വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

തായ്‌ലൻഡി​ലെ സ്‌കൂൾ കുട്ടി​ക​ളെ വിജയ​ത്തി​ലെ​ത്താൻ സഹായി​ക്കു​ന്നു

തായ്‌ലൻഡി​ലെ സ്‌കൂൾ കുട്ടി​ക​ളെ വിജയ​ത്തി​ലെ​ത്താൻ സഹായി​ക്കു​ന്നു

രണ്ടായി​ര​ത്തി​പ്പ​ന്ത്രണ്ട് ഡിസം​ബ​റി​ന്‍റെ ആരംഭ​ത്തോ​ടെ, തായ്‌ലൻഡി​ലെ യഹോ​വ​യു​ടെ സാക്ഷികൾ സ്‌കൂൾ കുട്ടി​ക​ളെ വിജയ​ത്തി​ലേക്ക് കൈപി​ടി​ച്ചു​യർത്താൻ ഒരു പ്രത്യേ​ക​പ​രി​പാ​ടി ആസൂ​ത്ര​ണം ചെയ്‌തു. മുതിർന്ന 20-ഓളം സാക്ഷികൾ ബാങ്കോ​ക്കി​ലെ സ്‌കൂ​ളു​കൾ സന്ദർശി​ക്കാൻ തീരു​മാ​നി​ക്കു​ക​യും അവിടെ മേൽനോ​ട്ടം വഹിക്കു​ന്ന​വ​രെ കണ്ട് അവിടത്തെ അധ്യാ​പ​കർക്കും കുട്ടി​കൾക്കും 2012 ഒക്‌ടോ​ബർ ഉണരുക! കൊടു​ക്കാൻ ക്രമീ​ക​രി​ച്ചു. “സ്‌കൂ​ളിൽ വിജയം വരിക്കാൻ എങ്ങനെ കഴിയും” (ഇംഗ്ലീഷ്‌) എന്നതാ​യി​രു​ന്നു ആ മാസി​ക​യു​ടെ മുഖ്യ​വി​ഷ​യം.

ആ പരിപാ​ടി വളരെ വിജയ​ക​ര​മാ​യി​രു​ന്നു, സാക്ഷികൾ രാജ്യ​ത്തു​ട​നീ​ളം ഇത്‌ വ്യാപി​പ്പി​ച്ചു. അടുത്ത ഒന്നര വർഷത്തി​നു​ള്ളിൽ അവർ 830 സ്‌കൂ​ളു​ക​ളു​മാ​യി ബന്ധപ്പെട്ടു. അതിലൂ​ടെ, അവി​ടെ​യു​ള്ള അധ്യാ​പ​കർക്കും കുട്ടി​കൾക്കും ഉണരുക!യുടെ ആ പതിപ്പ് വളരെ ഇഷ്ടമാ​യെന്ന് അവർക്ക് മനസ്സി​ലാ​ക്കാൻ കഴിഞ്ഞു. വർധിച്ച ഈ ആവശ്യത്തെ മാനിച്ച് ആ പതിപ്പ് മൂന്ന് തവണ വീണ്ടും അച്ചടി​ക്കേ​ണ്ട​താ​യി​വ​ന്നു. തുടക്ക​ത്തിൽ ഏതാണ്ട് 2012 ഒക്‌ടോ​ബർ ഉണരുക!യുടെ 30,000 പ്രതി​ക​ളാണ്‌ ആവശ്യ​മാ​യി വന്നത്‌. എന്നാൽ, അതിലെ വിഷയ​ത്തിന്‌ വളരെ പ്രചാരം ലഭിച്ച​തു​കൊണ്ട് 6,50,000-ലധികം പ്രതികൾ പിന്നീട്‌ വിതരണം ചെയ്യാ​നാ​യി!

സ്‌കൂൾ അധികാ​രി​കൾക്കും അധ്യാ​പ​കർക്കും ഉണരുക!യുടെ മൂല്യം തിരി​ച്ച​റി​യാ​നാ​യി. ഒരു അധ്യാ​പ​കൻ ഇങ്ങനെ അഭി​പ്രാ​യ​പ്പെ​ട്ടു: “ഈ മാസിക, കുട്ടി​കൾക്ക് അവരുടെ കുടും​ബാം​ഗ​ങ്ങ​ളു​മാ​യി അടുത്ത ബന്ധം ഉണ്ടായി​രി​ക്കു​ന്ന​തി​നും ഒരു ലക്ഷ്യം​വെച്ച് പ്രവർത്തി​ക്കു​ന്ന​തി​നും അവരെ സഹായി​ക്കു​ന്നു.” ചില സ്‌കൂ​ളു​കൾ ഇതിലെ വിഷയങ്ങൾ അവരുടെ പതിവ്‌ പാഠ്യ​പ​ദ്ധ​തി​യിൽ ഉൾപ്പെ​ടു​ത്തി. മറ്റു ചിലർ, സ്‌കൂ​ളു​ക​ളിൽ നടത്താ​റു​ള്ള വായനാ​പ​രി​ശീ​ല​ന​ത്തി​നാ​യി ഈ മാസിക ഉപയോ​ഗി​ച്ചു. മറ്റൊരു സ്‌കൂൾ, ഈ മാസി​ക​യിൽ വന്ന വിഷയ​ങ്ങ​ളെ അടിസ്ഥാ​ന​പ്പെ​ടു​ത്തി റിപ്പോർട്ടു​കൾ തയ്യാറാ​ക്കാൻ കുട്ടി​ക​ളോട്‌ ആവശ്യ​പ്പെ​ട്ടു, ഏറ്റവും നല്ല റിപ്പോർട്ടിന്‌ സമ്മാനം നൽകു​ക​യും ചെയ്‌തു.

ഈ മാസി​ക​യിൽ വന്ന “ചെറു​പ്രാ​യ​ത്തിൽ പൊണ്ണ​ത്ത​ടിക്ക് എതിരെ വിജയം വരിക്കൽ” (ഇംഗ്ലീഷ്‌) എന്ന ലേഖനം ഒരു വിദ്യാർഥിക്ക് വളരെ ഇഷ്ടപ്പെട്ടു. പൊണ്ണ​ത്ത​ടി ഒരു സാധാരണ പ്രശ്‌ന​മാ​യി തീർന്നി​രി​ക്കു​ക​യാ​ണെ​ന്നും കുട്ടി​കൾക്ക് ഈ വിഷയ​ത്തെ​പ്പ​റ്റി മറ്റുള്ള​വ​രോട്‌ തുറന്നു പറയുക ബുദ്ധി​മു​ട്ടാ​ണെ​ന്നും അവൾ അഭി​പ്രാ​യ​പ്പെ​ട്ടു. എന്നാൽ, ഈ ലേഖന​ത്തി​ലൂ​ടെ “പെട്ടെന്ന് മനസ്സി​ലാ​ക്കാ​നാ​കു​ന്ന​തും എളുപ്പം പ്രവൃ​ത്തി​പ​ഥ​ത്തിൽ കൊണ്ടു​വ​രാ​നാ​കു​ന്ന​തും ആയ ബുദ്ധി​യു​പ​ദേ​ശം എനിക്ക് തന്നതിന്‌ ഞാൻ നന്ദി അറിയി​ക്കു​ന്നു” എന്ന് അവൾ പറഞ്ഞു.

മാതാ​പി​താ​ക്കൾക്കു​പോ​ലും ഇതിലെ വിഷയങ്ങൾ ഇഷ്ടപ്പെട്ടു. ഒരു അമ്മ തന്‍റെ വീട്‌ സന്ദർശിച്ച സാക്ഷി​ക​ളോട്‌ ഈ മാസി​ക​യെ​പ്ര​തി​യു​ള്ള നന്ദി ഇപ്രകാ​രം അറിയി​ച്ചു: “സ്‌കൂ​ളിൽ നല്ല കുട്ടി​യാ​യി​രി​ക്കാ​നുള്ള ചില മാർഗ​നിർദേ​ശ​ങ്ങൾ എന്‍റെ മോൾക്ക് ഇതിലൂ​ടെ ലഭിച്ചു.”

തായ്‌ലൻഡി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു വക്താവായ പീകയ്‌ പീട്ര​യോ​ടിൻ ഇങ്ങനെ പറഞ്ഞു: “സകല മനുഷ്യർക്കും പ്രയോ​ജ​നം ചെയ്യുന്ന ഒരിക്ക​ലും കാലഹ​ര​ണ​പ്പെ​ടാ​ത്ത ബൈബി​ളി​ലെ ജ്ഞാനം ഉണരുക! എടുത്തു​കാ​ണി​ക്കു​ന്നു. യഹോ​വ​യു​ടെ സാക്ഷികൾ വിദ്യാ​ഭ്യാ​സ​ത്തി​ന്‍റെ മൂല്യ​ത്തെ​ക്കു​റിച്ച് ബോധ്യ​മു​ള്ള​വ​രാണ്‌. അതു​കൊണ്ട്, ഈ പതിപ്പ് എല്ലാവർക്കും വില ഈടാ​ക്കാ​തെ ലഭ്യമാ​ക്കു​ന്ന​തിൽ ഞങ്ങൾക്ക് അതിയായ സന്തോ​ഷ​മുണ്ട്.”