വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

ലേഖന​ത്തി​നു പകി​ട്ടേ​കു​ന്ന ചിത്രങ്ങൾ തയാറാ​ക്കു​ന്നു

ലേഖന​ത്തി​നു പകി​ട്ടേ​കു​ന്ന ചിത്രങ്ങൾ തയാറാ​ക്കു​ന്നു

നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾക്കു മോടി കൂട്ടു​ന്ന​തും അതിന്‍റെ എഴുത്തു​കൾക്കു നിറം പകരു​ന്ന​തും ആയ ചിത്രങ്ങൾ ചിത്ര​കാ​ര​ന്മാർ എടുക്കു​ന്നത്‌ എങ്ങനെ​യാണ്‌? അതിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന പടിക​ളെ​ക്കു​റിച്ച് മനസ്സി​ലാ​ക്കാൻ 2015 ഒക്‌ടോബർ ലക്കം ഉണരുക!-യുടെ പുറം​പേജ്‌ രൂപകല്‌പന ചെയ്‌ത​തും അതിലെ ചിത്രം തയാറാ​ക്കി​യ​തും എങ്ങനെ​യെ​ന്നു നോക്കാം. *

  • രൂപരേഖ. “പണമാ​ണോ നിങ്ങൾക്ക് എല്ലാം?” എന്ന ആ ലേഖനം വായി​ച്ച​ശേ​ഷം ന്യൂ​യോർക്കി​ലെ പാറ്റേർസ​ണി​ലു​ള്ള വാച്ച്ട​വർ വിദ്യാ​ഭ്യാ​സ കേന്ദ്ര​ത്തി​ലെ കലാവി​ഭാ​ഗ​ത്തിൽ പ്രവർത്തി​ക്കു​ന്ന കലാകാ​ര​ന്മാർ അതിനു ചേർന്ന ചിത്രങ്ങൾ വരയ്‌ക്കും. അവർ ആ ചിത്രങ്ങൾ ഭരണസം​ഘ​ത്തിന്‍റെ റൈറ്റിങ്‌ കമ്മിറ്റി​യെ കാണി​ച്ചു​കൊ​ടു​ക്കും. ഏതു രീതി​യി​ലു​ള്ള ചിത്ര​ങ്ങ​ളാണ്‌ ക്യാമ​റ​യിൽ പകർത്തേ​ണ്ട​തെന്ന് അവർ നിർദേ​ശി​ക്കും.

    റൈറ്റിങ്‌ കമ്മിറ്റി പുറംപേജിനായി പരിഗണിച്ച ചില ചിത്രങ്ങൾ

  • ചിത്രം എടുക്കുന്ന സ്ഥലം. ഇതിന്‍റെ മുഖചി​ത്രം ശരിക്കുള്ള ഒരു ബാങ്കിൽ ചെന്ന് ചിത്രീ​ക​രി​ക്കു​ന്ന​തി​നു പകരം വാച്ച്ട​വർ വിദ്യാ​ഭ്യാ​സ​കേ​ന്ദ്ര​ത്തിൽ ഒരു ബാങ്കിന്‍റെ മാതൃക താത്‌കാ​ലി​ക​മാ​യി നിർമി​ച്ചു. തുടർന്ന് അതിന്‍റെ ചിത്രം ക്യാമ​റ​യിൽ പകർത്തി. *

  • അഭി​നേ​താ​ക്കൾ. ഒരു ബാങ്കിലെ യഥാർഥ ഇടപാ​ടു​കാ​രാ​ണെ​ന്നു തോന്നി​പ്പി​ക്കു​ന്ന വിധത്തി​ലു​ള്ള ആളുകളെ യഹോ​വ​യു​ടെ സാക്ഷി​കൾക്കി​ട​യിൽനി​ന്നു​തന്നെ തിര​ഞ്ഞെ​ടു​ക്കു​ന്നു. ഒരേ ആളുടെ ചിത്രങ്ങൾ കൂടെ​ക്കൂ​ടെ നമ്മുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ വരാതി​രി​ക്കാൻ അഭിന​യി​ക്കു​ന്ന​വ​രു​ടെ രേഖ സൂക്ഷി​ച്ചു​വെ​ച്ചി​ട്ടുണ്ട്.

  • സാധന​സാ​മ​ഗ്രി​കൾ. ഐക്യ​നാ​ടു​ക​ളു​ടെ പുറത്തുള്ള ഒരു ബാങ്കാ​ണെ​ന്നു തോന്നി​പ്പി​ക്കു​ന്ന​തി​നാ​യി കലാവി​ഭാ​ഗ​ത്തിൽ പ്രവർത്തി​ക്കു​ന്ന സഹോ​ദ​ര​ങ്ങൾ വിദേ​ശ​ക​റൻസി​കൾ മുന്നമേ കരുതി​യി​രു​ന്നു. ചിത്രങ്ങൾ കഴിയു​ന്ന​ത്ര കൃത്യ​ത​യു​ള്ള​തും ആധികാ​രി​ക​ത​യു​ള്ള​തും ആക്കാൻവേ​ണ്ടി അതിനു യോജിച്ച സാധന​സാ​മ​ഗ്രി​ക​ളാണ്‌ ചിത്രീ​ക​ര​ണ​സം​ഘം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. “നിസ്സാ​ര​കാ​ര്യ​ങ്ങൾപോ​ലും വളരെ ശ്രദ്ധി​ച്ചാ​ണു ചിത്രീ​ക​രി​ച്ചത്‌” എന്നു ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ ക്രെയ്‌ഗ്‌ പറയുന്നു.

  • വസ്‌ത്രാ​ല​ങ്കാ​ര​വും ചമയവും. ബാങ്കിലെ രംഗം ചിത്രീ​ക​രി​ക്കാൻ അഭി​നേ​താ​ക്കൾ സ്വന്തം വസ്‌ത്ര​മാണ്‌ ഉപയോ​ഗി​ച്ചത്‌. എന്നാൽ ചരി​ത്ര​ത്തി​ലെ കഥാപാ​ത്ര​ങ്ങ​ളു​ടെ ചിത്ര​ങ്ങ​ളോ പ്രത്യേക യൂണി​ഫോം ധരിച്ച ആളുക​ളു​ടെ ഫോ​ട്ടോ​യോ എടു​ക്കേ​ണ്ട​തു​ള്ള​പ്പോൾ കലാവി​ഭാ​ഗം അതെക്കു​റിച്ച് ഗവേഷണം നടത്തു​ക​യും ഉചിത​മാ​യ വസ്‌ത്ര​ങ്ങൾ നിർമി​ക്കു​ക​യും ചെയ്യും. ചമയാ​ല​ങ്കാ​ര​ത്തിന്‌ മേൽനോ​ട്ട​മു​ള്ള കലാകാ​ര​ന്മാർ കാലത്തി​നും സാഹച​ര്യ​ത്തി​നും സംഭവ​ങ്ങൾക്കും ചേർന്ന വിധത്തി​ലാ​യി​രി​ക്കും ചമയങ്ങൾ ഒരുക്കു​ന്നത്‌. “ഇന്ന് എടുക്കുന്ന ഫോ​ട്ടോ​കൾ വളരെ കൃത്യ​ത​യു​ള്ള​തും മിഴി​വു​റ്റ​തും ആയിരി​ക്കു​ന്ന​തു​കൊണ്ട് ചിത്രം പകർത്തു​മ്പോൾ എന്നത്തെ​ക്കാ​ളും അധികം ശ്രദ്ധ കൊടു​ക്കേ​ണ്ട​തുണ്ട്. കാരണം ഒരു ചെറിയ പിഴവു​പോ​ലും ചിത്രത്തെ അപ്പാടെ നശിപ്പി​ക്കും” എന്നു ക്രെയ്‌ഗ്‌ പറയുന്നു.

  • ഫോട്ടോ സെഷൻ. ബാങ്കിലെ ചിത്രം പകൽ സമയത്തെ വെളി​ച്ച​ത്തി​ലാണ്‌ എടുത്ത​തെന്ന് ഫോ​ട്ടോ​ഗ്രാ​ഫർമാർ ഉറപ്പു​വ​രു​ത്തി. ഓരോ ഫോട്ടോ എടുക്കു​ന്ന​തി​നു മുമ്പും മതിയായ വെളി​ച്ച​മാ​ണു​ള്ള​തെന്ന് പരി​ശോ​ധി​ക്കും. അതായത്‌ സൂര്യ​പ്ര​കാ​ശ​മാ​ണോ നിലാ​വെ​ളി​ച്ച​മാ​ണോ കൃത്രി​മ​വെ​ളി​ച്ച​മാ​ണോ വേണ്ടത്‌ എന്ന് തീരു​മാ​നി​ക്കും. എന്നിട്ട് അത്‌ ആ രംഗത്തി​നും അതിലെ വികാ​ര​ത്തി​നും ചേരു​ന്ന​താ​ണോ എന്നു നോക്കും. “വീഡി​യോ​യിൽനിന്ന് വ്യത്യസ്‌ത​മാ​യി വികാരം വ്യക്തമാ​ക്കാൻ ഒരൊറ്റ ചിത്രം മാത്രമേ ഉള്ളൂ. അതു​കൊണ്ട് ഏതു തരം വെളി​ച്ച​മാണ്‌ എന്നതു വളരെ പ്രധാ​ന​മാണ്‌” എന്നു ക്രെയ്‌ഗ്‌ പറയുന്നു.

  • എഡിറ്റിങ്‌. ഫോട്ടോ എഡിറ്റു ചെയ്‌ത​വർ അതിലെ കറൻസി​നോ​ട്ടു​കൾ അത്ര വ്യക്തമ​ല്ലാ​ത്ത വിധത്തി​ലാ​ണു കാണി​ച്ചി​രി​ക്കു​ന്നത്‌. വായന​ക്കാ​രു​ടെ ശ്രദ്ധ പണത്തി​ലേ​ക്കു പോകു​ന്ന​തി​നു പകരം ആളുക​ളി​ലേ​ക്കു തിരി​ക്കാൻവേ​ണ്ടി​യാണ്‌ അങ്ങനെ ചെയ്‌തത്‌. വാതി​ലു​ക​ളു​ടെ​യും ജനൽപ്പ​ടി​ക​ളു​ടെ​യും നിറം ശരിക്കും ചുമപ്പാ​യി​രു​ന്നെ​ങ്കി​ലും, ലക്കത്തിന്‍റെ മൊത്തം ആശയവു​മാ​യി ചേർന്നു​പോ​കാൻ അവയ്‌ക്കു പച്ച നിറം കൊടു​ത്തു.

ഞങ്ങളുടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലെ ചിത്ര​ങ്ങൾക്കു​വേ​ണ്ടി പാറ്റേർസ​ണിൽവെച്ച് ഫോട്ടോ എടുക്കു​ന്ന​തു കൂടാതെ ഓസ്‌ട്രേ​ലി​യ, ബ്രസീൽ, കനഡ, ജർമനി, ജപ്പാൻ, കൊറിയ, മലാവി, മെക്‌സി​ക്കോ, സൗത്ത്‌ ആഫ്രിക്ക എന്നിങ്ങനെ ലോക​മെ​മ്പാ​ടു​മു​ള്ള ബ്രാ​ഞ്ചോ​ഫീ​സു​ക​ളി​ലെ ഫോ​ട്ടോ​ഗ്രാ​ഫർമാ​രോ​ടും ഫോ​ട്ടോ​കൾ അയച്ചു​ത​രാൻ ആവശ്യ​പ്പെ​ടാ​റുണ്ട്. ഇങ്ങനെ ലഭിക്കുന്ന 2,500-ഓളം ഫോ​ട്ടോ​ക​ളാണ്‌ പാറ്റേർസ​ണി​ലെ കലാവി​ഭാ​ഗം ഓരോ മാസവും ശേഖരി​ച്ചു​വെ​ക്കു​ന്നത്‌. ഇവയിൽ പലതും വീക്ഷാ​ഗോ​പു​ര​ത്തി​ലും ഉണരുക!-യിലും പ്രസി​ദ്ധീ​ക​രി​ക്കാ​റുണ്ട്. 2015-ൽ മാത്രം ഈ മാസി​ക​ക​ളു​ടെ 1,15,00,000 കോപ്പി​കൾ വിതരണം ചെയ്‌തി​ട്ടുണ്ട്. ഇതി​നെ​ക്കു​റിച്ച് കൂടുതൽ അറിയാൻ ആഗ്രഹ​മു​ണ്ടെ​ങ്കിൽ ന്യൂ​യോർക്കി​ലെ പാറ്റേർസ​ണി​ലെ ബ്രാ​ഞ്ചോ​ഫീ​സോ മറ്റു ബ്രാ​ഞ്ചോ​ഫീ​സു​ക​ളോ സന്ദർശി​ക്കാൻ നിങ്ങളെ ഹാർദ​മാ​യി സ്വാഗതം ചെയ്യുന്നു.

ശുശ്രൂഷയിൽ ഒരു മാസിക പരിചയപ്പെടുത്തുന്നു

^ ഖ. 2 ഒരു മുഖചി​ത്ര​ത്തി​നു​വേണ്ടി പല ചിത്രങ്ങൾ എടുക്കാ​റുണ്ട്. അവയിൽ പലതും പിന്നീട്‌ ഉപയോ​ഗി​ച്ചേ​ക്കാം. ആ ലക്കത്തിൽ പ്രസി​ദ്ധീ​ക​രി​ക്കാ​ത്ത മറ്റു ചിത്രങ്ങൾ ലൈ​ബ്ര​റി​യിൽ സൂക്ഷി​ച്ചു​വെ​ച്ചിട്ട് പിന്നീട്‌ മറ്റു പല പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൾ കൊടു​ക്കാ​റുണ്ട്.

^ ഖ. 4 ചില ചിത്രങ്ങൾ ഏതെങ്കി​ലും നഗരവീ​ഥി​യിൽവെ​ച്ചാണ്‌ എടു​ക്കേ​ണ്ട​തെ​ങ്കിൽ, അതിൽ എത്ര അംഗങ്ങൾ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു, ഏതെല്ലാം വിധത്തി​ലു​ള്ള ഉപകര​ണ​ങ്ങൾ ഉപയോ​ഗി​ക്കു​ന്നു, വെളി​ച്ച​ത്തി​നു​വേ​ണ്ടി ഏതു സംവി​ധാ​ന​മാണ്‌ പ്രവർത്തി​പ്പി​ക്കു​ന്നത്‌ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെ​ടു​ത്തി​ക്കൊണ്ട് സ്ഥലത്തെ അധികാ​രി​ക​ളിൽനിന്ന് കലാവി​ഭാ​ഗ​ത്തി​ലെ സഹോ​ദ​ര​ങ്ങൾ അനുവാ​ദം മേടി​ക്കും.

കൂടുതല്‍ അറിയാന്‍

ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?

ബെഥേൽ എന്നാൽ എന്താണ്‌?

വളരെ പ്രധാനപ്പെട്ട ഒരു ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന അനുപമമായ ഒരു സ്ഥലമാണ്‌ ബെഥേൽ. അവിടെ സേവിക്കുന്നവരെപ്പറ്റി കൂടുതൽ പഠിക്കൂ.

ഇന്ന് യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?

യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങൾ തയ്യാറാക്കുന്നത്‌ എങ്ങനെയാണ്‌?

600-ലധികം ഭാഷകളിൽ ഞങ്ങൾ പ്രസിദ്ധീകരണങ്ങൾ അച്ചടിക്കുന്നുണ്ട്. എന്തിനാണ്‌ ഞങ്ങൾ ഇത്ര ശ്രമം ചെയ്യുന്നത്‌?