വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

JW.ORG വെബ്‌​സൈറ്റ്‌ മുഴു​ഭൂ​മി​യി​ലും പ്രചരി​ക്കു​ന്നു

JW.ORG വെബ്‌​സൈറ്റ്‌ മുഴു​ഭൂ​മി​യി​ലും പ്രചരി​ക്കു​ന്നു

jw.org എന്ന വെബ്‌​സൈ​റ്റി​ന്‍റെ പ്രചാ​ര​ണാർഥം യഹോ​വ​യു​ടെ സാക്ഷികൾ 2014 ആഗസ്റ്റിൽ ലോക​വ്യാ​പ​ക​മാ​യി ഒരു ലഘുലേഖ വിതരണം ചെയ്‌തു. അതിന്‍റെ ഫലമായി, ആ മാസത്തിൽത്ത​ന്നെ വെബ്‌​സൈറ്റ്‌ സന്ദർശി​ക്കു​ന്ന​വ​രു​ടെ എണ്ണം 20 ശതമാനം വർധിച്ച് 6,50,00,000-ത്തിനോട്‌ അടുത്ത്‌ എത്തി​ച്ചേർന്നു. ലോക​വ്യാ​പ​ക​മാ​യി 10,000-ത്തോളം ആളുകൾ സൗജന്യ ബൈബിൾപ​ഠ​ന​ത്തി​നു​ള്ള അപേക്ഷകൾ ഈ വെബ്‌​സൈ​റ്റി​ലൂ​ടെ നൽകി. അത്‌ അതിനു മുമ്പുള്ള മാസത്തെ അപേക്ഷിച്ച് 67 ശതമാ​ന​ത്തി​ന്‍റെ വർധന​വാ​യി​രു​ന്നു! എല്ലാ ആളുകൾക്കും ഈ പ്രചാരണ പരിപാ​ടി ഒരു വലിയ സഹായ​മാ​യി​രു​ന്നു.

ജീവി​ത​ത്തെ​ക്കു​റി​ച്ചുള്ള വലിയ ചോദ്യ​ങ്ങൾക്ക് ഉത്തരം കണ്ടെത്താൻ സഹായി​ക്കു​ന്നു

കനഡയിൽനി​ന്നു​ള്ള ഒരു സാക്ഷി, മാഡ്‌ലിൻ എന്ന വ്യക്തിക്ക് ലിഫ്‌റ്റിൽവെച്ച് ജീവി​ത​ത്തെ​ക്കു​റി​ച്ചു​ള്ള സുപ്ര​ധാ​ന​ചോ​ദ്യ​ങ്ങൾക്ക് ഉത്തരം എവിടെ കണ്ടെത്താനാകും? എന്ന ലഘുലേഖ നൽകി. കഴിഞ്ഞ ദിവസം രാത്രി ബാൽക്ക​ണി​യിൽവെച്ച് ഇത്തരം ചോദ്യ​ങ്ങൾക്ക് ഉത്തരം കണ്ടെത്താൻ സഹായി​ക്ക​ണ​മേ എന്ന് താൻ ദൈവ​ത്തോട്‌ ആത്മാർഥ​ത​യോ​ടെ പ്രാർഥി​ച്ച​താ​യി മാഡ്‌ലിൻ പറഞ്ഞു. ഇതിനു മുമ്പ് ഒരു ബൈബിൾ പഠനത്തി​നാ​യി അനേകം പള്ളികളെ സമീപി​ച്ചി​രു​ന്നെ​ങ്കി​ലും ആരും അതി​നോട്‌ പ്രതി​ക​രി​ച്ചി​രു​ന്നി​ല്ല. എന്നാൽ, പെട്ടെ​ന്നു​ത​ന്നെ അവൾ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​പ്പം ബൈബിൾ പഠിക്കാൻ തുടങ്ങി.

ബൈബിൾ കണ്ടിട്ടി​ല്ലാ​ത്ത​വ​രെ സഹായി​ക്കു​ന്നു

ഫിലി​പ്പീൻസിൽവെച്ച്, റൊവീന എന്ന സാക്ഷി ഹോട്ട​ലി​ന്‍റെ മുമ്പിൽ നിൽക്കു​ക​യാ​യി​രു​ന്ന ഒരു ചൈനാ​ക്കാ​ര​നോട്‌ സാക്ഷീ​ക​രി​ച്ചു. അദ്ദേഹ​ത്തിന്‌ ലഘുലേഖ കൊടു​ത്ത​ശേ​ഷം ഒരു സൗജന്യ ബൈബി​ള​ധ്യ​യ​ന​ത്തി​ലൂ​ടെ ആളുകളെ സഹായി​ക്കാൻ യഹോ​വ​യു​ടെ സാക്ഷികൾ താത്‌പ​ര്യ​മു​ള്ള​വ​രാ​ണെന്ന് അവൾ പറഞ്ഞു.

താൻ ഇതിനു​മുമ്പ് ഒരു ബൈബിൾ കണ്ടിട്ടു​പോ​ലു​മി​ല്ലെന്ന് അദ്ദേഹം പറഞ്ഞു. അതി​നെ​ത്തു​ടർന്നു​ണ്ടാ​യ സംഭാ​ഷ​ണം യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സമ്മേള​ന​ത്തിൽ സംബന്ധി​ക്കാൻ അദ്ദേഹത്തെ പ്രേരി​പ്പി​ച്ചു. അതിനു​ശേ​ഷം ബൈബി​ളി​നെ​പ്പ​റ്റി കൂടുതൽ അറിയാൻ താൻ ആഗ്രഹി​ക്കു​ന്നെ​ന്നും അത്‌ വെബ്‌​സൈ​റ്റിൽനിന്ന് ഡൗൺലോഡ്‌ ചെയ്യാൻ ഉദ്ദേശി​ക്കു​ന്നു​ണ്ടെ​ന്നും അദ്ദേഹം പറഞ്ഞു.

ബധിരരെ സഹായി​ക്കു​ന്നു

സ്‌പെ​യി​നി​ലെ ബധിര​സാ​ക്ഷി​യാ​യ ഗെയർമോ, സഹപാ​ഠി​യാ​യി​രു​ന്ന ഹോർഹെ​യെ കണ്ടുമു​ട്ടി, അദ്ദേഹ​വും ബധിര​നാ​യി​രു​ന്നു. തന്‍റെ അമ്മ ഈയടു​ത്താണ്‌ മരിച്ചു​പോ​യ​തെ​ന്നും അതി​നെ​ക്കു​റിച്ച് തനിക്ക് പല ചോദ്യ​ങ്ങ​ളും സംശയ​ങ്ങ​ളും ഉണ്ടെന്നും ഹോർഹെ പറഞ്ഞു. ഗെയർമോ വെബ്‌​സൈ​റ്റി​നെ​ക്കു​റി​ച്ചുള്ള ലഘുലേഖ അവനു നൽകു​ക​യും പല ചോദ്യ​ങ്ങൾക്കു​ള്ള ഉത്തരം jw.org എന്ന വെബ്‌​സൈ​റ്റിൽനിന്ന് ആംഗ്യ​ഭാ​ഷ​യിൽ എങ്ങനെ കണ്ടെത്താം എന്ന് വിശദീ​ക​രി​ച്ചു കൊടു​ക്കു​ക​യും ചെയ്‌തു. കൂടാതെ, ഗെയർമോ തന്‍റെ സഹപാ​ഠി​യെ രാജ്യ​ഹാ​ളി​ലെ മീറ്റി​ങ്ങി​നാ​യി ക്ഷണിച്ചു. അവൻ മീറ്റി​ങ്ങി​നു വന്നു, അന്നുമു​തൽ ഒരു യോഗം​പോ​ലും അവൻ മുടക്കി​യി​ട്ടി​ല്ല, തന്‍റെ വീടും രാജ്യ​ഹാ​ളും തമ്മിൽ 60 കിലോ​മീ​റ്റർ ദൂരം ഉണ്ടെങ്കിൽപ്പോ​ലും.

ഒറ്റപ്പെട്ട സ്ഥലങ്ങളി​ലു​ള്ള​വ​രെ സഹായി​ക്കു​ന്നു

ഗ്രീൻലാൻഡി​ലെ രണ്ടു ദമ്പതികൾ വളരെ പണം ചെലവാ​ക്കി ആറ്‌ മണിക്കൂ​റു​ക​ളോ​ളം ബോട്ടിൽ യാത്ര ചെയ്‌ത്‌, 280-ഓളം കുടി​യേ​റ്റ​ക്കാ​രെ പാർപ്പി​ച്ചി​രു​ന്ന ഒരു സ്ഥലത്തെത്തി. അവർ അവിടെ ഗ്രീൻലൻഡിക്‌ ഭാഷയിൽ പ്രസം​ഗി​ക്കു​ക​യും ലഘു​ലേ​ഖ​കൾ വിതരണം ചെയ്യു​ക​യും jw.org എന്ന വെബ്‌​സൈ​റ്റിൽനിന്ന് വീഡി​യോ കാണി​ക്കു​ക​യും ചെയ്‌തു. അവി​ടെ​യു​ള്ള ഒരു ദമ്പതി​ക​ളു​മാ​യി ബൈബി​ള​ധ്യ​യ​ന​വും ആരംഭി​ച്ചു. അവർ ഇപ്പോൾ ആഴ്‌ച​യിൽ രണ്ടു ദിവസം ടെലി​ഫോ​ണി​ലൂ​ടെ ബൈബിൾപ​ഠ​നം തുടരു​ന്നു.

അത്തരം ശ്രമങ്ങൾ വടക്കേ അറ്റത്തുള്ള പ്രദേ​ശ​ങ്ങ​ളിൽ മാത്ര​മാ​യി ഒതുങ്ങി നിൽക്കു​ന്നി​ല്ല. നിക്കരാ​ഗ്വ​യി​ലെ സാക്ഷികൾ കരീബി​യൻ വനത്തി​ലു​ള്ള മയോ​ങ്‌നോ സംസാ​രി​ക്കു​ന്ന ആളുകൾക്ക് ലഘു​ലേ​ഖ​കൾ വിതരണം ചെയ്യാ​നു​ള്ള ക്രമീ​ക​ര​ണം ചെയ്‌തു. കുണ്ടും കുഴി​യും നിറഞ്ഞ പാതയി​ലൂ​ടെ ഒരു തല്ലി​പ്പൊ​ളി ബസ്സിൽ 20 മണിക്കൂ​റോ​ളം യാത്ര ചെയ്‌ത​തി​നു ശേഷം ചെളി​നി​റഞ്ഞ വഴിയി​ലൂ​ടെ 11 മണിക്കൂർ നടന്നാണ്‌ അവർക്ക് കുടി​യേ​റ്റ​ക്കാ​രെ പാർപ്പി​ച്ചി​രു​ന്ന പ്രദേ​ശത്ത്‌ എത്താനാ​യത്‌. അവിടെ അവർ മയോ​ങ്‌നോ ഭാഷയി​ലു​ള്ള ലഘു​ലേ​ഖ​കൾ വിതരണം ചെയ്യു​ക​യും വീഡി​യോ​കൾ കാണി​ക്കു​ക​യും ചെയ്‌തു. അവിടെ ഉണ്ടായി​രു​ന്ന​വ​രു​ടെ സന്തോ​ഷ​ത്തി​നും അതിശ​യ​ത്തി​നും അതിരി​ല്ലാ​യി​രു​ന്നു.

ബ്രസീ​ലി​ലു​ള്ള ആമസോൺ മഴക്കാ​ടു​ക​ളി​ലെ ഒരു ചെറിയ പട്ടണത്തി​ലൂ​ടെ സഞ്ചരി​ക്കു​ക​യാ​യി​രു​ന്ന ഒരു വ്യക്തിക്ക് എസ്റ്റിലാ എന്ന സാക്ഷി ഒരു ലഘുലേഖ നൽകി. അദ്ദേഹം അത്‌ സ്വീക​രി​ച്ചെ​ങ്കി​ലും വായി​ക്കാ​തെ പോക്ക​റ്റിൽ ഇട്ടു. എന്നാൽ അദ്ദേഹം വീട്ടി​ലേക്ക് തിരി​ച്ചു​പോ​കു​ന്ന വഴിക്ക് തന്‍റെ ബോട്ടി​ന്‍റെ എൻജിൻ കേടാ​കു​ക​യും നദിയിൽ കുടു​ങ്ങി​പ്പോ​കു​ക​യും ചെയ്‌തു. ബോട്ട് നന്നാക്കുന്ന ആളുകൾ വരുന്ന​തി​നാ​യി കാത്തി​രി​ക്കു​ന്ന സമയത്ത്‌ അദ്ദേഹം ആ ലഘുലേഖ വായിച്ചു. കൈയി​ലു​ണ്ടാ​യി​രു​ന്ന ഫോൺ ഉപയോ​ഗിച്ച് jw.org സന്ദർശി​ക്കു​ക​യും അതിലെ പല ലേഖനങ്ങൾ വായി​ക്കു​ക​യും ചില വീഡി​യോ​കൾ ഡൗൺലോഡ്‌ ചെയ്യു​ക​യും ചെയ്‌തു. കുറച്ചു ദിവസ​ങ്ങൾക്കു ശേഷം അദ്ദേഹം എസ്റ്റിലാ​യു​ടെ ഭർത്താ​വി​നെ കാണു​ക​യും ആ ലഘുലേഖ തന്നതിന്‌ എസ്റ്റിലാ​യോട്‌ നന്ദി പറയണ​മെന്ന് പറയു​ക​യും ചെയ്‌തു. “ഈ വെബ്‌​സൈ​റ്റി​ലെ ലേഖനങ്ങൾ വായി​ച്ചി​രു​ന്ന​തു​കൊണ്ട് ബോട്ട് നന്നാക്കുന്ന ആളുകൾ വരുന്ന​തു​വ​രെ ക്ഷമയോ​ടെ കാത്തി​രി​ക്കാൻ എനിക്ക് സാധിച്ചു. മാത്രമല്ല, എന്‍റെ കുട്ടി​കൾക്ക് ഡേവി​ഡി​ന്‍റെ വീഡി​യോ വളരെ ഇഷ്ടമായി. ഞാൻ തുടർന്നും jw.org സന്ദർശി​ക്കും” എന്ന് അദ്ദേഹം പറഞ്ഞു.

കൂടുതല്‍ അറിയാന്‍

സൗജന്യ ബൈബിൾപഠനത്തിനുള്ള അപേക്ഷ

വീഡിയോ ക്ലിപ്പ്: ബൈബിൾ പഠിക്കേണ്ടത്‌ എന്തുകൊണ്ട്?

ജീവിതത്തിലെ സുപ്രധാനചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന്‌ ആളുകളെ ബൈബിൾ സഹായിക്കുന്നു. അവരിൽ ഒരാളാകാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ?