വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

സ്വന്തം ഭാഷയിൽ ഒരു ബൈബിൾ!

സ്വന്തം ഭാഷയിൽ ഒരു ബൈബിൾ!

ബൈബിൾ വായിക്കാൻ ഇഷ്ടമുള്ളവർക്കെല്ലാം യഹോയുടെ സാക്ഷികൾ വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം എന്ന ബൈബിൾവിവർത്തനം കൊടുക്കാറുണ്ട്.

പല ബൈബിൾ സൊസൈറ്റിളും ബൈബിളിന്‍റെ നിരവധി വിവർത്തങ്ങൾ പുറത്തിക്കിയിരിക്കുന്നു; ധാരാളം കോപ്പിളും അച്ചടിച്ചിട്ടുണ്ട്. പക്ഷേ, ദാരിദ്ര്യവും മതപരമായ ചില മുൻവിധിളും കാരണം പലർക്കും മാതൃഭായിൽ ഒരു ബൈബിൾ സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ്‌, യഹോയുടെ സാക്ഷികൾ 115-ലേറെ ഭാഷകളിൽ പുതിയ ലോക ഭാഷാന്തരം പുറത്തിക്കുന്നത്‌.

ചിലരുടെ അനുഭങ്ങൾ നോക്കാം:

 • റുവാണ്ട: നാലു മക്കളുള്ള സിൽവസ്റ്ററും വനേന്‍റെയും പറയുന്നു: “ഞങ്ങൾ പാവപ്പെട്ടരാണ്‌. കാശു കൊടുത്ത്‌ എല്ലാവർക്കും ഓരോ ബൈബിൾ വാങ്ങാനൊന്നും ഞങ്ങൾക്കു നിവർത്തിയില്ലായിരുന്നു. പക്ഷേ, ഇപ്പോൾ ഞങ്ങൾക്കെല്ലാം സ്വന്തമായി ബൈബിളുണ്ട്, കിന്യർവണ്ട ഭാഷയിലുള്ള പുതിയ ലോക ഭാഷാന്തരം! ദിവസവും ഞങ്ങൾ ഒരുമിച്ചിരുന്നാണ്‌ അതു വായിക്കുന്നത്‌.”

  അവിടെയുള്ള ആംഗ്ലിക്കൻ സഭയുടെ ഒരു പാസ്റ്റർ പറഞ്ഞു: “വായിച്ചാൽ മനസ്സിലാകുന്ന ഒരു ബൈബിളാണ്‌ ഇത്‌. ഞാൻ മുമ്പു വായിച്ചിട്ടുള്ള ബൈബിളുളൊന്നും ഇതിന്‍റെ അടുത്തുപോലും എത്തില്ല. ആളുകളോടു ശരിക്കും സ്‌നേമുള്ളരാണ്‌ യഹോയുടെ സാക്ഷികൾ!”

 • കോംഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്‌: ആ രാജ്യത്തെ പ്രധാന ഭാഷയായ ലിംഗായിലുള്ള ബൈബിളുകൾ യഹോയുടെ സാക്ഷികൾക്കു വിൽക്കാൻ ചില ക്രൈസ്‌തകൾ തയ്യാറല്ലായിരുന്നു.

  അതുകൊണ്ടുന്നെ, ലിംഗായിൽ പുതിയ ലോക ഭാഷാന്തരം ബൈബിൾ കിട്ടിതുമുതൽ കോംഗോയിലെ യഹോയുടെ സാക്ഷികൾ വലിയ ഉത്സാഹത്തോടെയാണ്‌ അത്‌ ഉപയോഗിക്കുയും മറ്റുള്ളവർക്കു കൊടുക്കുയും ചെയ്യുന്നത്‌. യഹോയുടെ സാക്ഷിളുടെ കൺവെൻനിൽ അതു പ്രകാനം ചെയ്‌തപ്പോത്തെ ആവേശം ഒന്നു കാണേണ്ടതായിരുന്നു. അവിടെയുണ്ടായിരുന്ന പോലീസുകാർപോലും ബൈബിൾ വാങ്ങാൻ മറ്റുള്ളരോടൊപ്പം ക്യൂ നിന്നു!

 • ഫിജി: ഫിജിയൻ ഭാഷയിലുള്ള ബൈബിളിനു വില വളരെ കൂടുലായിരുന്നു. അതുകൊണ്ട് അവിടെയുളള യഹോയുടെ സാക്ഷിളിൽ പലരും ഇംഗ്ലീഷിലുള്ള പുതിയ ലോക ഭാഷാന്തരം ബൈബിളാണ്‌ ഉപയോഗിച്ചിരുന്നത്‌. എന്നാൽ, 2009-ൽ ഫിജിക്കാർക്ക് പുതിയ ലോക ഭാഷാന്തരം—ക്രിസ്‌തീയ ഗ്രീക്ക് തിരുവെഴുത്തുകൾ (പുതിയ നിയമം) അവരുടെ സ്വന്തം ഭാഷയിൽ കിട്ടി.

  ഫിജിയൻ ഭാഷയിലുള്ള പുതിയ ലോക ഭാഷാന്തത്തിൽ കാര്യങ്ങൾ വളരെ വ്യക്തമായി അവതരിപ്പിച്ചിരിക്കുന്നത്‌ ഒരു വ്യക്തിക്ക് ഒരുപാട്‌ ഇഷ്ടമായി. അതുകൊണ്ട്, ഒരു ബൈബിൾ തരാമോ എന്ന് അദ്ദേഹം ചോദിച്ചു. എന്നാൽ, വന്ന ബൈബിളെല്ലാം തീർന്നെന്നും അടുത്തതു വരാൻ ഒരു മാസമെങ്കിലും വേണ്ടിരുമെന്നും അവിടെയുള്ള സാക്ഷികൾ അദ്ദേഹത്തോടു പറഞ്ഞു. അത്രയും കാലം കാത്തിരിക്കാൻ അദ്ദേഹം പക്ഷേ തയ്യാറല്ലായിരുന്നു. അതുകൊണ്ട് 35 കിലോമീറ്റർ അകലെ താമസിക്കുന്ന ഒരു സാക്ഷിയുടെ കൈയിൽ ഒരു ബൈബിൾ ഉണ്ടെന്നു കേട്ടപ്പോൾ നേരെ അങ്ങോട്ടു പോയി. അദ്ദേഹം പറയുന്നു: “ഇത്‌ ഞങ്ങൾ സാധാരണ ഉപയോഗിക്കുന്ന ബൈബിൾവിവർത്തത്തെക്കാൾ ഒരുപാട്‌ നല്ലതാണ്‌! വളരെ വ്യക്തമായ ഭാഷ; കാര്യം പെട്ടെന്നു പിടികിട്ടും.”

 • മലാവി: ഡേവീഡെ എന്ന വ്യക്തി യഹോയുടെ സാക്ഷിളുടെകൂടെ ബൈബിൾ പഠിക്കാൻതുങ്ങിപ്പോൾ അവിടത്തെ ബാപ്‌റ്റിസ്റ്റ് സംഘടയിലെ ആളുകൾ അദ്ദേഹത്തിന്‍റെ വീട്ടിൽ ചെന്ന് അവർ കൊടുത്ത ബൈബിൾ തിരികെ വാങ്ങി. അതുകൊണ്ടുന്നെ, ചിചെവ ഭാഷയിൽ പുതിയ ലോക ഭാഷാന്തരം കിട്ടിപ്പോൾ അദ്ദേഹത്തിന്‍റെ വലിയൊരു സ്വപ്‌നമാണു പൂവണിഞ്ഞത്‌!

  മലാവിയിൽ ബൈബിൾ വാങ്ങാൻ നല്ല പണച്ചെലവ്‌ വരുമായിരുന്നു. അതുകൊണ്ട്, ഇനി എങ്ങനെ ഒരു ബൈബിൾ വാങ്ങും എന്നോർത്ത്‌ വിഷമിച്ചിരിക്കുയായിരുന്നു അദ്ദേഹം. അപ്പോഴാണ്‌ പുതിയ ലോക ഭാഷാന്തരം കിട്ടുന്നത്‌. “മുമ്പ് ഉണ്ടായിരുന്നതിനെക്കാൾ നല്ലൊരു ബൈബിൾ എനിക്ക് ഇപ്പോൾ കിട്ടി,” അദ്ദേഹം പറഞ്ഞു.

60-ലേറെ വർഷം മുമ്പ് ന്യൂയോർക്ക് സിറ്റിയിൽ നടന്ന ഒരു കൺവെൻനിൽ പുതിയ ലോക ഭാഷാന്തത്തിന്‍റെ ആദ്യഭാഗം ഇംഗ്ലീഷിൽ പ്രകാനം ചെയ്‌തപ്പോൾ കൂടിന്നവർക്ക് ഈ ആഹ്വാനം ലഭിച്ചു: ‘ഇതു വായിക്കുക, പഠിക്കുക, മറ്റുള്ളവർക്കു നൽകുക.’ ആ ലക്ഷ്യം നേടുന്നതിന്‌ യഹോയുടെ സാക്ഷികൾ ഇതിനോകം പുതിയ ലോക ഭാഷാന്തത്തിന്‍റെ 17 കോടി 50 ലക്ഷം പ്രതികൾ പ്രസിദ്ധീരിച്ചിട്ടുണ്ട്. ഇപ്പോൾ നിങ്ങൾക്ക്, ഏകദേശം 50 ഭാഷയിൽ ഓൺലൈനിലും ബൈബിൾ വായിക്കാം.

 

കൂടുതല്‍ അറിയാന്‍

ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?

യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങൾ തയ്യാറാക്കുന്നത്‌ എങ്ങനെയാണ്‌?

600-ലധികം ഭാഷകളിൽ ഞങ്ങൾ പ്രസിദ്ധീകരണങ്ങൾ അച്ചടിക്കുന്നുണ്ട്. എന്തിനാണ്‌ ഞങ്ങൾ ഇത്ര ശ്രമം ചെയ്യുന്നത്‌?