വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

തടവു​കാ​രെ സഹായി​ച്ച​തിന്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളെ ആദരിച്ചു

തടവു​കാ​രെ സഹായി​ച്ച​തിന്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളെ ആദരിച്ചു

ഓസ്‌​ട്രേ​ലി​യ​യി​ലെ അനധി​കൃ​ത​താ​മ​സ​ക്കാ​രു​ടെ തടവു​കേ​ന്ദ്ര​ങ്ങ​ളിൽ ഒന്നിലുള്ള ആളുകൾക്ക് “മെച്ചമായ സേവനം” നൽകി​യ​തിന്‌ ഒൻപത്‌ യഹോ​വ​യു​ടെ സാക്ഷി​കൾക്ക് അഭിന​ന്ദ​ന​പ​ത്രം കൊടു​ക്കു​ക​യു​ണ്ടാ​യി. പശ്ചിമ ഓസ്‌​ട്രേ​ലി​യ​യി​ലെ ഡെർബിക്ക് അടുത്തുള്ള കെർറ്റെൻ ഇമി​ഗ്ര​ഷേൻ ഡിറ്റെൻഷൻ സെന്‍റർ ആണ്‌ ഈ അവാർഡ്‌ നൽകി​യത്‌. *

ഓരോ ആഴ്‌ച​യും സാക്ഷികൾ തടവു​കാ​രെ സന്ദർശി​ക്കും. അവർ അവരുടെ അനുഭ​വ​ങ്ങൾ കേൾക്കു​ക​യും ബൈബി​ളി​ലെ ആശ്വാ​സ​വും പ്രത്യാ​ശ​യും പകരുന്ന സന്ദേശം പങ്കു​വെ​ക്കു​ക​യും ചെയ്യും. “അവരുടെ സന്ദർശ​ന​ത്തി​ന്‍റെ ഫലം വളരെ പ്രകട​മാ​യി​രു​ന്നു” എന്ന് ആ കേന്ദ്ര​ത്തി​ലെ മത-സാംസ്‌കാ​രി​ക ഓഫീ​സ​റാ​യ ക്രിസ്റ്റഫർ റിഡോക്ക് പറഞ്ഞു. ഓരോ സന്ദർശനം കഴിയു​മ്പോ​ഴും തടവു​കാ​രു​ടെ മാനസി​കാ​വസ്ഥ മെച്ച​പ്പെ​ടു​ക​യും കൂടുതൽ സന്തോ​ഷ​മു​ള്ള​വ​രാ​യി​ത്തീ​രു​ക​യും ചെയ്യു​ന്നു​വെന്ന് അദ്ദേഹം അഭി​പ്രാ​യ​പ്പെ​ട്ടു. “തങ്ങളുടെ ക്ഷേമത്തിൽ യഥാർഥ​താ​ത്‌പ​ര്യ​മുള്ള ആളുകൾ വെളി​യി​ലുണ്ട് എന്ന ബോധം” ആണ്‌ അതിനു കാരണം എന്നും അദ്ദേഹം പറയുന്നു.

“ഞങ്ങളുടെ സംരക്ഷ​ണ​യി​ലു​ള്ള ആളുക​ളു​ടെ ജീവിതം മെച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ” ചെറി​യൊ​രു നന്ദി​പ്ര​ക​ട​നം മാത്ര​മാണ്‌ ഈ അഭിന​ന്ദ​ന​പ​ത്രം എന്ന് റിഡോക്ക് പറയുന്നു. സാക്ഷികൾ “അവരു​ടെ​ത​ന്നെ കുടും​ബ​ങ്ങൾക്കും സഭയ്‌ക്കും അഭിമാ​ന​മാണ്‌, അവർ പിൻപ​റ്റു​ന്ന വിശ്വാ​സ​ത്തിന്‌ അത്‌ മാറ്റു​കൂ​ട്ടു​ന്നു” എന്നും അദ്ദേഹം കൂട്ടി​ച്ചേർത്തു.

^ ഖ. 2 ഈ കേന്ദ്ര​ത്തിൽ 1,500-ഓളം പേരെ ഉൾക്കൊ​ള്ളാ​നാ​കും