വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

‘ദി വാച്ച്ടവർ’ബ്രൂക്‌ലിൻ നഗരത്തിലെ ഒരു പരിചിത കാഴ്‌ച

‘ദി വാച്ച്ടവർ’ബ്രൂക്‌ലിൻ നഗരത്തിലെ ഒരു പരിചിത കാഴ്‌ച

യഹോയുടെ സാക്ഷിളുടെ ലോകാസ്ഥാത്തിനു മുകളിൽ ‘ദി വാച്ച്ടവർ’ (The Watchtower) എന്ന വാക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. ചുവന്ന നിറമുള്ള ഈ അക്ഷരങ്ങൾക്ക് 15 അടി പൊക്കമുണ്ട്. രാപ്പകൽ വ്യത്യാമില്ലാതെ 40-ലേറെ വർഷമായി ന്യൂയോർക്ക് നഗരവാസികൾക്ക് പരിചിമായ ഒരു കാഴ്‌ചയാണ്‌ ഇത്‌. ഇതിലെ സമയവും താപനിയും അറിയാനുള്ള സംവിധാനം അവരിൽ അനേകരും നന്നായി പ്രയോപ്പെടുത്തുന്നു.

ബ്രൂക്‌ലിനിൽ താമസിക്കുന്ന എബോണിക്ക് അപ്പാർട്ടുമെന്‍റിൽനിന്ന് നോക്കിയാൽ ഇതു കാണാം. “ജോലിക്കു പോകുന്നതിനു മുമ്പ് ജനാലയിലൂടെ സമയവും താപനിയും കാണാനാകുന്നത്‌ ഒരു സൗകര്യമാണ്‌. സമയം പാലിക്കാനും കാലാസ്ഥയ്‌ക്കു പറ്റിയ വസ്‌ത്രം ധരിക്കാനും അത്‌ എന്നെ സഹായിക്കുന്നു,” എബോണി പറയുന്നു.

സമയവും താപനിയും സൂചിപ്പിക്കാനുള്ള ഈ സംവിധാനം ഇനിയൊരു 40 വർഷംകൂടെ അവിടെത്തന്നെ കാണുമോ? സാധ്യയില്ല. യഹോയുടെ സാക്ഷിളുടെ ലോകാസ്ഥാനം ന്യൂയോർക്ക് നഗരത്തിന്‌ പുറത്തേക്കു മാറ്റാനുള്ള ആലോയിലാണ്‌. അതുകൊണ്ട് ഇത്‌ അവിടെ തുടരമോ വേണ്ടയോ എന്നു തീരുമാനിക്കുന്നത്‌ ആ കെട്ടിടം വാങ്ങുന്നരായിരിക്കും.

ആദ്യമായി ഈ കെട്ടിങ്ങളുടെ മുകളിൽ ഇതുപോലെ ഒരടയാളം സ്ഥാപിച്ചത്‌ ഇതിന്‍റെ മുൻ ഉടമകളാണ്‌, 70 വർഷങ്ങൾക്കു മുമ്പ്. 1969-ൽ കെട്ടിടം വാങ്ങിയ ശേഷം യഹോയുടെ സാക്ഷികൾ അതിനെ ഇപ്പോൾ കാണുന്ന രൂപത്തിലേക്കു മാറ്റി.

ഇത്‌ പ്രവർത്തക്ഷമാക്കി നിറുത്താൻ നല്ല പരിപാനം ആവശ്യമാണ്‌. വർഷങ്ങളോളം വ്യത്യസ്‌ത തലമുളിൽപ്പെട്ട ആളുകൾ ആവശ്യമാപ്പോഴെല്ലാം അതിന്‌ വേണ്ട അറ്റകുറ്റണികൾ ചെയ്‌തു.

അവിടെ രാത്രിയിൽ ജോലി ചെയ്യുന്ന ഒരാൾ ഒരു സംഭവം ഓർക്കുന്നു: “ഒരു ദിവസം വൈകുന്നേരം ഒരു ടെലിവിഷൻ വാർത്താ സംവിധാകൻ ഞങ്ങളെ വിളിച്ചിട്ട് ക്ലോക്കിലെ സമയം 15 സെക്കന്‍റ് പിറകിലാണ്‌ എന്നു പറഞ്ഞു. അന്ന് തന്‍റെ പരിപാടിയിൽ താൻ ആ ക്ലോക്കിനെക്കുറിച്ച് പറയാനിരിക്കുയാണെന്നും അതുകൊണ്ട് അതിലെ സമയം ശരിയാക്കാമോ എന്നും അദ്ദേഹം ചോദിച്ചു. ഉടനെന്നെ ഒരാൾ പാതിയുക്കത്തിൽ ചെന്ന് സമയം ശരിയാക്കി!

ഈ സംവിധാനം കൂടുതൽ കൃത്യവും പ്രയോവും ആക്കാൻ പല പ്രാവശ്യം മാറ്റങ്ങൾ വരുത്തി. 1980-കളുടെ മധ്യം വരെ സമയവും ഡിഗ്രി സെൽഷ്യസിൽ താപനിയും മാറിമാറി കാണിക്കുന്നുണ്ടായിരുന്നു. എന്നാൽ പിന്നീട്‌ താപനില ഫാരൻഹൈറ്റ്‌സെൽഷ്യസിൽ കൂടെ കാണിക്കാൻ തുടങ്ങി.

അടുത്തകാലംരെ, ‘ദി വാച്ച്ടവർ’ എന്ന ഈ വാക്കുകൾ പ്രകാശിപ്പിക്കാനായി നിയോൺ വിളക്കുളാണ്‌ ഉപയോഗിച്ചുകൊണ്ടിരുന്നത്‌. എന്നാൽ അത്‌ അത്ര കാര്യക്ഷല്ലായിരുന്നു. 2009-ൽ അത്‌ മാറ്റി, പകരം പെട്ടെന്ന് കേടാകാത്തതും എന്നാൽ വളരെ കുറച്ച് വൈദ്യുതി മാത്രം വേണ്ടതും ആയ ഒരു സംവിധാനം ഏർപ്പെടുത്തി. അങ്ങനെ ഇപ്പോൾ, കേടുപോക്കൽ ഇനത്തിൽ പ്രതിവർഷം ഏകദേശം 2,40,000 രൂപ ലാഭിക്കുന്നു. കൂടാതെ വളരെ കുറച്ച് വൈദ്യുതിയും മതി.