വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

രംഗം ഭാവനയിൽ കാണാൻ വായനക്കാരെ സഹായിക്കുന്നു

രംഗം ഭാവനയിൽ കാണാൻ വായനക്കാരെ സഹായിക്കുന്നു

യഹോയുടെ സാക്ഷിളുടെ പല പ്രസിദ്ധീങ്ങളിലും പാഠഭാത്തിന്‍റെ മാറ്റു കൂട്ടുന്ന ബഹുവർണചിത്രങ്ങളുണ്ട്. പക്ഷേ, പണ്ട് അങ്ങനെയായിരുന്നില്ല. 1879-ൽ സീയോന്‍റെ വീക്ഷാഗോപുരം എന്ന മാസിക ആദ്യമായി പുറത്തിക്കിപ്പോൾ അതിൽ ചിത്രങ്ങളൊന്നുമില്ലായിരുന്നു. വർഷങ്ങളോളം ഞങ്ങളുടെ പ്രസിദ്ധീങ്ങളിൽ ഈ രീതി തുടർന്നു. നിറയെ എഴുത്ത്‌; വല്ലപ്പോഴും എന്തെങ്കിലും ഒരു ചിത്രമോ ഫോട്ടോയോ, അതും ബ്ലാക്ക്-ആൻഡ്‌-വൈറ്റ്‌!

എന്നാൽ ഇന്നു കാര്യങ്ങൾ അടിമുടി മാറി. ഞങ്ങളുടെ പല പ്രസിദ്ധീങ്ങളിലും ഇപ്പോൾ നിറയെ ചിത്രങ്ങളുണ്ട്. അച്ചടിച്ച പ്രസിദ്ധീങ്ങളിലും ഈ വെബ്‌സൈറ്റിലും കാണുന്ന മിക്ക ചിത്രങ്ങളും ഫോട്ടോളും തയ്യാറാക്കുന്നത്‌ ഞങ്ങളുടെന്നെ ചിത്രകാന്മാരും ഫോട്ടോഗ്രാഫർമാരും ആണ്‌. ശ്രദ്ധയോടെ സമഗ്രമായി ഗവേഷണം നടത്തിശേമാണ്‌ സുപ്രധാമായ ചരിത്രത്യങ്ങളും ബൈബിൾവിങ്ങളും പഠിപ്പിക്കുന്ന ഈ ചിത്രങ്ങൾ തയ്യാറാക്കുന്നത്‌.

ഈ ലേഖനത്തോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രംന്നെ ഉദാഹണം. ഇത്‌ ആദ്യം വന്നത്‌ “ദൈവരാജ്യത്തെക്കുറിച്ച് സമഗ്രസാക്ഷ്യം” നൽകുക! എന്ന പുസ്‌തത്തിന്‍റെ 19-‍ാ‍ം അധ്യാത്തിലാണ്‌. പഴയകാത്തെ കൊരിന്തുരം ആണ്‌ പശ്ചാത്തലം. പ്രവൃത്തികൾ എന്ന ബൈബിൾപുസ്‌തത്തിന്‍റെ 18-‍ാ‍ം അധ്യാത്തിൽ വിവരിച്ചിരിക്കുന്നതുപോലെ, അപ്പൊസ്‌തനായ പൗലോസ്‌ നീതിപീത്തിനു മുന്നിൽ നിൽക്കുന്നു. പൗലോസ്‌ ഗല്ലിയോയുടെ മുന്നിൽ നിന്നിരിക്കാൻ സാധ്യയുള്ള മാർബിൾകൊണ്ടുള്ള ആ നിർമിതിയുടെ രൂപം, അതിന്‍റെ നിറം എന്നിവയെക്കുറിച്ചുള്ള വിശദാംങ്ങൾ ഗവേഷകർ ചിത്രകാന്മാർക്കു നൽകി. പുരാസ്‌തുശാസ്‌ത്ര കണ്ടുപിടിത്തങ്ങളെ ആധാരമാക്കിയുള്ളതായിരുന്നു ആ വിവരങ്ങൾ. ഒന്നാം നൂറ്റാണ്ടിലെ റോമാക്കാരുടെ വേഷവിധാങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഗവേഷകർ കൊടുത്തു. ചിത്രത്തിന്‍റെ നടുക്കു കാണുന്ന പ്രവിശ്യാധിതിയായ ഗല്ലിയോന്‍റെ വേഷം അദ്ദേഹത്തിന്‍റെ ഔദ്യോഗിക പദവി വ്യക്തമാക്കുന്ന രീതിയിൽ ആയിരിക്കല്ലോ. പർപ്പിൾ നിറത്തിലുള്ള വീതിയേറിയ കരയോടുകൂടിയ അയഞ്ഞ വെള്ള അങ്കിയും കൈയില്ലാത്ത ഒരു ഉടുപ്പും കാൽസി എന്ന് അറിയപ്പെടുന്ന ഒരുതരം ചെരുപ്പും ആണ്‌ അദ്ദേഹം ധരിച്ചിരിക്കുന്നത്‌. നീതിപീത്തിലായിരിക്കുമ്പോൾ ഗല്ലിയോൻ വടക്കുടിഞ്ഞാറു തിരിഞ്ഞായിരിക്കാം നിന്നിരുന്നതെന്നു ഗവേഷകർ കണ്ടെത്തി. പ്രകാശം ഏതു ദിശയിൽനിന്ന് വരുന്നതായി ചിത്രീരിക്കമെന്നു തീരുമാനിക്കാൻ അതു ചിത്രകാനെ സഹായിച്ചു.

അടുക്കും ചിട്ടയും ഉള്ളത്‌, ഫലപ്രദവും

ഓരോ ചിത്രത്തോടും ബന്ധപ്പെട്ട് ഗവേഷണം ചെയ്‌ത്‌ കണ്ടെത്തിയ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തി ചിത്രങ്ങൾ തരംതിരിച്ച് സൂക്ഷിക്കും. അങ്ങനെയാകുമ്പോൾ അവ വീണ്ടും ഉപയോഗിക്കാൻ എളുപ്പമാണ്‌. ചിത്രങ്ങളും ചാർട്ടുളും മറ്റും ഏതു പ്രസിദ്ധീത്തിൽ വന്നു എന്നതിനെ അടിസ്ഥാമാക്കി തരംതിരിച്ച് വലിയ കവറുളിലാക്കി സൂക്ഷിക്കുയായിരുന്നു പതിവ്‌. ഫോട്ടോകൾ തരംതിരിച്ചിരുന്നതാകട്ടെ, അവ ഏതു വിഷയത്തെ കേന്ദ്രീരിച്ചുള്ളതാണ്‌ എന്നതിന്‍റെ അടിസ്ഥാത്തിലായിരുന്നു. എന്നാൽ വർഷങ്ങൾ പിന്നിട്ടപ്പോൾ ഇത്തരം ഫയലുളുടെ വലുപ്പം കൂടിക്കൂടി വന്നു. അതുകൊണ്ട്, അവയിൽനിന്ന് ഏതെങ്കിലും ഒരെണ്ണം കണ്ടുപിടിക്കുന്നതും വീണ്ടും ഉപയോഗിക്കുന്നതും എളുപ്പമല്ലാതായി.

എന്നാൽ 1991-ൽ അതിനൊരു മാറ്റംന്നു. ഞങ്ങളുടെ പ്രത്യേക ആവശ്യത്തിന്‌ ഉപകരിക്കുംവിധം, വിവരങ്ങൾ പെട്ടെന്നു തിരഞ്ഞ് കണ്ടുപിടിക്കാവുന്ന രീതിയിൽ അവ കമ്പ്യൂട്ടറിലാക്കി. ഇമേജ്‌ സർവീസസ്‌ സിസ്റ്റം എന്ന് അറിയപ്പെടുന്ന ഈ പ്രോഗ്രാമിൽ ഇപ്പോൾ 4,40,000-ത്തിലധികം ചിത്രങ്ങളുണ്ട്. പ്രസിദ്ധീങ്ങളിൽ ഉപയോഗിച്ചയ്‌ക്കു പുറമേ ഭാവിയിൽ ഉപയോഗിക്കുന്നതിനുള്ള ആയിരക്കക്കിനു ചിത്രങ്ങളും ഇതിലുണ്ട്.

ഓരോ ചിത്രത്തോടും ബന്ധപ്പെട്ട് വളരെധികം വിശദാംങ്ങളും രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. ഓരോ ചിത്രവും എപ്പോൾ, എവിടെ ഉപയോഗിച്ചു, അതിലെ ഓരോ വ്യക്തിയുടെയും പേര്‌, ചിത്രീരിച്ചിരിക്കുന്ന സമയം എന്നിവയെല്ലാം അതിൽ ഉൾപ്പെടുന്നു. ഏറ്റവും യോജിച്ച ചിത്രങ്ങൾ ഇങ്ങനെ പെട്ടെന്നു കണ്ടുപിടിക്കാൻ കഴിയുന്നതുകൊണ്ട്, പുതിയ പ്രസിദ്ധീങ്ങളിൽ അവ ഉപയോഗിക്കാൻ വളരെ എളുപ്പമാണ്‌.

ചിലപ്പോൾ ഞങ്ങളുടേല്ലാത്ത ഉറവിങ്ങളിൽനിന്നുള്ള ചില പ്രത്യേക ചിത്രങ്ങൾ അനുമതിയോടെ ഞങ്ങൾ ഉപയോഗിക്കാറുണ്ട്. ഉദാഹത്തിന്‌ ഉണരുക!-യിലെ ഒരു ലേഖനത്തിനുവേണ്ടി ശനി ഗ്രഹത്തിനു ചുറ്റുമുള്ള പ്രകാത്തിന്‍റെ ചിത്രം വേണമെന്നിരിക്കട്ടെ. ഞങ്ങളിൽ ഒരാൾ പറ്റിയ ഒരു ചിത്രം കണ്ടെത്തുന്നു. എന്നിട്ട് ഉടമസ്ഥന്‍റെ അടുത്തുനിന്ന് അത്‌ ഉപയോഗിക്കാനുള്ള അനുമതി തേടുന്നു. ലോകവ്യാമായി ഞങ്ങൾ ചെയ്യുന്ന വിദ്യാഭ്യാപ്രവർത്തനത്തെ മാനിച്ച് ചിലർ അതു സൗജന്യമായി തരാറുണ്ട്. മറ്റു ചിലർ അതിന്‌ വില ഈടാക്കുയോ ഉടമസ്ഥത സൂചിപ്പിക്കുന്ന ഒരു ലൈൻ ചിത്രത്തോടൊപ്പം ചേർക്കാൻ ആവശ്യപ്പെടുയോ ചെയ്യാറുണ്ട്. ഇതു സംബന്ധിച്ച് ഒരു തീരുമാത്തിൽ എത്തിയാൽ ആ ചിത്രം ഞങ്ങളുടെ പ്രസിദ്ധീത്തിൽ ഉപയോഗിക്കുന്നു. എന്നിട്ട് അതുമായി ബന്ധപ്പെട്ട വിവരങ്ങൾ രേഖപ്പെടുത്തിവെക്കുന്നു.

ഇന്ന് ഞങ്ങളുടെ ചില പ്രസിദ്ധീങ്ങളിൽ ഏതാണ്ട് മുഴുനുംന്നെ ചിത്രങ്ങളാണ്‌. ഉദാഹത്തിന്‌, ഈ വെബ്‌സൈറ്റിൽ ബൈബിൾചിത്രളുണ്ട്. കൂടാതെ, ഏതാനും വാക്കുളിൽ സുപ്രധാമായ പാഠങ്ങൾ പഠിപ്പിക്കുന്ന ദൈവം പറയുന്നതു കേൾക്കുവിൻ! എന്നതുപോലുള്ള, വർണചിത്രങ്ങളോടു കൂടിയ ലഘുപത്രിളും ഞങ്ങൾ പുറത്തിക്കുന്നുണ്ട്. അവ സൈറ്റിലും അച്ചടിച്ച രൂപത്തിലും ലഭ്യമാണ്‌. ബൈബിളിലെ വിവരങ്ങൾ പ്രചരിപ്പിക്കുക എന്നതാണ്‌ ഈ പ്രസിദ്ധീങ്ങളുടെയെല്ലാം ഉദ്ദേശ്യം.