാണി​ച്ചു​കൊ​ടു​ക്കു​ക​യും ചെയ്‌തു​കൊണ്ട് അവരെ സഹായി​ക്കു​ന്നു.

ബൈബി​ളിൽനി​ന്നുള്ള ആശ്വാസം

2015 ആഗസ്റ്റ് മുതൽ ഓസ്‌ട്രി​യ​യി​ലും ജർമനിയിലും ഉള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ 300-ലധികം സഭകൾ അഭയാർഥി​കൾക്ക് ആശ്വാസം നൽകാ​നാ​യി പ്രത്യേ​ക​ശ്ര​മം ചെയ്യുന്നു. പിൻവ​രു​ന്ന ചോദ്യ​ങ്ങൾക്കു ബൈബി​ളിൽനിന്ന് ഉത്തരം നൽകി​യ​പ്പോൾ അഭയാർഥി​കൾ അതിനെ അങ്ങേയറ്റം വിലമ​തി​ച്ച​താ​യി അവർ ശ്രദ്ധിച്ചു:

മധ്യയൂ​റോ​പ്പി​ലെ ബ്രാ​ഞ്ചോ​ഫീ​സിൽനിന്ന് നാലു ടണ്ണില​ധി​കം ബൈബിൾപ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളാണ്‌ 2015 ആഗസ്റ്റി​നും ഒക്‌ടോ​ബ​റി​നും ഇടയ്‌ക്ക് അവിടു​ത്തെ സാക്ഷികൾ ആവശ്യ​പ്പെ​ട്ടത്‌. ആ പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ അവർ വില​യൊ​ന്നും ഈടാ​ക്കാ​തെ അഭയാർഥി​കൾക്കു നൽകി.

ഭാഷ ഒരു തടസ്സമാ​യി​ല്ല

മിക്ക അഭയാർഥി​കൾക്കും അവരുടെ മാതൃ​ഭാ​ഷ മാത്രമേ അറിയാ​വൂ. അതു​കൊണ്ട് ലേഖന​ങ്ങ​ളും വീഡി​യോ​ക​ളും നൂറു​ക​ണ​ക്കിന്‌ ഭാഷക​ളിൽ ലഭ്യമായ jw.org വെബ്‌​സൈറ്റ്‌ സാക്ഷികൾ ഉപയോ​ഗി​ച്ചു. ജർമനി​യി​ലെ എർഫർട്ടിൽ സ്വമേ​ധ​യാ സേവി​ക്കു​ന്ന മത്ഥിയാ​സും പെട്ര​യും ഇങ്ങനെ പറഞ്ഞു: “ചില സമയത്ത്‌ ആംഗ്യ​ങ്ങ​ളും ചിത്ര​ങ്ങ​ളും വരകളും ഉപയോ​ഗി​ച്ചാണ്‌ ഞങ്ങൾ കാര്യം ധരിപ്പി​ച്ചത്‌.” അഭയാർഥി​കൾക്ക് അവരുടെ മാതൃ​ഭാ​ഷ​യിൽ ബൈബിൾസ​ന്ദേ​ശം പറഞ്ഞു​കൊ​ടു​ക്കാ​നാ​യി JW ഭാഷാ​സ​ഹാ​യി ആപ്ലി​ക്കേ​ഷ​നും സാക്ഷികൾ പ്രയോ​ജ​ന​പ്പെ​ടു​ത്തി. ഇനി മറ്റു ചിലരാ​ക​ട്ടെ, പല ഭാഷക​ളിൽ തിരു​വെ​ഴു​ത്തു​കൾ വായി​ക്കാ​നും വീഡി​യോ​കൾ കാണാ​നും കഴിയുന്ന JW ലൈ​ബ്ര​റി ആപ്ലി​ക്കേ​ഷൻ ഉപയോ​ഗി​ച്ചു.

ആവേ​ശോ​ജ്ജ്വ​ല​മായ പ്രതി​ക​ര​ണം

ജർമനി​യി​ലെ ഷ്വിൻഫർട്ടിൽനി​ന്നു​ള്ള സാക്ഷി​ക​ളാ​യ ദമ്പതികൾ പറഞ്ഞു: “ഒരു വലിയ കൂട്ടം ആളുകൾ ഞങ്ങൾക്കു ചുറ്റും കൂടി. രണ്ടര മണിക്കൂ​റു​കൊണ്ട് 360-ഓളം പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളാണ്‌ അഭയാർഥി​കൾ സ്വീക​രി​ച്ചത്‌. തല അൽപ്പം കുമ്പി​ട്ടു​കൊണ്ട് പലരും ഞങ്ങളോ​ടു​ള്ള നന്ദി കാണിച്ചു.” ജർമനി​യി​ലെ ഡെറ്റ്‌സിൽനി​ന്നു​ള്ള സ്വമേ​ധാ​സേ​വ​ക​നാ​യ വോൾഫ്‌ഗാങ്ങ് പറഞ്ഞത്‌ ഇങ്ങനെ​യാണ്‌: “ആരെങ്കി​ലും അവരിൽ താത്‌പ​ര്യ​മെ​ടു​ക്കു​ന്നതു കാണു​മ്പോൾ അഭയാർഥി​കൾക്ക് വലിയ സന്തോ​ഷ​മാ​യി​രു​ന്നു. ചില സമയത്ത്‌ അഞ്ചും ആറും ഭാഷക​ളിൽ അവർ പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ ചോദി​ച്ചു.”

മിക്കവ​രും അപ്പോൾത്ത​ന്നെ പ്രസി​ദ്ധീ​ക​ര​ണം വായി​ച്ചു​തു​ട​ങ്ങി. മറ്റു ചിലർ സാക്ഷി​ക​ളോ​ടു നന്ദി പറയാ​നാ​യി തിരി​ച്ചു​വ​ന്നു. ജർമനി​യി​ലെ ബർലിനിൽനിന്നുള്ള ഒരു സാക്ഷി​യാ​യ ഇലോങ്ക പറയുന്നു: “രണ്ടു ചെറു​പ്പ​ക്കാർ കുറച്ച് പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ എടുത്തു. അര മണിക്കൂർ കഴിഞ്ഞ​പ്പോൾ ഏതാനും ബ്രെഡ്ഡു​മാ​യി അവർ തിരി​ച്ചു​വ​ന്നു. അവരുടെ നന്ദി അറിയി​ക്കാൻ ഇതല്ലാതെ മറ്റൊ​ന്നും കൈയി​ലി​ല്ലെന്ന് അവർ പറഞ്ഞു.”

“നന്ദി, ഒരുപാട്‌ നന്ദി!”

സാമൂ​ഹി​ക​പ്ര​വർത്ത​ക​രും അധികാ​രി​ക​ളും അയൽക്കാ​രും സാക്ഷി​ക​ളു​ടെ സ്വമേ​ധാ​സേ​വ​ന​ത്തെ വിലമ​തി​ക്കു​ന്നു. 300 അഭയാർഥി​ക​ളു​ടെ കാര്യം നോക്കുന്ന ഒരു സാമൂ​ഹി​ക​പ്ര​വർത്ത​കൻ പറഞ്ഞത്‌ ഇങ്ങനെ​യാണ്‌: “അന്യ​ദേ​ശ​ത്തു​ള്ള ഇവരുടെ കാര്യ​ത്തിൽ ഇത്ര താത്‌പ​ര്യം കാണി​ക്കു​ന്ന​തിന്‌ നന്ദി, ഒരുപാട്‌ നന്ദി!” മാതൃ​ഭാ​ഷ​യി​ലു​ള്ള പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ അവർക്കു വായി​ക്കാൻ കൊടു​ക്കു​ന്നത്‌ സാക്ഷികൾ ചെയ്യുന്ന നല്ലൊരു കാര്യ​മാ​ണെന്ന് അഭയാർഥി​ക്യാ​മ്പി​ലെ മറ്റൊരു സാമൂ​ഹി​ക​പ്ര​വർത്ത​കൻ പറഞ്ഞു. “കാരണം മൂന്നു നേരം ആഹാരം കഴിക്കുക എന്നല്ലാതെ മറ്റൊ​ന്നും അവർക്ക് ഇപ്പോൾ ചെയ്യാ​നി​ല്ല.”

ഓസ്‌ട്രി​യ​യിൽ താമസി​ക്കു​ന്ന സ്റ്റീഫനും ഭാര്യ മാരി​യ​ണും തങ്ങളുടെ സ്വമേ​ധാ​സേ​വ​ന​ത്തി​ന്‍റെ ഉദ്ദേശ്യ​ത്തെ​ക്കു​റിച്ച് പട്രോ​ളിങ്ങ് ഡ്യൂട്ടി​യി​ലാ​യി​രു​ന്ന രണ്ടു പോലീ​സു​കാ​രോട്‌ വിശദീ​ക​രി​ച്ചു. പോലീ​സു​കാർ അവരോട്‌ നന്ദി പറയു​ക​യും രണ്ടു പുസ്‌ത​ക​ങ്ങൾ ആവശ്യ​പ്പെ​ടു​ക​യും ചെയ്‌തു. മാരിയൺ ഓർക്കു​ന്നു: “വീണ്ടും​വീ​ണ്ടും നമ്മുടെ പ്രവർത്ത​ന​ത്തെ അഭിന​ന്ദിച്ച് അവർ സംസാ​രി​ച്ചു.”

ഏതു കാലാ​വ​സ്ഥ​യി​ലും സാക്ഷികൾ അഭയാർഥി​ക​ളോ​ടു കാണി​ക്കു​ന്ന സ്‌നേഹം ഓസ്‌ട്രി​യ​യി​ലെ ഒരു സ്‌ത്രീ ശ്രദ്ധിച്ചു. ക്യാമ്പി​ലു​ള്ള​വർക്കു സാധനങ്ങൾ സ്ഥിരമാ​യി സംഭാവന ചെയ്‌തി​രു​ന്ന ആ സ്‌ത്രീ ഒരു ദിവസം ഇങ്ങനെ പറഞ്ഞു: “അഭയാർഥി​കൾക്ക് ഭൗതി​ക​സ​ഹാ​യം ആവശ്യ​മാണ്‌. എന്നാൽ ഒരു ശുഭ​പ്ര​തീ​ക്ഷ​യാണ്‌ അവർക്ക് അതിലും ആവശ്യം. അതുത​ന്നെ​യാണ്‌ നിങ്ങൾ നൽകു​ന്ന​തും!”